ഞാൻ അവളെ ചുറ്റി വരിഞ്ഞുകൊണ്ടത് ചോദിച്ചപ്പോൾ അവൾ എന്നിലേക്ക് പറ്റിച്ചേർന്നു നിന്നു.
“ഒന്നൂല്ല…
പിന്നെ?..
“ഇന്ന് മരണവീട്ടില് വെച്ച് പറഞ്ഞതൊക്കെ അബദ്ധാവോന്ന് ഒരു പേടി “
അവൾ ചെറിയ പേടിയോടെ പറഞ്ഞുകൊണ്ട് എന്നെ നോക്കി.
“പോവ്വാൻ പറ..
വരുന്നിടത്തു വെച്ച് കാണാം… “
ഞാനവളുടെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ടത് പറഞ്ഞപ്പോൾ ആ മുഖം ഒന്ന് തെളിഞ്ഞു.
എന്നെ ഇട്ടിട്ട് പോവൂല്ലല്ലോ..?
അവൾ എന്നെ നോക്കാതെ പതിയെ ചോദിച്ചു.എനിക്കത് കേട്ടപ്പോൾ ഒന്ന് പൊട്ടിക്കാനാണ് തോന്നിയതെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു.
“അതിപ്പോ, ഇങ്ങ് വന്നേ ഞാൻ പറഞ്ഞു തരാം… “
ഞാനവളേം കൊണ്ട് കസേരയിൽ ഇരുന്ന് അവളെ എന്റെ മടിയിൽ ഇരുത്തി.എന്റെ മട്ടും ഭാവവും മാറുന്നത് കണ്ട് അവളുടെ കണ്ണുകൾ പിന്നെ പിടക്കുന്നുണ്ടായിരുന്നു.കണ്ണുകളിൽ പരമാവധി ക്രൂരത വരുത്തി ഞാൻ തുടർന്നു.
“അതായത് മേമെ.. ഇത്രയും ആയ സ്ഥിതിക്ക് തുറന്ന് പറയാല്ലോ.എനിക്ക് പണ്ട് തൊട്ടേ വല്യ കൊതിയാണ് നിങ്ങളോട്.ഒരു തരം ഭ്രാന്ത് !ആരുമില്ലാത്ത സമയത്ത് കേറിപിടിച്ചു കാര്യം നടത്താനായിരുന്നു എന്റെ പ്ലാൻ പക്ഷേ എന്റെ ഫ്രണ്ട് ജിഷ്ണുവാണ് എല്ലാം പതിയെ മതി എന്ന് പറഞ്ഞത്……
എന്റെ വാക്കുകൾ കേട്ട് അവൾ അവിശ്വസനീയതയോടെ എന്റെ കണ്ണിലേക്കു നോക്കിയിരുന്നു.കണ്ണുകളിൽ നിന്ന് ധാരയായി കണ്ണുനീർ വരുന്നുണ്ട്.ദയനീയമായി എന്നെ നോക്കി കൊണ്ടിരിക്കെ ഞാൻ തുടർന്നു..
അവനാണ് പതിയെ പ്രേമം നടിച്ചു വീഴ്ത്തി കാര്യം സാധിച്ചാൽ മതി എന്ന് പറഞ്ഞു തന്നത്.പൂർണ സമ്മതത്തോടെ എല്ലാം തരുമ്പോഴെ സുഖം ഉണ്ടാവുള്ളുവെത്രേ..
അത് മനസ്സിൽ വെച്ചാണ് ഞാൻ മേമയെ പ്രേമിക്കാൻ തുടങ്ങിയത്. ഞാൻ പ്രതീക്ഷിച്ചതിലും നേരത്തെ നീ വളഞ്ഞു. നിന്റെ കഷ്ടപ്പാട് നിന്നെ വീഴ്ത്താൻ ഉപയോഗിക്കാം എന്നും ജിഷ്ണുവാണ് പറഞ്ഞു തന്നത്. അങ്ങനെയാണ് അച്ഛന് ജോലി കൊടുത്തതും ഇടക്ക് പൈസ തന്ന് സഹായിച്ചതും എല്ലാം….
ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ടതിന്റെ ഞെട്ടൽ അവളുടെ മുഖത്തുണ്ടായിരുന്നു.മരിച്ച പോലെയായിരുന്നു അവളുടെ ഇരുപ്പ്.അവൾ എന്റെ മടിയിൽ നിന്നെഴുന്നേറ്റ് പോവാൻ നോക്കിയപ്പോൾ ഞാൻ ബലമായി പിടിച്ചിരുത്തി.
“അല്ലങ്കിലും മേമ ഒന്നാലോചിച്ചു നോക്കിയേ..എനിക്ക് ഒരു വർഷത്തിനുള്ളിൽ ജോലി കിട്ടും പിന്നെ നല്ല സുന്ദരികുട്ടികളെ കിട്ടാൻ ഒരു പാടുമില്ല.പിന്നെന്തിനാ ഈ സെക്കന്റ് ഹാന്റ്.അത് പോട്ടെന്നു വെക്കാം ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടക്കുന്ന നീയും ഞാനും ഒട്ടും സെറ്റാവില്ലെന്ന് മേമ ക്കറിയില്ലെ…”