കുറച്ച് ദിവസമായിട്ട് ഇതാണ് അവസ്ഥ. മനസ്സിൽ എന്തോ വെച്ച് സംസാരിക്കുന്നത് പോലെ. അങ്ങനെ വിട്ടാൽ പറ്റില്ല. വിഷയം മാറ്റണം
“എന്തായാലും അടുത്ത മാസം LDC ലിസ്റ്റ് വരും ഒരു വർഷത്തിനുള്ളിൽ പോസ്റ്റിംഗും ഉണ്ടാവും……… “
“അയിന്….?
ലച്ചു പുച്ഛഭാവത്തോടെ എന്നെ നോക്കി…
“അല്ലാ ഞാനൊരു കല്യാണം കഴിച്ചാലോന്ന് ആലോചിക്ക്യാ… “
“ആ അത് വളരെ നല്ലതാ….
“ലച്ചൂന് എന്റെ ഭാവി വധുവിനെ പറ്റി വല്ല സങ്കൽപ്പവും ണ്ടോ..?
പരിഗണിക്കാൻ പറ്റുവൊന്ന് നോക്കാം…. ”
എന്റെ മടിയിൽ കിടന്നോണ്ടുള്ള കൊഞ്ചൽ കേട്ട് ലച്ചുവിന് ചിരി വരുന്നുണ്ടെങ്കിലും ഗൗരവം നടിചിരിക്കുവാണ്…
“നീ ഏത് ഏപ്പരാച്ചിയെ കെട്ടിയാലും എനിക്കൊര് തേങ്ങയും ഇല്ലാ.. പക്ഷെ എന്റെ തലയിൽ കേറാൻ വന്നാ രണ്ടിനേം മണ്ണണ്ണ ഒഴിച്ച് കത്തിക്കും… “
“അയിനാര് വരുന്നു.. ഞങ്ങൾ വേറെ എവിടേലും പോയി ജീവിക്കും…. “
“മിക്കവാറും വേണ്ടി വരും….
ലച്ചു എന്നെ നോക്കാതെ പറഞ്ഞു.
“ഏതെങ്കിലും രണ്ടാം കെട്ട് നോക്കിയാലൊന്നാ ഇപ്പൊ അതാണ് ട്രെൻഡ്… “
“അയ്യോ അപ്പൊ ആതിര എന്ത് ചെയ്യും. ഞാനെന്റെ മരുമോളായി അവളെ കണ്ടു പോയി.. “
എന്നെ ഞെട്ടിച്ചു കൊണ്ട് മറുപടി വന്നു. എന്നെ നോക്കി കളിയാക്കി ചിരിക്കുവാണ് കക്ഷി
ഇതെവിടുന്നറിഞ്ഞു പണ്ടാരമടങ്ങാൻ… !
“ഏത് ആതിര…?
ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.
“ഹാ മറന്ന് പോയോ നമ്മടെ പഴേ പ്ലസ് റ്റു ആതിര.നിങ്ങളൊരുമിച്ചല്ലേ ഇപ്പൊ…. “
“ഇതൊക്കെ എന്റെ മാതാശ്രീ എങ്ങനറിഞ്ഞു?.. വല്ലാത്ത ജാതി തന്നെ… !
“അതൊക്കെ ഞാൻ അറിയും.എന്റെ നെറ്റ്‌വർക്ക് ഡബിൾ സ്ട്രോങ്ങാ….”
ലച്ചു വിജയീഭാവത്തിൽ എന്നെ നോക്കി പറഞ്ഞു. പിന്നെ എണീറ്റ് പോയി.
പോയി മൂഡ് പോയി.ആ പന്നി എങ്ങാനും വിളിച്ചു പറഞ്ഞോ.. അത്രക്ക് ഊളയാണോ അവൾ?
എന്തായാലും ഇനി ഇത് വളർത്തിക്കൂടാ.എനിക്കാകെ കലി കയറി.ഞാൻ മുറ്റത്തേക്കിറങ്ങി അവളുടെ നമ്പർ ഡയൽ ചെയ്തു.
“ഹെലോ..”
ആദ്യ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.