കടുംകെട്ട് 1 [Arrow]

Posted by

കടുംകെട്ട് 1

KADUMKETTU | AUTHOR : ARROW

[https://i.imgur.com/ZRlTq1m.jpg](നാളുകൾക്കു ശേഷം കഥയുമായി ഞാൻ വീണ്ടും
വന്നിരിക്കുകയാണ്, നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ. ആദ്യമായി ആണ് ഒരു തുടർ
കഥ എഴുതുന്നത് അതിന്റെ പോരായ്മകൾ കാണും നല്ലതാണേലും മോശം ആണേലും അഭിപ്രായങ്ങൾ
അറിയിക്കും എന്ന് വിശ്വസിക്കുന്നു

സ്നേഹപൂർവ്വം ആരോ എന്ന ആരോമൽ 💛)

(വായന തുടങ്ങുന്നതിന് മുമ്പ് രണ്ട് വാക്ക്.

ഇത് എഴുതി തുടങ്ങിയത് ഒരു പ്രണയം മനസ്സിൽ കണ്ടുകൊണ്ട് ആണ് അത് എത്ര മാത്രം
സ്റ്റാബ്ലിഷ്‌ ആകും എന്ന് അറിയില്ല, പിന്നെ കമ്പി ഈ പാർട്ടിൽ ഇല്ല വഴിയേ ഉണ്ടാവും,
ഇത് തുടരുവാണേൽ )

കടുംകെട്ട് 

ഇടാനുള്ള വെള്ളഷർട്ടും കസവുമുണ്ടും എടുത്തോണ്ട് നിന്നപ്പോഴാണ് ഫോൺ അടിച്ചത്. നന്ദു
ആണ്.

“എടാ നാറി നീ ഇത് ഏത് എടയിൽ പോയി കിടക്കുവാ, ഇവിടെ ഉള്ളവന്മാർ ഒക്കെ ബാച്ചിലർ
പാർട്ടി എന്നും പറഞ്ഞ് ഒള്ള സാധനം ഒക്കെ മോന്തി ബോധം ഇല്ലാതെ ഇരിക്കുവാ, നീ
വരുന്നില്ലേ മുഹൂർത്തം ആവാറായി ”
ഫോൺ എടുത്ത് അവൻ എന്തേലും പറയുന്നതിന് മുൻപേ ഞാൻ ഷൗട്ട് ചെയ്തു.

” അജു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഇപ്പോഴും വൈകിയിട്ടില്ല, നമുക്ക് ഇത്
വേണ്ടടാ, കുഞ്ഞുനാൾ മുതൽ നമ്മൾ ഒരുമിച്ച് ഒരുപാട് വേണ്ടാധീനങ്ങൾ ചെയ്തിട്ടുണ്ട്,
ബട്ട് ഇത് അത് പോലെ അല്ലടാ. ഇപ്പൊ നീ ഒരു പെണ്ണിന്റ ജീവിതം വെച്ചാ
കളിക്കുന്നുന്നത്. ഇന്നലെ അവൾ എന്നെ വന്നു കണ്ടിരുന്നു, അവളുടെ കണ്ണീരിനു മുന്നിൽ
ഞാൻ നിന്ന് ഉരുകുവായിരുന്നു. അച്ചുവും സത്യ അങ്കിളും ഒക്കെ വിചാരിക്കുന്ന പോലെ
നിനക്ക് അവളോട്‌ പ്രണയം ഒന്നും ഇല്ലെന്ന് എനിക്കറിയാം വെറും വാശി. ആ വാശിപ്പുറത്ത്
ആ പെങ്കൊച്ചിന്റെ ജീവിതം വെച്ച് കളിക്കണ്ട, അജു വിട്ടു കളഞ്ഞേക്കെടാ പ്ലീസ് “

” മതി നിർത്ത്. ആഡാ വാശി തന്നെയാ, അല്ല പക. അവളെ ഞാൻ എന്റെ കൽക്കീഴിൽ ഇട്ട് ചവിട്ടി
അരക്കും, അതിന് വേണ്ടി തന്നെയാ ഞാൻ അവളെ കെട്ടാൻ പോവുന്നത്. എന്റെ അച്ഛൻ എന്നെ
ആദ്യമായി തല്ലി, എന്നോട് ചിരിച്ചോണ്ട് മാത്രം സംസാരിക്കാറുള്ള എന്റെ അച്ചു എന്നെ
വെറുപ്പോടെ നോക്കി, ഇപ്പൊ നന്ദു നീയും എന്നെ തള്ളി പറയുന്നു. എല്ലാത്തിനും കാരണം
അവൾ ഒരുത്തി അല്ലേ, അവൾ അങ്ങനെ ആ നാറിയെ കെട്ടി സുഖമായി ജീവിക്കണ്ട, ഞാൻ അതിന്
സമ്മതിക്കില്ല. നീ എന്നല്ല ആരും എന്റെ കൂടെ നിന്നില്ലേലും I don’t give a damn ”
ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു. അപ്പോഴും ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു
ഞാൻ. അതിന്റെ പരിണിതഫലം എന്നോണം ഫോൺ ഭിത്തിയിൽ ഇടിച്ചു ചിതറി. ഒരു സിസ്സർ എടുത്തു
പുകച്ച് ഞാൻ കസേരയിലേക്ക് ചാരി ഇരുന്നു.

ഞാൻ അർജുൻ, അർജുൻ സത്യനാഥ്‌. അച്ഛൻ സത്യനാഥ്‌. അച്ഛന് ബിസിനസ് ആണ്, ഒരു കൊച്ച്
ടെയ്‌ലർ ഷോപ്പിൽ തുടങ്ങി ഇന്ന് നാലോളം ടെസ്റ്റൽ ഷോപ്പ്സും രണ്ടു ജൂവലറി ഷോപ്പും
അല്ലറ ചില്ലറ പലിശക്ക് കൊടുപ്പ് പരുപാടി ഒക്കെ ആയി വളർന്ന മഹാൻ. എനിക്ക് ഒരു രണ്ടു
വയസൊക്കെ ഉള്ളപ്പോ അമ്മ പോയി. പോയെന്ന് പറഞ്ഞാൽ മരിച്ചു പോയത് ഒന്നും അല്ല
മറ്റാരുടെയോ കൂടെ പോയി. ബന്ധുക്കളുടെ സഹതാപതരംഗം സഹിക്കാതെ വന്നപ്പോ അച്ഛൻ
തറവാട്ടിൽ നിന്ന് പുതിയ വീട് വെച്ച് മാറി. ഞാനും അച്ഛനും മാത്രം ഉള്ള ലോകം. എല്ലാ
സിംഗിൾ പേരന്റസിനേം പോലെ എനിക്ക് ഒരു കൊറവും വരാതെ ഇരിക്കാൻ എന്റെ എല്ലാ
ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നു. അസ് usual ഞാൻ ഒരു തന്നിഷ്ട ക്കാരൻ ആയി വളർന്നു.
ഒളിച്ചോടി പോയ അമ്മയുടെ മകൻ എന്ന കളിയാക്കലും, എല്ലാരുടെയും മുന്നിൽ എപ്പോഴും തല
ഉയർത്തി നിന്നിരുന്ന എന്റെ അച്ഛൻ അമ്മയെ പറ്റി പറയുമ്പോൾ മാത്രം തലതാഴ്ന്നു
പോവുന്നതും എല്ലാം കണ്ടും കേട്ടും ഞാൻ എന്റെ അമ്മയെ വെറുത്തു തുടങ്ങി. Eventually ആ
വെറുപ്പ് മുഴുവൻ സ്ത്രീ കളിലേക്കും പടർന്നു. എന്റെ വികൃതികൾ അതിരു വിട്ടു
തുടങ്ങിയപ്പോ, ഇതൊക്കെ അമ്മ ഇല്ലാതെ വളരുന്ന തിന്റെ പ്രേശ്നമാണ് നീ മറ്റൊരു വിവാഹം
കഴിക്കു എന്നുള്ള ബന്ധുക്കളുടെ നിർബന്ധതിന് അച്ഛൻ വഴങ്ങി. അങ്ങനെ ഏഴാമത്തെ വയസിൽ
ഞാൻ എന്റെ അച്ഛന്റെ കല്യാണത്തിന് സാഷ്യം വഹിച്ചു. ഒരാക്സിഡന്റിൽ ഭർത്താവ് മരിച്ച
ഞങ്ങളുടെ കുടുംബംത്തിൽ തന്നെ ഉള്ള സ്ത്രീയും അവരുടെ മൂന് വയസുള്ള മകളും എന്റെ
ജീവിത്തിലേക്ക് കടന്ന് വന്നു. ഫെയറി ടെയിലിൽ ഒക്കെ കാണുന്ന പോലെ ദുഷ്ട യായ ഒരു
രണ്ടാനമ്മയെയാണ് ഞാൻ പ്രതീക്ഷിച്ചത് എങ്കിലും അവർ ഒരു പാവം സ്ത്രീ ആയിരുന്നു. വന്ന്
ഒരു വർഷത്തോളം എന്നോട് അടുക്കാൻ അവർ കഴിവതും ശ്രമിച്ചു നോക്കി പക്ഷെ ഞാൻ ഒരു നടക്കു
പോവില്ലന്ന് മനസിലായപ്പോൾ അവർ ആ ശ്രമം ഉപേക്ഷിച്ചു. അച്ഛൻ എന്നോട് എന്തിനെങ്കിലും
ചൂടായിട്ടുണ്ടേൽ അത് അവരോടു ഞാൻ കാണിക്കുന്ന അകലത്തെ കുറിച്ച് പറഞ്ഞായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്ത്രീകളെ ഞാൻ അത്ര വെറുത്ത് പോയിരുന്നു. പക്ഷെ ഒരൊറ്റ
പെണ്ണിനെ ഒഴിച്. അവരുടെ മകൾ അശ്വതി, എന്റെ അച്ചു. ഞാൻ എത്ര ദേഷ്യം കാണിച്ചാലും
ചേട്ടായി ചേട്ടായി എന്ന് വിളിച്ചു എന്റെ വാലെ വരുന്ന അവളെ മാത്രം വെറുക്കാൻ എനിക്ക്
സാധിച്ചില്ല. വർഷങ്ങൾ കടന്നു പോയി ഞാൻ വളർന്നു ഒപ്പം എന്നിലെ സ്ത്രീവിരോധിയും.

പക്ഷെ ഇന്ന്, എന്റെ 24 മത്തെ വയസിൽ, ഒരു ഡിഗ്രി പോലും കംപ്ലീറ്റ് ആക്കുന്നതിനു
മുൻപേ ഞാൻ വിവാഹിതൻ ആവാൻ പോവുന്നു. അതും എന്റെ അമ്മയെന്ന് പറയുന്ന അവർ കഴിഞ്ഞാൽ ഞാൻ
ഏറ്റവും വെറുക്കുന്ന ആ ഉണ്ടക്കണ്ണിയെ.

അതിനു ഒക്കെ കാരണം ആ നന്ദുവും

നന്ദു, നന്ദൻ രാമചന്ദ്രൻ. എന്റെ ബാല്യം മുതൽ എന്റെ കൂടെ ഉള്ള ഉറ്റ തോഴൻ. അച്ഛന്റെ
കൂട്ടുകാരനും ബിസിനസ് പാർട്ടണറും ആയ രാമങ്കിളിന്റെ മകൻ. ഞാനും നന്ദുവും ഒന്നാം
ക്ലാസ്സ്‌ മുതൽ ഒരുമിച്ച് ആണ് പഠിച്ചത്. എല്ലാ തല്ലുകൊള്ളിത്തരത്തിനും കട്ടക്ക്
കൂടെ നിൽക്കുന്നവൻ. പണ്ട് എന്റെ അമ്മയെ പറ്റി പറഞ്ഞ് കളിയാക്കി ഇരുന്നവരെ ഒക്കെ
കൈകാര്യം ചെയ്തിരുന്നത് അവൻ ആയിരുന്നു. എന്റെ ബാക്ക് ബോൺ.

രണ്ട് കൊല്ലം മുൻപ് ആണ് ഞങ്ങൾ രണ്ടുപേരും അച്ഛന്റെ നിർബന്ധ പ്രകാരം ഡിഗ്രിക്ക്
ജോയിൻ ചെയ്യുന്നത്. +2 കഴിഞ്ഞു മൂന് കൊല്ലത്തോളം ഞാൻ ഡ്രോയിങ്ലെ വെത്യസ്ഥ ശൈലികൾ
പഠിക്കാൻ എന്നും പറഞ്ഞ് നാട് ചുറ്റുവായിരുന്നു. ഡ്രോയിങ്നെ പറ്റി ഒരു കെണയും
അറിയില്ലേൽ കൂടി നന്ദുവും എന്റെ ഒപ്പം കൂടി. മൂന് കൊല്ലം ഞങ്ങൾ ഇന്ത്യ മുഴുവൻ
അടിച്ചുപൊളിച്ചു നടന്നു. ഇനി ഇങ്ങനെ നടന്നാൽ പറ്റില്ല സ്വന്തം കാലിൽ നിൽക്കണം അതിന്
ആദ്യം ഒരു ഡിഗ്രി എങ്കിലും എഴുതി എടുക്കണം എന്നും പറഞ്ഞ് എന്റെ അച്ഛനും രാംഅങ്കിളും
ചേർന്ന് ഞങ്ങളെ ഡിഗ്രിക്ക് കൊണ്ടോയി ചേർത്തു. അവിടെന്നാണ് ന്റെ നാശം തുടങ്ങിയത്.
കഴിഞ്ഞ കൊല്ലം ആ നാശം പിടിച്ചവളെ കണ്ടപ്പോ തൊട്ട്.

ഞങ്ങൾ സെക്കന്റ്‌ ഇയറിൽ എത്തി, ഒരു മാസം കഴിഞ്ഞു ജൂനിയർ പിള്ളേർ ഒക്കെ വന്നു
തുടങ്ങി, ഫ്രഷേഴ്‌സ് ഡേ കഴുഞ്ഞ തിന്റെ പിറ്റേ ദിവസം, എന്റെ ശനി തുടങ്ങിയ ദിവസം,
അന്നാണ് ഞാൻ അവളെ ആദ്യ മായി കണ്ടത്. ഞാൻ ആ ദിവസം എന്റെ ജീവിതത്തിൽ ഒരിക്കലും
മറക്കില്ല.

***

“അജു ഡാ കോപ്പേ എഴുന്നേക്ക്, കോളജിൽ പോവണ്ടേ ”
ഏതവനാ ഈ നേരത്ത് എന്നും പിറുപിറുത്തോണ്ട് ഞാൻ എഴുന്നേറ്റു. നന്ദു ഒരു ഇളിച്ച
ചിരിയുമായി നിൽക്കുന്നു,

” മലരേ നീ ആണല്ലോ ഇന്നത്തെ കണി, ഈ ദിവസം മൊത്തത്തിൽ മൂഞ്ചുമല്ലോ “

അവനെ ഒന്ന് വാരി കൊണ്ട് ഞാൻ ഫോൺ എടുത്തു നോക്കി. അവൻ എന്തോ തെറി പറയാൻ വന്നെങ്കിലും
അത് കഷ്ടപ്പെട്ട് പെട്ട് വിഴുങ്ങിയിട്ട് എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചുകൊണ്ട്
നിന്നു.

” എന്താണ് മോനെ എന്നെ കൊണ്ട് എന്തോ സാധിക്കാൻ ഉണ്ടല്ലോ എന്താണ് “

ഞാൻ സംശയത്തോടെ അവനെ നോക്കികൊണ്ട്‌ ചോദിച്ചു.

” ഏയ്‌ എന്ത് നേടാൻ, നീ എഴുന്നേറ്റേ, നമുക്ക് കോളേജിൽ പോണ്ടേ “

അവൻ അതേ വളിച്ച ചിരിയോടെ എന്നെ കുത്തി പൊക്കാൻ നോക്കി, അതോടെ എന്റെ സംശയം കൂടി,
അല്ലേൽ ഞാൻ ചെന്ന് നടുവിന് ചവിട്ടിയാൽ മാത്രം എഴുന്നേൽക്കുന്നവനാണ് ഇന്ന് എന്നെ
എഴുന്നേൽപ്പിക്കാൻ വന്നിരിക്കുന്നെ. ഞാൻ ഫോണിൽ നിന്ന് കണ്ണെടുത്ത് അവനെ ഒന്ന്
ഇരുത്തി നോക്കി അപ്പോഴാണ് ഞാൻ ടൈം ശ്രദ്ധിച്ചത് ആറു മണി.

” എടാ കോപ്പേ, ആറു മണിയെ ആവുന്നുള്ളൂ, ഇത്ര നേരത്തെ എന്നാ ഉണ്ടാക്കാൻ പോകുവാ ”
എന്നും പറഞ്ഞ് ഞാൻ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടു

” പൊന്ന് അജു ചതിക്കല്ലേ, എഴുന്നേറ്റെ, ഒരു കാര്യം ഉണ്ട് നീ വേഗം ഒന്ന് റെഡി ആക് ”
അവൻ എന്റെ പുതപ്പ് പിടിച്ചു മാറ്റിക്കൊണ്ട് ചിണുങ്ങി.

” എന്ത് കാര്യം?? “

” അതൊക്ക പോണ വഴിക്ക് പറയാം നീ ഇപ്പൊ റെഡിയാക് “

” hmm”

ഒന്ന് അമർത്തി മൂളികൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി.

കുളികഴിഞ്ഞു ഇറങ്ങിയപ്പോ ചെക്കനെ റൂമിൽ കാണാനില്ല. ഞാൻ റെഡിയായി താഴേക്ക് ഇറങ്ങി
ചെന്നു, അവൻ അവിടെ ഇരുന്ന് അപ്പം കേറ്റുന്നു, അവരും അവന്റെ ഒപ്പം ഉണ്ട്, എന്റെ
രണ്ടാനമ്മ. ഞാനും ചെന്ന് ഇരുന്നു രണ്ട് അപ്പം എടുത്തു പ്ലെറ്റിലേക്ക് ഇട്ടു, അച്ചു
എഴുന്നേറ്റിട്ടില്ലന്ന് തോന്നുന്നു.

” ആഹാ എന്നാ ടേസ്റ്റ് ആ,
അല്ലേലും ആന്റി വെക്കുന്ന എല്ലാത്തിനും വല്ലാത്ത ഒരു രുചി ആണ്, അല്ലേ ഡാ അജു “

അവൻ അത് പറഞ്ഞിട്ട എന്നെ ഒന്ന് നോക്കി, ഒരു പുച്ഛഭാവത്തിൽ അവനെ ഒന്ന്
നോക്കിയതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. അവരുടെ മുഖം ഒന്ന് വാടി.

” അച്ചു, എഴുന്നേറ്റില്ലേ ആന്റി? “

വിഷയം മാറ്റാൻ എന്നോണം അവൻ അവരോട് ചോദിച്ചു.

” ഇല്ല നന്ദു, അല്ലേലും അവൾ എഴുന്നേൽക്കുന്ന ടൈം ആയിട്ടില്ലല്ലോ, അതെങ്ങനാ നിന്റെ
ഒക്കെ അല്ലേ പെങ്ങൾ, നിന്നെ ഒക്കെ കണ്ടല്ലേ പഠിക്കുന്നെ. അല്ല ഇന്നെന്താ ഇത്ര
നേരത്തെ, എന്താണ് ഉദ്ദേശം?? “

ഒരു ചിരിയോടെ അവർ അവന് മറുപടി കൊടുത്തു.

” അതൊക്ക ഉണ്ട് ആന്റി, വന്നിട്ട് പറയാം “

അവൻ ഒരു കള്ള ചിരി ചിരിച്ചു. അവന്റെ ആ ചിരി കൂടി കണ്ടപ്പ എട്ടിന്റെ പണി ഒരെണ്ണം
വരുന്നുണ്ട് എന്ന് എനിക്ക് ഉറപ്പായി.

” mm, നടക്കട്ടെ നടക്കട്ടെ “

അവർ അവന് മറുപടി കൊടുത്തിട്ടു അകത്തേക്ക് പോയി. അവനും അവരും നല്ല കമ്പനി ആണ്.

ഞങ്ങൾ കഴിച്ചിട്ട് എഴുന്നേറ്റു. ഞാൻ ബൈക്കിന്റെ കീ എടുക്കാൻ വേണ്ടി പോയപ്പോ അവൻ
എന്റെ കൈയിൽ കയറി പിടിച്ചു.

” ഇന്ന് നമ്മൾ ബൈക്കിന് അല്ല പോണേ ബസിനാ “

” ബസിനോ, നിനക്ക് പ്രാന്ത് ആണോ പന്നി, ബൈക്കിന് ഷോർട്ട്കട്ട് പിടിച്ചു പോയാൽ അര
മണിക്കൂർ കൊണ്ട് അവിടെ എത്തും, ബസ്ന് ചുറ്റികറങ്ങി, രണ്ട് ബസ് ഒക്കെ മാറി കയറി
അവിടെ എത്തുമ്പോ ടൈം എടുക്കും, പോരാത്തതിന് ഒടുക്കത്ത തിക്കും ഡ്രെസ് ഒക്കെ സീൻ
ആവും “

” പിന്നെ നീ അവിടെ പാഷൻ ഷോക്ക് ആണെല്ലോ പോണേ, ഒരുത്തിയെ പോലും നോക്കൂല, ഇനിപ്പോ
ആരേലും നിന്നെ നോക്കിയാൽ അതിനെ നീ പേടിപ്പിച്ചു ഓടിക്കും, ആ നീ ലുക്ക്‌ അലമ്പ്
ആവുന്ന കാര്യം ഒന്നും പറയണ്ട, നിനക്ക് എന്റെ കൂടെ ബസിന് കോളജിൽ വരാം പറ്റുമൊ
ഇല്ലയോ?? “

ഭയങ്കര സീരിയസ് ലുക്കിൽ അവൻ എന്നെ നോക്കി നിൽക്കുവായിരുന്നു. അത് കണ്ടപ്പോ എനിക്ക്
ചിരി പൊട്ടി.

” ശരി ബാ ” ഞാൻ അവനേം വിളിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി. അവൻ ഒരു ചിരിയോടെ എന്റെ
പുറകെ വന്നു.

” ഏതാണ് അവൾ “

ഞാൻ ചോദിച്ചത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി,

” അതൊക്ക പറയാം മോനെ നീ ബാ “

അവൻ ഒരു ചിരിയോടെ പുറത്തേക്ക് നടന്നു

“ആന്റി ഞങ്ങൾ ഇറങ്ങുവാണെ “

അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് പോയി.

” oh, ചെക്കന്റെ ഒരു നാണം, ഡാ ഇന്ന് ഒറ്റ ദിവസത്തേക്ക്, ഇനി കണ്ട പെണ്പിള്ളേരുടെ
പുറകെ മണപ്പിച്ചു നടക്കാൻ എന്നെ വിളിക്കരുത് “

” അജു, അതെന്തു പറച്ചിൽ ആഡാ, നീ എന്റെ സങ്ക് അല്ലേ, നീ ഇല്ലാതെ ഞാൻ എന്തേലും
പരുപാടിക്ക് ഇറങ്ങിയിട്ടുണ്ടോ, ഇതിപ്പോ അവളെ കണ്ടപ്പോ തൊട്ട് എന്തോ പോലെ, ഇതാണോ
love at first സൈറ്റ് എന്നൊക്കെ പറയുന്നേ?? “

അവൻ ഭയങ്കര റൊമാന്റിക് ഒക്കെ ആയി അങ്ങനെ പറയുന്ന കേട്ടപ്പോ എനിക്ക് നല്ല ചിരിയാണ്
വന്നത്.

” മതി, മതി ദേ ബസ് വന്നു. നമുക്ക് പോവാം ” ഞാൻ ബസ് വരുന്ന കണ്ടു പറഞ്ഞു.

” അതിനു നമ്മൾ ഈ ബസിനല്ലല്ലോ പോണേ”

” പിന്നെ?? “

“ദേ ദാ ബസിന് ” അവൻ ഓപ്പോസിറ്റ് സൈഡിൽ കിടന്നിരുന്ന ബസ് ചൂണ്ടി ആണ് അവൻ അത്
പറഞ്ഞത്.

” എടാ അത് നമ്മുടെ കോളേജ് റൂട്ടിൽ ഓടുന്ന ബസ് അല്ലല്ലോ, പിന്നെ അതിൽ കയറിയാൽ എങ്ങനെ
ശരിയാകും?? “

” അതൊക്ക പറയാം നീ വന്നു കയറു ” എന്നും പറഞ്ഞ് അവൻ എന്നേം വലിച്ചോണ്ട് ആ ബസിൽ
വലിഞ്ഞു കയറി.
ഈശ്വരാ ഇവന് ശരിക്കും വട്ടായോ.

” അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം ” അവൻ ജനാല വഴി പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു.

” ഇനി എങ്കിലും പറ മലരേ, ഏതാ ആ പെണ്ണ്?? “

” കെടന്ന് പെടക്കാതെഡാ, പേര് പറഞ്ഞാൽ പെണ്ണിനെ അറിയുന്ന ഒരാൾ, കാണിച്ചു തരാം
വെയിറ്റ് ചെയ് “

” അല്ല ഡാ എന്തിനാ നമ്മൾ എവിടെ വന്നേ?? “

” ഈ സ്റ്റോപ്പിൽ നിന്ന് ആണ് അവൾ കയറുന്നത്, നമ്മുടെ അനന്തുനെ ഇന്നലെ പൊക്കി ഫുൾ
ഡീറ്റെയിൽസ് ഒപ്പിച്ചു “

അനന്തു ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ കോഴി, ഏത് പെണ്ണിന്റെ ഡീറ്റെയിൽസും
അവനോടു ചോദിച്ച കിട്ടും. ഏതോ വലിയ കേസ് തെളിയിച്ച CID ടെ ഭാവത്തിൽ ഓൻ എന്നെ നോക്കി.
ഞാൻ ഒരു ലോഡ്‌ പുച്ഛം വാരി വിതറി.

” അജു, ദേ അവൾ ” പെട്ടന്ന് അവൻ അപ്പുറത്തെ സ്റ്റോപ്പിൽ വന്നു നിന്ന പെൺകൊച്ചിനെ
ചൂണ്ടികാണിച്ചു. ഞാൻ അങ്ങോട്ട്‌ നോക്കി, ഇവളെ ഞാൻ എവിടെയോ…

” എടാ ഇത് മറ്റേ ലവൾ അല്ലേ??, ഇന്നലെ ക്യാന്റീനിൽ വെച്ച്…?? ” ഞാൻ ചോദ്യ ഭാവത്തിൽ
അവനെ നോക്കി.

” ആം ” രാവിലെ കണ്ട അതേ വളിച്ച ചിരിയോടെ അവൻ മറുപടി തന്നു.

” എന്നാ ബാ നമുക്ക് പരിചയപ്പെടാം “

” അജു അലമ്പാക്കല്ലേ ഡാ പ്ലീസ് ” അവൻ എന്നെ ദയനീയമായി നോക്കി.

” എന്റെ പൊന്നു നന്ദു ഞാൻ അവളെ തിന്നാൻ ഒന്നും പോണില്ല, ഒന്നുമില്ലേലും അന്റെ
പെണ്ണ് അല്ലേ. അവൾക്ക് ഒരു കൊമ്പ് കൂടുതൽ ആണ്, അത് ഒന്ന് ഒടിക്കണം അത്രേ ഉള്ളു
ഉദ്ദേശം ” ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിന്നെ അവനേം വിളിച്ചോണ്ട് റോഡ്
ക്രോസ് ചെയ്തു.

” നിന്റെ കാര്യം ആണല്ലോ, പറയാൻ പറ്റൂല്ല, ഇന്നലെ ദേഷ്യത്തിനു ചെലപ്പോ അവളെ തിന്ന്
കളഞ്ഞാലോ? ”
അത് പറഞ്ഞിട്ട് അവൻ ഒരു ആക്കിയ ചിരി ചിരിച്ചു.

ഇന്നലെ കോളേജ് ഫ്രഷേഴ്‌സ് ഡേ ഫങ്ക്ഷൻ നടക്കുന്ന ടൈം, ഇവന്മാർ ഒക്കെ വായ് നോക്കുന്ന
തിരക്കിൽ ആയിരുന്നു. ഞാൻ കാന്റീനിൽ ഇരുന്നു ഒരു ചായകുടിക്കുവായിരുന്നു. പെട്ടന്ന്
ഒരുത്തി കണ്ണും മൂക്കും ഇല്ലാതെ ഓടി വന്ന് എന്റെ നെഞ്ചത്തേക്ക് കയറി, എന്റെ കയ്യിൽ
ഇരുന്ന ചായ മേല്‌ മൊത്തം ആയി. എനിക്ക് അങ്ങ് മൊത്തത്തിൽ വെറഞ്ഞു വന്നു, അന്നേരം
ഉണ്ട് അവൾ താൻ എവിടെ നോക്കിയാഡോ നിക്കുന്നെ തനിക്ക് കണ്ണ് കണ്ടൂടെ എന്നൊക്ക ചോദിച്
ബഹളം, ഒപ്പം എവിടെന്നോ കൊറേ വാണാലി പെൺപിള്ളേരും വന്ന് സീൻ ആക്കി. എല്ലാത്തിനേം
അവിടെ ഇട്ടു ചവിട്ടികൂട്ടാൻ തോന്നിയതാണ് എനിക്ക്. അന്നേരം ആണ് നന്ദു വന്ന് എന്നെ
പിടിച്ചു മാറ്റിയത്. ഇന്നലെ എന്തൊക്ക ആയിരുന്നു എന്നെ സമാധിപ്പിക്കുന്നു കൂൾ
ആക്കുന്നു ആ പെൺപിള്ളേരോട് ഭയങ്കര സോഫ്റ്റ്‌ ആയി പെരുമാറുന്നു, അവളോട്‌ ഒന്നും
പറ്റിയില്ലല്ലോ എന്നോക്കെ ചോദിക്കുന്നു, ഇതായിരുന്നല്ലേ ഡാ നാറി നിന്റെ ഉദ്ദേശം.
ശരിയാക്കി തരാം.

സ്റ്റോപ്പിലേക്ക് വരുന്ന ഞങ്ങളെ അവൾ കണ്ടു,

” hi ” അവൾ ഒരു ചിരിയോടെ കൈ വീശി കാണിച്ചു,

” ഹലോ ” നിറഞ്ഞ ചിരിയോടെ നന്ദു അവളെ വിഷ് ചെയ്തു

” ആഹാ നിനക്ക് ചിരിക്കാൻ ഒക്കെ അറിയാവോ, ഇന്നലെ കണ്ടപ്പോ അങ്ങനെ തോന്നിയില്ലല്ലോ,
കൂടെ കൊറേപേര് ഉണ്ടായിരുന്ന അഹങ്കാരം ആയിരുന്നോ?? “

ഞാൻ കലിപ്പ് മോഡ് ഓണാക്കി. നന്ദു എന്റെ ഷോൾഡറിൽ വേണ്ടാ എന്നാ ഭാവത്തിൽ പിടിച്ചു.
ഞാൻ അവനെ നോക്കി കണ്ണടച്ച് കാണിച്ചു.

പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു, മുഖം ഒക്കെ ചുവന്നു കണ്ണ് നിറഞ്ഞു അവൾ ഏങ്ങൽ
അടിച്ചു കരയാൻ തുടങ്ങി.

ഇതെന്താ സംഭവം എന്ന ഭാവത്തിൽ ഞാനും നന്ദുവും പരസ്പരം നോക്കി.

” മോളെ കരയാതെ, ആൾക്കാർ ശ്രദ്ധിക്കുന്നു ”
നന്ദു ദയനീയമായി അവളോട്‌ പറഞ്ഞു നോക്കി അവളുടെ ഏങ്ങൽ കൂടി എന്നല്ലാതെ കുറഞ്ഞില്ല.

” എന്താ എന്തു പറ്റി, എന്തിനാ മോളു കരയുന്നെ?? ” സ്റ്റോപ്പിലേക്ക് വന്ന ഒരു സ്ത്രീ
ആണ്. “ഇവന്മാർ മോളെ വല്ലതും പറഞ്ഞോ ” ആ തള്ള അങ്ങനെ കൂടി കൂട്ടിച്ചേർത്തപ്പോൾ ആളുകൾ
കൂടി.

” നീ ഒക്കെ എന്നതാ ചെയ്തേ” എന്നൊക്ക ചോദിച്ചു കൊണ്ട് ഓരോരുത്തന്മാർ വന്നു.

“ഇവൻ എന്തോ പറഞ്ഞപ്പോഴാ ആ കൊച്ച് കരയാൻ തുടങ്ങ്യത് ” എന്നും പറഞ്ഞ് ഒരു ഓട്ടോകാരൻ
എന്റെ കോളറിന് പിടിച്ചു.

” താൻ പിടിവിടഡോ ” ഞാൻ അയാളോട് ചൂടായി.

” തോന്നിവാസം കാട്ടിയതും പോരാ ചൂടാവുന്നോ നാറി ” എന്നും പറഞ്ഞ് അയാൾ പിടി മുറുക്കി.

” ചേട്ടാ പെങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കരുത് ” നന്ദു ആണ് അത് പറഞ്ഞത്, അതോടെ സീൻ
ഒന്ന് ആറി. അയാളുടെ പിടി അയഞ്ഞു.

” ആണോടി കൊച്ചേ? “ആയാൾ അവളോട് ചോദിച്ചു.
അവൾ മുഖം ഒന്ന് ഉയർത്തി ഞങ്ങളെ നോക്കി, അപ്പോഴും കരച്ചിലിന് ഒരു കുറവും ഇല്ല. അവൾ
അതേ എന്ന് തല കുലുക്കി

” ഇന്ന് എന്റെ പിറന്നാൾ ആ കൂട്ടുകാർക്ക് ചെലവ് കൊടുക്കാൻ ഒരു ആയിരം രൂപ
ചോദിച്ചിട്ട് തന്നില്ല അതാ.. ” ഏങ്ങൽ അടിച്ചോണ്ട് അവൾ പറഞ്ഞു.

അതോടെ ആൾ ഒക്കെ ഒഴിഞ്ഞു
” ഏതാ മോളെ നിന്റെ ചേട്ടൻ ” കൂട്ടത്തിൽ ആരോ ആണ്.
അവൾ ഞങ്ങളെ മാറി മാറി നോക്കി. എന്നെ പറയരുതേ എന്ന ഭാവത്തിൽ നിൽക്കുവാണ് നന്ദു.
അവൾ എന്റെ നേരെ വിരൽ ചൂണ്ടി.

” മോനെ, പിറന്നാൾ ആയിട്ട് ആ കൊച്ചിനെ വെറുതെ കരയിപ്പിക്കല്ലേ, ആ പൈസ അങ് കൊടുക്ക് ”
ആദ്യം വന്ന തള്ള ആണ്.
ഞാൻ പോക്കറ്റിൽ നിന്ന് ഒരു അഞ്ഞൂറ് രൂപ എടുത്തു കൊടുത്തു. അവൾ കരച്ചിൽ ഒക്കെ
നിർത്തി. I Love you ഏട്ടാ എന്ന്എന്നെ നോക്കി പറഞ്ഞു. അത് നന്ദു ന്റെ നെഞ്ചിൽ തന്നെ
കൊണ്ടിട്ടുണ്ട്. അത് അവൾക്കും മനസ്സിലായി എന്ന് തോന്നുന്നു അവൾ അവനെ നോക്കി ഒന്ന്
ചിരിച്ചിട്ട് വന്ന ബസിലെക്ക് കയറി. ഞങ്ങളും പുറകെ തന്നെ കയറി.

എന്തായാലും നല്ല ദിവസം രാവിലെ തന്നെ മാനവും പോയി അഞ്ഞൂറു രൂപയും പോയി, അതെങ്ങനാ ഈ
നാറിയെ അല്ലേ കണി കണ്ടത്, ഞാൻ അരിശത്തോടെ നന്ദുവിനെ നോക്കിയപ്പോ അവൻ ഒരു കമ്പിയിൽ
ചാരിനിന്ന് ഫ്രണ്ടിൽ നിൽക്കുന്ന അവളെ വായ്നോക്കുന്നു. അവളും ഇടക്ക് ഇടക്ക് അറിയാത്ത
ഭാവത്തിൽ തിരിഞ്ഞ് അവനെ നോക്കുന്നു. ഇതൊക്കെ കണ്ടിട്ട് എനിക്ക് നല്ല പുന്നാരം
വരുന്നുണ്ട് എന്നാലും ഞാൻ കഷ്ടപ്പെട്ട് കണ്ട്രോൾ ചെയ്തു.

ബസ് നീങ്ങും തോറും തിരക്കും കൂടി വന്നു. ഞാൻ ഇപ്പൊ ഏകദേശം ബസിന്റെ നടുക്ക് എത്തി.
ഏതോ സ്റ്റോപ്പിൽ ബസ് നിർത്തി കൊറേ പേരു കൂടി ഇടിച്ചു കയറി, ശ്വാസം വിടാൻ പോലും
സ്ഥലമില്ലാത്ത അവസ്ഥ. അപ്പോഴാണ് ഞാൻ മുന്നിൽ നിൽക്കുന്ന മഹാനെ കണ്ടത്, കോളജിലെ
പേരെടുത്ത ഞരമ്പൻ. അവൻ തന്റെ കലാപരിപാടി നടത്തുവാണ്. മുന്നിൽ ഒരു പെൺകൊച്ചുണ്ട്,
അറിയാത്ത ഭാവത്തിൽ അവൻ അവളെ തോണ്ടുന്നു, അവൾ ആണെങ്കിൽ അവനെ തള്ളിമാറ്റാനും
മുന്നോട്ട് നീങ്ങാനും ഒക്കെ നോക്കുന്നുണ്ട് പക്ഷെ തിരക്ക് കാരണം പറ്റുന്നില്ല.
എനിക്ക് എന്തോ അവളെ കണ്ടപ്പോ അച്ചു നെ ഓർമ്മ വന്നു, ഞാൻ അച്ചുവിന് പണ്ട് വാങ്ങി
കൊടുത്തിട്ടുള്ള കളർ ചുരിതാർ ആണ് അവൾ ഇട്ടിരിക്കുന്നത് അതാവും.

എന്തായാലും അവളെ രക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അവന്റെയും അവളുടെയും
ഇടയിലേക്ക് ഞാൻ ഇടിച്ചു കയറി. ഇത് ഏതവൻ ആട എന്ന ഭാവത്തിൽ അവൻ എന്നെ നോക്കി, ഞാൻ
ആണെന്ന് കണ്ടപ്പോൾ ഒരു വളിച്ച ചിരി ചിരിച്ചിട്ട് അവൻ പുറകിലേക്ക് വലിഞ്ഞു, ഞാനും
നന്ദുവും കോളജിൽ അല്പം ഫേമസ് ആണെ. കാരണം കോളേജ് തുടങ്ങി ആദ്യ ആഴ്ച തന്നെ സൂപ്പർ
സീനിയർസിനെ തല്ലി സസ്പെൻഷൻ വാങ്ങിയ ജൂനിയർസ് എന്ന പേര് ഞങ്ങൾ
കരസ്തമാക്കിയായിരുന്നു. അതിന് ശേഷവും വേണ്ടതിനും വേണ്ടാത്തതിനും തല്ലു ഉണ്ടാക്കി
കഴിഞ്ഞ കൊല്ലത്തിനിടയിൽ ഏറ്റവും കൂടുതൽ സസ്‌പെൻഷൻ വാങ്ങിയവർ എന്ന റെക്കോർഡും
ഞങ്ങളുടെ കൈവിട്ട് പോകാതെ ഞങ്ങൾ കൊണ്ട് നടന്നു, അതോണ്ട് കോളജിൽ ഞങ്ങൾക്ക് നല്ല പേര്
ആണ്.

പെട്ടന്നാണ് ബസ് ബ്രേക്ക്‌ ചെയ്തത്. ഓരോന്ന് ആലോചിച്ചു നിന്ന എനിക്ക് ബാലൻസ്
ചെയ്യാൻ പറ്റിയില്ല ഞാൻ മുന്നോട്ട് ആഞ്ഞു മുന്നിൽ കണ്ട ഒന്നിൽ ചുറ്റി പിടിച്ചു.
നല്ല മാർദ്ദവം ഉള്ള എന്തോ ഒന്നിലാണ് എന്റെ കൈ അമർന്നത്.

” ആ ” എന്ന ഒരു അലർച്ച യാണ് എന്നെ സ്വബോധത്തിലേക് കൊണ്ട് വന്നത്. ഒരു പെണ്ണാണ്
അലറിയത് ഞാൻ മുന്നിലേക്ക് നോക്കി. ഞാൻ ഒരുത്തിയെ പുറകിൽ നിന്ന് ചുറ്റി
പിടിച്ചിരിക്കുവാണ്, അവൾ എന്തൊക്ക യോ പറഞ്ഞു കൊണ്ട് കുതറുന്നു, ചുറ്റും ഉള്ളവർ
എന്തോ കണ്ട പെരുച്ചാഴി കളെ പോലെ എന്നെ നോക്കുന്നു. എന്റെ കൈപ്പത്തിക്ക് ഉള്ളിൽ ഉള്ള
ആ പഞ്ഞിക്കെട്ടിൽ ഒന്നൂടെ ഒന്ന് അമർത്തി, അപ്പോഴാണ് എനിക്ക് അപകടം മനസ്സിലായത് അത്
അവളുടെ മുല ആയിരുന്നു. ഞാൻ ഒരു ഞെട്ടലോടെ കൈ പിൻവലിച്ചു പിന്നോട്ട് ആഞ്ഞു. അവൾ
എന്റെ നേരെ തിരിഞ്ഞു, വെണ്ണക്കല്ലിൽ കടഞ്ഞെടുത്ത സുന്ദരി എന്നൊക്ക പറയൂലെ അതേപോലെ
ഒരയിറ്റം, എന്റെ നെഞ്ചോളം ഉയരം ഉണ്ടാവും നല്ല ഗോതമ്പിന്റ നിറം, നല്ല വിരിഞ്ഞ
മാറിടങ്ങൾ ചുവന്ന ചുരിദാറിന്റെ ഉള്ളിൽ പുറത്തേക്ക് ചാടാൻ വെമ്പൽ കൊള്ളുന്ന പോലെ
നില്കുന്നു, അവയിൽ ആണ് ഞാൻ അല്പം മുമ്പ് അമർത്തി യത് എന്നോർത്ത പ്പോ എന്നിൽ ഒരു
കുളിര് കടന്നു പോയത് പോലെ അവളുടെ കഴുത്തിൽ നേരിയ ഒരു സ്വർണ മാല യുണ്ട് പക്ഷെ അവളുടെ
ശരീരതിന് നിറവും ഏകദേശം സെയിം ആയത് കൊണ്ട് സൂക്ഷിച്ചു നോക്കിയാലെ കാണാൻ പറ്റൂ, ഓവൽ
ഷേപ് ഉള്ള മുഖം ലിപ്സ്റ്റിക്ക് പുരട്ടാതെ തന്നെ ചുവന്ന ചുണ്ടുകൾ നിന്ന്
വിറക്കുന്നു, മൂക്കുത്തി ഇട്ട അവളുടെ പരന്ന മൂക്കിന്റെ മുകളിൽ വിയർപ്പ് കണങ്ങൾ
പൊടിഞ്ഞിട്ടുണ്ട്, അവളുടെ കവിളുകൾ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ നല്ല ചെമ്മാനം പോലെ
ചുവന്നിട്ടുണ്ട്, രണ്ട് ചെറു കരി നാഗങ്ങളെ പോലെ ഉള്ള പിരികം, എന്നാലും ഇറുക്കി
അടച്ച വാലിട്ടു കണ്ണെഴുതിയ ആ കണ്ണുകൾ ആണ് ഏറ്റവും ഭംഗി, അവൾ മെല്ലെ ആ കണ്ണുകൾ
തുറന്നു ഉഫ്, നല്ല കരി നീല കളറുള്ള കണ്ണുകൾ, ഒരു പെണ്ണിന് ഇത്ര ഭംഗി ഉണ്ടാവുമോ??
ആദ്യ മായി ആണ് ഒരു പെണ്ണിനെ ഇത്ര അടുത്ത് ഇത് പോലെ ഞാൻ നോക്കുന്നത് ഒരുപക്ഷെ
അത്കൊണ്ട് തോന്നിയതാവാം. ദൈവമെ സ്ത്രീ വിരോധം എന്നിൽ നിന്ന് ഉരുകി ഒളിച്ചു
പോകുവാണോ??
ഇതെല്ലാം ഒരു സെക്കന്റ്‌ന്റെ പകുതികൊണ്ട് സംഭവിച്ച കാര്യങ്ങൾ ആണ്. ഞാൻ എന്റെ
സെൻസിലേക്ക് തിരികെ വന്നു.

” I’m sorr.. ” പറഞ്ഞു തീർക്കാൻ പറ്റിയില്ല ” പഡേ ” എന്നൊരു ശബ്ദം പിന്നെ കുറച്ച്
നേരത്തേക്ക് എന്റെ ഇടത്തെ ചെവിയിൽ ഒരു മൂളക്കം മാത്രം,

” കൊറേ നേരമായി, തിരക്ക് കൊണ്ടാവും എന്നോർത്ത് ഷമിക്കുമ്പോ ദേഹത്തു കയറി
പിടിക്കുന്നോ ഡാ നായെ ” എന്നൊക്ക പറഞ്ഞ് അവൾ ചീറുന്നത് അവ്യക്തമായി എനിക്ക്
കേൾക്കാം, അതോടെ ബസിൽ നിന്നവരും ഇരുന്നവരും അടക്കം എല്ലാരും എന്റെ നെഞ്ചത്തേക്ക്
കയറി ആരൊക്കയോ തള്ളുന്നു, അടിക്കുന്നു, കുത്തിനു പിടിച്ചു പുറത്തേക്ക് വലിക്കുന്നു,
തെറി പറയുന്നു എല്ലാം വേറെ ഏതോ ലോകത്ത് എന്നപോലെ ഞാൻ അറിയുന്നു. നന്ദു വന്നു
എല്ലാരേം പിടിച്ചു മാറ്റി അവരൊക്കെ എന്തൊക്കയോ പറഞ്ഞു പിന്നെ ബസ് എടുത്ത് പോയി,
ഞാനും നന്ദുവും റോഡിൽ നിൽക്കുവാ. അവൻ ഏതാണ്ട് ഒക്കെ ചോദിക്കുന്നുണ്ട്.

” ആ പെണ്ണ് എന്നെ തല്ലി അല്ലേടാ നന്ദു?? “

” എന്താ?? ” ഞാൻ ചോദിച്ചത് മനസ്സിലാവാത്തെ പോലെ അവൻ ചോദിച്ചു.

” ആ പീറപെണ്ണ് എന്നെ തല്ലി അല്ലേ ഡാ?? ” ഞാൻ അലറി.

“അജു പതുക്കെ ആൾക്കാർ ശ്രദ്ധിക്കുന്നു, നീ അത് വിട് ” നന്ദു എന്നെ സമാധാനിപ്പിക്കാൻ
ശ്രമിച്ചു.

ഞാൻ ദേഷ്യം കൊണ്ട് അടി മുടി വിറക്കുവായിരിക്കുന്നു, എന്റെ ഇടത്തെ കവിൾ എരിയുണ്ട്
അതിനേക്കാൾ പുകച്ചിൽ ആണ് നെഞ്ചിനുള്ളിൽ. ആ സീൻ എന്റെ മനസ്സിലേക്ക് തികട്ടി തികട്ടി
വന്നു.

” what the hell, അവൾ എന്നെ തല്ലി അല്ലേ, ആ പീറപെണ്ണ്, അതും അറിയാണ്ട് അവളുടെ
ദേഹത്തു പിടിച്ചെന്നും പറഞ്ഞ്, i will show her, I will show her ”
ഞാൻ ഇത് തന്നെ റിപീറ്റ് ചെയ്തു കൊണ്ടിരുന്നു.

” who the fuck is she, നന്ദു അവൾ ഏതാ, എനിക്ക് അറിയണം, അവൾ ഏതവൾ ആയാലും എനിക്ക്
അറിയണം “

“അജു നീ അടങ്ങിക്കെ, നമുക്ക് കണ്ടുപിടിക്കാം അതിന് ഒക്കെ വഴി ഉണ്ട്, നീ ഇപ്പൊ
സമാധാനം പെടു ” നന്ദു എന്നെ സമാധാനിപ്പിക്കുവാണ്.

” നന്ദു, നീ കോളജിൽ പോക്കൊ ” കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ അവനോടു പറഞ്ഞു.

“അപ്പൊ നീ യോ?? “

” ഞാൻ ഒന്ന് റിലാക്സ് ആവുന്ന വരെ എവിടേക്ക് എങ്കിലും മാറി നിൽക്കാൻ പോകുവാ, I need
സം fresh air, നീ അച്ഛനോടും അച്ചൂനോടും പറഞ്ഞേക്ക് “

” അജു നീ ഒറ്റക്ക് പോണ്ട, ഞാനും വരാം “

“വേണ്ട നീ ഇവിടെ വേണം, ഞാൻ വരുമ്പോഴേക്കും നീ അവളുടെ ഡീറ്റെയിൽസ് തപ്പി എടുക്ക് “

ഞാൻ എന്തോ തീരുമാനിച്ച് ഉറപ്പിച്ച മട്ട് ആണെന്ന് നന്ദുവിനു മനസ്സിലായി.

” നീ പോയിട്ട് വാ അവളുടെ ഫുൾ ജാതകം എന്റെ കൈയിൽ ഉണ്ടാവും ” അത് പറയുമ്പോ നന്ദുവിൽ
ഒരു വല്ലാത്ത പുഞ്ചിരി ഉണ്ടായിരുന്നു, അത് കണ്ടപ്പോ എന്നിലും ഒരു പുഞ്ചിരി
വിടർന്നു. അവിടെ വന്നു നിന്ന സൂപ്പർ ഫാസ്റ്റിൽ കയറി ഒഴിഞ്ഞ ഒരു സൈഡ് സീറ്റിൽ
ഇരുന്നു ഞാൻ പതിയെ കണ്ണുകൾ അടച്ചു.

***

” അതേ ഒരുങ്ങാൻ വന്ന ആൾ ഇവിടെ ഇരുന്ന് സ്വപ്നം കാണുവാ??? ചേട്ടായിയെ “

ആ ശബ്ദം ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയെ. അച്ചു.

” അല്ല ആ പൊട്ടൻ നന്ദുവേട്ടൻ എന്തിയെ?? ഇവിടെ ഒന്നും കാണാൻ ഇല്ലാലോ?? “

” അവൻ അത് പിന്നെ…ഞങ്ങളുടെ ഫ്രണ്ട്സ് ഒന്ന് രണ്ട് പേര് വരുന്നുണ്ട് അവരെ പിക്
ചെയ്യാൻ പോയതാ ” ഞാൻ അവളോട്‌ ഒരു ചെറിയ കള്ളം പറഞ്ഞു.

” ah, വേഗം റെഡിയാക് മുഹൂർത്തം ആവാറായി, ഞാൻ അച്ചായിയെ വിളിച്ചിട്ട് വരാം “

ഞാൻ പറയുന്നത് ഒക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു പൊട്ടി കാളി ആണ് അവൾ, ആ എന്റെ
കൊച്ച് പോലും ഞാൻ പറഞ്ഞത് അന്ന് വിശ്വസിച്ചില്ല അത്രക്ക് വിധക്തമായി ആണ് അവളും
അവളുടെ മറ്റവനും ചേർന്ന് എല്ലാരേം പറഞ്ഞു വിശ്വസിപ്പിച്ചത്, അച്ചുവും, അച്ഛനും
പോലീസും നാട്ടുകാരും എല്ലാരും എന്നെ അവിശ്വസിച്ചു, ഒരുങ്ങി ഇരുന്നോ പെണ്ണെ, നീ
അനുഭവിക്കാൻ പോണേ ഉള്ളു.

ഞാൻ റെഡിയായി അച്ഛന്റെ രാംഅങ്കിളിന്റെയും അനുഗ്രം വാങ്ങിയിട്ട് മണ്ഡപത്തിലേക്ക്
കയറി ഇരുന്നു,

“ഇനി വധുവിനെ വിളിച്ചോളൂ ” ശാന്തി ആണ്.

ചുവന്ന മംഗല്യപുടവ ധരിച്ച്, സർവ്വാഭരണ വിഭൂഷിതയായി കയ്യിൽ ഒരു താലവുമേന്തി തല
കുനിച് അവൾ മണ്ഡപത്തിലേക്ക് കടന്നു വന്നു, ആരതി എന്റെ ബ്രൈഡ്, എന്റെ ശത്രു. അവൾ
വന്ന് എന്റെ അരികിൽ ഇരുന്നു. ശാന്തി എന്തക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു അവസാനം താലി
എടുത്തു കെട്ടിക്കോളാൻ പറഞ്ഞു. കെട്ടിമേളം മുഴങ്ങി ഞാൻ ആ താലി എടുത്ത് അവളുടെ
കഴുത്തിനു നേരെ നീട്ടി, അച്ചു അവളുടെ മുടി പൊക്കി തന്നു, ഞാൻ ഒരു കെട്ട് ഇട്ടു അവളെ
ഇനി മുതൽ മുറുക്കി കൊല്ലാൻ പാകത്തിന് ഉള്ള ഒരു കടുംകെട്ട്. ആ സമയത്ത് എന്റെ കയ്യിൽ
ഒരു തുള്ളി കണ്ണ് നീര് വന്ന് വീണ് അവളുടെ കണ്ണിൽ നിന്ന് അല്ല ഹൃദയത്തിൽ നിന്ന്
ഒഴുകി ഇറങ്ങിയ കണ്ണുനീർ. എന്റെ മനസ് മൊത്തത്തിൽ ഒന്ന് കുളിർത്തു.

തുടരും (തുടരണോ?? )

***

(പറഞ്ഞല്ലോ ആദ്യമായി എഴുതുന്ന തുടർകഥയാണ് , ഇത് ഇനി തുടരണോ വേണ്ടയോ എന്ന്
നിങ്ങൾക്ക് പറയാം

സ്‌നേഹപൂർവം ആരോ 💛)

Leave a Reply