ശ്രീ & പാർവതി 2 [ശ്രീ]

Posted by

ശ്രീ & പാർവതി 2

Sree & Parvathy Part 2 | Author : Sree | Previous Part

 

ആദ്യ പാർട്ട് വന്ന പിന്നാലെ തന്നെ ഇതും ഇടണം എന്ന് കരുതിയതാ. ചില തിരക്ക് കൊണ്ട് നടന്നില്ല. കൊറോണ ആണെങ്കിലും എനിക്ക് ജോലി ഉണ്ട് അതാ.
പിന്നെ ഇതിന്റെ ആദ്യ പാർട്ട് ഞാൻ ആഗ്രഹിച്ച അത്ര നന്നായിട്ടില്ല എന്ന് പിന്നീട് വായിച്ചപ്പോ എനിക്ക് തന്നെ തോന്നി.എങ്കിലും കുറെ നല്ല അഭിപ്രായങ്ങളും നിർദേശങ്ങളും വിമര്ശനങ്ങളും ഒകെ അതിൽ വന്നു കണ്ടപ്പോ സന്തോഷം ആയി. എന്റെ കഥ കുറെ പേരൊക്കെ വായിച്ചാലോ. സ്കൂളിൽ പഠിച്ചിരുന്ന കാലത്തു ഒരു കുട്ടിക്കഥ പോലും എഴുതാത്ത ആൾ ആണ് ഞാൻ. എഴുതാൻ മടിച്ചു ആദ്യ പാർട്ട് ഞാൻ നേരിട്ട് ടൈപ്പ് ചെയ്യാന് ചെയ്തത്. വായിച്ചു കൂടെ നോക്കിയിരുന്നില്ല അവസാനം. എന്നാൽ ഈ പാർട്ട് എഴുതി ഒന്ന് വായിച്ചു വേണ്ട തിരുത്തലുകൾ ഒകെ നടത്തി ആണ് പോസ്റ്റ് ചെയ്യുന്നേ. അത് കൊണ്ട് കുറച്ചു കൂടി നന്നാവും എന്ന് പ്രതീക്ഷിക്കുന്നു. മുന്നത്തെ പാര്ടിനു നിങ്ങൾ തന്ന നിർദേശങ്ങൾ ഒകെ ഇതിൽ പാലിക്കാൻ ശ്രെമിച്ചിട്ടുണ്ട്.
ഇത്ര പറഞ്ഞത് കൊണ്ട് ഇത് അടിപൊളി ആണ് എന്നല്ല കഴിഞ്ഞ പാർട്ടിനേക്കാൾ കുറച്ചു ബേധം ആണ് എന്നെ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു ട്ടോ. ഇതിലെ മികച്ച എഴുത്തുകാരുടെ മികച്ച എഴുത്തുകൾക്കിടയിൽ എന്റെ ഈ ഒരു കൊച്ചു കഥ വായിക്കാനും നിങ്ങൾ സമയം കണ്ടെത്തും എന്ന വിശ്വാസത്തോടെ തുടങ്ങുന്നു.

കഥ ഇടയ്ക്കു വെച്ച് മുറിഞ്ഞതിന്റെ ഒരു നിരാശയിൽ ആണ് മാത്തൻ വന്ന ആളെ ഒന്ന് നോക്കിയത്. എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ ആ നിരാശ എല്ലാം മാറി. കാരണം മറ്റൊന്നുമല്ല, കാണാൻ നല്ല സുന്ദരി ആയിട്ടുള്ള ഒരു പെൺകുട്ടി ആയിരുന്നു വന്നത്.

“ചേട്ടാ നെറ് ഒന്ന് നോക്കണം കുറച്ചു പ്രിന്റും എടുക്കണം.” അവൾ ഒന്ന് കൂടെ മൊഴിഞ്ഞു

“അതാ ആ സിസ്റ്റം നമ്പർ 5 ഉപയോഗിച്ചോളൂ ” അവൻ അവിടെ ഉള്ള ഒരു ക്യാബിൻ കാണിച്ചിട്ട് പറഞ്ഞു

“അളിയാ ഫസ്റ്റ് കസ്റ്റമർ എന്തായാലും കൊള്ളാം. എന്താ പേര് എന്ന് അറിയോ? “

അവിടെ ഉള്ള പെൺകുട്ടികൾ ആയി അധികം കമ്പനിക്ക് ഞാൻ പോവാറില്ല എങ്കിലും ഫീ ഒകെ അടക്കാൻ വരുന്ന കാരണം ഒരു വിധം എല്ലാരേയും പേര് ഒകെ എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇങ്ങനെ ഒരു കുട്ടി അവിടെ ഇല്ലായിരുന്നു.
“എടാ ഇത് അവിടെ പഠിക്കുന്ന കുട്ടി അല്ല വേറെ എവിടേലും വന്നത് ആവും” ഞാൻ പറഞ്ഞു.

“ആണോ ഞാൻ ഒന്ന് മുട്ടി നോക്കട്ടെ എന്തായാലും. അത് വീട് അളിയൻ ബാക്കി കഥ പറ”

“ഞാൻ ഒന്ന് ഓഫീസിൽ പോയിട്ട് വരാം എന്നിട്ടു പറയാം ബാക്കി.” എനിക്ക് കുറെ നേരം ഓഫീസിൽ പോവാതെ അവന്റെ കടയിൽ ഇരുന്നിട്ട് ചെറിയ ഒരു ടെൻഷൻ തോന്നാതെ ഇരുന്നില്ല. എന്തേലും കാര്യത്തിന് എന്നെ നോക്കിയിട്ടു അവിടെ കണ്ടില്ല പറഞ്ഞ മോശം അല്ലെ? ഒന്നാമത് ലേറ്റ് ആവുന്നതിനു അവർ ഒന്നും പറയുന്നില്ല എന്ന് കരുതി നമ്മൾ അത് മുതലെടുക്കരുതല്ലോ.

Leave a Reply

Your email address will not be published. Required fields are marked *