എന്താ വിശേഷിച്ച് മുറിയിലേക്ക് അവൻ്റെ പുറകെ വന്ന് ഹേമ ചോദിച്ചു……
നാട്ടിൽ നിന്നാണ്….. മടങ്ങി ചെല്ലാൻ…… ഹേമയുടെ മുഖം വാടി……
അന്ന് രാത്രി നാട്ടിൽ നിന്ന് വന്ന കത്തിന് മറുപടി എഴുതിക്കൊണ്ടിരുന്ന മോഹൻ്റെയടുത്തേക്ക് ഹേമ വന്നു…. വാതിലിനടുത്തെത്തി മുരടനക്കി…..
അവൻ തിരിഞ്ഞു നോക്കി…. കട്ടിളപ്പടിയിൽ തലചാരി ഹേമ……
എന്തും തീരുമാനിക്കുള്ള അവകാരം മോഹനുണ്ട്….
ഞാനത് അവകാശപ്പെടുന്നില്ല……
പക്ഷെ….ഇവിടെ വെളിച്ചമില്ലായിരുന്നു….
വീണ്ടും ഇരുട്ടാക്കല്ലെന്ന് ഒരപേക്ഷയുണ്ട്….
രാവിലെ തന്നെ കത്രീനാമ്മ വന്നു….. കുഞ്ഞെ കുറച്ചു പൈസ വേണം…..
എന്ത് പറ്റി കത്രീനാമ്മെ…. ഹേമ ചോദിച്ചു…..
ചാർലിക്ക് ഒരു പെണ്ണ് നോക്കണം കുഞ്ഞെ…. കല്യാണം കഴിച്ചാൽ ചിലപ്പോ അവൻ്റെ സ്വഭാവത്തിൽ മാറ്റം വന്നാലോ……
അവർ സംസാരിച്ചു നിൽക്കുമ്പോൾ മോഹൻ ഉമ്മറത്തേക്ക് വന്ന് പത്രം എടുത്തു…. കത്രീനാമോ പത്രോസ് ഇന്നലെയും തട്ടിയോ……
കത്രീന ചിരിച്ചു….
ഇനി നമുക്ക് മോഹൻ കുഞ്ഞിന് ഒരു പെണ്ണ് നോക്കണം മോളെ…..
ഹേമയുടെ മുഖം വാടി…. മോഹൻ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി…..
കുഞ്ഞേ ഞാൻ പറഞ്ഞ കാര്യം…… നാളെത്തരാം കത്രീനാമ്മെ…….
അന്ന് രാത്രി…. മീര നേരത്തെ പോയി
ഹേമ ആഹാരം എല്ലാം എടുത്ത് മേശപ്പുറത്ത് വച്ചിട്ട്…. ഹാളിൽ ഇരുന്നു വായിക്കുന്ന മോഹൻ്റെ അടുത്തെത്തി…..
വരൂ….. ഊണ് കഴിക്കാം……
ഹേമേട്ടത്തി കഴിച്ചോളു…. ഞാൻ വരാം…. അവൻ വായനയിൽ മുഴുകി….
ഇന്ന് മീരയില്ലല്ലോ വിളമ്പിത്തരാൻ……… ഹേമ പറഞ്ഞു
മോഹൻ അവളെ നോക്കി…….
വരൂ……
അവൻ എഴുന്നേറ്റ് വരുന്നത് കണ്ട്…. ഹേമ പെട്ടന്നുപോയി… അവൾക്ക് വച്ചിരുന്ന പാത്രം എടുത്തുമാറ്റി അടുക്കളയിൽ കൊണ്ട് വച്ചു….
മോഹൻ കൈ കഴുകി ഇരുന്നു…..
ഹേമ സന്തോഷത്തോടെ അവന് ചോറുവിള വിളമ്പി……