അനിത ടീച്ചർ
Anitha Teacher | Author : Amar
ഊണും കഴിഞ്ഞ് ഉച്ച മയക്കത്തിലായിരുന്നു രാമേട്ടൻ, അപ്പോഴാണ് വീടിന് മുന്നിൽ ഒരു വണ്ടിയുടെ ശബ്ദം, നോക്കുംമ്പോൾ
വീട്ട് സാധനങ്ങൾ കയറ്റിയ ഒരു ലോറി,രാമേട്ടൻ വാതിൽ തുറന്ന് പുറത്ത് വന്നു,രാമേട്ടൻ തൊട്ടടുത്തുള്ള വീട് ഡ്രൈവർക്ക് ചൂണ്ടി കാണിച്ചു കൊടുത്തു.ലോറി അങ്ങോട്ട് നീങ്ങി.പുറകെ ഒരു കാറിൽ അനിത ടീച്ചറും അമ്മയും വന്നിറങ്ങി.
രാമേട്ടൻ:യാത്രയോക്കെ സുഖമായിരുന്നോ കൊച്ചെ?
അനിത ടീച്ചർ:നന്നായി ഒന്ന് ഉറങ്ങി.. അതു കൊണ്ട് ദൂരം പോയത് അറിഞ്ഞില്ല.
രാമേട്ടനും ഡ്രൈവറും കുടി വീട്ട് സാധനങ്ങൾ എല്ലാം എടുത്ത് വച്ചു.
രാമേട്ടൻ: സാധനങ്ങൾ ഒക്കെ കൊറച്ചല്ലേ ഉള്ളു..
അനിത ടീച്ചർ: ഓ…ഞാനും അമ്മയും മാത്രമല്ലേ ഉള്ളൂ.. ഞങ്ങൾക്കുള്ളത് ഉണ്ട്..
രാമേട്ടൻ: അപ്പോ ഭർത്താവ് ?
അനിത ടീച്ചർ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു..
അമ്മ: കഴിഞ്ഞ ജനുവരിയിൽ രണ്ടും രണ്ട് വഴിക്കായി …
രാമേട്ടൻ: ഇപ്പോ വയസ്സ് എത്രയായി ..
അമ്മ: അടുത്ത മേടത്തിൽ 29 തികയും..
രാമേട്ടൻ: ഓ… അപ്പോ അധികം വയസ്സൊന്നും ആയിട്ടില്ല.. അല്ല കണ്ടാലും തോന്നില്ല… അപ്പോ ഇനി നമ്മുക്ക് ഇവിടുന്ന് ഒരു പയ്യനെ കണ്ടെത്തി കെട്ടിക്കാല്ലോ?
അമ്മ: അത് നടക്കില്ല ..രാമാ.. ഇനി സഹിക്കാൻ വയ്യ എന്നാ അവളെ നിലപാട്. ഇനി ആ വിഡ്ഢി വേഷം കെട്ടാൻ അവള് തയ്യാറല്ലാന്നാ..അവള് പറയുന്നേ… കല്യാണ കാര്യം പറഞ്ഞ് ചെന്നാ തന്നെ അവൾക്ക് ദേഷ്യമാ…
രാമേട്ടൻ: അയ്യോ… എന്നാ ഞാൻ വിട്ടു..
ഇവിടുന്ന് നൂറ് മീറ്റർ ദൂരമേ ഉള്ളൂ സ്കൂളിലേക്ക് … നടന്നാ മതി..ഹാ… പുതിയ നാടും പുതിയ ചുറ്റുപാടും.. ഇണങ്ങാൻ കൊറച്ച് കഴിയും..
അനിത ടീച്ചർ. അതു സാരല്യ രാമേട്ടാ… ഞങ്ങൾ ടീച്ചർമ്മാർക്ക് ഇത് വിധിച്ചിട്ടുള്ളതാ. പ്രത്യേകിച്ച് ഗവൺമെന്റ് ടീച്ചർമ്മാർക്ക് …
രാമേട്ടൻ: ശരിയാ… എന്നാ ഐശ്വര്യമായിട്ട് ഒരു ചായ ഇട്ട് താ… ടീച്ചറുടെ കൈപുണ്യം ഞാനൊന്ന് അറിയട്ടെ …
അനിത ടീച്ചർ: അതിന് ഇവിടെ സാധനങ്ങൾ ഒന്നും ഇരിപ്പില്ലല്ലോ?
രാമേട്ടൻ : അത്യാവശ്യം സാധാനങ്ങളെക്കെ ജാനകി റെഡി ആക്കി വെച്ചിറ്റുണ്ട് …
അനിത ടീച്ചർ: എന്നിട്ട് ചേച്ചി എവിടെ?
രാമേട്ടൻ : അവളും മോനും കൂടി റേഷൻ കട വരെ പോയതാ… ഇപ്പം വരും … എന്നാ നിങ്ങള് നിങ്ങളെ പണി ചെയ്തോളിൻ..എനിക്ക് അങ്ങാടി വരെ ഒന്ന് പോണം. എന്തേലും ആവശ്യം ഉണ്ടേൽ ആ മതിലിന്ന് ഒന്ന് ആഞ്ഞ് വിളിച്ചാ മതി.. ജാനകി വന്നാൽ ഞാൻ ഇങ്ങോട്ട് വിടാം… അവളാകുമ്പോ നിങ്ങൾക്ക് ഒരു ഉപകാരപ്പെടും…
അനിത ടീച്ചർ : ശരി ചേട്ടാ… ഇതു തന്നെ വല്യ ഉപകാരം
രാമേട്ടൻ പോയതും അനിത ടീച്ചറും അമ്മയും അവരുടെ സാധനങ്ങൾ അടുക്കി വെക്കുന്ന പണിയിൽ മുഴുകി.