എൻ്റെ നാമജപത്തെക്കാൾ അപ്പുറം അച്ഛൻ വേറൊന്നും ചിന്തിച്ചിരുന്നില്ല….
തിരുവാതിരക്കും…. ഓണക്കളികൾക്കും ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ………
അച്ഛനും വിട്ട് പോയപ്പോൾ ഒരു വീട്ടമ്മയുടെ ഭാഗ്യം നഷ്ടപ്പെട്ട ഞാൻ……. എല്ലാവരുടെയും കൊച്ചമ്മയായി…..
നഷ്ടങ്ങൾ ഓർത്ത് ഹേമേട്ടത്തി ദു:ഖിക്കരുത്…..
ഹോ…. ഞാനെന്തെക്കെയോ പറഞ്ഞുപോയി …. അല്ലെ….. ഇപ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നുന്നു……
ഒന്നും നഷ്ടപ്പെട്ടില്ലന്ന ഒരു തോന്നൽ….. ഹേമ മോഹനെ നോക്കി…. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു…..
……………………………….
ആഴ്ച രണ്ട് കഴിഞ്ഞു…..
വൈകിട്ട് ഹേമ കുളിച്ചു….. ദേഹത്ത് കുറച്ച് പാടുകൾ ബാക്കിയുണ്ട്……
ഹേമേടത്തി മേശപ്പുറത്ത് ഒരു പൊതി ഉണ്ട്…. കസ്തൂരി മഞ്ഞളാണ്… നാളെ മുതൽ അരച്ച് പെരട്ടണം…. ആ പാടുകൾ അങ്ങ് പൊക്കേട്ടെ…. മുറിയിൽ നിന്ന് മോഹൻ വിളിച്ചുപറഞ്ഞു……
എത്ര കാര്യമായാണ് മോഹൻ എൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഹേമ ചിന്തിച്ചു….
മോഹൻ പുറത്ത് പണിക്കാർ ആരെങ്കിലും ഉണ്ടോ……
എന്താ ഹേമേടത്തി,,,,,
നാളെ രാവിലെ ഒന്നമ്പലത്തിൽ പോകണം….. മീരയോട് രാവിലെ വരാൻ പറയണം….
ശരി…. ഞാൻ ഏർപ്പാടാക്കാം…..
മോഹൻ വരുന്നോ…… അമ്പലത്തിൽ…. അവൾ കൊതിയോടെ ചോദിച്ചു…..
ഇല്ല…. എനിക്ക് നാളെ ക്യഷി ഒഫീസിൽ പോകണം….
ഹേമയുടെ മുഖം മങ്ങി…. മോഹനോടൊപ്പം പോകാൻ അവൾ ആഗ്രഹിച്ചിരുന്നു……
പിറ്റേന്ന് രാവിലെ മീര വന്നു….. ഹേമ രാവിലെ തന്നെ കുളിച്ച് റെഡിയായി നിൽപ്പുണ്ടാരുന്നു….. സെറ്റ് സാരിയിൽ കൂടുതൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി വന്ന ഹേമയെ കണ്ട്…… ആഹാ ആളാകെ മാറിയല്ലോ…… മോഹൻ പറഞ്ഞു…..
എല്ലാത്തിനും കാരണം മോഹൻ ആണ്…. അവൾ അവനെ നോക്കി മന്ത്രിച്ചു….
ഹേമേട്ടത്തി എന്താ പൊട്ട് തൊടാത്തത്……
വർഷങ്ങളായി ഞാൻ പൊട്ട് തൊട്ടിട്ട്…. ഇനി ഇപ്പൊ ഈ വയസാംകാലത്ത് എന്തിനാ മോഹൻ ഇല്ലാത്ത ശീലങ്ങൾ…. അമ്പലത്തിലെ പ്രസാദം തൊടും… അതാ നല്ലത്…..
ഒരു പൊട്ട് കൂടി തൊട്ടിരുന്നേൽ നന്നായിരുന്നു…… ഞാൻ ഇറങ്ങുന്നു ഹേമേടത്തി വൈകിയാൽ ബസ് പോകും….
അതും പറഞ്ഞ് മോഹൻ ഇറങ്ങി…..
ഹേമ അവനെ തന്നെ നോക്കി നിന്നു…….
അമ്പലത്തിൽ നിന്നും മടങ്ങുന്ന വഴി കമലയെ കണ്ടു…. കമലയുടെ കൂടെ ഒരു സ്ത്രീയും….