നന്ദന [Rizus]

Posted by

നന്ദന

NANDANA | AUTHOR : RIZUS

പ്രിയ കമ്പികുട്ടൻ നിവാസികളെ ആദ്യസംരംഭമാണ് തെറ്റുകളുംകുറവുകളും
ചൂണ്ടികാട്ടുന്നവരിൽനപെരുതിഷ്ട്ടം😍
ടാ….അച്ചൂ. എണീറ്റെ ടാ
ഞാൻ കണ്ണ് തുറക്കാൻ നിന്നില്ല

അച്ചൂ..ടാ
അവൾ നിർത്തുന്ന മട്ടില്ല

ടാ തെണ്ടീ എണീറ്റെ..
ചെരിഞ്ഞു കിടക്കുന്നത്കൊണ്ട് തോളിൽ പിടിച്ചു കുലുകിയാണ് വിളി

ടാ നീ എണീക്കുന്നുണ്ടോ ഇല്ലയോ..
ഞാൻ അത് വകവെക്കാതെ പുതപ്പെടുത്തുമൂടി കമിഴ്ന്നു കിടന്നതോടെ തോളിൽ നിന്ന്
കയ്യെടുത്തത് എനികാശ്വാസമായി പോയ ഉറക്കത്തെ തിരിച് പിടിക്കാൻ ശ്രമിച്ചു കൊണ്ട്
ഒന്നൂടെ പുതപ്പ് വലിച്ചിട്ടു കിടന്നു
അപ്പോഴതാ വീണ്ടും “അച്ചൂ ഞാൻ സത്യമായും വെള്ളം കോരി ഒഴിക്കുവേ.. ടാ”
ഞാൻ അനങ്ങാതെ കിടന്നു പിന്നെ ഒരു രണ്ടു സെക്കന്റ് അനകമൊന്നുണ്ടായില്ല പിന്നെ
ചവിട്ടി കുലുക്കിഎങ്ങോട്ടോ പോയി..ഞാൻ ഒന്ന് സമാധാനിച്ചു.. പെട്ടന്നാണ് ബാത്റൂമിന്റെ
ഡോർ തുറക്കുന്ന ശബ്ദം കേട്ടതും പുതപ്പ് മാറ്റി ചാടി എണീറ്റുപോയി അവളുടെ ഇടത്തേ കൈ
പിടിച്ചുകൊണ്ട് ഉറക്കച്ചടവോടെ മെല്ലെ പറഞ്ഞു..

വേണ്ട നന്ദൂ ഞാൻ എണീറ്റു…. എന്നിട്ട് ധയനീയമായി അവളെ ഒന്ന് നോക്കി

മ്മ്…..ഒന്ന് മൂളി ആമൂളലിൽ ഭദ്രകാളി ഒന്ന് അയഞ്ഞിട്ടുണ്ട്

അവളുടെ കൈ വിട്ടു പതിയെ ബെഡിൽ തന്നെ വന്നിരുന്നു..കണ്ണ് മുഴുവനായി തുറക്കാൻ
കഴിയുന്നില്ല നേരം വൈകിയാണ് ഇന്നലെ കിടന്നത് പ്രത്യേകിച്ച്
പരിപാടിയൊന്നുമുണ്ടായിട്ടല്ല വെറുതെ മൊബൈലും നോക്കി സമയം കളഞ്ഞതാണ്. കണ്ണൊന്നു
തിരുമ്മി നിലത്തേക് നോക്കി ഇരുന്നു..ഉറക്കമിപ്പോഴുമുണ്ട് ഉറങ്ങിയാൽ ഇവൾ എന്നെ
പച്ചയ്ക്ക് കത്തിക്കും അതാണ് സാധനം …ഇത്തിരി പേടിയും ഉണ്ടെന്നു കൂട്ടിക്കോ..

അച്ചൂ.. നീട്ടി വിളിച്ചു

ഹാ.. ഞാൻ താല്പര്യമില്ലാതെ വിളി കേട്ടു

എണീറ്റെ എന്നിട്ട് വേഗം പോയി റെഡിയായെ… അവൾ ഒന്ന് കടുപ്പിച്ചുപറഞ്ഞു

നിനക്കിത് എന്നാത്തിന്റെ സൂക്കേടാ നിനക്കു ഉറകമില്ലെന്നു കരുതി ബാക്കിയുള്ളവർകിവിടെ
ഉറങ്ങേണ്ടേ…അവളുറങ്ങേമില്ല എന്നാൽ മനുഷ്യമാരെ ഒന്നുറങ്ങാൻ സമ്മതികുവോ അതുമില്ല ഇത്
എന്ത് പടപ്പാണെന്നു അള്ളാഹ്കറിയാം…ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി..

അത്രയും പറഞ്ഞു നിർത്തിയിട്ടും അവടെന്നു മറുപടി ഒന്നും വാരാത്തത്തിൽ ഞാൻ
സംശയിച്ചൊന്നു നോക്കി അപ്പോഴാണ് അവളുടെ വേഷം ഞാൻ ശ്രദ്ധിക്കുന്നത്
കുളിച്ചിട്ടില്ലാന്നു ഒറ്റനോട്ടത്തിൽ മനസ്സിലായി കാരണം ഇന്നലെ വൈകീട്ട് കണ്ടപ്പോൾ
ധരിച്ചിരുന്ന അതെ ട്ടീഷർട്ടും പാവാടേം തന്നെയാണ് റെഡ് കളർ ട്ടീഷർട്ടും ഒരു ഹാഷ് കളർ
പാവാടെയും…
കണം കാലിൽ സിൽവർ നിറമുള്ള പാദസരം തിളങ്ങി നികുന്നുണ്ട് പിന്നെ മെല്ലെ മുഖത്തേക്
നോക്കി ചെറിയ ചുവപുള്ള കവിൾ തടങ്ങളിൽ വിയർപ്പുകണങ്ങൾ കാണുന്നുണ്ട് അപ്പോ എന്തോ
പണിയിലായിരുന്നെന്നു സാരം മുടി ഇന്നലെ ചീകിമുടഞ്ഞിട്ടതാണ് ചിലമുടികൾ മാത്രം
അങ്ങിങ്ങായി പറന്ന് നടക്കുന്നുണ്ട് ഞാൻ ഒന്നൂടെ അടിമുടി നോക്കി വെറുതെ ഒരു നോട്ടം
മാത്രം പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ലാതെ…പാറികളിക്കുന്ന മുടി
ചെവിക്കുപിന്നിലേക്ക് ഒതുക്കി എന്റെ മുഖത്തേക് നോക്കി

മ്മ്..എന്നതാ ഈ നോക്കണേ…അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു
ആ ചിരി കാണാനൊക്കെ ചന്തമുണ്ടെങ്കിലും ഞാൻ കുറച്ചു ഗൗരവത്തിൽ മറുപടി കൊടുത്തു

മ്‌ച്ചും.. ഞാൻ ഒന്നുമില്ലെന്ന്‌ തോൾ കുലുക്കി

പിന്നെ… മുഖത്തവൾ ചോദ്യഭാവമാണിഞ്ഞു അവൾ വിടാനുള്ള ഭാവമില്ല

എന്റെ പൊന്നു നന്ദൂ എന്നന്താ നിന്റെ പ്രശനം എന്നതാ..
വീണ്ടും ചിരി
ഡീ നിന്നോടാ ചോദിച്ചേ… ഈ വെളുപ്പാങ്കാലത് തന്നെ എന്തിനാ നീ എന്റെ മെക്കിട്ടു കേറണേ
അത് പറഞ്ഞപ്പോ ചിരിച്ചു കൊണ്ട് കട്ടിലിനടുത്തേക് നടന്നുവന്നു സൈഡിലായി നോട്ട്സ്
എഴുതാനിട്ടിരുന്ന ടാബിളിൽ കയ്യിലുള്ള മൊബൈൽ പതിയെവെചു എന്റെ അടുത്തേക്കായി
വന്നിരുന്നുപറഞ്ഞു

മതി പോയി പല്ല് തേക്കടാ ചെക്കാ…

നീ പോടീ..ഞാൻ അതികേട്ടപാതിയിൽ തിരിച്ചടിച്ചു

ഇല്ല പോവുന്നില്ല…അവൾ ഉറപ്പിച്ചുപറഞ്ഞു

നന്ദൂസേ പ്ലീസ് ഞാനൊന്നു ഇച്ചിരി നേരം കിടക്കട്ടെ…അത് പറഞ്ഞപ്പോഴേക്കും വീണ്ടും
അവൾ് കലികയറികൊണ്ട് പറഞ്ഞു

ദേ എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട ഞാൻ ഇന്നലെ എന്ത് പറഞ്ഞാ നിന്നെ ഞാൻ
പറഞ്ഞയച്ചേ.. അവന്റെ ഒരു ഉറക്കംഇപ്പോ സമായമെത്രയായിന്നറിയോ?.. എന്റെ മുഖത്തേക്
കലിപിച്ചൊന്ന്നോക്കികൊണ്ട് കൈ നീട്ടി മൊബൈൽ എടുത്ത് ഓണാക്കി സമയം കാണിച്ചുതന്നു

ഏഴര അയല്ലേ ഉള്ളോ…ഞാൻ നിസാരമായി പറഞ്ഞു

ഏഴരയോ..ഏഴര ഇനി വൈകീട്ട്‌ …ഹമ്..ഏഴര കഴിഞ്ഞു പത്തുമിനിറ്റായി

ആ ഒരു പത്തുമിനിട്റ്റല്ലേ… ഞാൻ വീണ്ടും നിസാരമാക്കി…

ഞാൻ ഇന്നലെ എന്ത് പറഞ്ഞിട്ടാടാ നിന്നെ ഞാൻ വിട്ടത്..അലാറം എവിടെടാ…ഇന്നു ക്ലാസ്
സ്റ്റാർട്ട് ചെയ്യുന്നു നിനകറിയില്ലേ നീ അർക് വേണ്ടിയാ ഈ ജീവിക്കണേ…ഒന്ന്
പുച്ഛിച്ചു നിർത്തി..
ഞാൻ മറുപടിയായി അവളെ വെറുതെ ഒന്നുനോക്കി പിന്നെ വീണ്ടും നിലത്തേക് നോക്കിയിരുന്നു
അച്ചൂ നിന്നോടാ ചോദിച്ചേ..ടാ അവൾ ചെവിട്ടിൽ വന്നലറി
ഹോ ഇത് വല്ല്യ ശല്യമായല്ലോ ഞാൻ മനാസ്സിൽ പറഞ്ഞു കൊണ്ട് മെല്ലെ മറുപടി കൊടുത്തു

അത്….ഞാൻ ഇന്നലെ മറന്നുപോയി ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു

മ്മ്.. ഒന്നിരുത്തി മൂളി എന്റെ മുഖം അവളുടെ സൈഡിലേക് ചെരിച്ചുകൊണ്ട് ചോദിച്ചു…
നാണമില്ലല്ലോടാ ഓരോ വൃത്തികെട്ട വീഡിയോസും ഫോട്ടോസും കണ്ടുകിടന്നിട്ടവൻ മണന്ന്
പോയെത്രെ….പുച്ഛവും ചിരിയും കലർന്ന ഭാവമാണ്..

സംഭവം സത്യമാണെങ്കിലും ഞാൻ എതിർത്തു
ഏയ്..അതൊന്നുമല്ല ഞാൻ ഇന്നലെ ഫിലിം കണ്ടു ഉറങ്ങിപോയതാ മുഖത്തൊരു പാവത്താനിസം
വരുത്തിക്കൊണ്ട് പറഞ്ഞു മെല്ലെ നോക്കി
ഏത് ഫിലിം..മ്മ്..പെട്ടന്നൊരു ചോദ്യം ഞാൻ പ്രദീക്ഷിചില്ല…
ഞാനൊന്നു പതറി എന്തെങ്കിലും നുണ പറഞ്ഞാൽ അപോത്തന്നെ ഫോൺ എടുത്ത് ചെക്ക് ചെയ്യും
അതാണ് ഐറ്റം

അത് …നിനക്കെന്തൊക്കെ അറിയണം മനുഷ്യന്റെ ഉറക്കോം കളഞ്ഞു…ഞാൻ വിഷയമാറ്റാൻ
ഷ്രമിച്ചുകൊണ്ട് കലിപ്പിൽ പറഞ്ഞൊപ്പിച്ചു.. അവളെ നോക്കിയപ്പോ അവൾ എന്നെ ഒരുമാതിരി
ആക്കികൊണ്ടുള്ള കിളി

നീയൊന്നു പോയിത്തരോ ..എനിക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു..
അതോടെ അവൾ ഒന്നടങ്ങി എണീറ്റുനിന്നു കട്ടിലിൽ ഇരിക്കുന്ന എന്റെ കവിളിൽ
പിടിച്ചുകൊണ്ട് കളിയായി പറഞ്ഞു
അച്ചോടാ എന്റെ ചെക്കന് നേരം വെളുത്തില്ലേ…
നന്ദൂ..!
ഞാൻ അവളുടെ കൈപിടിച്ചു നിലത്തിട്ടുകൊണ്ട ദേഷ്യത്തിൽ അലറി ഞങ്ങളുടെ ബഹളമൊക്കെ താഴെ
അടുകളയിലേക്ക് കേൾക്കുന്നുണ്ടായിരുന്നു
ടീ അവൻ ഇതുവരെ എണീറ്റില്ലേ…ഉമ്മീടെ ശബ്ദം
ആ എണീറ്റു ഉമ്മീ..
അവൾ തന്നെയാണ് മറുപടി പറഞ്ഞത്.
എന്നാലവനോട് വന്നു ചായ‌കുടിച്ചോളാൻ പറാ..
അതിന് ഞാനാണ് മറുപടി പറഞ്ഞത്
ആ ഞാൻ വരാം…..ഞാൻ ഈർഷ്യയോടെ പറഞ്ഞു
അതിനു മറുപടിയായി നേർത്ത ചിരിയാണ് കേട്ടത്
പിന്നെ പെട്ടന്നവൾ എന്തോ മറന്ന പോലെ മൊബൈൽ എടുത്ത് സമയം നോക്കി

അയ്യോ സമയം വൈകി….ആരോടോ പറഞ്ഞു.

നീ പൊക്കോ ഞാൻ റെഡിയായികൊളാം.

അയ്യട നീ എണീറ്റെ എന്നിട്ടുപോയിപല്ലുതേക് നേരം പോയത് സാരമാകാതെ അവൾ ആജ്ഞാപിച്ചു
മ്മ്..ഞാൻ മനസ്സിലാമനസോടെ എണീറ്റു ബാത്റൂമിലേക്ക് പോയി അങ്ങനെ പ്രഭാത കൃത്യങ്ങൾ
ഓരോന്നായി ചെയ്തുകൊണ്ടിരിന്നപ്പോഴാണ് വീണ്ടും വിളി ഈ കുരിപ്പ് പോയില്ലേ എന്നോർത്ത്
വായിൽ നിന്നും ബ്രഷ് മാറ്റാതെ വാതിൽ തുറന്നു നോക്കി
ടാ..
എന്നതാവീണ്ടും..നീ പോയില്ലേ
അതല്ലടാ..
ഏതല്ലടാ.. ഞാൻ മുഖം കഴുകി പുറത്തിറങ്ങി കട്ടിലിന്റെ ക്രാസയിൽ കിടന്നിരുന്ന ട്ടർക്കി
എടുത്ത് മുഖം തോർത്തികൊണ്ടു ചോദിച്ചു
നിന്റെ യൂണിഫോമിന്റെ ഷർട്ടവിടെ? പാന്റ് കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു
നിനക്കെന്തിനാ ഇപ്പോ എന്റെ ഷർട്ട്..സംശയത്തോടെ നോക്കികൊണ്ട് ചോദിച്ചു

പിന്നെ അയൺ ചെയ്യേണ്ടേ..ചിരിച്ചുകൊണ്ട് ചോദിച്ചു…
അതിനു ഞാൻ ഇന്ന് യൂണിഫോമിലല്ലല്ലോ ക്ലാസ്സിൽ പോകുന്നത് ഞാൻ കൂളായിപറഞ്ഞുകൊണ്ട്
അവളുടെ കയ്യിലിരുന്ന പാന്റ് വാങ്ങിച്ചു തിരിച് കബോഡിലേക്ക് വലിച്ചിറിഞ്ഞു
പിന്നെ…അവളുടെ മുഖത് ആശ്ചര്യഭാവം
ഇന്ന് ഫസ്റ്റ് ഡേ അല്ലെ അപ്പോ ഒന്ന് കളറായി പോണ്ടേ.. കള്ളചിരി ചിരിച്ചുകൊണ്ട്കവിളിൽ
മെല്ലെ തട്ടികൊണ്ട് പറഞ്ഞു
അപ്പോ ഞാനോ..വീണ്ടും ഞെട്ടികൊണ്ടാണ് ചോദിക്കുന്നത്
നീയെന്തെങ്കിലും ചെയ്യടീ..എന്നോടാണോ ചോദിക്കുന്നെ
ഞാൻ കൈയ്യൊഴിഞ്ഞുപറഞ്ഞു ഞാൻ അവൾ കാണാതെ ചിരിച്ചുകൊണ്ട് റൂമിനു വെളിയിലേകിറങ്ങി
അവളുടെ മുഖത്തെ ഞെട്ടൽ എനിക്ക് ഊഹികാമായിരുന്നു ഞാൻ മെല്ലെ ഗോവണി ഇറങ്ങി നടക്കവേ
വന്നു കയ്യിൽ പിടിച്ചു എന്നെ ദയനീയമായി നോക്കി എനിക്കത് കണ്ടപ്പോൾ ഒന്നൂടെ
വട്ടുപിടിപ്പിക്കാനാണ് തോന്നിയത്..
അപ്പോ ഞാൻ ഇന്നലെ വൈകുന്നേരം പറഞ്ഞതോ..?
ആദ്യത്തെ ആ പവർ ഇല്ല പെണ്ണിന് തികച്ചും സൗമ്യമായാണ് ഇപ്പോഴത്തെ ചോദ്യം..സംഭവം
ഒന്നുമല്ല ഇന്നലെ വൈകീട്ട് പറഞ്ഞൊറപ്പിച്ചതായിരുന്നു യൂണിഫോമിൽ പോകാമെന്ന് ഞാൻ
വാകുമാറ്റി പറഞ്ഞതിന്റെ ഷോക്കിൽ ആണ് പുള്ളി. എന്നെ കൊറേ വാരി യതല്ലേ എന്തെങ്കിലും
ഒന്ന് തിരിച്ചു കൊടുകണ്ടേ
അത് ഇന്നലെ പറഞ്ഞതല്ലേ..യൂണിഫോം എപ്പോഴും ഇടാലോ..ഞാൻ ഇന്ന് കളർ ആണ് …ഞാൻ തറപ്പിച്ചു
പറഞ്ഞു

നീ കൈ വിട്ടേ! എന്നുംപറഞ്ഞുകൊണ്ടു ഞാൻ അടിയിലേക്കിറങ്ങി സെറ്റിയിൽ ചെന്നിരുന്നു
ഉമ്മീ ചായ തന്നേ ..അടുക്കളയിലേക്ക് നോക്കികൊണ്ട് പറഞ്ഞു
ആ ഇപ്പോതരാടാ.. നിനകൊന്ന് വന്നു എടുത്ത് കുടിച്ചൂടെ ഉമ്മി ഇങ്ങോട്ടും ഒരു
ചോദ്യമെറിഞ്ഞു.

ഞാൻ സെറ്റിയിൽ നിന്ന് എഴുന്നേറ്റു അടുക്കളയിലേക്നടന്നു അവിടെ എന്തോ തിരക്കിട്ടു
അരിയുന്നുണ്ട്
ഉമ്മി ഒരു നെറ്റിയാണ് വീട്ടിൽ സാധാരണ ഇടാറുള്ള പതിവ് നെറ്റി..
ഞാൻ ഒന്നു ചുമചുകൊണ്ടു ചോദിച്ചു
ഭയങ്കര തിരകിലാണല്ലോ…
ഉമ്മി നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല
ചയപാത്രം ചൂണ്ടി കാണിച്ചു തന്നു ചായ എടുത്ത് തിരിഞ്ഞുനടക്കുമ്പോഴാണ് ചോദ്യം
അല്ലാ നിന്നെ വിളിച്ചെണീപ്പിച്ചവളെവിടെടാ..

അപ്പോഴാണ് അവളെ കുറിച് ഞാനും ആലോചിക്കുന്നത്
അവിടെണ്ടുമ്മീ…ഞാൻ പറഞ്ഞുനടന്നു

അവൾക് ചായ വേണ്ടേ?

ആ അറിയില്ല അവിടെ നിപ്പുണ്ട് വേണോങ്കിൽ വന്നെടുത്തോളും
അതും പറഞ്ഞു സെറ്റിയിൽ തന്നെ വന്നിരുന്നു അവളെ നോക്കി ഞാൻ വിചാരിച്ചു പോയി കാണൂന്നു
നോക്കുമ്പോ അതേ നിർത്തം അവിടെ തന്നെ നില്പുണ്ട് ആ സ്റ്റെപ് പോലും മാറിയിട്ടില്ല
കിളിപോയ നിൽപ്പാണെന്നു മനസ്സിലായതോടെ ക്ലാസ് പൊക്കി ചായ വേണോന്ന് ചോദിച്ചു
വേണ്ടെന്നു തലയാട്ടി എന്നിട്ട് മെല്ലെ അടുത്തവന്നിരുന്നു എന്റെ സൈഡിലുള്ള
സെറ്റിയിലാണ് ഇരുത്തം മുഖത്തേക്ക് നോക്കിയപോ് മുഖം വാടിയിരിക്കുന്നത്
ശ്രദ്ധിച്ചെങ്കിലും ഞാൻ ചോദിക്കാൻ പോയൊന്നുമില്ല
എന്നോടെന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും പറയുന്നില്ല ആകെ ഒരു വെപ്രാളം
ഞാൻ അതുകണ്ട് ഒന്ന് പല്ലിളിച്ചു..ഹിഹി
പിന്നെ മെല്ലെ എണീറ്റുവന്നു എന്റെ കൈ തട്ടി മാറ്റി ഞാൻ കൈ വെച്ചിരുന്ന സെറ്റിയുടെ
ബാറിൽ വന്നു എന്നെ നോക്കി ഇരിക്കുവാണ് കക്ഷി

മ്മ്..ഞാൻ ചോദ്യഭാവത്തിൽ നോക്കി

നീ കാര്യായിട്ടാണോടാ പതിയെയാണ് ചോദ്യം

പിന്നെ ഞാൻ കാര്യമായിട്ടാ ഞാൻ സംശയിക്കാതെ പറഞ്ഞു

അപ്പോ ഞാനോ തികച്ചും നിഷ്കളങ്കമായ ചോദ്യം..

നീയും കളർ ഇട്ടൊ നിനക്കു ഇലാഞ്ഞിട്ടൊന്നും അല്ലല്ലോ ഒരു പത്തുനൂറെണ്ണം കാണുമല്ലോടീ
അതല്ലടാ..ഞാൻ ഡ്രസ്സ് ഒന്നും സെലക്ട് ചെയ്തിട്ടില്ല..മടിയോടെ പറഞ്ഞു

സെലക്ട് ചെയ്യാനെന്തിരിക്കുന്നു ഏതെന്കിലും ഒന്നെടുത്തിടെന്നെ

അതല്ലാടാ.. അവൾ ഒന്ന് ചിണുങ്ങി കൊണ്ടാണ് പറഞ്ഞത്

പിന്നെ നീ കാര്യം പറയടീ കൊഞ്ചാതെ..ഒന്നുകടുപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു

നിങ്ങൾ ആൺകുട്ടികളെ പോലാണോ ഞങ്ങൾ ഓരോ ഡ്രെസ്സിനും മാചായ ഓർണമെന്റസ് ഒകെ
നോക്കേണ്ടെടാ അവൾ തെല്ല് നാണത്തോടെ പറഞ്ഞു

അതൊക്കെ നിന്റെ കാര്യം ഞാൻ കൈമലർത്തി

എന്നതാ അച്ചൂ നീ ഇങ്ങനെ അവൾ കൈപിടിച് കുലുക്കി കൊണ്ട് പറഞ്ഞു

ടീ ചായ എന്ന് പറഞ്ഞതും ക്ലാസ്സിൽ നിന്ന് ചായ ചാടി താഴെ പോയി

ടീ നീ ഒന്ന് മര്യാദക്കിരികുന്നുണ്ടോ..നീ കുട്ട്യോളെക്കാളും കഷ്ട്ടാണല്ലോ.
അപ്പോഴേക്കും മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു
പിന്നെ എന്തോ ആലോജിച്ചപോലെ എണീറ്റു നടക്കാൻതുനിഞ്ഞതും ഞാൻ കൈ പിടിച്ചുവലിച് അവിടെ
തന്നെ ഇരുത്തി എതിർപൊന്നും കാണിച്ചില്ല അവിടെ തന്നെ ഇരുന്നു പക്ഷെ എന്നെ മൈൻഡ്
ചെയ്യുന്നില്ലാന്ന് മാത്രം
നന്ദൂസേ പിണങ്ങിയോ..
മറുപടിയില്ല
ടീ
പോടാ ഞാൻ പോകുവാ കണ്ണ് നിറച്ചുകൊണ്ടാണത് പറഞ്ഞത്

അങ്ങനെ പറയല്ലേ..ഞാനും യൂണിഫോം ഓകെ

വേണ്ട നിനക്കു നിന്റേതായ തീരുമാനങ്ങൾ അല്ലെ വലുത്…വീണ്ടും പരിഭവം

ഞാൻ ചുമ്മാ തമാശക്കല്ലേടീ അവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട്‌ പറഞ്ഞു

സത്യം

പിന്നല്ലേ

എന്നാ മോൻ വേഗം റെഡിയായിക്കേ സമയം പോയി 8.30 ആവുമ്പോഴേക്കും ഇറങ്ങണം സെറ്റിയിൽ
നിന്ന് എണീറ്റുകൊണ്ടു പറഞ്ഞു പിന്നെ എന്റെ കയ്യിലിരുന്ന ചായ വേടിച്ചു കുടിച്ചു
എന്നെ നോക്കികൊണ്ടിളിച്ചു നിന്നു ഒരു സെക്കന്റ് കൊണ്ട് ആള് പഴയ നന്ദുവായി..

അപ്പോ ഷർട്ട് എവിടെടാ

ആ അത് ഞാനും കണ്ടില്ല…ഉമ്മീ എന്റെ ഷർട്ടെവിടെ
ഞാൻ വിളിച്ചു ചോദിച്ചു

അത് ഞാനിന്നലെ നീ യൂണിഫോമിലാണ് ക്ലാസ്സിൽ പോകുന്നേന്നു പറഞ്ഞപ്പോ തന്നെ കഴുകിയിട്ടൂ
കുറെ ആയില്ലേ മടക്കി വെച്ചിട്ട് ബാൽക്കണിയിൽ വിരിച്ചിട്ടുണ്ട്…അപ്പോഴാണ് മ്മടെ
കുരിപ്പിന് കാര്യം മനസ്സിലാവുന്നത്
അവളെയിട്ട് വാരിയതാണെന്നു

ടാ തെണ്ടീ..ന്നും വിളിച്ചുവന്നിട്ടു വയറ്റിനിട്ടൊരു കുത്തും തന്നിട്ട് ആവൾ
ബാൽക്കണിയിലേക്കോടി
ഷർട്ടും എടുത്ത് തിരിച്ചുപോകുമ്പോഴാണ് ഉമ്മി ഹാളിലേക് വരുന്നത്
മോളിതെവിടെ പോവാ??

വീട്ടിലേക്ക് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു
അതിനെന്തിനാ ഇവന്റെ ഷർട്ട്..

ഉമ്മിക്ക് കാര്യം മനസിലായിട്ടില്ല
അയൺ ചെയ്യാൻ അവൾ എന്നെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു..

മ്മ്….നീയാണിവനെ ഇങ്ങനെ മടിയനാക്കുന്നത് ഉമ്മി
തലയാട്ടികൊണ്ടു പറഞ്ഞു
അവൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല രണ്ടുകണ്ണും അടച്ചുകൊണ്ടുള്ള മനോഹരമായ ഒരു
ചിരിയായിരുന്നു അതിനുള്ള ഉത്തരം

നീ ചായ കുടികുന്നില്ലേ..ഓടുന്നവളെ വിളിച്ച വീണ്ടും തിരക്കി

വേണ്ട ഉമ്മീ ‘അമ്മ ഉണ്ടാക്കിയതെങ്ങാനും ബാക്കിയായാൽ അമ്മയെന്നെ കൊല്ലും എന്നും
പറഞ്ഞു കൊണ്ടവളോടി..

“ഇപ്പൊ നിങ്ങൾക്ക് ഏകദേശം ഒരു ഐഡിയ കിട്ടിയില്ലേ.. കിട്ടിയില്ലേ ഞാൻ
പറഞ്ഞുതരാ..ഇപ്പോ പോയ കുരിപ്പില്ലേ എന്റെ ആത്മമിത്രം പേര് നന്ദന എന്റെ കൂടെ തന്നെ
ഡിഗ്രീ സെക്കന്റ് ഇയർ ഒരേ ക്ളാസിലല്ലെന്നു മാത്രം പോക്കും വരവും പഠിപ്പും എല്ലാം
ഞങ്ങൾ ഒരുമിച്ചാണ് ഞങ്ങളുടെ വീട്ടുകാരു തമ്മിലും വളരെ അടുപ്പത്തിലാണ് അവൾ ഒറ്റ
മകളാണ് ‘അവളുടെ അമ്മയുടെകാര്യം ഇനി പ്രത്യേകിച് പറയണ്ടല്ലോ ലക്ഷ്മിയമ്മ എന്നെ
വല്ല്യ കാര്യമാണ് അവളുടെ അച്ഛൻ മാധവാൻമേനോൻ സിറ്റിയിൽ തന്നെ അത്യാവശ്യം നല്ല ഹോട്ടൽ
നടത്തിക്കൊണ്ട് പോകുന്നു മാധവേട്ടനെ കുറിച്ചു പറയുവാണേൽ സാധു മനുഷ്യനാണ്
സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം ഇപ്പോ നിങ്ങളാലോജിക്കുന്നത് ഇതൊക്കെ പറയാൻ
ഞാൻ ആരാണെന്നല്ലേ അതും പറഞ്ഞുതരാലോ ഞാൻ അഫ്സൽ ഉമ്മീനെ പരിജയപ്പെടുത്തണ്ടല്ലോ
എന്നാലും പേര് പറയാം അയ്ഷ എന്റെ വാപ്പ മരിച്ചിട്ടു ഇപ്പോ ഏകദേശം മൂന്നു വർഷമായി
ഞങ്ങൾ രണ്ടു ആണ്കുട്ടികളാണ് ഇക്കാടെ കല്യാണം കഴിഞ്ഞു ഫാമിലി സെറ്റിൽഡ് ആണ്
കുവൈത്തിൽ ഇക്ക അക്കൗണ്ടന്റാണ് സാമ്പത്തികമായി ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല
വാപ്പയും ഗൾഫിൽ തന്നെയായിരുന്നു വീടിനടുത്ത് തന്നെ ഒരു മൂന്നു ഷട്ടറുകൾ വാടകക്ക്
കൊടുത്തിരുന്നു അതൊക്കെ വപ്പാടെ വിയർപ്പായിരുന്നു എന്റെ ഉപ്പ എന്നും എനിക്ക്
സൂപ്പർഹീറോ തന്നെയായിരുന്നു.. ഇതൊക്കെയാണ് എന്റെ കുടുംബവും ചുറ്റുപാടുമൊക്കെ
നന്ദുന്റെയും എന്റെയും കുടുംബം രണ്ടു മതമായിരുന്നുവെങ്കിലും ഒറ്റ കുടുംബമായി
തന്നെയാണ് കഴിഞ്ഞിഞ്ഞിരുന്നത് എന്റെ വീട് രണ്ടുനിലയാണ് വീടൊക്കെ വാപ്പ തന്നെ
പണിയിപ്പിച്ചതാണ് നന്ദൂന്റെ വീട് വലിയ തറവാടാണ് സ്വത്ത് ഭാഗം വെച്ചപ്പോൾ
നന്ദുവിന്റെ അച്ഛന് തറവാടായിരുന്നു പരന്നു കിടക്കുന്ന വലിയ ഓടുവീട്…
ഇനി കഥയിലേക്ക് വരാം
ഞാൻ സെറ്റിയിൽ നിന്നെണീറ്റു ഉമ്മീടെ കയ്യിൽ ഗ്ലാസും കൊടുത്തു മേലേക്ക് കയറി വേഗം
റെഡിയായി അടിയിലേക് വന്നു ചയയുംകുടിച്ചു പത്തിരിയും കോഴികറിയും ആയിരുന്നു.ഒരു
ട്ടീഷിർട്ടും എടുത്ത് ബാഗ് തോളിലേക് എടുത്തിട്ടു
ഉമ്മീ ഞാൻ പോകുവാണെന്നും പറഞ്ഞു കെട്ടിപിടിച്ചൊരുമ്മേം കൊടുത്തു ഞാൻ വണ്ടിയുടെ
ചവിയെടുത് പോകറ്റിലിട്ടു
ഞാൻ മെല്ലെ ഇറങ്ങി ഒരു റെഡ് ഷൂസും എടുത്തിട്ടു പതിയെ നടന്നു എന്റെ വീടിന്റെ
മുന്നിലൂടെയുള്ള പോക്കറ്റ്റോഡ് ക്രോസ്സ് ചെയ്താൽ നന്ദുവിന്റെ വീടായിരുന്നു. അവളെയും
നോക്കികൊണ്ട് മെല്ലെ അവളുടെ വീട്ടിലേക് നടന്നു!.
തുടരണോ

Leave a Reply