“എന്നെ നിങ്ങള് അറിയൂല. ഇതെന്റെ ഭാര്യയാണ്. ഇവളുടെ അമ്മ നിങ്ങളുടെ പെങ്ങളും.. !
സ്തബ്ദനായി എന്ത് പറയണം എന്നറിയാതെ അയാൾ നിൽക്കെ ഞാനവളെയും കൂട്ടി ഇറങ്ങി. വണ്ടിയും എടുത്ത് പോരുമ്പോൾ എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിന്ന് അടക്കം പറയുന്നുണ്ടായിരുന്നു.
കുറച്ച് ദൂരം പിന്നിട്ടപ്പോൾ അവൾ ചോദിച്ചു…
“എന്നെ മനസ്സിലായോണ്ട് കൊഴപ്പാവോ…ഇനി.. ”
“എന്ത് മൈര്… ”
അവളുടെ അമർത്തിയുള്ള നുളളിൽ ഞാൻ ബാക്കി തിരുത്തി..
“അല്ല എന്ത് കൊഴപ്പം ആവാനാ?
അവരല്ലല്ലോ നിനക്ക് ചെലവിന് തരുന്നേ…
“ഇനി അമ്മേനേം തെരഞ്ഞു വരാതിരിരുന്നാ മതി…”
“വരട്ടെ ഡീ നിങ്ങക്കുള്ള ഷെയർ വെടിച്ചെടുത്തൂടെ…
ഞാൻ ചിരിയോടെയാണത് പറഞ്ഞത്…
“എനിക്കൊരു ഷെയറും വേണ്ടാ… ഈ മൊതലിനെ മുഴുവനായിട്ട് തന്നാൽ മതി…
അവളെന്റെ നെഞ്ചിൽ കയ്യെത്തിച്ച് തടവിക്കൊണ്ട് എന്നെ മുറുക്കെ കെട്ടിപിടിച്ചു.
“അയ്യ എന്താ ഒലിപ്പീര്… അതിന് മാത്രം ഒരു കുറവും ഇല്ലാ…
“ഒലിപ്പീരൊന്നും അല്ലാ എനിക്കിപ്പോ എന്നേക്കാൾ ഇഷ്ടാണ്.. !
അവൾ ചേർന്നിരുന്ന് എന്റെ പിന്കഴുത്തിൽ ഉമ്മ വെച്ച് എന്നെ കെട്ടിപിടിച്ചു.തോളിൽ തലവെച്ച് കിടന്നു കൊണ്ടാണത് പറഞ്ഞത്.
അടുത്ത നിമിഷം അവളുടെ ഫോൺ ശബ്ദിച്ചു…
“അയ്യോ ഉണ്ണിയേട്ടനാ… ഒന്ന് നിർത്തിക്കെ..
അവൾ പരിഭ്രമത്തോടെ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞപ്പോൾ ഞാൻ വണ്ടി റോഡിന്റെ വശം ചേർന്ന് നിർത്തി.
“നീയെന്തിനാ അതിന് പേടിക്കുന്നെ ഫോൺ എടുക്ക് എന്നിട്ട് ധൈര്യത്തോടെ സംസാരിക്ക്… ”
ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ചു ധൈര്യം നൽകി..
ഹലോ….
“ആരോട് ചോദിച്ചിട്ടാടീ ആ തള്ളയെ അവടെ നിർത്തിയെ..?
മറുതലക്കൽ നിന്ന് മുരൾച്ച കേട്ടതും അവളൊന്നു വിരണ്ടു…
“ഞാനൊന്നും പറഞ്ഞില്ല. അമ്മയാണ് അവിടെ നിക്കാണെന്ന് പറഞ്ഞെ… ”
അവൾ പേടിച്ചുകൊണ്ട് ഉത്തരം നൽകി.