ഇനി കഴിച്ചു കഴിഞ്ഞാ എന്റെ പൈസ കൊടുക്കുവോന്ന് എന്താ ഉറപ്പ്. നാണംകെടാൻ നമ്മളില്ലേ…
അവൾ പിറുപിറുത്തു. പെണ്ണ് കൊഞ്ചാനുള്ള മൂഡിലാണ്.
“വരുന്നോർക്ക് വരാം.
താലപ്പൊലിയായിട്ട് സ്വീകരിക്കാനൊന്നും എന്നെ കിട്ടൂല.. !
ഞാൻ വണ്ടിയോട് പറയുന്ന പോലെ കൈ ചൂണ്ടി പറഞ്ഞത് കണ്ട് അവൾക്ക് ചിരി പൊട്ടിയെങ്കിലും പിടിച്ചു നിന്നു.പിന്നെ മൈൻഡ് ചെയ്യാത്ത പോലെ നിർത്തിയിട്ട ബൈക്കിൽ കയറി ഇരുന്നു.
വേണ്ടെങ്കി വേണ്ടാ.. !
ഞാൻ തനിച്ചു ഹോട്ടലിലേക്ക് കയറി.ഹോട്ടലിൽ കയറി ഒരു ബിരിയാണി ഓർഡർ ചെയ്തു.അവളെ കാണുന്നില്ല. ഇവളിനി ശരിക്ക് വരാതിരിക്കോ?
ഏയ്..
വെയിറ്റർ എനിക്കുള്ള ബിരിയാണി കൊണ്ട് വെച്ചിട്ടും അവളെ കാണുന്നില്ല. അത് കൊണ്ടു തന്നെ എനിക്കൊരു മനസ്സമാധാനം ഉണ്ടായിരുന്നില്ല.ഞാൻ മടിച്ചുകൊണ്ട് കഴിക്കാൻ തുടങ്ങുമ്പോൾ പെണ്ണ് കുണുങ്ങി കുണുങ്ങി വന്ന് എന്റെ ഓപ്പോസിറ്റ് വന്നിരുന്നു. പത്തി ഒന്ന് താണ മട്ടുണ്ട്…ഞാൻ പക്ഷെ കാണാത്ത മട്ടിൽ കഴിക്കാൻ തുടങ്ങി.
അവളെന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ഓരോ ശബ്ദങ്ങൾ ഉണ്ടാക്കി തുടങ്ങി. എന്നിട്ടും ഞാൻ ശ്രദ്ധിക്കാതിരുന്നപ്പോൾ പെണ്ണിന്റെ കുറുമ്പ് കൂടി. അവിടെ വെച്ചിരുന്ന സ്റ്റീൽ ഗ്ലാസ് എടുത്ത് മേശയിൽ അടിക്കാൻ തുടങ്ങി.ശല്യപ്പെടുത്തൽ അസഹനീയമായതോടെ ഞാൻ തലയുയർത്തി അവളെ നോക്കി.അവൾ ഒരു കുസൃതിചിരിയോടെ എന്നെ നോക്കി.
“എന്താ….
ഞാൻ പല്ലുകടിച്ചുകൊണ്ട് ചോദിച്ചു. പക്ഷെ ഉള്ളിൽ എനിക്കും അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു.
“അമ്മൂനും വേണം…..
അവളെന്റെ ബിരിയാണിയിലേക്ക് വിരലുചൂണ്ടി കുഞ്ഞുങ്ങളെ പ്പോലെ ചുണ്ട് മലർത്തി കൊഞ്ചി.
“പൈസ ണ്ടോ കയ്യില്?
ഇല്ലാ…
അവൾ കൈ മലർത്തി കാണിച്ചു.
“ആ എന്നാ തിന്നണ്ടാ..
ഞാൻ ഗൗരവത്തോടെ പറഞ്ഞു.
ങ്‌ഹും…
അവൾ ചിണുങ്ങികൊണ്ട് എണീറ്റ് വന്ന് എന്റെ മടിയിൽ കയറി ഇരിക്കാൻ നോക്കി..
“എന്തോന്നാ പെണ്ണെ കാണിക്ക്ണെ ആള്ക്കാര് കാണും..
സംഗതി ഫാമിലി സെക്ഷനായത് കൊണ്ട് പ്ലൈവുഡിന്റെ ഒരു മറ ഉണ്ടെന്നേ ഒള്ളൂ. ഹോട്ടലിൽ നിറയെ ആളുകളുണ്ട്
അവൾ അതൊന്നും ശ്രദ്ധിക്കാതെ മടിയിൽ കയറിയിരുന്ന് എന്റെ പ്ളേറ്റിൽ നിന്ന് ബിരിയാണി വാരി കഴിക്കാനാരംഭിച്ചു.നല്ല വിശപ്പുണ്ട് മാഡത്തിന്. വെറുതെ ജാഡ കാണിച്ചതാണ്.