ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]

Posted by

ഏഞ്ചൽസ് ഹോസ്പിറ്റൽ 6
Angels Hospital Part 6 | Author : OWL | Previous Part 

 

( പ്രിയപ്പെട്ട വായനക്കാരെ , കൊറോണ ഡ്യൂട്ടി കാരണം സ്ഥലം മാറ്റം കിട്ടി . ലാപ്ടോപ്പ് എടുത്തില്ലഅതാണ് താമസിച്ചത് . ഇപ്പോൾ ആണ് വീട്ടിൽ എത്തുന്നത് നാളെ പുതിയ ഹോസ്പിറ്റലിലേക്ക് പോകണം . ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ തന്നെ ഉറങ്ങും . എഴുതാൻ തീരെ സമയം ഇല്ല . അടുത്ത പാർട്ട് എപ്പോൾ വരും എന്ന് എനിക്ക് ഉറപ്പില്ല . കൊറോണ ബാധിച്ചു ചത്തില്ലെങ്കിൽ ഇടാം ബാക്കി എന്ന് ഉറപ്പു തരുന്നു . പലർക്കും കഥയുടെ ഫ്ലോ പോകുന്നു എന്ന് പരാതിയുണ്ട്. അങ്ങനെ ഉള്ളവർ അതുകൊണ്ടു ഇത് വായിച്ചു സമയം കളയരുത് കാരണം അടുത്ത പാർട്ട് എപ്പോൾ എന്ന് എനിക്ക് ഉറപ്പില്ല . എല്ലാവര്ക്കും നന്ദി )

ഇന്ന് ഒക്ടോബര് 15 , ഇന്നാണ് ഏഞ്ചൽസ് ഹോസ്പിറ്റാലിന്റെ ഉദ്‌ഘാടനം . ഉച്ചക്ക് മൂന്ന് മണിക്ക് ആണ് ഉദ്‌ഘാടനം . ഞാൻ രാവിലെ എണിറ്റു കുളിച്ചു ഹോസ്പിറ്റലിന്റെ അടുത്ത് പോയി .അച്ഛൻ അവിടെ ഓടി നടന്ന് പുറത്തെ അലങ്കാരപ്പണി ഒക്കെ ചെയുന്നു . കുറച്ചു നാട്ടുകാർ ഒക്കെ ഉണ്ട് . സ്റ്റേജ് എല്ലാം റെഡി ആയി . കസേരകൾ ഇറക്കുന്നുണ്ടായിരുന്നു ആൾകാർ . ഞാൻ ഹോസ്പിറ്റൽ ഉള്ളിൽ ഒക്കെ പോയി എല്ലാം കണ്ടു . അപ്പോൾ ആണ് അച്ഛൻ വന്നത് .

ഫാദർ : നമ്മുടെ നഴ്‌സ്‌മാർ വന്നിട്ടുണ്ട് .
ഞാൻ : ലാബ് ടെക്‌നിഷ്യനെ കിട്ടിയോ
ഫാദർ : ഇല്ല , മരുന്ന് കൊടുക്കുന്ന ആളെയും കിട്ടിയില്ല
ഞാൻ : ഫർമസിസ്റ്റ് ആവശ്യം ഇല്ല . മരുന്ന് നഴ്സുമാര് എടുത്തു കൊടുക്കട്ടെ . പക്ഷേ ലാബ് ടെക്‌നിഷ്യനെ വേണം.
ഫാദർ: നമ്മുടെ പ്രിയയെ വിളിച്ചാലോ.
ഞാൻ: അച്ചോ ,അവൾ സർക്കാർ ജോലി കളഞ്ഞു വരണോ.
ഫാദർ : അതും ശരിയാ. ഡോക്ടറെ ഞാൻ എന്നാൽ പള്ളിയില്ലേക്ക് ചെല്ലട്ടെ. അരമനയിൽ നിന്ന് ബിഷപ്പ്, നമ്മുടെ ആൽബർട്ട് അച്ഛൻ, പിന്നെചിലപ്പോൾ എംൽഎ ചിലപ്പോൾ വരും. വര്ഗീസിന് വയ്യ. ഞാൻ അവിടെ വേണം.
ഞാൻ: വർഗീസിന് എന്ത് പറ്റി .
ഫാദർ : ഇന്നലെ ഡോക്ടറോട് ഒരുകാര്യം ചോദിയ്ക്കാൻ അയച്ചിരുന്നു. അവൻ പിന്നെ പേടിച്ചു ഇന്നലെ രാത്രിഓടിവന്നു. എന്നിട്ടു പറഞ്ഞു ഡാനിയേൽ അച്ഛന്റെ പ്രേതത്തിനെ കണ്ടുഎന്ന്.
ഞാൻ : പ്രേതമോ .
ഫാദർ : അത് ഡോക്ടറെ, പണ്ട് ആഹോസ്പിറ്റലിന്റെ നടത്തിപ്പ് ഡാനിയേൽ അച്ഛന് ആയിരുന്നു. ഒരു ദിവസം അരമനയിൽ പോകുന്നു എന്ന് പറഞ്ഞു അവിടെനിന്ന് ഇറങ്ങിയതാണു . പിന്നെ പുള്ളിയെ കണ്ടിട്ടില്ല ആരും . ഇന്നലെ അവൻ അവിടെ എത്തിയപ്പോൾ അച്ഛൻ അവിടെ കൂടി നടക്കുന്നത് കണ്ടു എന്ന് . അവനു പേടിച്ചു പനി പിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *