“എല്ലാരേം മണ്ടന്മാരാക്കി എന്നാണോ എന്റെ മോന്റെ വിചാരം ?
ലച്ചുവിന്റെ ശബ്ദം ഉയർന്നു.
“ഞാൻ എന്ത് ചെയ്തൂന്നാ..
ഞാൻ കള്ളത്തരം മറച്ചുവെച്ച് ധൈര്യം നടിച്ചു.
“നീ ഒന്നും ചെയ്തില്ല ലേ.ഒരു സൂചന പോലും തന്നില്ലല്ലോടാ നാറി നീ ”
“എന്റെ കോളറിൽ പിടിച്ച് കൊണ്ട് ലച്ചു അലറി ”
“അത് അമ്മേ ഞാൻ…
ഞാൻ കിടന്ന് വിക്കി.. എല്ലാം തീർന്നല്ലോ ദൈവമേ. ഞാൻ മനസ്സിൽ ഓർത്തു.
“നീ ഒരു തേങ്ങയും പറയണ്ട ലച്ചൂന്ന് വിളിച്ച് പിന്നാലെ നടക്കൂന്നല്ലാതെ നിനക്കെന്നോട് ഇത്തിരി സ്നേഹം പോലും ല്ലാ. അല്ലെങ്കി ഇതൊക്കെ മറ്റുള്ളോര് പറഞ്ഞാണോ ഞാൻ അറിയണ്ടേ.
ആകെ തളർന്നു പോയ ഞാൻ എന്തോ പറയാൻ തുടങ്ങുന്നതിന് മുന്നേ ലച്ചുവിന്റെ ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു കഴിഞ്ഞിരുന്നു.
“അമ്മേടെ പൊന്നാണ്…
ഒന്നും മനസ്സിലാവാതെ അന്ധാളിച്ചു നിക്കുന്ന എന്റെ തലയിൽ തഴുകി ലച്ചു എന്നെ ചുറ്റി വരിഞ്ഞ് എന്നെ മാറിലേക്ക് ചേർത്തു.
“എന്നാലും റാങ്ക് കിട്ടിയ കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ നാറി.. ”
കഥയറിയാതെ ആ മാറിൽ തലവെച്ചു നിക്കുന്ന ഞാൻ അത് കേട്ടപ്പോൾ ഞെട്ടികൊണ്ട് തലയുയർത്തി.
“ഏഹ് റാങ്കോ..?
ഞാൻ അമ്പരപ്പോടെ ചോദിച്ചു.
“ആട പൊട്ടാ അമ്മേടെ മുത്തിന് LDC ക്ക് രണ്ടാം റാങ്കുണ്ട്… ”
അത് പറയുമ്പോൾ ലച്ചുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.
റാങ്ക് കിട്ടിയ സന്തോഷം കൊണ്ടാണോ അതോ പിടിക്കപെടാത്തത്തിന്റെ ആശ്വാസം കൊണ്ടാണോന്നറിയില്ല ഞാൻ ലച്ചുവിനെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ വെച്ചു തുള്ളി ചാടി. എന്റെ പ്രാന്ത് കണ്ട് ലച്ചു അന്തം വിട്ട് നോക്കി നിക്കുകയാണ്.
“ഞാൻ അച്ഛനെ വിളിച്ചിരുന്നു.പാവത്തിന് ഒരു ഒരുപാട് സന്തോഷായി.നീ ജോലിയിൽ കേറിയാൽ അന്ന് മൂപ്പര് പൂട്ടി കെട്ടി പോരൂന്ന പറഞ്ഞേക്കണെ.. ”
ലച്ചു എന്റെ മുഖത്ത് തഴുകിക്കൊണ്ട് പറഞ്ഞു. ലച്ചുവിനെ ഇത്ര സന്തോഷിച്ചു ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. അതിന് തക്കതായ കാരണവും ഉണ്ട്. റെയിൽവേയിൽ ഗ്രൂപ്പ് ഡി ജീവനക്കാരാണ് എന്റെ അച്ഛൻ. നല്ല കഷ്ടപ്പാടുള്ള ജോലിയാണ്. ശമ്പളവും കുറവ്.കുടുംബത്തിന് വേണ്ടി എല്ലാ പ്രയാസങ്ങളും സഹിക്കുന്നു എന്നെ ഒള്ളൂ. ഞാൻ ജോലിയിൽ കയറിയാൽ അച്ഛനോട് നിർത്തി പോരാൻ പറയണമെന്ന് ഞാനും പണ്ടേ തീരുമാനിച്ചതാ.
ഞാൻ ഫോണെടുത്തു നോക്കുമ്പോൾ അച്ഛന്റെയും അതിരയുടെയും അടക്കം പതിനേഴു മിസ്സ്ഡ് കോളുകൾ. ഞാനെന്താ ചത്തു കിടക്കുവായിരുന്നോ ഞാൻ സംശയിച്ചു പോയി.
“ആ അച്ഛൻ വിളിച്ചിരുന്നമ്മേ
ഞാൻ അറിയാഞ്ഞിട്ടാ.. “