പണി പാളിയ മട്ടിൽ ഞാൻ കിടന്ന് വിക്കി…
“ആ ഞാൻ നോക്കട്ടെ.. “
ലച്ചു ഫോൺ വെച്ചു. നോക്കട്ടെ എന്ന് പറഞ്ഞാൽ നടന്നു എന്ന് തന്നെയാണ് അർത്ഥം. അമ്മ ഫോൺ വെച്ചതും ആതിരയുടെ കാൾ വന്നു.
ഹാപ്പി ബർത്ഡേയ്.. കൊരങ്ങാ”
അവളുടെ മധുരമായ സ്വരം.
“താങ്ക്സ് ഡീ.”
“അത് പോട്ടെ ട്രീറ്റ് ഇല്ലേ ആങ്ങളേ..?
“നീ വീട്ടിലേക്ക് വാ പിറന്നാൾ സദ്യ ഉണ്ടാക്കാം.. “
“ചുമ്മാ ഓരോന്ന് പറയണ്ട മോനെ ഞാൻ ശരിക്കും വരും”
അവൾ ഭീഷണി മുഴക്കി.
“ഞാൻ കാര്യമായിട്ട് പറഞ്ഞതാ
രാവിലെ തന്നെ പോര് ..
നമുക്ക് പൊളിക്കാം.. “
“എപ്പോ വന്നൂന്ന് ചോദിച്ചാ മതി.അല്ലടാ അമ്മ വല്ല പ്രശ്നവും…”
.
അവൾ മടിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
“ഒന്നും ഉണ്ടാവില്ല.. നീ വാ.. “
ഫോൺ കട്ടാക്കി ഞാൻ അമ്മുവിനെ നോക്കി. അവളിതെല്ലാം ചെറു ചിരിയോടെ ശ്രദ്ധിച്ചു കിടപ്പാണ്.
“അവള് വന്നോട്ടെ ലെ നിനക്ക് പ്രശ്നം ഇല്ലല്ലോ.?
എനിക്കെന്ത് പ്രശ്നം അത്രക്ക് ചീപ്പല്ല ഞാൻ.”
അവൾ കുറുമ്പൊടെ പറഞ്ഞു എന്നെ നുള്ളി.
“ദാറ്റ്‌സ് മൈ ഗേൾ. .
ഞാനവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
“വാട്സാപ്പിലും ഫേസ് ബുക്കിലും എല്ലാം കൊറേ ബർത്ഡേയ് വിഷ് വന്ന് കിടക്കുന്നുണ്ട്. എല്ലാർക്കും റിപ്ലൈ കൊടുത്തേക്ക്. “
അതും പറഞ്ഞു ഫോൺ അവളുടെ കയ്യിൽ കൊടുത്ത് ഞാൻ വീണ്ടും കമിഴ്ന്ന് കിടന്ന് ഉറക്കത്തിലേക്ക് വീണു.
പിന്നെ എണീറ്റപ്പോൾ എട്ടരയായി
“നീക്ക് കണ്ണാ നേരം കൊറേ ആയി “
അച്ഛമ്മയുടെ ശബ്ദമാണെന്നേ ഉണർത്തിയത്.പല്ലുതേച്ചു ചെന്നപ്പോഴേക്കും അമ്മു ഇലയട ഉണ്ടാക്കി വെച്ചിരുന്നു. അവളോടൊപ്പമിരുന്ന് ചായ കുടിക്കുന്നതിനിടെ ഞാൻ അച്ഛമ്മയെയും വീട്ടിലേക്ക് ക്ഷണിച്ചു.അച്ഛമ്മക്കത് വലിയ സന്തോഷമായി. വാതിലടച്ചു പൂട്ടി ഞങ്ങൾ മൂന്നു പേരും ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു. ഏറ്റവും മുന്നിൽ അച്ഛമ്മയും പിന്നിൽ അമ്മുവും അവളുടെ പിറകിൽ ഞാനും.അച്ഛമ്മ കാണാതെ അവളുടെ മുടിയിൽ പിടിച്ചു വലിച്ചും നുള്ളിയും പിച്ചിയും ഇടക്ക് ഹോണടിച്ചും വീട്ടിലെത്തിയത് അറിഞ്ഞില്ല.
ചെന്നപ്പോൾ ആതിരയുണ്ട് അമ്മയോട് വർത്തമാനവും പറഞ്ഞുകൊണ്ട് ഉമ്മറത്തിരിക്കുന്നു
നീല ജീൻസും ബ്ലാക്ക് ടോപ്പും ധരിച്ച അവൾ പതിവിൽ കൂടുതൽ