സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ 2
Suruma Ezhthiya Kannukalil Part 2 | Author : Pakkaran | Previous Part
നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും സപ്പോർട്ടിനും നന്ദി… പേജുകൾ കുറവാണെന്നാലും ഓരോ ഭാഗങ്ങളും കഴിയുന്നത്ര വേഗത്തിൽ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കാം.. ഓരോ സന്ദർഭങ്ങളും വളരെ വിശദീകരിച്ച് എഴുതിയിട്ടുണ്ട്. ഞാൻ അനുഭവിച്ച ഓരോ ചെറിയ കാര്യങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ആണ് ആ രീതിയിൽ എഴുതിയത്.. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
—————————
സുഹ്റ എന്നാണ് ഇത്താന്റെ പേര്… ചുരുക്കി സൂറത്ത എന്ന് വിളിക്കും. ഉമ്മാന്റെ വലം കൈ ആയത് കൊണ്ട് തന്നെ വിഷമമായാലും സന്തോഷമായാലും ഉമ്മച്ചി ആദ്യം ഓടി എത്തുക ഇത്താന്റെ അടുത്തേക്ക് തന്നെ ആണ്. എന്നെ വല്ലാത്ത കാര്യം ആണ് ആൾക്ക്, ഞാൻ ഇത്ത എന്ന് തന്നെയാണ് വിളിക്കാറ് ചെറുപ്പത്തിലേ വിളിച്ച് ശീലമായത് കൊണ്ട് പിന്നെ വിളി മാറ്റാനും പോയില്ല.
ഇത്താന്റെ മക്കളിൽ ഒരാളായി തന്നെയാണ് എന്നെ കണ്ടിരുന്നതും… ആ ഒരു സ്വാതന്തവും എനിക്ക് ആ വീട്ടിൽ ഉണ്ടായിരുന്നു. ഇത്തയും മൂത്ത മകൻ സൽമാനും ഇളയമകൾ സ്വാലിഹയും ഇത്തയുടെ ഉമ്മയും ആണ് തറവാട്ടിൽ താമസം. ഇത്തയുടെ ഭർത്താവ് മൊയ്തീൻ കുട്ടിക്ക കോയമ്പത്തൂര് എന്തോ ബിസിനസ് ആണ് എന്ന് ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആളെ ഞാൻ ഓർമ വെച്ചതിന് ശേഷം ഒരു വട്ടം മാത്രമേ കണ്ടിട്ടുള്ളൂ…
ഇത്തയുടെ മക്കളുമായി എനിക്ക് അത്രക്ക് അടുത്ത ബന്ധം ഒന്നുമില്ല… ഇടക്ക് വരുമ്പോൾ മാത്രമുള്ള പരിചയം പുതുക്കലുകൾ മാത്രം… പക്ഷേ ഇത്താനോട് വീട്ടിൽ ഉള്ളപ്പോൾ എല്ലാം ഫോണിൽ സംസാരിക്കും, ഉമ്മ ഫോൺ വിളിച്ച് നേരെ എനിക്ക് തരും ബാക്കി ഉള്ള തള്ള് മുഴുവൻ ഞാൻ സഹിക്കണം… ഉമ്മ ആവശ്യത്തിന് മാത്രമേ സംസാരിക്കുകയുള്ളൂ… അങ്ങനെയാണ് ഞങ്ങൾ ഇത്രത്തോളം അടുത്തത്…
ഇത്താടെ വീട്ടിൽ അതവാ തറവാട്ടിൽ ചെന്നാൽ ഞാൻ നേരെ കയറി ചെല്ലുക അടുക്കളയിലേക്കാണ്… എനിക്ക് വേണ്ടത് എന്താണോ ഞാൻ തന്നെ എടുത്ത് തിന്നും… സ്വാലിഹ ഞാൻ അടുക്കളയിൽ കയറി കാണിക്കുന്ന പേകൂത്ത് കണ്ടിട്ട് അന്തം വിട്ട് നിൽക്കുന്നത് ഞാൻ എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്. കാരണം ഇത്താക്ക് അടുക്കളയിൽ ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്. അതിൽ കൈകടത്താൻ ഞാൻ മാത്രമേ ഇതു വരെ ദൈര്യം കാണിച്ചിട്ടുള്ളൂ… അത് കൊണ്ടുള്ള അന്തം വിടൽ ആണ്…