മായാലോകം
Maayalokam | Kaalam Sakshi
വിഷ്ണു.. വിഷ്ണു.. എഴുന്നേക്കട നിനക്ക് ഇന്ന് ജോലിക്ക് പോകണ്ടേ?
പതിവ് പോലെ അന്നും അമ്മയുടെ വിളികേട്ടാണ് ഞാൻ എഴുന്നേറ്റത്. എഴുന്നേറ്റ പാടെ ഞാൻ മൊബൈൽ എടുത്ത് സമയം നോക്കി.
7:30 ഓ ഇപ്പോഴേ എഴുന്നേറ്റ് പോകാൻ എനിക്ക് പണം പറിക്കുന്ന ജോലി ഒന്നും അല്ലാല്ലോ? കുറച്ച് കൂടി കിടക്കാം എന്ന് വിചാരിച്ചു പതിയെ കാട്ടിലിലേക്ക് മറിഞ്ഞപ്പോൾ, അമ്മ വീണ്ടും റൂമിലേക്ക് വന്ന് വിളിച്ചു.
അമ്മയുടെ കയ്യിലെ ദോശ മറിക്കുന്ന ചട്ടുകം കണ്ടപ്പോൾ ഞാൻ പതിയെ എഴുനേറ്റ് പൊടിയും തട്ടി ബാത്റൂമിലേക്ക് പോയി.
ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലലോ വിഷ്ണു. B-tech Mechanical Engineering കഴിഞ്ഞ് അടുത്തൊരു സർവീസ് സെന്ററിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. അതേ പഠിച്ച മേഘലയിൽ ജോലി കിട്ടാത്ത അനേഘം എന്ജിനീർമറിൽ ഒരാളാണ് ഞാനും.
വീട്ടിൽ അമ്മയും അച്ഛനും പിന്നെ ഒരു അനുജത്തിയും. അച്ഛൻ വിശ്വനാഥൻ ബാങ്ക് മാനേജർ ആണ്. അനുജത്തി ശ്രീവിദ്യ B-Sc അവസാന വർഷ വിദ്യാർത്ഥി. പിന്നെ അമ്മ അനാമിക ഗ്രഹഭരണം.
ഞാൻ പ്ലസ് ടു കഴിഞ്ഞ സമയത്ത് ഏറ്റവും കൂടുതൽ ജോലി സാത്യത എന്ജിനീറിങ് ആണെന്ന് വിചാരിച്ച്, എന്തിനും പ്രോഫിറ്റ് മാത്രം നോക്കുന്ന അച്ഛൻ എന്നെ എന്ജിനീറിങ് ചേർത്തു. പ്ലസ് ടുവിന് പറയത്തക്ക മാർക്ക് ഇല്ലാത്തത് കൊണ്ട് പ്രൈവറ്റ് എന്ജിനീറിങ് കോളജിൽ ഡോനേഷൻ കൊടുത്ത് ആണ് ചേർത്തത്.
പഠിക്കാൻ ഞാൻ വളരെ മിടുക്കൻ ആയത് കൊണ്ട് 4 വർഷത്തെ കോഴ്‌സ് 5 വർഷം കൊണ്ട് ഞാൻ തീർത്തു. എന്റെ തുണ്ടു പരമ്പര ദൈവങ്ങൾ എന്നെ കൈവിടാത്തത് കൊണ്ട് എനിക്ക് തീർക്കാൻ പറ്റി എന്ന് പറയുന്നതാവും ശരി.
ഞാൻ കോഴ്സ് കംപ്ലീറ്റ് ചെയ്തപ്പോൾ എന്ജിനീരുടെ ഡിമാൻഡ് എല്ലാം പോയി, നല്ല മാർക്ക് ഉള്ളവർക്ക് പോലും ജോലി കിട്ടാത്ത അവസ്ഥയായി. എനിക്ക് വേണ്ടി ചിലവാക്കിയ പണം എങ്ങനെയും തിരിച്ച് പിടിക്കാൻ എനിക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ട് കൂടി അച്ഛന്റെ സ്വതീനത്തിൽ ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലി എനിക്ക് കിട്ടിയത്.