ഊണ് കഴിഞ്ഞ് ടീച്ചർ ഒന്ന് മയങ്ങി, പുറത്ത് അമ്മയോട് ആരോ സംസാരിക്കുന്നു…ചെന്ന് നോക്കിയപ്പോൾ ‘ രാമേട്ടൻ,
രാമേട്ടന്റെ അമ്മാവൻ മരിച്ചിരിക്കുന്നു,ഒന്ന് അവിടെ വരെ പോണം..സ്ഥലം കൊറച്ച് ദൂരത്താണ് പക്ഷേ വിഷയം അതല്ല..”മോനുട്ടൻ” അതാണ് വിഷയം.അവനേം കൊണ്ട് പോയാൽ അവിടെം തോണ്ടി ഇവിടേം തോണ്ടി ആകെ അലമ്പ് ആക്കും,രാമേട്ടൻ പറഞ്ഞുപ്പ്പിച്ചു,നിങ്ങൾക്ക് മുന്നേ ഇവിടെ ഉണ്ടായിരുന്ന വില്ലേജ് ആപിസറെ കൂടെ നിർത്തിട്ട് ആയിരുന്നു ഞങ്ങൾക്ക് പോവേണ്ട സ്ഥലത്തോക്കെ പോയിരുന്നത്..അവനെ ഇവിടെ നിർത്തിയാൽ വല്ല്യ ഉപകാരം ആയിരുന്നു, നാളെ രാവിലെ തന്നെ ഞങൾ ഇങ്ങ് എത്തും..ഒറ്റ രാത്രിയുടെ വിഷയമേ ഉള്ളൂ.. മാത്രല്ല ടീച്ചറെ അത്യാവശ്യം നല്ല പേടിയാ ചെക്കന് രാമേട്ടൻ പറഞ്ഞു.
“അതിനെന്താ രാമാ..അവൻ ഞങ്ങളെ കൂടി കൊച്ച് അല്ലേ”അമ്മയുടെ വാത്സല്യം തുളുമ്പി..
എന്നൽ ഞാൻ ചെന്നിട്ട് അവനെ ഇങ്ങോട്ട് വിടാം.. അവന് ഞങ്ങളെ കൂടെ പോരാഞ്ഞിട്ട് ദേഷ്യതിലാ..
“എന്നാ അനിതേ നീ ചെന്ന് അവനെ ഇങ്ങ് വിളിച്ചു കൊണ്ടു പോരെ” അമ്മ ടീച്ചറോട് പറഞ്ഞു..
ടീച്ചർ രാമേട്ടന്റെ കൂടെ ചെന്നു… മോനുട്ടന്റെ വീടിലെ മൂലയിൽ കലങ്ങിയ കണ്ണുമായി അവൻ ഇരിക്കുന്നു,അനിത ടീച്ചർ അവന്റെ അടുത്ത് സ്നേഹത്തോടെ ഇരുന്നു,എന്നിട്ട് പറഞ്ഞു “നിനക്ക് ഞാൻ ഇന്ന് ബിരിയാണി ഉണ്ടാക്കി തരുന്നുണ്ട്,അവർക്ക് കൊടുക്കണ്ട..നമുക്ക് മാത്രം തിന്നാം..
“ഉറപ്പായിട്ടും”മോനുട്ടൻ മുകമുയർതി ചോദിച്ചു “മോനുട്ടൻ ആണെ സത്യം.”. അനിത ടീച്ചർ കയ്യിൽ അടിച്ച് സത്യം ചെയ്തു… നിങ്ങക്ക് താരൂല.. മോനുട്ടൻ തന്റെ അച്ഛനോടും അമ്മയോടും ആയി പറഞ്ഞു..അനിത ടീച്ചർ അവന്റെ കയ്യും പിടിച്ച് വീട്ടിലേക്ക്….
തുടരും…