എനിക്കോ……?????? അവൾ സംശയത്തോടെ ചോദിച്ചു….
അതെ…….ധൈര്യമായി കഴിച്ചോളു…….
മോഹൻ അവൾക്ക് ആഹാരം കൊണ്ടു കൊടുത്തു….. അവൾ അത് ആർത്തിയോടെ കഴിച്ചു…..
ആരുമില്ലാത്ത എന്നെ എന്ത് സ്നേഹത്തോടെയാണ് മോഹൻ നോക്കുന്നത് അവൾ ചിന്തിച്ചു…..
…………………………
അവസാനമില്ലാത്ത എകാന്തതയിൽ നിന്ന് മോചനമില്ലാത്ത ഈ ജീവിതം വെറും ഭാരമാണ്…. ഹേമ മനസ്സിൽ പറഞ്ഞു….
ഞാൻ മുറിയിലേക്ക് വന്ന ശബ്ദം കേട്ട് ഹേമ തിരിഞ്ഞു…..
മോഹൻ ഉറങ്ങിയില്ലെ?
ഇല്ല.. ഇനിയും സമയം ഉണ്ടല്ലോ….. ഞാൻ പറഞ്ഞു
പുറത്ത് നിലാവുണ്ടോ…. ഹേമേട്ടത്തി ചേദിച്ചു…
നല്ല നിലാവുണ്ട്… ഞാൻ പറഞ്ഞു…
നിലാവും നിറഞ്ഞ സന്ധ്യയും എന്നും എൻ്റെ സ്വപ്നങ്ങളാണ്…..
ഹേമേട്ടത്തി പുറത്തേക്ക് വരൂ……
ഹോ… എല്ലാവരും എന്നെ പേടിപ്പിച്ച് ശാസം മുട്ടിച്ചു….. ഈ മുറിയിൽ നിന്ന് പുറത്ത് കടക്കാൻ അനുവാദം തരുന്നത് മോഹൻ ആണ്….
ഞാൻ ഒരു ഷാൾ എടുത്ത് ഹേമേട്ടത്തിയെ പുറകിലൂടെ പുതപ്പിച്ചു….
മെല്ലെ….. ഞാൻ പുറത്തേക്ക് കൊണ്ടുപോയി….. ജനാലയ്ക്കരുകിൽ നിർത്തി…. ഞാൻ മുന്നോട്ട് നീങ്ങി ഇരുട്ടിലേക്ക് നോക്കി നിന്നു….
ഉറക്കം വരാത്ത രാത്രികളിൽ ഈ നിഴലും നിലാവും നോക്കി ഞാൻ ഇരിക്കാറുണ്ട്…..
ആരും അറിയാതെ….. ഹേമേട്ടേത്തി പറഞ്ഞു….
ഞാൻ തിരിഞ്ഞ് അവളെ നോക്കി…. ചോദിച്ചു….
അറിഞ്ഞാലെന്താ…..????
അവളെന്നെ നോക്കി…. വികാരത്തോടെ….
അറിയാനാരുണ്ട്…..
വലിയ വീട്ടിലെ ഈ മുറിയിൽ ഞാൻ എന്നും ഒരു തടവ്കാരിയാണ്….. അവൾ നെടുവീർപ്പെട്ടു….
ഒരമ്മയുടെ വാത്സല്യം പകരാൻ ഒരച്ഛന് കഴിയില്ല….
അമ്മയുടെ നഷ്ടം അച്ഛനെക്കാൾ ഏറെ എനിക്കായിരുന്നു….
പ്രതാപിയായ അച്ഛൻ്റെ കണ്ണിൽ എല്ലാവരും ചെറുതായിരുന്നു…. രാവും പകലും അച്ഛന് ഒരു പോലെയായിരുന്നു….