കുറ്റബോധം 14 [Ajeesh]

Posted by

കുറ്റബോധം 14

KUTTABODHAM PART 14 | AUTHOR : AJEESH | PREVIOUS PARTS
[https://Muthuchippi.net/?s=kuttabodham]

 

രേഷ്മയുടെ ദിനചര്യക്ക് ഭംഗം വരുത്തിക്കൊണ്ട് ആണ് ആ ദിവസം തുടങ്ങിയത്…
ഇന്ന് അവളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്…
രാഹുൽ മരിച്ചതിൽപ്പിന്നെ ഇങ്ങനെ ഒരു ചടങ്ങിന് ഒരിക്കൽക്കൂടി ഒരുങ്ങിക്കെട്ടി
നിൽക്കേണ്ടി വരും എന്ന് അവൾ ഒട്ടും വിചാരിച്ചിരുന്നില്ല…
ജീവൻ നഷ്ടപ്പെട്ട് കൃത്രിമ യന്ത്രത്തിന്റെ സഹായത്താൽ മാത്രം ചലിക്കുന്ന ഒരു മാംസ
പിണ്ഡം മാത്രമായിരുന്നു അവൾ…
പക്ഷെ തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ആ
യന്ത്രത്തിന് ജീവസ്സും ഓജസ്സും തിരികെ കൊടുക്കാൻ ഉള്ള തീവ്ര ശ്രമത്തിലാണ് അവൾ…
രേണുക അവളെ നേരത്തെ ഉണർത്തി…
വീട്ടിലെ പണികൾ എല്ലാം കഴിക്കേണ്ടതുണ്ട്… പോരാത്തതിന് കുറച്ചു നാളായി വീടാകെ
അലങ്കോലമായിട്ടാണ് കിടക്കുന്നത്…
അതെല്ലാം നേരാംവണ്ണം ശരിയാക്കാൻ രേഷ്മക്ക് അമ്മയുടെ നിർദ്ദേശം മുൻപേ
കിട്ടിയിരുന്നു…
ആൻസി വന്ന് പോയതിൽപ്പിന്നെ അവൾ പഴയ രേഷ്മയെ തിരികെ കൊണ്ടുവരാൻ കഴിയുന്ന പോലെയെല്ലാം
അവൾ ശ്രമിച്ചിരുന്നു…
പലപ്പോഴും അത് വെറും അഭിനയം ആയി അവസാനിക്കുമെങ്കിലും ആ ശ്രമം തുടരാൻ ആയിരുന്നു
അവൾക്കും ഇഷ്ട്ടം…
അച്ഛന് ഇപ്പോൾ നല്ല മാറ്റം ഉണ്ട്… പഴയ ഊർജ്ജസ്വലത ഒക്കെ തിരികെ വന്നിരിക്കുന്നു…
രേഷ്മ അതിൽ വല്ലാതെ സന്തോഷിച്ചു…
ശിവേട്ടനെ പിന്നെ കണ്ടിട്ടില്ല…
അന്ന് ഞാൻ പറഞ്ഞത് കൂടിപ്പോയോ അവൾക്ക് മനസ്സിൽ ഒരു ചെറിയ വിഷമം അലയടിച്ചു…
ശിവേട്ടൻ വാങ്ങികൊണ്ടുവന്ന കടലാമിട്ടായിയുടെ പൊതി വലിച്ചെറിഞ്ഞ രംഗം അവളുടെ
കണ്ണിലൂടെ കടന്നു പോയി…
” വേണ്ടായിരുന്നു… ”
എങ്കിലും ശിവേട്ടനോട് ഇപ്പോഴും അകന്ന് നിൽക്കാൻ ആണ് അവളുടെ മനസ്സ്
മന്ത്രിക്കുന്നത്…
കാരണം എന്താണെന്ന് അവൾക്ക് ആറിയില്ലായിരുന്നു…
പക്ഷെ രാഹുൽ പോയതിൽപ്പിന്നെ ആ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഒരാളുടെ തലയിൽ
അവൾക്ക് കെട്ടിവക്കണമായിരുന്നു…
” ഒരുപക്ഷെ ശിവേട്ടൻ വിചാരിച്ചിരുന്നെങ്കിൽ പലതും ഒഴിവാക്കാമായിരുന്നു എന്ന്
അവൾക്ക് തോന്നി… ”
പണിയെല്ലാം ഒതുക്കി അവൾ കുളിക്കാൻ കയറി…
രാഹുലിന്റെ ചിന്തകൾ ഇപ്പോൾ തന്നെ അധികം അലട്ടാറില്ല എന്ന കാര്യം രേഷ്മ ശ്രദ്ധിച്ചു…
” മറക്കാൻ ശ്രമിച്ചാൽ നമുക്ക് മറക്കാൻ പറ്റും… ചിലപ്പോൾ കുറച്ചധികം കാലം
പിടിച്ചേക്കും… എങ്കിലും അത് സാധ്യമാണ് എന്ന് അവൾക്ക് തോന്നി… ”
ഷവറിൽ നിന്ന് വെള്ളം അവളുടെ നെറുകിലൂടെ ഊർന്നൊഴുകി… അവൾ കണ്ണടച്ചു നിന്നു….
” നിന്നെ അല്ലാതെ ഞാൻ വേറെ ഒരു ആളെ കെട്ടാൻ നിക്കുവോ ടാ… ”
രാഹുലിന് കൊടുത്ത വാക്ക് അവളുടെ മനസ്സിലൂടെ കടന്ന് പോയി…
അവൾ ഷവർ ഓഫ് ചെയ്തു…
” ഇത്ര വൃത്തി ഒക്കെ മതി… ”
തലയിൽ തോർത്ത് ചുറ്റിക്കെട്ടി വച്ച് ഒരു ചുരിദാർ ഇട്ട് അവൾ പുറത്തേക്ക് ഇറങ്ങി…
അമ്മ അവളെയും കത്തെന്നോണം മുറിയിൽ നിക്കുന്നുണ്ട്…
” അച്ഛൻ നിനക്ക് ഒരു പുതിയ ഉടുപ്പ് വാങ്ങിയിട്ടുണ്ട്…
ഇതൊന്ന് ഇട്ട് നോക്ക് ”
കട്ടിലിൽ ഒരു ന്യൂസ് പേപ്പർ പൊതി ഇരിക്കുന്നത് രേഷ്മ കണ്ടു…
” അവൾ അത് എടുത്ത് തുറന്ന് നോക്കി ”
ഇളം പച്ച നിറമുള്ള ഒരു ചുരിദാർ
നല്ല കാന്തിയുള്ള നിറം…
രേഷ്മയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു…
രേണുക അവളുടെ അടുത്ത് വന്ന് അവളുടെ കവിളിൽ തലോടി…
” മോളെ… അവരെ നിനക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ നീ തുറന്ന് പറയണം… ”
” ഞങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഒരു ത്യാഗം പോലെ നീ നിന്റെ കല്യാണത്തെ കാണരുത്… ”
രേഷ്മ അമ്മയെ ആദരവോടെ നോക്കി…
തന്റെ കണ്ണുകൾ ഈറനണിയുന്നുണ്ടോ രേഷ്മക്ക് അമ്മയുടെ കരുതൽ കൂടുതൽ കരുത്ത് പകരുന്നത്
പോലെ തോന്നി…
” ഇല്ല അമ്മേ… അങ്ങനെ ഒന്നും ഇല്ല… ”
രേണുക അവളെ ഒന്ന് മുറുകെ പുണർന്നു…
” എന്റെ മോളെ… ”
അമ്മ വിതുമ്പുന്നുണ്ടായിരുന്നു…
പെട്ടന്ന് തന്നെ രേണുക അവളിൽ നിന്ന് അകന്ന് മുറിക്ക് പുറത്തേക്ക് പോയി…
” രേഷ്മക്ക് വല്ലാത്ത ഒരു ധൈര്യം തോന്നി… ”
മനസ്സിന് ഒരു ബലം വന്ന പോലെ…
അവൾ പൊതിയിൽ നിന്ന് ചിരിദാർ പുറത്തേക്ക് എടുത്ത് ഇട്ടു നോക്കി… അളവൊക്കെ
കിറുകൃത്യം…
അവളുടെ ഷേപ്പ് എല്ലാം എടുത്ത് കാണിക്കുന്ന പോലെ നല്ല രീതിയിൽ തൈച്ചിരിക്കുന്നു…
അപ്പോൾ അച്ഛൻ ഇത് എന്റെ അളവ് ചിരിദാർ കൊണ്ടു പോയി തൈപ്പിച്ചതാണ്…
” അവൾക്ക് ഉള്ളിൽ ഒരു ആനന്ദം അണപൊട്ടി… ”
അച്ഛൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സർപ്രൈസ് പോലെ ഒരു ഗിഫ്റ്റ് തരുന്നത്…
അവൾ കണ്ണാടിക്ക് മുൻപിൽ പോയി നിന്നു…
” കൊള്ളാം… നല്ല ചെലുള്ള ചുരിദാർ… ”
അവൾ ഒരുങ്ങാൻ ഉള്ള തന്റെ സാധന സാമഗ്രികളിലേക്ക് നോക്കി…
ഐ ലൈനറും, മുഖത്ത് പുരട്ടുന്ന ക്രീമും പൗഡറും എല്ലാം അവളെ നോക്കി പുഞ്ചിരിച്ചു…
” വേണ്ട…. ഇതൊന്നും ഇല്ലാത്ത സാധാരണ ഞാൻ ആയി പോയാൽ മതി… ”
എന്നിട്ട് വരുന്നവന് ഇഷ്ട്ടപ്പെട്ടില്ലേൽ വേണ്ട… ”
രേഷ്മ തന്റെ മുടി മെടഞ്ഞിട്ടു മുടി മുൻപിലേക്ക് ഒന്നും ഇടാൻ അവൾ മിനക്കെട്ടില്ല…
ഇങ്ങനെ ഇറങ്ങി ചെന്നാൽ അമ്മ എന്തെങ്കിലും പറയുമോ?
അവളുടെ ഉള്ളിൽ ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായി…
സാരമില്ല… രേഷ്മ മുറിക്ക് പുറത്തേക്ക് നടന്നു…
സമയം 10 മണി കഴിഞ്ഞിരുന്നു…
അമ്മ അടുക്കളയിൽ കാര്യമായ പണിയിൽ ആണ്…
അച്ഛൻ അകത്ത് ഇരുന്ന് ടിവിയും ഓണ് ചെയ്ത് വച്ച് പത്രം നിവർത്തി വായിക്കുന്നുണ്ട്…
ഇതിൽ ഏത് കാര്യത്തിൽ ആണ് ശ്രദ്ധ കൊടുക്കുന്നത് എന്ന് കണ്ടെത്തുക അസാധ്യമായിരുന്നു…
എന്തായാലും ആ കഠിന പ്രായത്നത്തിന് മെനക്കേടാതെ അവൾ അടുക്കളയിലേക്ക് പോയി…
” നീ ആ ഗ്ലാസ് ഒക്കെ ഒന്ന് കഴുകി വക്ക് മോളെ… ”
രേണുക പറഞ്ഞു…
തന്റെ മകളെ പെട്ടന്നൊരു നോട്ടമേ കണ്ടുള്ളൂ എങ്കിലും അവൾ കാര്യമായി ഒരുങ്ങിയിട്ടില്ല
എന്ന് രേണുകക്ക് മനസ്സിലായിരുന്നു…
പക്ഷെ ഇതൊന്നും ഇല്ലെങ്കിലും
തന്റെ മകളുടെ സുന്ദര്യത്തേക്കുറിച്ച്‌ രേണുകക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നു…
രേഷ്മ റാക്കിൽ നിന്നും 4 ഗ്ലാസ്സ് എടുത്തു…
” അവർ എത്ര പേരുണ്ട് അമ്മേ?”
രേണുക ഒന്ന് ആലോചിച്ചു…
” അറിയില്ല … നീ ഒരു ആറേഴ് ഗ്ലാസ് കഴുകിക്കോ… എന്നിട്ട് ആ ടാങ്ക് എടുത്ത് കലക്കി
വക്ക്…. ”
രേഷ്മ ഗ്ലാസ് എടുത്ത് കഴുകാൻ തുടങ്ങി…
” കാര്യത്തോട് അടുക്കുംതോറും ഞാൻ പിന്തിരിപ്പൻ ആവുകയാണോ എന്നൊരു സംശയം അവൾക്ക്
തോന്നി ”
ഇനി വരുന്നവൻ ഏത് തരത്തിലുള്ള ആളാണോ ആവോ… ???
ഡവറയിൽ ടാങ്ക് കലക്കി ഒഴിച്ച് പഞ്ചസാര ഇട്ട് ഇളക്കി അവൾ രുചിച്ചു നോക്കി…
കൊള്ളാം മധുരം കൂടുതൽ ആണ്…
” ആ ഇതൊക്കെ മതി… ”
വെള്ളം ഒഴിച്ച് മധുരം പാകമാക്കാൻ ഒന്നും അവൾ മെനക്കെട്ടില്ല…
പെട്ടന്ന് കോളിംഗ് ബെൽ മുഴങ്ങി…
അവർ വന്നു എന്ന് തോന്നുന്നു…
രേണുക പെട്ടെന്ന് കൈ സരിത്തുമ്പിൽ തുടച്ച് വേഗം ഉമ്മറത്തേക്ക് നടന്നു…
രേഷ്മ നിന്നിടത്ത് നിന്ന് അനങ്ങിയില്ല…
പെട്ടന്ന് താൻ ഇഷ്ടപ്പെടാത്തത് എന്തോ ആണ് നടക്കാൻ പോകുന്നത് എന്ന് അവൾക്ക് തോന്നി…
” വരാ… കയറി ഇരിക്ക്… ”
അച്ഛന്റെ ആദിത്യ മര്യാദയുടെ ശബ്ദം അടുക്കളയിലേക്ക് മുഴങ്ങിക്കെട്ടു…
രേഷ്മ പതിയെ ഓരോ ഗ്ലാസ്സിൽ ആയി വെള്ളം ഒഴിച്ചു…
അമ്മയും എന്തോ അവരോട് പറയുന്നുണ്ട്…
രേഷ്മക്ക് അത് ശ്രദ്ധിക്കണം എന്ന് പോലും തോന്നിയില്ല…
അവിടേക്ക് ചെല്ലണ്ടെ???
പയ്യൻ എങ്ങനെ ഉള്ളവൻ ആണ് എന്ന് ഒന്ന് എത്തി നോക്കിയത് പോലും ഇല്ലല്ലോ…!!!!
അവൾ വെറുതെ ചിന്തിച്ചു…
എന്തിനാ ഇപ്പൊ വെറുതെ… എന്തായാലും എന്നെ കാണാതെ അയാൾ പോകാൻ ഒന്നും പോണില്ല…
പതുക്കെ പോയാൽ മതി… അവൾ 3 ഗ്ലാസ്സിൽ വെള്ളം ഒഴിച്ചു വച്ചു…
പെട്ടന്ന് രേണുകയുടെ ശബ്ദം മുഴങ്ങി കേട്ടു…
ഞാൻ മോളെ വിളിക്കാം…
രേണുക അടുക്കളയിലേക്ക് വന്നു…
രേഷ്മ അമ്മയെ നിസഹായതയോടെ നോക്കി…
എന്തോ തെറ്റ് ചെയ്യുന്ന പോലെ ഒരു തോന്നൽ അവളെ പിടിച്ചു നിർത്തി…
‘അമ്മ അവളുടെ അടുത്തേക്ക് വന്നു…
” നിനക്ക് ഇപ്പൊ എന്താ ടെൻഷൻ ?? ”
അവര് നിന്നെ കണ്ടിട്ട് പോട്ടെ… ”
” അതൊരു പാവം പയ്യനാണ്… ”
” നിനക്ക് ഇഷ്ടമല്ല എങ്കിൽ ഈ കല്യാണം നടക്കില്ല… ഇത് നിന്റെ അമ്മ തരുന്ന വാക്കാണ്…

രേഷ്മ അമ്മയെ നോക്കി പുഞ്ചിരിച്ചു…
രേഷ്മ മനസ്സ് നിറഞ്ഞ് ചിരിക്കുന്ന ചിരിയുടെ മനോഹാരിത അതിന് ഉണ്ടായിരുന്നില്ല…
അവൾ അമ്മയോടൊപ്പം ഹാളിലേക്ക് നടന്നു വന്നു…
” ദാ ഇതാണ് എന്റെ മോള് രേഷ്മ… ”
അവൾക്ക് വല്ലാത്ത ജാള്യത തോന്നി…
അവൾ സോഫയിൽ ഇരിക്കുന്നവരെ നോക്കി… ഒരു വയസ്സായ സ്ത്രീ ഉണ്ട്… അവരുടെ അടുത്ത് ഇരു
നിറത്തിൽ ഉള്ള കരുത്തുറ്റ ഒരു മനുഷ്യൻ ഇരിക്കുന്നു…
പിന്നെ വേറെ ഒരു പുരുഷനും സ്ത്രീയും ഉണ്ട്… അവർ ഭാര്യാ ഭർത്താക്കാൻമ്മാർ ആണെന്ന്
ആദ്യ കാഴ്ചയിൽ തന്നെ അവൾ ഉറപ്പിച്ചു…
രേഷ്മ വിശാലമായ ഒരു പുഞ്ചിരി എല്ലാവരെയും നോക്കി പുറത്തു കാട്ടി…
” മോളെ ഇതാണ് പയ്യൻ … സജീഷ്… ”
അത് അമ്മ… ഇവർ രണ്ടുപേരും കൂട്ടുകാർ ആണ്… ”
രേഷ്മ സജീഷിനെ ഒരിക്കൽക്കൂടി നോക്കി… അയാൾ തന്നെ കണ്ട് മതിമറന്ന ലക്ഷണം ഒന്നും
ഇല്ല…
വളരെ നോർമൽ ആയിട്ടാണ് ഇരിക്കുന്നത്…
രേഷ്മക്ക് സ്വൽപ്പം കുശുമ്പ് മനസ്സിൽ പൊട്ടി മുളച്ചു…
” പൗഡർ എങ്കിലും ഇടാമായിരുന്നു… “
ഇതാദ്യമായാണ് ഒരാൾ തന്നെ കണ്ടിട്ട് ഇത്രക്ക് സാധാരണമായി ഇരിക്കുന്നത്…
സജീഷ് രേഷ്മയുടെ നേരെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി…
കൂടെ വന്ന കൂട്ടുകാരി വല്ലാതെ ചിരിക്കുന്നുണ്ട്… അവർ സജീഷിനെ കളിയാക്കാൻ ഉള്ള
പരിപാടിയായിരിക്കാം എന്ന് അവൾ അനുമാനിച്ചു…
കൂട്ടുകാർ ആകുമ്പോൾ അതൊക്കെ സ്വാഭാവികം…
” അപ്പൊ അച്ഛൻ ??? ”
ഭാസ്‌കരൻ ആകാംഷയോടെ ചോദിച്ചു…
” അച്ഛൻ എനിക്ക് പതിനഞ്ച് വയസ്സ് ഉള്ളാപ്പഴേ മരിച്ചു… ”
വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളു… ”
സജീഷ് പറഞ്ഞു…
” ഓഹ്ഹ്ഹ്ഹ…
മോൻ അപ്പൊ എന്താ ചെയ്യുന്നത്‌?? ”
ഭാസ്‌കരൻ വീണ്ടും ഒരു ചോദ്യം ഉന്നയിച്ചു…
” എനിക്ക്‌ വാർക്കപ്പണി ആണ് അച്ഛാ… ”
” രണ്ടാഴ്ച്ച മുൻപ്‌ ഒരു പുതിയ കോണ്ട്രാക്ട്ട് എടുത്തിട്ടുണ്ട്…
ഞാൻ സ്വന്തമായി എടുക്കുന്ന ആദ്യത്തെ പണി ആണ്… ”
” അത് നന്നായി അവസാനിച്ചാൽ വേണമെങ്കിൽ ഞാൻ ഒരു ബിസിനസ്സ്കാരൻ ആണെന്നൊക്കെ പറയാം… ”
സജീഷ് തന്മയത്വത്തോടെ പറഞ്ഞു..
” അപ്പൊ മോന്റെ ബന്ധുക്കൾ ആയി ആരും ഇല്ലേ… ”
” ബന്ധുക്കൾ ആയിട്ടിപ്പൊ… ”
സജീഷ് ഒന്ന് പരതി…
പെട്ടന്ന് അവന്റെ അമ്മ മറുപടി പറയാൻ തുടങ്ങി…
” ബന്ധുക്കൾ എന്ന് പറയാൻ ഉള്ളവരൊക്കെ പാലക്കാട് ആണ്… ”
എന്റെ ഭർത്താവ് മരിച്ചതിൽപ്പിന്നെ അവരൊന്നും വലിയ അടുപ്പത്തിൽ അല്ല… ”
അന്ന് എന്റെ മോൻ പത്താം ക്ലാസ്സ് കഴിഞ്ഞിട്ടേ ഉള്ളു… ”
എന്നേം മോനേം നോക്കാൻ ഉള്ള മടിക്ക് എല്ലാവരും അന്നേ ഞങ്ങളെ ഉപേക്ഷിച്ച മട്ടാ… ”
” പിന്നെ എങ്ങാനൊക്കെയോ… ഞാനും മോനും കൂടി ഇവിടെ വരെയൊക്കെ എത്തി… ”
” ആദ്യമൊക്കെ ഞാൻ ഇവനെ പഠിപ്പിക്കണം എന്നൊക്കെ കരുതിയതാ… ”
” പക്ഷെ അവൻ പഠിപ്പ് ഒക്കെ അന്നേ നിർത്തി പണിക്ക് പോവാൻ തുടങ്ങി… ”
” ‘അമ്മ ഒറ്റക്ക് പണിക്ക് പോവണ്ട എന്നും പറഞ്ഞ് വാശി പിടിച്ച് അവസാനം ഞാൻ
സമ്മതിച്ചു കൊടുത്തതാ… ”
” അന്ന് എന്റെ അവസ്ഥ അങ്ങാനൊക്കെ ആയിരുന്നു…
അല്ലെങ്കിൽ ഞാൻ എന്റെ മോനെ നല്ലോണം പഠിപ്പിച്ചേനെ… ”
അവർ ഇടറുന്ന വാക്കുകളോടെ പറഞ്ഞു…
രേണുകക്ക് അവനോട് ബഹുമാനം തോന്നി…
കുറെ പഠിപ്പും വിവരവും ഉള്ളവർ പോലും ഇതുപോലുള്ള സാഹചര്യത്തിൽ അച്ഛനമ്മമാരെ ഓരോ
സ്ഥലത്ത് കൊണ്ടാക്കി മുങ്ങുന്ന കാലത്ത് അവൻ വല്ലാത്ത ഒരു തിരിച്ചു വരവാണ്
നടത്തിയത്…
രേണുക രേഷ്മയെ നോക്കി… അവൾ എല്ലാവരെയും ശ്രദ്ധിച്ചു നിൽക്കുകയാണ്…
ചിലപ്പോൾ ഈ കോച്ചന് പഠിപ്പ് കുറവാണ് എന്ന് പറഞ്ഞ് അവൾ മുടക്കം പറഞ്ഞേക്കാം എന്ന്
രേണുക ഊഹിച്ചു…
” മോൻ രേഷ്മയോട് ഒന്നും ചോദിച്ചില്ലല്ലോ…!!! ”
നിങ്ങൾ അങ്ങോട്ട് മാറി നിന്ന് പറയാൻ ഉള്ളതൊക്കെ സംസാരിക്ക്… ”
രേണുക ചെറു പുഞ്ചിരിയോടെ പറഞ്ഞു…
രേഷ്മയും സജീഷും പരസ്പരം നോക്കി…
ഒരു ചെറുപുഞ്ചിരി കൈമാറി… സജീഷ് സോഫിയെയും റോഷനെയും ഒന്ന് നോക്കിയ ശേഷം എണീറ്റു…
” നിങ്ങൾ അങ്ങോട്ട് ചെല്ല്… ”
രേണുക രേഷ്മയോടയി പറഞ്ഞു…
അവൾ സജീഷിനോടൊപ്പം അവളുടെ ബെഡ്റൂമിലേക്ക് നടന്നു…
സജീഷ്കമ്പിസ്റ്റോറിസ്.കോം അവളുടെ റൂം ആകെ ഒന്ന് നോക്കി…
നല്ല വൃത്തിയും വെടിപ്പും ഒക്കെ ഉള്ള കുട്ടി ആണ്…
ഒന്നും വലിച്ചു വാരി ഇട്ടിട്ടൊന്നും ഇല്ല… മൊത്തത്തിൽ ഒരു അടക്കവും ഒതുക്കവും ഒക്കെ
സജീഷിന് ഫീൽ ചെയ്തു…
” ചേട്ടൻ ഇരിക്ക്…. ”
രേഷ്മ സജീഷിനോട് പറഞ്ഞു…
അവൻ തല താഴ്ത്തി ഇരുന്നു… ഒരു വെള്ള മുണ്ടും കറുപ്പിൽ വെളുത്ത നിറത്തിൽ ഉള്ള ചെക്ക്
ഡിസൈൻ ഉള്ള ഷർട്ടും ആണ് വേഷം…
രേഷ്മ അയാളെ ആകെ ഒന്ന് നോക്കി…
കയ്യൊക്കെ കണ്ടാൽ തന്നെ കാരിരിമ്പ് പോലെ അന്യായ കാഠിന്യം….
ഞെരമ്പുകൾ പൊന്തി നിൽക്കുന്നു…
വാർക്കപ്പണി അല്ലെ… നല്ല ആരോഗ്യം ആയിരിക്കും…
ഇത്രക്ക് വിനയം ഈ മനുഷ്യന് എവിടെ നിന്ന് കിട്ടി ഭഗവാനെ…
ഈ സമയംകൊണ്ട് മുൻപ് പെണ്ണ്കാണാൻ വന്നവർ ഒക്കെ കുറെ കാര്യങ്ങൾ ചോദിച്ചു
കഴിഞ്ഞിട്ടുണ്ടായേനെ…
അവൾ മുൻപ് കാണാൻ വന്നവരുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കി…
സജീഷ് അപ്പോഴും മിണ്ടാതെ ഇരിക്കുകയാണ്…
” ചേട്ടന് എന്നെ തീരെ ഇഷ്ടപ്പെട്ടില്ലല്ലേ… ”
സജീഷ് ഞെട്ടിത്തരിച്ച്‌ അവളെ നോക്കി
” അതെന്താ അങ്ങനെ പറഞ്ഞേ…?”
രേഷ്മ കട്ടിലിന്റെ തലയിൽ പതിയെ കുത്തിക്കൊണ്ട് നിന്നു… ” ഒന്നും മിണ്ടാതെ… ഇങ്ങനെ
മൂകനായി ഇരിക്കുന്നത് കണ്ടപ്പോ ….
അങ്ങനെ തോന്നി… ”
സജീഷിന് ചിരി വന്നു…
” ഹേയ്… അതൊന്നും അല്ല… ”
” ഞാൻ കണ്ട ഏറ്റവും നല്ല…
സജീഷ് പെട്ടെന്ന് നിർത്തി…
അല്ല ഞാൻ പെണ്ണ് കണ്ട ഏറ്റവും നല്ല പെണ്ണ് താൻ ആണ്… ”
” യൂ ആർ ബ്യുട്ടിഫുൾ… ”
രേഷ്മക്ക് പെട്ടന്ന് കാര്യം പിടികിട്ടി…
” അപ്പൊ നിരശാ കാമുകൻ ആണോ ??? ”
സജീഷ് വീണ്ടും അവളെ നോക്കി വിശാലമായി പുഞ്ചിരിച്ചു…
” നിരാശയോ…??? ”
” അവിടെ എന്റെ കൂടെ വന്നിരിക്കുന്ന ചേച്ചിയെ കണ്ടോ താൻ… ”
സജീഷ് പുറത്തേക്ക് ചൂണ്ടിക്കാട്ടി ചോദിച്ചു…
” സോഫി… അവൾ ആയിരുന്നു എന്റെ ഒരേയൊരു കാമുകി… ”
സജീഷ് രേഷ്മയെ നോക്കി ഇരുന്നു…
” പിന്നെ എന്തു പറ്റി ??? ”
വീട്ടുകാരുടെ പ്രശ്നം വല്ലതും ??? ”
രേഷ്മക്ക് ആകാംഷ കൂടി…
” അതൊന്നും അല്ലടോ… ഞാൻ ചെറുപ്പം ആണ് അന്ന്… ”
ഒരു പത്താംക്ലാസ് പ്രണയം… പിന്നെ പ്രാരാബ്ദം ഒക്കെ തലക്ക് പിടിച്ചപ്പോ അതങ്ങ്
മറന്നു ഞാൻ… ”
” പട്ടിണി കിടക്കുന്ന നേരത്ത് എന്ത് പ്രണയം… ”
രേഷ്മക്ക് ആ മനുഷ്യനോട് വല്ലാത്ത ആദരവ് തോന്നി…
” ഷി ഇസ് ബ്യൂട്ടിഫുൾ… ”
എന്നെക്കാളും സുന്ദരി ആണ്… ”
സജീഷ് വീണ്ടും രേഷ്മയെ നോക്കി വിശാലമായ പുഞ്ചിരി തൂകി…
സജീഷ് പിന്നെയും മൗനം തുടർന്നു…
” എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ ചേട്ടന് ??? ”
രേഷ്മ വീണ്ടും ചോദിച്ചു…
സജീഷ് നീണ്ട ഒരു നിശ്വാസം പുറത്തേക്ക് വിട്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ്
അവളുടെ അടുത്തേക്ക് ചെന്നു…
” എന്തിനാ ഇങ്ങനെ കുറെ കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട്… ??? ”
” തനിക്ക് എന്നെപോലെ ഒരു ചെക്കനെ കെട്ടാൻ വലിയ താല്പര്യം ഒന്നും ഇല്ല എന്ന് എനിക്ക്
നല്ലപോലെ അറിയാം… ”
” പഠിപ്പും വിരരവും ഒന്നും തന്റെ അത്രക്ക് എനിക്കില്ല… ”
” സൗന്ദര്യത്തിന്റെ കാര്യത്തിൽ പിന്നെ നമ്മൾ തമ്മിൽ ഒരു തരതമ്യത്തിന് പോലും
സ്ഥാനമില്ല… ”
” എന്നെക്കാൾ ഒരുപാട് ദൂരെയാണ് താൻ… ”
സജീഷ് പ്രതീക്ഷയറ്റ് കാണപ്പെട്ടു…
രേഷ്മ ഒന്നും പറഞ്ഞില്ല…
അയാൾ പറഞ്ഞതിൽ കാര്യമുണ്ട്…
പക്ഷേ ആ മനുഷ്യനോട് തനിക്ക് വല്ലാത്ത ഒരു അടുപ്പം തോന്നിപ്പോകുന്നത് രേഷ്മ
മനസ്സിലക്കി
” സോഫിക്ക് വല്ലാത്ത ഒരു മോഹം ഉണ്ട്… ”
” എന്നെ നല്ല ഒരു പെണ്ണിനെക്കൊണ്ട് കെട്ടിക്കണം എന്ന്… ”
സജീഷ് തുടർന്നു
” ദോഷം പറയരുതല്ലോ…
ഞാൻ കണ്ട ഒരു പെണ്ണിനും എന്നെ ഇഷ്ടപ്പെട്ടിട്ടില്ല… ”
സജീഷ് ഇടറുന്ന ശബ്‌ദത്തിൽ പറഞ്ഞു
” പക്ഷെ അവൾക്ക് ഇപ്പോഴും നല്ല പ്രതീക്ഷയാണ്… “
” ഞാനായിട്ട് എന്തിനാ ഇനി അവളെക്കൂടി വിഷമിപ്പിക്കണേ…”
” അതുകൊണ്ട് ഒരു കോമളിയായി ….ഞാൻ …
ഇങ്ങനെ നടക്കുന്നു എന്ന് മാത്രം… ”
രേഷ്മക്ക് പെട്ടെന്ന് എന്ത് പറയണം എന്ന് അറിയതെയായി…
മറ്റൊരാളുടെ വിഷമ ഘട്ടത്തിൽ അവരെ സന്ത്വനിപ്പിക്കാൻ ചെയ്യേണ്ടത്തൊന്നും അവൾക്ക്
ഓർമ്മ വന്നില്ല…
അവൾ ആകെ പരുങ്ങിപ്പോയി…
” പക്ഷെ എന്റെ അമ്മയെ മരണം വരെ ഞാൻ പൊന്നു പോലെ നോക്കും… ”
” എനിക്ക് ആകെ ആ ഒരു ലക്ഷ്യമേ ഈ ജീവിതംകൊണ്ട് ഉള്ളൂ… ”
രേഷ്മയുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി…
” എന്തൊരു മനുഷ്യൻ… ”
അവൾ മനസ്സിൽ പറഞ്ഞു…
പെട്ടന്ന് വാതിൽ തുറന്ന് അമ്മ കടന്ന് വന്നു…
” എന്തായി… ഇതുവരെ തീർന്നില്ലേ രണ്ട്പേരുടെയും സംസാരം…. ”
രേഷ്മ എന്ത് പറയണം എന്ന് അറിയാതെ ആകെ സ്തബ്ധയായി നിന്നു…
സജീഷ് വേഗം എണീറ്റ് അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ച്‌ പുറത്തേക്ക് ഇറങ്ങി…
രേണുക രേഷ്മയെ നോക്കി… അവൾ തന്റെ കണ്ണുകൾ ഒന്ന് തുടച്ച്‌ വേഗം അവന്റെ പിന്നാലെ
പുറത്തേക്ക് ഇറങ്ങി…
” രേണുക അതിശയിച്ചു…
എന്റെ മോള് തന്നെ ആണോ ഇത്… ”
പ്രത്യക്ഷത്തിൽ തന്നെ ഒരു മാറ്റം അവളിൽ രേണുക കണ്ടെടുത്തു…
പുറത്തെത്തിയതും അവൾ ആദ്യമേ സോഫിയെ നോക്കി നിന്നു…
” ശരിയാണ്… എന്തൊരു സൗന്ദര്യം… ”
പെട്ടന്ന് ഒരു സ്വരം അവളുടെ ശ്രദ്ധ തിരിച്ചു…
” എന്നാ ശരി ഞങ്ങൾ ഇറങ്ങട്ടെ…”
സജീഷ് യാത്ര പറഞ്ഞു…
” എന്നാ ശരി അങ്ങനെയാവട്ടെ.”
ഞങ്ങൾ സംസാരിച്ച ശേഷം വിളിച്ച്‌ അറിയിക്കാം… ”
സജീഷ് പുഞ്ചിരിച്ചുകൊണ്ട് രേഷ്മയെ നോക്കി…
അപ്പോഴത്തെ ആ മനുഷ്യന്റെ ചിരിക്ക് മുൻപിൽ താൻ ഒന്നും,
ഒന്നും അല്ലാതായ പോലെ രേഷ്മക്ക് തോന്നി…
ജീവിതത്തിൽ ഇനി ഒന്നിനും അയാളെ തോൽപ്പിക്കാൻ പറ്റില്ല എന്ന് രേഷമയുടെ മനസ്സ്
പറഞ്ഞു…
പൊരുതി ജയിച്ചതിന്റെ എല്ലാ പ്രൗഢിയും ആകാരവും അയാളുടെ ശരീരഭാഷയിലും പ്രവർത്തിയിലും
ഉദിച്ചു നിൽക്കുന്ന പോലെ കാണപ്പെട്ടു…
” നല്ല പയ്യൻ … ”
ഭാസ്‌കരൻ ഒരു തുടർച്ച പോലെ പറഞ്ഞ് അകത്തേക്ക് കയറിപ്പോയി…
രേഷ്മയും അഛനോടൊ അമ്മയോടൊ ഒന്നും പറയാൻ നിന്നില്ല…
ഒന്നും മിണ്ടതെ അവൾ മുറിക്കകത്തേക്ക് കയറിപ്പോയി…
ഭാസ്‌കരൻ രേണുകയുടെ അടുത്ത് ചെന്നു…
” നിനക്ക് എന്ത് തോന്നുന്നു… “
രേണുക മകൾ അകത്ത് നിന്നും പുറത്തേക്ക് വരുന്നുണ്ടോ എന്നറിയാൻ മറുപടി പറയാതെ ഒന്ന്
കാത്ത് നിന്നു…
ഇല്ല അവൾ വരുന്നില്ല…
” നല്ല പയ്യൻ ആണ്… നമ്മുടെ മോളെ അവൻ നല്ലപോലെ നോക്കും… ”
പക്ഷെ അവൾക്ക് ഇഷ്ടമായോ എന്ന് അറിഞ്ഞിട്ട് മതി അവരെ വിളിച്ച് പറയുന്നത് ഒക്കെ… ”
ഭാസ്‌കരൻ ആകെ വിവശനായി…
തന്റെ മകളുടെ കല്യാണം നടന്നു കാണാൻ ഉള്ള ആഗ്രവും അതിന്റെ മുൻപിൽ വിലങ്ങുതടി ആയി
നിൽക്കാൻ ഇടയുള്ള പ്രശ്നങ്ങൾ എല്ലാം അയാളെ വല്ലാതെ അലട്ടുന്ന ഒരു വിഷയം ആയിരുന്നു…
ഇപ്പോൾ പണ്ട്‌ ഉണ്ടായിരുന്നതിനെക്കാളും ആദി കൂടുതലാണ്…
” എന്നാൽ നീ പോയി ചോദിക്കടി… ”
” നമുക്ക് കാര്യങ്ങൾ അതിനനുസരിച്ച് നീക്കാല്ലോ..”
രേണുക കോപത്തോടെ ഭാസ്കരന് നേരെ നോക്കി…
” അവൾ ഒന്ന് ആലോചിക്കട്ടെ…
കെട്ടാൻ പോകുന്നത് അവൾ അല്ലെ… കുറച്ച് സമയം കൊടുക്ക് എന്റെ മോൾക്ക്… ”
ഭാസ്കരന് അത് ശരിവാക്കാതെ നിവർത്തിയില്ല…
തന്റെ ഭാര്യയെ കോപാവസ്ഥയിലിലേക്ക് വിടുന്നത് അപകടം ആണെന്ന് അയാൾക്ക് അറിയാം…
” ശരി അതൊക്കെ നീ തന്നെ നോക്കണം എന്ന് പറഞ്ഞൂ എന്നെ ഉള്ളു… ”
ഭാസ്കരൻ പതിയെ ഒഴിഞ്ഞു…
രേഷ്മ തന്റെ മുറിക്കകത്ത് പോയി തലയണ എടുത്ത് മടിയിൽ വച്ച് ചിന്തയിലാണ്ടു….
സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ അവൾക്ക് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ
കഴിഞ്ഞില്ല…
തനിക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല എന്ന് അവൾ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു…
എന്തായാലും അമ്മ തന്നോട് ഒരു അഭിപ്രായം ചോദിക്കും…
എന്തായിരുന്നു ആ ചേട്ടന്റെ പേര്…
” സജീഷ്…”
അവൾ ഓർത്തെടുത്തു…
” രേഷ്മ സജീഷ് ”
പോര… ഒരു ഗുമ്മ് ഇല്ല…
പക്ഷെ കക്ഷി കൊള്ളാം…
വളരെ നല്ല ഒരു വ്യക്തിത്വത്തിന്റ ഉടമ.
കാഴ്ചയിൽ വലിയ തെറ്റൊന്നും പറയാത്ത സൗന്ദര്യം.
വാർക്കപ്പണിയാണ് ജോലി…
കേട്ട്യോന്റെ ജോലി വാർക്കപ്പണി ആണെന്ന് പറയുന്നത്‌ ഒരു കുറച്ചിൽ ആണോ???
ഹേയ് ഒന്നൂല്ലേലും ഒരു ആവശ്യത്തിന് അടുത്തുണ്ടാവുല്ലോ…
പക്ഷേ പുള്ളിക്കാരന് ദേഷ്യം വരാതിരിക്കാൻ മാക്സിമം ശ്രമിക്കേണ്ടി വരും…
” ഒരു അടി എങ്ങാനും കിട്ടിയാൽ അതോടെ എന്റെ പണി തീരും
ഈശ്വരാ… പണിയാവോ ???
അവൾ കൂട്ടിയും കിഴിച്ചും ഒക്കെ നോക്കാൻ തുടങ്ങി…
ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്തും അവൾ നിശബ്ദത പാലിച്ചു… അച്ഛൻ അമ്മയെ നോക്കി
എന്തൊക്കെയോ കണ്ണുകൊണ്ടും കൈകൊണ്ടും ആംഗ്യം കാണിക്കുന്നുണ്ട്…
അമ്മ ചിലപ്പോഴൊക്കെ ചിരിക്കുന്നുമുണ്ട്…
ഇനി ഞാൻ ഇരിക്കുന്നത് കൊണ്ട് അവരുടെ റൊമാൻസ് നടക്കാത്തതാണോ പ്രശ്നം…?
രേഷ്മ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു…
അവൾ വീണ്ടും കുറെ ചിന്തിച്ചു… തീരുമാനം എടുക്കാൻ ഉള്ള ഭയം മാത്രമാണ് തന്നെ
അലട്ടുന്ന പ്രധാന പ്രശ്‌നം…
” ആൻസിയെ വിളിച്ചാലോ? ”
അവൾ പെട്ടന്ന് തന്നെ ആ സാധ്യത തള്ളിക്കളഞ്ഞു.
എന്തിനും അവളുടെ സഹായം തേടി പോകുന്നത് ശരിയല്ല…
അങ്ങനെ ചെയ്താൽ എനിക്ക് സ്വയം ഒരു തീരുമാനം എടുക്കാൻ ഉള്ള പക്വത ഒരിക്കലും
കൈവരില്ല…
അവൾ വീണ്ടും ചിന്തിച്ചു കാട് കയറി…. അന്ത്യമില്ലാതെ…
വൈകീട്ട് ചെടികൾക്ക് വെള്ളം നനക്കുന്ന കലാപരിപാടി രേണുകയുടെ ഒരു ദിനചര്യയാണ്…
വീട്ടിൽ കിണർ ഉള്ളത്കൊണ്ടും അതിൽ വെള്ളം സമൃദ്ധിയായി ഉള്ളത്കൊണ്ടും പൂന്തോട്ടത്തിലെ
ചെടികൾക്ക് എന്നും ചാകരയാണ്…
രേണുക ഉമ്മറത്തേക്ക് വരുമ്പോൾ രേഷ്മ ഓസ് എടുത്തിട്ട് വെള്ളം
നനച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്…
ഇടക്ക് ഇടക്ക് അവൾ ആ കർമ്മത്തിന്റെ ചുമതല ഏറ്റെടുക്കാറുണ്ട്…
രേണുകയുടെ ചുണ്ടിൽ ഒരു ചെറു മന്ദഹാസം വിരിഞ്ഞു…
” ഇന്നെന്ത് പറ്റി… ”
എന്തെങ്കിലും കാര്യം സാധിക്കാൻ ഉണ്ടോ ??? ”
രേഷ്മ അമ്മയെ തിരിഞ്ഞു നോക്കി
” എന്താ അമ്മേ… ഞാൻ ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോ ”
രേണുക അവളുടെ അടുത്തേക്ക് ചെന്നു…
” എടീ പെണ്ണേ നീ എങ്ങോട്ടാ ഇങ്ങനെ ഓടി പോകുന്നേ….
കുറച്ച് അധികം വെള്ളം അതിങ്ങള് കുടിച്ചോട്ടെ ”
രേഷ്മക്ക് ദേഷ്യം വന്നു
അവൾ രേണുകക്ക് നേരെ ഓസ് നീട്ടി
” ഇന്നാ …അമ്മ തന്നെ നനച്ചോ അമ്മേടെ ചെടികൾ… ”
ഇനി ഞാൻ നനച്ച് ഇതൊക്കെ കരിച്ചു എന്ന് പറയണ്ട… ”
രേണുക വേഗം അവളുടെ കയ്യിൽ നിന്ന് പൈപ്പ് വാങ്ങി..
” ഓ… .
ഇങ്ങ് തന്നെക്ക്…
നീ കെട്ട് കഴിഞ്ഞു പോയാലും എന്റെ ചെടികള് ഇവിടെ എന്നും ഉണ്ടാവും മോളെ…”
കുശുമ്പ് തോന്നിയിട്ടൊന്നും കാര്യമില്ല… ”
അവൾക്ക് അമ്മയോട് പലതും പറയാൻ ഉണ്ടായിരുന്നു…
അവൾ വീണ്ടും തോട്ടം ചുറ്റിപ്പറ്റി നിന്നു…
” നീ കാര്യം പറ… കുറെ നേരം ആയല്ലോ നിന്ന് പരുങ്ങുന്നു… ”
രേഷ്മ താഴേക്ക് വിഷാദത്തോടെ നോക്കി… ചെറിയ ഒരു ചമ്മൽ അവളുടെ മുഖത്ത് കാണപ്പെട്ടു…
” അമ്മ അവരെ വിളിച്ചോ ??? ”
” ആരെ???.. ”
രേഷ്മക്ക് കലി വന്നു…
” എന്റെ അമ്മയിഅമ്മേനെ… ”
” ഹേയ് ഇല്ല… നിന്നോട് ഒന്ന് ചോദിച്ചിട്ട് മതി എന്ന് നിന്റെ അച്ഛൻ പറഞ്ഞു… ”
” ആ ഇനിയിപ്പോ നമുക്ക് ഇത് ഉറപ്പിക്കാം… ”
രേണുക ശബ്ദം താഴ്ത്തി പറഞ്ഞു…
” അതെന്താ…??? ”
രേഷ്മ എതിർത്തു…
” അല്ല ഇപ്പഴേ അമ്മയിഅമ്മയായി ഒക്കെ നീ കണ്ട സ്ഥിതിക്ക് നിനക്ക് ഒകെ ആണെന്നാണല്ലോ
??? ”
രേഷ്മ നിന്ന് ചിണുങ്ങി…
” അമ്മേ
ഞാൻ കാര്യവായിട്ടാ പറയണേ…
എനിക്ക്…
എനിക്ക് പറ്റുന്നില്ല… ”
രേണുക അവളെ നോക്കാതെ വീടിന്റെ മറ്റൊരു വശത്തായി നട്ടിട്ടുള്ള ചെടികൾക്ക് നേരെ
തിരിഞ്ഞു…
” എന്തുപറ്റി… ആ ചെക്കന് പഠിപ്പും വിവരവും ഒക്കെ കുറവാണ് എന്ന് തോന്നുന്നുണ്ടോ ?? ”
രേഷ്മ സ്വയം പുച്ഛിച്ചു…
” അമ്മക്ക് എന്താ… എന്നെക്കാളും ബുദ്ധിയും വിവരവും ആ ചേട്ടന് ഉണ്ട്… ”
സർട്ടിഫിക്കറ്റ് ഇല്ല എന്നെ ഉള്ളു… ”
രേണുക പെട്ടന്ന് പൊട്ടിച്ചിരിച്ചു….
” അമ്മ ശരിക്ക് ആരുടെ സൈഡ് ആണ്… ”
രേഷ്മ ചൊടിച്ചു…
” ഞാൻ എന്നും എന്റെ മോൾടെ സൈഡ് അല്ലെ നിന്നിട്ടുള്ളൂ… ”
” നീ പറ… എന്നാലല്ലേ എനിക്കും അച്ഛനും ഒരു തീരുമാനം എടുക്കാൻ പറ്റുള്ളൂ… ”
രേഷ്മ ആകെ അസ്വസ്ഥത പ്രകടിപ്പിച്ചു…
” എന്താ നിന്റെ പ്രശ്നം… ?? ”
” നീ കാര്യം പറ… ”
രേണുക പറഞ്ഞു…
” അമ്മേ …
ആ ചേട്ടൻ… ഹീ ഇസ് എ നൈസ് ഗായ്‌…
പക്ഷെ… എന്നെക്കുറിച്ച് ഒന്നും…
ഒന്നും സജീഷേട്ടൻ ചോദിച്ചില്ല… ”
ആള് പറയുന്നത് മുഴുവൻ ഞാൻ ആണ് കേട്ടത്…. ”
” നാളെ ഇനി എനിക്ക് ഉണ്ടായ കാര്യങ്ങൾ ഒക്കെ അറിഞ്ഞാൽ അത് മോശം അല്ലെ… ”
രേണുകയുടെ മുഖം പെട്ടെന്ന് കോപംകൊണ്ട് നിറഞ്ഞു…
” അതിനിപ്പോ നിനക്ക് എന്താ ഒരു കിഴപ്പം… ”
ഈ ലോകത്ത് പ്രേമിക്കാത്ത ഒരു മനുഷ്യരും ഇല്ല…
” അതൊന്നും തുറന്ന് പറഞ്ഞിട്ടല്ല എല്ലാവരും കല്യാണം കഴിക്കുന്നത്. ”
രേഷ്മക്ക് അതിന് മറുപടിയെന്നോണം പറയാൻ ഒരുപിടി കാര്യങ്ങൾ വേറെയും ഉണ്ടായിരുന്നു
പക്ഷെ അവൾ അതിന് തുനിഞ്ഞില്ല…
ആ വിഷയം അമ്മയെ കൂടുതൽ പ്രകോപിപ്പിച്ചേക്കുമോ എന്ന ഭയം അവളെ പിന്തിരിപ്പിച്ചു…
” എന്റെ മോൾക്ക് ഒരു കുറവും ഇല്ല ”
” അത് എന്നെപ്പോലെ നന്നായി ഈ ലോകത്ത് വേറെ ആർക്കും പറയാൻ പറ്റില്ല… ”
“നിന്റെ അമ്മയാണ് ഞാൻ…”
രേണുക പൈപ് നിലത്തിട്ട് രേഷ്മയുടെ മുഖം ഇരു കൈകൾക്കൊണ്ടും കോരിയെടുത്തു…
” എന്റെ മോൾക്ക് ഒന്നും ഇല്ല… ”
നീ ഇപ്പോഴും പഴയ രേഷ്മ തന്നെയാണ് ”
അമ്മയുടെ വാക്കുകൾ അവൾക്ക് ഒരു ആജ്ഞ പോലെ തോന്നി…
” നിനക്ക് ഇഷ്ടമല്ല എങ്കിൽ ഈ കല്യാണം വേണ്ട എന്ന് പറയാം… പക്ഷെ ഇപ്പോൾ സംസാരിച്ച
വിഷയം നമ്മൾ ഇനി ജീവിതത്തിൽ ഒരിക്കലും നീ സംസാരിക്കരുത്… ”
” എന്നോടെന്നല്ല ആരോടും… ”
രേണുക തിരിഞ്ഞു നടന്നു…
പൈപ്പിൽ നിന്നും വെള്ളം ഒഴുകി പോകുന്നുണ്ട്…
രേണുക വെള്ളം നിർത്തുന്ന കാര്യം വിട്ടു പോയിരുന്നു…
രേഷ്മ സ്തബ്ധയായി നിന്നു…
അവളുടെ മനസ്സും കലുഷിതമായിരുന്നു…
” ജീവിതത്തിൽ സന്തോഷം മാത്രം വേണ്ടുവോളം അനുഭവിച്ച് വളർന്നത്കൊണ്ടാവും ഞാൻ ഇങ്ങനെ
ആയത്… ”
” ഇല്ല ഇനിയും ഞാൻ മറ്റൊരാളെ ആശ്രയിച്ചു ജീവിക്കില്ല… ”
സ്വയം എല്ലാ പ്രശനങ്ങളിൽ നിന്നും ഒളിച്ചോടുകയായിരുന്നു ഞാൻ ഇതുവരെ… ”
” ഇന്ന് മുതൽ ഞാൻ മറ്റൊരു രേഷ്മ ആവും… ”
എല്ലാ പ്രശ്‌നങ്ങളും ഫേസ് ചെയ്യുന്ന പുതുയ ഒരു പെണ്ണ് ആയി മാറും…
പൈപ്പിൽ നിന്നും ഒഴുകുന്ന വെള്ളം അവളുടെ ചരണ കമലങ്ങളിൽ വന്ന് നിറഞ്ഞ് അഭിഷേകം
ചെയ്തു…
രേഷ്മ ദൃഡപ്രതിജ്ഞ എടുത്തു…
” എന്തു വന്നാലും ഞാൻ ഒറ്റക്ക് നേരിടും… ”
” ഞാൻ ഈ കല്യാണത്തിന് സമ്മതിക്കും… ”
അവൾ ടാപ്പ് അടച്ച് വീടിന്റെ അകത്തേക്ക് നടന്നു….
# # # # # # # # # # # # # # # # # #

സജീഷ് തന്റെ ആദ്യത്തെ കോണ്ട്രാക്ട്ട് തീർത്ത് കൊടുക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു…
വിദേശത്ത് നിന്നും അയാൾ തിരികെ വരുമ്പോഴേക്കും പണി തീർക്കണം…
പൈസ ഒരു പ്രശ്നമല്ല എന്ന് ഒക്കെ വലിയ വായിൽ പറഞ്ഞെങ്കിലും
ഏകദേശ വില പറഞ്ഞപ്പോൾ അതിൽ അയാൾ ഒന്ന് ചവിട്ടി…
” ഇത്തിരി കൂട്ടി പറയാമായിരുന്നു എന്ന് ആ നിമിഷം സജീഷിന് തോന്നി…
” പക്ഷെ എന്ത് വന്നാലും ആശാനേ വിളിക്കാതെ ഈ വീട് ഞാൻ പണിയും സജീഷ് മനസ്സിൽ
ഉറപ്പിച്ചു… ”
പെട്ടന്ന് അവന്റെ ഫോൺ ബെൽ അടിച്ചു…
നമ്പർ മാത്രമേ ഉള്ളു,
അവൻ ഫോൺ എടുത്തു…
” ഹലോ…..
” മോനെ ഇത് ഞാൻ ആണ് ഭാസ്‌കരൻ… ”
സജീഷിന് ആളെ പെട്ടെന്ന് കിട്ടിയില്ല…
അവൻ മറുപടി പറയാതെ ഒന്ന് പരതി നിന്നു…
” കഴിഞ്ഞ ഞായറാഴ്ച മോൻ പെണ്ണകാണാൻ വന്ന….. ”
സജീഷ് പെട്ടന്ന് തന്നെ മറുപടി കൊടുത്തു…
” ആ.. ആ.. അച്ഛൻ പറയ്… എന്തൊക്കെ ഉണ്ട് വിശേഷം… ”
അവന്റെ അടുപ്പത്തോടെ ഉള്ള പെരുമാറ്റം ഭാസ്‌കരനെ നല്ലപോലെ ആകർഷിച്ചു…
” നല്ല വിശേഷം … ഞാൻ ഈ വിവാഹത്തിന്റെ കാര്യം മോളോടും ഭാര്യയോടും പിന്നെ
വേണ്ടപ്പെട്ട ചിലരെയൊക്കെ വിളിച്ച് അന്വേഷിച്ചിരുന്നു… ”
സജീഷ് പതിയെ മൂളി…
താൽപ്പര്യമില്ല എന്നാണ് പറയാൻ പോകുന്നത് എന്ന് അവൻ മുൻപേ ഉറപ്പിച്ചിരുന്നു…
” എല്ലാവർക്കും ഈ ബന്ധത്തിന് താല്പര്യം ആണ്… ”
പിന്നെ മോള്… അവളും എതിർപ്പൊന്നും പറഞ്ഞില്ല… ”
സജീഷ് വിശ്വാസം വരാതെ വീണ്ടും ഒരിക്കൽക്കൂടി കേൾക്കാൻ പറഞ്ഞത് മനസ്സിലാവാത്ത പോലെ
നടിച്ചു…
” ഏ… അപ്പൊ പറഞ്ഞു വരുന്നത്..”
” ഞങ്ങൾക്ക് എല്ലാവർക്കും മോനെ ഇഷ്ട്ടായി… ”
” ഇവിടെ എല്ലാവർക്കും ഈ വിവാഹം നടക്കുന്നതിൽ സന്തോഷമേ ഉള്ളു… ”
” ഇനി മോന്റെ അഭിപ്രായം എന്താണെന്ന് ഒന്ന് അറിഞ്ഞാൽ
നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം… ”
സജീഷ് അറിയാതെ വാ പൊളിച്ചു പോയി…
ഈ ലോകം മുഴുവൻ ദൈവം തനിക്ക് വേണ്ടി ഉണ്ടാക്കിയതാണ്
എന്ന് അവന് തോന്നി… ”
എല്ലാം ആ നിമിഷത്തിലേക്ക് വന്ന് അവസാനിച്ചപ്പോൾ ഉണ്ടായ അനുഭൂതി
പ്രവചനാതീതമായിരുന്നു…
” എനിക്ക് എതിർപ്പോ?? ഞാൻ അങ്ങനെ എന്തെങ്കിലും പ്രകടിപ്പിക്കോ അച്ഛാ… ”
എന്നെപ്പോലെ ഒരാൾക്ക് സ്വപ്നം കാണാൻ പറ്റുന്നതിലും മുകളിൽ ആണ് രേഷ്മ… ”
അത് പറയാൻ സജീഷിന് ധാരാളം സമയം എടുത്തു…
ശരീരത്തിൽ അമിതമായി പലതരം ഹോർമോണുകൾ പൊട്ടിമുളക്കുന്ന പോലെ വിവിധ തരം വികാരങ്ങൾ
അവനിൽ മാറി മറിഞ്ഞു…
കണ്ണ് നിറഞ്ഞു…
ആദരവ് നിറഞ്ഞു…
” അവൾ അധികം ലോകം ഒന്നും കണ്ടിട്ടില്ല മോനെ… ”
ഇപ്പഴും കുട്ടിക്കളി ഒക്കെ ഇത്തിരി കൂടുതൽ ആണ്… ”
ചിലപ്പോ ഒരു ഭാര്യയായിട്ട് അവൾ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ ഒന്ന് പഠിക്കാൻ അവൾക്ക്
കുറച്ചു സമയം വേണ്ടി വരും… ”
” എന്റെ മോളെ വേദനിപ്പിക്കരുത് ട്ടാ… ”
” കുറച്ച് സമയം കൊടുക്കണം അവൾക്ക്…”
ഒരു അച്ഛന്റെ ആകുലതകൾ എല്ലാം അയാളുടെ വാക്കുകളിൽ പ്രതിഫലിച്ചു
സജീഷ് ആകെ വികാരവിക്ഷോഭത്തിന്റെ ഉച്ചസ്ഥയിയിൽ ആയിരുന്നു…
” അച്ഛാ… ഞാൻ അവൾക്ക് ഒരു കുറവും ഞാൻ വരുത്തില്ല…. ”
” ഈ ലോകത്ത് എനിക്ക് സ്വന്തമായിട്ടുള്ള ഒരേ ഒരു നിധി പോലെ അവളെ ഞാൻ നോക്കിക്കോളാം ”
ഭാസ്‌കരന്റെ ഉള്ള് നിറഞ്ഞു…
” അത് മതി മോനെ… ”
അച്ഛന് അത് കേട്ടാ മതി… ”
സജീഷ് വേഗം തന്നെ സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു…
” ഞാൻ വിളിക്കാം അച്ഛാ… ഇപ്പൊ ചെറിയ ഒരു പണിയിൽ ആണ്… ”
” ഓഹ് അങ്ങനെ ആവട്ടെ… ”
സജീഷ് വേഗം ഫോൺ കട്ട് ചെയ്തു..
ഉടനെ സോഫിയെ ഫോൺ വിളിച്ചു…
അടുക്കളയിൽ തകൃതിയായി പണി നടക്കുന്നതിന്റെ ഇടയിൽ പെട്ടന്ന് ഫോൺ ബെല്ലടിക്കുന്നത്
കേട്ടപ്പോൾ സോഫിക്ക് ദേഷ്യം വന്നു…
പണ്ട് മുതലേ പാചകം ചെയ്യുമ്പോൾ എന്തെങ്കിലും തടസം നേരിടുന്നത് അവൾക്ക് ഇഷ്ടമല്ല…
അവൾ ഫോൺ എടുത്ത് നോക്കി…
സജീഷ് കാളിംഗ്
” ഹലോ… ”
” എന്താടാ ചെക്കാ…. വേഗം പറ… എനിക്ക് അടുക്കളെല് പണി ഉണ്ട് ”
” എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നാണ്‌ മോളെ… ”
അങ്ങേയറ്റം സന്തോഷത്തോടെ അവൻ പറഞ്ഞു…
സോഫിക്ക് ദേഷ്യം ഇരട്ടിച്ചു…
” നിക്ക് ഒരു അര മണിക്കൂർ കഴിഞ്ഞ് ഞാൻ വന്ന് കെട്ടിപ്പിടിക്കാം… ”
അനങ്ങാതെ നിക്കണേ…”
സജീഷ് ആർത്ത് ചിരിച്ചു…
സോഫിക്ക് ആകെ കലിച്ചു കയറി…
” നീ എന്താ കളിക്കാൻ നിക്കാ… ”
കാര്യം പറയാടാ…
എനിക്ക് പണി ഉണ്ടെന്ന്… ”
” നിന്റെ ഇച്ഛായൻ എവിടെ മോളെ… ”
സോഫി ചട്ടുകം കൊണ്ട് തന്റെ തുടയിൽ തന്നെ പതിയെ തല്ലി കനത്ത ഭാഷയിൽ പറഞ്ഞു…
” പുറത്തേക്ക് പോയിരിക്കാ… ”
” എന്നതാടാ…”
നിനക്ക് വല്ല ലോട്ടറിയും അടിച്ചോ??? ”
സജീഷ് തന്റെ വികാരങ്ങളെ ഒക്കെ കുറച്ച് നേരത്തേക്ക് അടക്കി നിർത്തി…
” എടി… അവൾ സമ്മതിച്ചു… ”
” ആര്..?? ”
അകമഴിഞ്ഞ ആവേശത്തോടെ വീണ്ടും അവൻ മറുപടി പറഞ്ഞു…
” നമ്മൾ പെണ്ണ് കാണാൻ പോയത് ഓർമ്മയുണ്ടോ തമ്പുരാട്ടിക്ക്…? ”
സോഫിക്ക് ഉള്ളിൽ പെട്ടന്ന് ഒരു മഞ്ഞുകട്ട വീണു…
” ഏ… നേരണോടാ…??? “
സോഫിക്ക് വിശ്വാസം വന്നില്ല…
” എന്ത് കണ്ടിട്ടാന്നൊന്നും എനിക്ക് അറിയില്ല…”
” പക്ഷെ എന്റെ കല്യാണം ഇപ്പൊ ഉറച്ചിരിക്കുകയാണ്… ”
” നിന്റെ ഇച്ഛായൻ ഉണ്ടല്ലോ പുള്ളിക്ക് നല്ല ഐശ്വര്യമാണ് മോളെ… ”
” അല്ലേൽ ആള് വന്ന് ആദ്യം തന്നെ കണ്ട പെണ്ണ്… ”
” അതും ഇത്രേം നല്ല ഒരു കുട്ടി എന്നെപ്പോലെ ഒരുത്തന് മുന്നിലേക്ക് കഴുത്ത് നീട്ടാൻ
നിക്കോ??? ”
സോഫി നിന്ന സ്ഥലത്ത് നിന്നൊന്ന് തുള്ളിചാടി…
” എന്റെ മോനെ…. ഞാൻ പറഞ്ഞില്ലേ നിന്നോട് നിനക്ക് എന്നെക്കാൾ നല്ല ഒരു പെണ്ണിനെ
കിട്ടുമെന്ന്… ”
ഇപ്പൊ എന്തായി… ”
സജീഷ് ആ പറഞ്ഞതിനോട് എതിർപ്പ് ഉള്ളവനായിരുന്നു…
” നീ അത് വിട്… ”
ഞാൻ ഒരു തരതമ്യത്തിന് ഒന്നും നിന്നിട്ടില്ല… ”
സോഫിക്ക് അവനോട് അസൂയ തോന്നി…
” അവനെ നഷ്ട്ടപ്പെട്ട വിഷമം അപ്പോഴും അവൾക്ക് ഉണ്ടായിരുന്നു… ”
പക്ഷെ അത് അവനോട് ഒരിക്കലും അവൾ പറഞ്ഞിരുന്നില്ല…
ഭർത്താവിന്റെ സ്ഥാനം ഇല്ലെങ്കിലും എനിക്ക് അവനെ പ്രണയിക്കാമല്ലോ… അവൾ മനസ്സിൽ
കരുതി…
” എടാ അടുക്കളയിലേക്ക് ചെല്ലട്ടെ… ”
” ഞാൻ നിന്നെ വിളിക്കാം… ”
അവൾ ധൃതി കൂട്ടി…
” ശരി ശരി… ബൈ… ”
പിന്നെ വിളിക്കാം… ”
സജീഷ് ഫോൺ വച്ചു….
സോഫിയുടെ ഹൃദയം ആനന്ദനൃത്തമാടി…
” അവൾ അത്രമേൽ ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു നടന്നത്… ”
” ഇച്ഛായൻ ഇങ്ങ് വരട്ടെ… ”
അവൾക്ക് തന്റെ ഭർത്താവിനോട് അസൂയ തോന്നിപ്പോയി… ” വന്നിട്ട് 2 ആഴ്ച്ചയെ ആയുള്ളൂ
അപ്പോഴേക്കും ഇതെങ്ങനെ നടത്തി…
ഞാൻ എത്ര നടന്നതാ… എന്നിട്ടും ഒന്നും സെറ്റ് ആയില്ലല്ലോ…
അവൾ ചിന്തയിൽ മുഴുകി അടുക്കളയിലെ തന്റെ ജോലികളിൽ മുഴുകി…
അമ്മ പണികൾ എല്ലാം ഒന്ന് ഒതുക്കി കഴിഞ്ഞ് പോയി കിടന്നു…
പെട്ടന്ന് കോളിംഗ് ബെൽ മുഴങ്ങി…
സോഫി ഓടിപ്പോയി വാതിൽ തുറന്നു…
റോഷൻ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു…
സോഫി റോഷന്റെ കൈ പിടിച്ച് വലിച്ച് കയറ്റി വാതിൽ അടച്ച് കുറ്റിയിട്ടു…
” എന്താടി ഇന്ന് വല്ലാത്ത ഒരു സന്തോഷം നിന്റെ മുഖത്ത്… ”
സോഫി ഉള്ളിൽ നിന്ന് അണപൊട്ടിയ ചിരി കടിച്ചു പിടിച്ച് ശബ്ദമുണ്ടാക്കാതെ ഇരിക്കാൻ
ചുണ്ടിൽ വിരൽ വച്ച് ആംഗ്യം കാട്ടി…
” ശശഹ്ഹ്ഹ്ഹ ”
” എന്താടി …. ” റോഷന് കാര്യങ്ങൾ വ്യക്തമായില്ല…
സോഫി വേഗം ഓടിപ്പോയി ‘അമ്മ കിടക്കുന്ന മുറിയുടെ വാതിൽക്കൽ പോയി എത്തി നോക്കി…
ഉറങ്ങിയിരിക്കുന്നു…
അവൾ വാതിൽ ശബ്ദം ഉണ്ടാക്കാതെ അടച്ചു…
എന്നിട്ട് വാ പൊളിച്ചു നിൽക്കുന്ന റോഷന്റെ കൈ പിടിച്ച് തങ്ങളുടെ
കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി…
” നീ എന്തൊക്കെയാ ചെയ്യണെ… ”
” ടോണി എവിടെ ??? ”
” അവൻ കളിക്കാൻ പോയിരിക്കാ ”
സോഫിക്ക് ചിരി നിർത്താൻ പറ്റുന്നില്ല…
അവൾ വാതിൽ അടച്ച് കുറ്റിയിട്ട്
റോഷന്റെ ചുണ്ടിൽ കടിച്ചു വലിച്ചു…
ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്നവന് കിട്ടിയ കച്ചിത്തുരുമ്പിലെ പിടി പോലെ അവൾ
തന്റെ ഭർത്താവിനെ ചേർത്ത് പിടിച്ചിരുന്നു…
മുറുകെ
അവളുടെ മാറും ഉടലും റോഷന്റെ ശരീരത്തിന് ചൂട് പകർന്നുകൊണ്ട് ഇറുകിയമാർന്നു…
റോഷൻ പെട്ടന്നുണ്ടായ അവളുടെ പെരുമാറ്റത്തിൽ ഒന്ന് അന്തംവിട്ടെങ്കിലും അതൊരു
ദീര്ഘചുംബനം ആക്കുന്നതിൽ നിന്ന് അവന് പിന്മാറാൻ കഴിയുമായിരുന്നില്ല…
റോഷനും അവളെ പൂർണ്ണമായും തന്നിലേക്ക് ആവാഹിച്ചു… നിമിഷങ്ങൾ നീണ്ട ചുംബനം…
” പെട്ടന്ന് ശ്വാസമെടുക്കാൻ എന്നോണം ഇരുവരും പരസ്പരം വിട്ടുമാറി… ”
” എന്തുപറ്റി നിനക്ക്… ”
റോഷൻ അതിശയത്തോടെ ചോദിച്ചു…
സോഫി പതിയെ റോഷന്റെ നെഞ്ചിൽ ചാഞ്ഞു…
” ഇഛായാ… നിങ്ങളോട് എനിക്ക്
ഇപ്പൊ ഒടുക്കത്തെ പ്രേമം ആണ്… ”
അവൾ റോഷന്റെ നെഞ്ചിലെ മുടിയിൽ പതിയെ വിരൽ ഇട്ട് ചുറ്റി…
” അതെന്താടി… നിനക്ക് മുൻപ് എന്നോട് ഒട്ടും പ്രേമം തോന്നിയിട്ടില്ലേ??? ”
അവൾ റോഷന്റെ നെഞ്ചിൽ പതിയെ മുഷ്ടി ചുരുട്ടി ഇടിച്ചു…
” മുൻപ് ഇല്ലാഞ്ഞിട്ടല്ല… എന്തോ എനിക്ക് അങ്ങനെ പറയണം എന്ന് തോന്നി ”
റോഷൻ അവളെ ചേർത്ത് പിടിച്ചു…
” പിന്നെ ഞാൻ നിന്നെ ആദ്യമായി കാണുവല്ലേ…”
നീ കാര്യം പറ… ”
സോഫി കട്ടിലിൽ പോയി ഇരുന്നു…
” ഇച്ഛായൻ എന്റെ മോഹം സാധിച്ചു തന്നിരിക്കുന്നു ”
അവൾ വിശാലമായി ചിരിച്ചു…
” ഏ… എന്റെ മാതാവേ… ”
ഇത്ര വേഗം എല്ലാം ഒക്കെ അയോ… ??? ”
സോഫി വീണ്ടും റോഷനെ വാരിപ്പുണർന്നു…
” താങ്ക്സ് ഇഛായാ…. ”
” പോടി… ഞാൻ നിന്റെ ഭർത്താവാണ്… ”
” ജീവിതം ഇങ്ങനെ ഒരെണ്ണം അല്ലെ ഉള്ളു എന്റെ സോഫിക്കുട്ടി… ”
” ആഗ്രഹിക്കാനും മോഹിക്കാനും ഒക്കെ നമ്മൾ എന്തിനാ മടിക്കണേ… ”
” ചിലത് സാധിക്കാതെ വന്നെമണിരിക്കും ”
എങ്കിലും…
” ആ മോഹങ്ങൾ ആണ് നമ്മളെ മുൻപിലേക്ക് നയിക്കുന്ന ശക്തി…”
” നീയാണ് എന്റെ ശക്തി, എന്റെ മോഹം, എന്റെ ദാഹം, എന്റെ എല്ലാം…. ”
” നീ സന്തോഷിക്കുന്നത് കാണുമ്പോൾ എനിക്കുള്ള ഒരു എന്താ പറയാ… .
ഒരു ഫീൽ ഉണ്ടല്ലോ… ”
” എനിക്ക് അത് ഒരു ലഹരി ആണ്… ”
സോഫി റോഷനെ ഒന്നുകൂടി ചേര്ത്ത് പിടിച്ചു…
അയാളുടെ കഴുത്തിൽ പതിയെ ചുംബിച്ചു…
റോഷൻ അവളുടെ താടിയിൽ പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു…
” അതുകൊണ്ട് എന്റെ മോള് ഇനിയും ഇഷ്ടമുള്ളത് ഒക്കെ മോഹിക്കണം…
എന്നോട് പറയണം…
ഞാൻ ജീവനോടെ ഇല്ലെടി പെണ്ണേ… നിന്റെ ഇഷ്ടം സാധിച്ചു തരാൻ… ”
സോഫിയുടെ കണ്ണുകൾ നിറഞ്ഞു…
അവൾ ഒന്നും പറഞ്ഞില്ല…
” ആം… എന്തായാലും വാതിൽ അടച്ചതല്ലേ… ”
“നമുക്കൊന്ന് കിടന്നാലോ…”
സോഫി കുലുങ്ങി ചിരിച്ചുകൊണ്ട് തന്റെ ഭർത്താവിൽ നിന്ന് വിട്ടു മാറി…
” അയ്യടാ… അതൊക്കെ ഞാൻ രാത്രി തരാം… ”
” ഇപ്പൊ ചെയ്താലേ പിന്നെ എനിക്ക് നേരെ ചൊവ്വേ പണി ചെയ്യാൻ ഒക്കില്ല… ”
“നിങ്ങൾക്ക് ഇവിടെ കിടന്ന് ഉറങ്ങിയാ മതി… ”
അവൾ വാതിൽ തുറന്ന് പുറത്ത് കടന്നു…
” സോഫി പ്ലീസ്…”
അവൾ പോയി കഴിഞ്ഞിരുന്നു…
” ഇനി എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ പുതിയൊരു കരാർ വേഗം ഉണ്ടാക്കണം… ”
റോഷൻ മനസ്സിൽ കുറിച്ചു…

രേഷ്മയുടെ വീട്ടിൽ നിന്ന് ഭാസ്കരനും രേണുകയും കുറച്ചധികം ബന്ധുമിത്രാദികളും എല്ലാം
സജീഷിന്റെ വീട് കാണാൻ വന്നു…
എല്ലാവർക്കും വീടും പരിസരവും സജീഷിനെയും ഇഷ്ടപ്പെട്ടു…
സ്റ്റാറ്റസ് പ്രശ്നം ഉണ്ടാകുമോ എന്ന സജീഷിന്റെ ആവലാതി എല്ലാം ആസ്ഥാനത്താക്കി എല്ലാ
ബന്ധുക്കളും ഈ ബന്ധത്തിന് സമ്മതം മൂളി…
ഭാസ്കരനും രേണുകക്കും ഈ വിവാഹം വേഗം നടത്തണം എന്നാണ് മോഹം…
സജീഷിനായിരുന്നു പിന്നെയും ആ കാര്യത്തിൽ ചെറിയൊരു എതിർപ്പ്…
കാര്യം പെണ്ണ് കാണാൻ പോയപ്പോ രേഷ്മയെ കണ്ടു എങ്കിലും അവളെക്കുറിച്ച്‌ ഒന്നും സജീഷ്
ചോദിച്ചില്ലായിരുന്നു…
കുറച്ച് നാൾ അവളുമായി സല്ലപിക്കാൻ ഒരു അവസരം കിട്ടിയെങ്കിൽ എന്ന ഒരു മോഹം അവന്റെ
ഉള്ളിൽ ഉണ്ടായിരുന്നു…
പക്ഷെ എല്ലാവർക്കും വേഗം നടത്തണം എന്നാണ് ആഗ്രഹം…
റോഷൻ ചേട്ടന് ലീവ് ആകെ 2 മാസമേ ഉള്ളു….
ഇച്ഛായൻ പോകുന്നതിന് മുൻപേ നടത്താൻ പറ്റുവോ എന്ന് സോഫിയും വന്ന് ചോദിച്ചപ്പോൾ
പിന്നെ സജീഷ് മറുത്തൊന്നും പറഞ്ഞില്ല…
ഒരു മാസത്തിനകം സജീഷും രേഷ്മയും തമ്മിൽ ഉള്ള കല്യാണം ഉറപ്പിച്ചു…
സജീഷിന് രേഷ്മയുടെ നമ്പർ കൈമാറി…
കെട്ടാൻ പോകുന്ന പെണ്ണാണെങ്കിലും അവളോട് സംസാരിക്കുമ്പോൾ ഉള്ളിൽ ഒരു പേടി തനിക്ക്
ഉണ്ടാകുന്ന പോലെ സജീഷിന് തോന്നി…
സ്കൂൾ കാലഘട്ടത്തിൽ സോഫിയെ കണ്ട സമയത്ത് തോന്നിയ പോലെ ഒരു വികാരം…
പിന്നെ നിനക്ക് പെണ്കുട്ടികളോട് സംസാരിക്കാൻ അറിയില്ല എന്ന അമ്മയുടെ സ്ഥിരം
കമന്റും…
എല്ലാംകൂടി ആയപ്പോൾ ഫോൺ സംഭാഷണം എല്ലാം വെറുതെ ഒരു പ്രഹസനം ആയി മാറി… രേഷ്മയോട്
കൂടുതൽ ഒന്നും പറയാൻ അവന് കഴിയാറില്ല…
കല്യാണത്തിന്റെ ഒരാഴ്ച മുൻപേ ചെറിയൊരു അടുപ്പം ഒക്കെ രണ്ട് പേർക്കും പരസ്പരം തോന്നി
തുടങ്ങിയെങ്കിലും
കല്യാണത്തിരക്കും മറ്റുമായി സജീഷും രാപ്പകൽ ഇല്ലാതെ പണി ആയപ്പോൾ അവർ തമ്മിൽ
വിവാഹത്തിന് മുൻപേ ഉള്ള പരിചയപ്പെടൽ ഏതാണ്ട് തീർന്നു…
അങ്ങനെ രേഷ്മ സജീഷിന്റെ സ്വന്തമാക്കുന്ന നിമിഷം വന്നെത്തി…
” രേഷ്മയുടെ വീട്ടിൽ വലിയ പന്തലിൽ വച്ചായിരുന്നു കല്യാണം… ”
വീടിന്റെ മുൻപിൽ തന്നെ വിശാലമായ മുറ്റം ഉള്ളതിനാൽ പുറമെ ഓഡിറ്റോറിയത്തിൽ കല്യാണം
നടത്താൻ ഭാസ്കരൻ മെനക്കെട്ടില്ല…
” ഒരു പെണ്ണ് വിവാഹം കഴിഞ്ഞ് ഇറങ്ങി ഇറങ്ങി പോകേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ്
അല്ലാതെ ഓഡിറ്റോറിയത്തിൽ നിന്നല്ല ”
എന്ന പക്ഷക്കാരൻ ആണ് ഭാസ്‌കരൻ…
പണ്ട് മുതലേ അതാണ് ആചാരം എന്നും അയാൾ വാദിച്ചു…
അതിന് സൗകര്യം ഇല്ലാത്തതിനാൽ ആണത്രേ എല്ലാവരും ഇങ്ങനെ കണ്ട ഹാളും മറ്റും ബുക്ക്
ചെയ്‌യുന്നത്…
എന്തായാലും ആ കാര്യത്തിൽ ഭാസ്കരനോട് എതിർക്കാൻ ആരും മുതിർന്നില്ല…
വീടിന്റെ തെക്ക് ഭാഗത്ത് ആണ് സ്റ്റേജ് കിട്ടിയിരിക്കുന്നത്…
നീലയും വെള്ളയും കലർന്ന പതുപതുത്ത തുണികൊണ്ട് വളരെ മികച്ച ഡിസൈനുകളിൽ അത്
അലങ്കാരിച്ചിരിക്കുന്നു…
പൂജ ചെയ്യാൻ ഉള്ള സാധന സാമഗ്രികൾ എല്ലാം യാഥാസ്ഥാനത്തു കയ്യെത്തും ദൂരത്ത്
കൃത്യമായി എടുത്ത വച്ചുകൊണ്ട് അതിന്റെ സമീപത്തായി പൂജാരിയും ഇരിപ്പുറപ്പിച്ചു…
മുഹൂർത്ഥത്തിന് അര മണിക്കൂർ മുൻപ് തന്നെ സജീഷ് സ്റ്റേജിൽ കയറി ഇരിക്കേണ്ടി വന്നു…
സജീഷിന്റെ അമ്മക്ക് ഇപ്പോൾ അധികം സമയം നിൽക്കാൻ പറ്റില്ല കാലിൽ വേദന കൂടുതൽ ആണ്…
അതുകൊണ്ട് അവർക്ക് സ്റ്റേജിന്റെ അടുത്തായി പ്രത്യകം കസേര ഒരെണ്ണം ഭാസ്കരൻ
സംഘടിപ്പിച്ചു കൊടുത്തിരുന്നു…
റോഷൻ പാചകശാലയിൽ പോയി മോരും, രസവും, പായസവും എല്ലാം മാറി മാറി
പരീക്ഷിച്ചുകൊണ്ടിരുന്നു…
പുള്ളിക്ക് പാലട പണ്ടേ വീക്ക്നെസാ…
കല്യാണം കഴിഞ്ഞിട്ട് പോയാൽ പോരെ എന്ന് പറഞ്ഞ് സോഫി തിരികെ കൊണ്ടുവരാൻ
ശ്രമിച്ചെങ്കിലും അതിൽ അവൾ ദയനീയമായയി പരാജയപ്പെട്ടു…
” എന്റെ കല്യാണം ഒന്നും അല്ലല്ലോ… ”
” കെട്ടാറാവുമ്പോഴേക്കും പറ്റിയാൽ വരാം ”
റോഷൻ എടുത്തടിച്ചു പറഞ്ഞു…
സോഫിക്ക് ദേഷ്യം വന്നെങ്കിലും സമ്യമനം പാലിച്ച് അവൾ സ്റ്റേജിന്റെ പിറകിൽ പോയി
നിന്നു… ഒപ്പം അവളുടെ സാരിത്തുമ്പിൽ പിടിച്ച് ടോണിയും ഉണ്ടായിരുന്നു…
” സജീഷ് വല്ലാതെ വിയർക്കാൻ തുടങ്ങി… ”
സ്റ്റേജിലേക്ക് അടിക്കുന്ന ഫ്ലഡ് ലൈറ്റ് വെളിച്ചവും ആവശ്യത്തിലധികം ടെൻഷനും ആയപ്പോൾ
വിയർക്കാതിരിക്കുന്നത് എങ്ങനെയാണ്…
ഓഡിറ്റോറിയത്തിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ എസി ഉണ്ടായുരുന്നേനെ…
ഏറെ നേരം കഴിഞ്ഞപ്പോൾ സജീഷിന്റെ ബുദ്ധിമുട്ട് കണ്ട് സോഫി ഭാസ്കരനോട് പറഞ്ഞ് ഒരു
ടേബിൾ ഫാൻ സംഘടിപ്പിച്ചു… അത് അവന് വലിയ ഒരു ആശ്വാസം ആയിരുന്നു…
” മുഹൂർത്തത്തിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് രേഷ്മ വീടിന്റെ അകത്ത് നിന്നും
പുറത്തെക്ക് ചെറു കാലടികളോടെ നടന്നു വന്നു…
സജീഷ് ഹൃദയമിടിപ്പ് പെട്ടന്ന് നിന്നു…
” ചുവന്ന പാട്ട് സാരിയും അതിന് ചേർന്ന ഇളംപച്ച നിറത്തിൽ ഉള്ള ജാക്കറ്റും,
കഴുത്തിലും കയ്യിലും അരയിലും എല്ലാം ആഭരണങ്ങളും അണിഞ്ഞ് , ഒരു പറ്റം താലം പിടിച്ച
തരുണീമണികളുടെ അകമ്പടിയോടെ,
നീണ്ട തപസ്സിനോടുവിൽ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദേവതയെപോലെ രേഷ്മ സജീഷിന്റെ
തൊട്ടടുത്ത് വന്നിരുന്നു…
” ഹു… ”
അടക്കിപ്പിടിച്ചിരുന്ന ശ്വാസം അവൻ പുറത്തേക്ക് വിട്ടു…
” എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു… ”
തനിക്ക് ടെൻഷൻ കൂടി വരുന്നത് സജീഷ് അറിഞ്ഞു…
അവൻ പതിയെ രേഷ്മയെ തിരിഞ്ഞ് നോക്കി…
” അവൾ തന്റെ പല്ലുകൾ പുറത്ത് കാട്ടാതെ ഒരു അവനെ നോക്കി നാണത്തോടെ ഒന്ന്
പുഞ്ചിരിച്ചു… ”
“എന്തൊരു ഭംഗി…. ”
സജീഷ് മനസ്സിൽ പറഞ്ഞു…
” സാധാരണ ഒരു കല്യാണപ്പെണ്ണിനെ കല്യാണത്തിന്റെ അന്ന് നാട്ടിലെ ബ്യുട്ടിപാർലർ
നടത്തുന്ന ചേച്ചിക്ക് പണി പഠിക്കാൻ വിട്ടുകൊടുക്കലാണല്ലോ പതിവ്… അത് ഇവിടെ
നടന്നിട്ടില്ല എന്ന് സജീഷിന് തോന്നി…
അങ്ങനെ ആയിരുന്നെങ്കിൽ അവൾ ഇപ്പോൾ ഒരു യക്ഷിയെപ്പോലെ ഇരുന്നേനെ…
” രേഷ്മയുടെ സ്വാഭാവികമായ നിറം തന്നെ കൂടുതൽ ഉദിച്ചു നിൽക്കുന്ന പോലെയാണ് അവന്
തോന്നിയത്… ”
പൂജകളും മന്ത്രങ്ങളും എല്ലാം പൂജാരി കൃത്യമായ ഇടവേളകളിൽ നടത്തിക്കൊണ്ടിരുന്നു…
” രേഷ്മ കൂടുതലും പ്രാർത്ഥനായിൽ മുഴുകി ഇരിക്കുന്നത് പോലെ സജീഷിന് തോന്നി… ”
” അവൾ തന്റെ ശിഷ്ടകാലം ഇനി എന്റെ കൂടെ അല്ലെ ജീവിക്കേണ്ടത്… ”
അവൾക്ക് അതിനുള്ള അവകാശം ഉണ്ട്…
സജീഷ് അവളെ ബഹുമാനത്തോടെ നോക്കി ….
” സത്യത്തിൽ ഈ ലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും സമ്മതിക്കണം…
ജനിച്ചു വളർന്ന നാടും വീടും സ്വന്തം അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും
സുഹൃത്തുക്കളെയും മോഹങ്ങളെയും എല്ലാം ഉപേക്ഷിച്ച് ഒരു ദിവസം മറ്റൊരു ലോകത്തിലേക്ക്
അവർ ചേക്കേറുന്നു… അല്ലെങ്കിൽ അതിന് നിർബന്ധിതരാകുന്നു…”
” അമ്മയില്ലാത്ത ഒരു ജീവിതം ഈ ലോകത്ത് ഒരു പുരുഷനും സങ്കൽപ്പിക്കാൻ പോലും കഴിയില്ല
എന്ന കാര്യവും അവൻ ഓർത്തു…
” അവൾ പ്രാർത്ഥിക്കട്ടെ… ”
സജീഷും മനസ്സ് തുറന്ന് പ്രാർത്ഥിച്ചു…
” എന്റെ കൂടെ ജീവിക്കാൻ വന്നതിന്റെ പേരിൽ ഒരിക്കലും അവൾക്ക് ബുദ്ധിമുട്ട്
ഉണ്ടാകാതിരിക്കണേ… ”
പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി മഞ്ഞ ചരടിൽ കോർത്ത താലിമാല ഉയർത്തി അവന്റെ
കൈകളിൽ കൊടുത്തു…
” രേഷ്മ സജീഷിന് മുൻപിൽ തന്റെ സർവ്വവും സമർപ്പിച്ചു… ”
സജീഷ് രേഷ്മയുടെ കഴുത്തിൽ താലി ചാർത്തി…
” പിന്നീട് തുടുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങായിരുന്നു … ”
അവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു… “
രേഷ്മ വന്നിരിക്കുന്ന കാണികളെ
മുഴുവൻ എണ്ണമെടുക്കുന്നപോലെ മാറി മാറി നോക്കി…
കോളേജിൽ തന്റെ ലോകം ആയിരുന്ന സിയാദും, ആൻസിയും, വിഷ്ണുവും, എല്ലാം അവളെ നോക്കി
പുഞ്ചിരിച്ചു…
അവരുടെ ഇടയിൽ രാഹുലും നിൽക്കുന്നത് പോലെ അവൾക്ക് തോന്നി… ഒരു മിന്നായം പോലെ…
ചിലപ്പോൾ കണ്ണിന്റെ മായ ആയിരിക്കാം…
രേഷ്മ അവരെ നോക്കി പുഞ്ചിരിച്ചു….
വീണ്ടും അവളുടെ കണ്ണുകൾ മറ്റൊരാൾക്ക് വേണ്ടി തിരഞ്ഞു…
പലരും വന്നിട്ടുണ്ട്… വേണ്ടപ്പെട്ടവർ, തനിക്ക് അറിയാത്തവർ,
ഒരാളെ മാത്രം അവൾ കണ്ടില്ല…
” ശിവൻ… ”
അവളുടെ ശിവേട്ടൻ…
” അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ശിവേട്ടൻ ”
” എന്നിട്ടും അച്ഛൻ വിളിച്ചില്ലേ??? ”
രേഷ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു…
കണ്ണുനീർ പൊഴിയാതിരിക്കാൻ അവൾ തീവ്ര ശ്രമത്തിൽ ഏർപ്പെട്ടു…
” ഒരുപക്ഷേ അച്ഛനേക്കാൾ കൂടുതൽ കുട്ടിക്കാലം മുതൽ എന്നെ കൊണ്ട് നടന്നത് ശിവേട്ടൻ
ആണ്… ”
” തന്റെ കല്യാണത്തിന് മറ്റാരേക്കാളും ആ സാന്നിധ്യം ആയിരുന്നു അവൾ കൊതിച്ചിരുന്നത്…
” എന്റെ മനസ്സിലെ വാശിക്ക് ശിവേട്ടനെ കുറിച്ച് ഒന്നും വീട്ടിൽ പറയാതിരിക്കാൻ അവൾ
ശ്രമിച്ചിരുന്നു ”
” ആ മുഖം അവഗണിക്കാവുന്നതിലും അപ്പുറം ആണ് തനിക്ക് എന്നകാര്യം അച്ഛന് നന്നായി
അറിയാവുന്നതാണ്… ”
എന്നിട്ടും…
” അവൾ വീണ്ടും കാണികളുടെ ഇടയിൽ ശിവേട്ടന്റെ മുഖത്തിനായി തിരഞ്ഞുകൊണ്ടിരുന്നു… ”
കല്യാണശേഷം ഉള്ള ഫോട്ടോ എടുക്കൽ ചടങ്ങ് തകൃതിയായി നടന്നു…
ആൻസിയും വിഷ്ണുവും സിയാദും സ്റ്റേജിലേക്ക് കയറി വന്നു…
രേഷ്മയെ മൂവരും പുണർന്നു…
എല്ലാവരും വളരെ സന്തോഷത്തിൽ ആണ്…
” കൂട്ടത്തിൽ ഏറ്റവും സന്തോഷം സിയാദിന് തന്നെ… ”
അവന് അതങ്ങനെ മറച്ചു വക്കാൻ കഴിയും…
ജീവിതത്തിന്റെ ഏറിയ കാലമത്രയും ഇരുമെയ്യാണെങ്കിലും എന്ന പോലെ ഉള്ള ബന്ധം
ആയിരുന്നല്ലോ ഞങ്ങൾ തമ്മിൽ…
” കൂടെ പിറക്കാത്ത കൂടപ്പിറപ്പ്… ”
രേഷ്മ ഓർത്തു…
അവർ എല്ലാവരും ചേർന്ന് നിന്ന് ഫോട്ടോ എടുത്തു…
സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ സിയാദ് സജീഷിന് ഒരു കൈ കൊടുത്തു…
” നന്നായി നോക്കിക്കൊണെ ഇക്ക… അല്ല… ചേട്ടാ… ”
അവൻ പറഞ്ഞു…
രേഷ്മ അവന്റെ കൈ മുറുകെ പിടിച്ചു…
സജീഷ് അവന്റെ പുറത്ത് തട്ടി സമാധാനിപ്പിച്ചു…
” ഞാൻ നോക്കിക്കോളാം… പൊന്നു പോലെ … ”
സിയാദ് ഇറങ്ങിപ്പോയി…
പിന്നെയും വരിവരിയായി അതിഥികൾ ഫോട്ടോ എടുക്കാൻ വരാൻ തുടങ്ങി…
തീരുമ്പോൾ തീരുമ്പോൾ ആളുകൾ കൂടുന്നുണ്ടോ എന്ന് സജീഷിന് തോന്നി…
സ്കൂളിൽ ഉച്ചക്കഞ്ഞിക്ക് രണ്ടാമതും പ്ലേറ്റ് കഴുകി പോകുന്ന പോലെ പലരും സ്റ്റേജിൽ
ഫോട്ടോ എടുക്കാൻ വരുന്നുണ്ടോ എന്ന സംശയം അവനെ അലട്ടി…
അത്രയധികം ആളുകൾ…
എല്ലാവരും വന്ന് പോയപ്പോഴേക്കും രണ്ട് പേർക്കും ഒളിച്ചോടിയാൽ മതിയായിരുന്നു
എന്നുപോലും തോന്നിപ്പോയി…
പിന്നീട് കല്യാണപ്പെണ്ണും ചെക്കനും ഭക്ഷണം കഴിക്കാൻ ഇരുന്നു…
അവിടെയും പിന്നാലെ ക്യാമറയുമായി ഒരു സംഘം കൂടെ ഉണ്ടായിരുന്നു…
” സ്വസ്ഥമായി ഒന്ന് ചൊറിയുന്നിടത്ത് മാന്തൻ പോലും പറ്റാത്ത അവസ്ഥ… ”
സജീഷ് ഇനിയൊരിക്കലും കല്യാണം കഴിക്കില്ല എന്ന് ഉറപ്പിച്ചു….
ഉച്ച ആയപ്പോഴേക്കും കല്യാണം തന്നെ സജീഷ് വെറുത്തു തുടങ്ങിയിരുന്നു…
റോഷനെ പന്തലിൽ ഒന്നും കാണാത്തതിന്റെ കാര്യം സജീഷിന് മനസ്സിലായി…
ഒരിക്കൽ ഇതെല്ലാം അനുഭവിച്ചവർക്കല്ലേ അതിന്റെ വിഷമം അറിയൂ…
അവർ ഇരുവരും വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു…
” സജീഷേട്ടാ… ”
രേഷ്മയുടെ നേർത്ത ശബ്ദം അവൻറെ കാതിൽ മുഴങ്ങി…
” എന്താ മോളെ…??? ”
അവളുടെ മുഖം അനുവാദം തരണം എന്ന് കെഞ്ചുന്നപോലെ കാണപ്പെട്ടു…
വല്ലാത്ത എന്തോ വിഷമം അവളെ വേട്ടയാടുന്നത് പോലെ അവന് തോന്നി…
” എനിക്ക്… ”
അവൾ ഒന്ന് വിക്കി…
” നീ പേടിക്കണ്ട… കാര്യം പറ… ”
സജീഷ് അവളുടെ വേവലാതി കണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചു…
” ഇവിടന്ന് എന്നെ കൊണ്ട് പോകുന്നെന് മുൻപ്
എനിക്ക് …..
എനിക്ക് എന്റെ അച്ഛനോട് ഒന്ന് സംസാരിക്കാൻ പറ്റോ ??? ”
സജീഷിന് സഹതാപം തോന്നി…
” അതിന് നീ എന്തിനാ മോളെ ഇങ്ങനെ പേടിക്കുന്നെ… ”
ഞാൻ വേണ്ട എന്ന് പറയും എന്ന് വിചാരിച്ചിട്ടാണോ ??? ”
അവൾ തല താഴ്ത്തി …
” ഏട്ടൻ ഇപ്പൊ എന്റെ ഭർത്താവല്ലേ… ”
” ഞാൻ ചോദിക്കാതെ എന്തെങ്കിലും ചെയ്തു എന്ന് നാളെ പറയരുതല്ലോ… ”
അവൾ നിഷ്കളങ്കമായി പറഞ്ഞു…
വീട്ടിലെ തലമൂത്ത പെണ്ണുങ്ങളുടെ വലിയ ഒരു ക്ലാസിന് അവൾ നിർബന്ധിതമായി ഇരിക്കേണ്ടി
വന്നിട്ടുണ്ട് എന്ന് സജീഷിന് മനസ്സിലായി…
” രേഷ്‌മെ… നീ എന്റെ ഭാര്യയാണ്… അടിമയല്ല… ”
പോയിട്ട് വാ… ”
അവൾ വേഗം തന്റെ അച്ഛന്റെ അടുത്തേക്ക് ഓടി…
സജീഷിന് സ്വയം തന്നോട് തന്നെ അസൂയ തോന്നി…
” ഞാൻ എന്തൊക്കെയോ ആണെന്ന് ഉള്ള ഒരു തോന്നൽ അവന് ആദ്യമായി തോന്നി… ”
രേഷ്മ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു…
അച്ഛനെ ആൾക്കൂട്ടത്തിൽ നിന്ന് മാറ്റി അവൾ തന്റെ മുറിയിലേക്ക് കൊണ്ടുപോയി…
” എന്താ മോളെ…. ”
ഭാസ്‌കരൻ വാചാലനായി…
” അച്ഛാ… ശിവേട്ടൻ എവിടെ ??? ”
അവൾ അതുവരെ അടക്കി വച്ച കണ്ണുനീർ പൂർണ്ണമായും അണപൊട്ടിയൊഴുകി …
” ഭാസ്‌കരൻ മറുപടി പറഞ്ഞില്ല… അയാൾ ജനാലയിലൂടെ ദൂരെ അനന്തമായ ഗഗനസാനുക്കളിലേക്ക്
നോക്കി നിന്നു…
” അച്ഛാ… പറയ്… ”
ശിവേട്ടനെ വിളിച്ചില്ലേ??? ”
“എനിക്കറിയണം…
എന്നോട് പറ… അവൾ കെഞ്ചി… ”
ഭാസ്‌കരനും തന്റെ നിയന്ത്രണം വിടുകയായിരുന്നു…
” ഇനിയിപ്പോ അതൊക്കെ എന്തിനാ അറിഞ്ഞിട്ട്… ??? ”
” മോൾക്ക് നല്ലൊരു ജീവിതം ഒക്കെ ആയി… ”
” ഇനി അതാണ് നിന്റെ ലോകം… ”
അവൾ കയ്യിലുള്ള തൂവാല പൊത്തി വാവിട്ട് കരഞ്ഞു…
” അച്ഛൻ വിളിക്കും എന്ന് എനിക്ക് ഉറപ്പായത് കൊണ്ടാ ഞാൻ ഒന്നും മിണ്ടാഞ്ഞത്… ”
ശിവേട്ടനെ എനിക്ക് കാണണം അച്ഛാ… ”
അവൾ വാശി പിടിച്ചു….
ഭാസ്കരൻ ശബ്ദം കടുപ്പിക്കാൻ ശ്രമിച്ചു…
” ഇനി അതൊന്നും നടക്കില്ല…
അവൻ പോയി… ”
” നിന്റെ കഴുത്തിൽ താലി കെട്ടുന്നത് വരെ അവൻ ഇവിടെ ഉണ്ടായിരുന്നു… ”
” അത് കഴിഞ്ഞപ്പോൾ തന്നെ പോയി… ”
രേഷ്മ പൊട്ടിക്കരഞ്ഞു…
” ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട അവൻ ജീവിക്കാൻ തുടങ്ങിയത് തന്നെ നിനക്ക് വേണ്ടിയാ…”
” നിന്റെ സന്തോഷം കെടുത്താൻ നിൽക്കിന്നില്ല എന്ന് പറഞ്ഞ് അവൻ പോയി…
എവിടേക്കാണെന്ന് അച്ഛനറിയില്ല… ”
രേഷ്മ പൊട്ടിക്കാരഞ്ഞു… അച്ഛന്റെ കാലിൽ വീണു…
ഭാസ്കരൻ തന്റെ കണ്ണുകൾ തുടച്ച് ഇടറുന്ന വാക്കുകളോടെ പറഞ്ഞു… ഇനി അതൊന്നും മോള്
ഓർക്കേണ്ട… ”
പുതിയൊരു ജീവിതം തുടങ്ങാണ്‌ എന്റെ കുട്ടി… ”
” ചെല്ല് മോൻ കത്ത് നിൽക്കുന്നുണ്ടാവും… നിന്നെ കൊണ്ടു പോവാൻ… ”
” ഇനി മുതൽ നിന്റെ സർവ്വവും അവൻ ആണ് ”
അച്ഛന്റെ മോളൂട്ടി കണ്ണ് തുടക്ക്… ”
ഭാസ്‌കരൻ രേഷ്മയെ കൂട്ടി ഉമ്മറത്തേക്ക് നടന്നു…
അവൾക്ക് കരച്ചിൽ നിർത്താനായില്ല…
പുറത്തേക്ക് ഇറങ്ങിയതും അവൾ അമ്മയുടെ തോളിൽ തല ചായ്ച്ചുകൊണ്ട് അവൾ വിങ്ങിപ്പൊട്ടി…
” ഒരു കൂട്ടം ആളുകൾ അവളുടെ കണ്ണീരിന്റെ സാക്ഷ്യം വഹിച്ചു… ”
സജീഷ് വല്ലാതെ വിവശനയി കാണപ്പെട്ടു…
” താൻ അവളോട് എന്തോ വലിയ തെറ്റാണ് ചെയ്തത് എന്നൊരു തോന്നൽ… ”
അൽപ്പ നേരത്തിന് ശേഷം അവൾ കാറിൽ കയറി… സജീഷും…
ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച ആ വണ്ടി പതിയെ
നീങ്ങി… പുതിയ സ്വപ്നങ്ങളിലേക്ക്… “

( തുടരും )

Leave a Reply