സിനിമകളിൽ മാത്രം കണ്ട് ശീലിച്ച ഒരു അപ്രതീക്ഷിത ട്വിസ്റ്റ് ജീവിതത്തിൽ വന്നതിന്റെ ഷോക്കിൽ നിന്നും ഞാൻ മോചിതനായിരുന്നില്ല.അവൾ പി എസ് സി എഴുതുന്നത് പോലും എനിക്കറിവില്ലായിരുന്നു.ഒരു ബുക്കെടുത്ത് മറിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല.ഷോർട് ലിസ്റ്റിൽ ഉള്ളതും വെരിഫിക്കേഷന് പോയതും ഒന്നും ആരും പറഞ്ഞു കേട്ടിട്ടേ ഇല്ലാ.!ഒരായിരം ചിന്തകൾ എന്റെ മനസ്സിലൂടെ ഹോണടിച്ചു കടന്നു പോയി. ഇരുട്ട് വീണു തുടങ്ങിയിരുന്നു .എത്ര പെട്ടന്നാണ് തറവാട്ടിലേക്കുള്ള മൺപാതയിലേക്ക് ഞാൻ എത്തിയത്.അവളെ കാണാനുള്ള ആവേശത്തിൽ ഉള്ളിലേക്ക് പാഞ്ഞു കയറി. കാണാനില്ല. അപ്പോഴാണ് അടുക്കള ഭാഗത്തു നിന്നും ശബ്ദം കേട്ടത്.സീരിയലിൽ മുഴുകിയിരിക്കുന്ന അച്ഛമ്മ കാണാതിരിക്കാൻ തിരിച്ചു വന്ന് മുറ്റത്തേക്കിറങ്ങി വന്ന് അടുക്കള ഭാഗത്തേക്ക് പാഞ്ഞു.ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല.നിലത്ത് കുന്തിച്ചിരുന്നു ചോര കുടിക്കാൻ വരുന്ന കൊതുകിനെ കൈ വീശി പേടിപ്പിച്ചുകൊണ്ട് പാത്രം കഴുകുകയാണ് എന്റെ പെണ്ണ്. ഇവളീ നടക്കുന്നത് വല്ലോം അറിയുന്നുണ്ടോ? ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു കൊണ്ട് അവളെ നോക്കി നിന്നു.പാത്രം കഴുകി എടുത്ത് തിരിഞ്ഞു നെറ്റിയിലെ വിയർപ്പ് തുടക്കുമ്പോഴാണ് ചെറുചിരിയോടെ അവളെത്തന്നെ നോക്കി ചുമരിൽ ചാരി നിൽക്കുന്ന എന്നെയവൾ കണ്ടത്.
എപ്പോ വന്നു?.
പ്രതീക്ഷിക്കാതെ എന്നെ കണ്ടതിൽ ചെറുതായി അമ്പരന്ന അവൾ ചെറിയ ചമ്മലോടെ എന്നെ നോക്കി.പിന്നെ എന്റെ അടുത്തേക്ക് വന്നു.
“ഞാൻ കുറച്ച് നേരമായി വന്നിട്ട്..
നീയാ പാത്രം കൊണ്ട് വെച്ച് വന്നേ ”
ഞാൻ പതിയെ അവളോട് പറഞ്ഞു .
അവൾ ഒന്നും മിണ്ടാതെ പാത്രം അടുക്കളയിൽ വെച്ച് തിരിച്ചു വന്ന് എന്നെ മുട്ടിയുരുമ്മി നിന്നു.
നീ LDC എഴുതിയിരുന്നോ?
“ആ. വെറുതെ പോയി എഴുതിയിരുന്നു. പക്ഷെ എന്തോ ഭാഗ്യം കൊണ്ട് ഷോർട്ട് ലിസ്റ്റിലൊക്കെ വന്നിരുന്നൂ ”
അവൾ തീരെ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു കൊണ്ട് എന്റെ ഷർട്ടിന്റെ ബട്ടൻസിൽ പിടിച്ച് വലിക്കാൻ തുടങ്ങി.
“എന്നിട്ടെന്തേ എന്നോട് പറഞ്ഞില്ല?
ഞാൻ പരിഭവത്തോടെ ചോദിച്ചു.
“അയ്യോ പറയാൻ മാത്രം ഒന്നൂല്ല കണ്ണേട്ടാ, അതിലൊരു പ്രതീക്ഷയും ഇല്ലാ ആദ്യത്തെ ആയിരത്തിൽ തന്നെ വരാൻ ചാൻസില്ല ”
ഞാനാ ലാഘവത്തോടെയുള്ള കേട്ട് അന്തം വിട്ടു അവളെ നോക്കിപ്പോയി. എന്താലേ ഞാനൊക്കെ പി എസ് സിക്ക് പഠിക്കാണ് എന്ന് നാട് മുഴുവൻ പാടി നടന്ന് സകല ഗൈഡും വാങ്ങി രാവും പകലും പഠിച്ചു. ആൾക്കാരുടെ മുന്നിൽ പട്ടി ഷോ കാണിച്ച് നേടിയെടുത്ത നേട്ടത്തെക്കാളുപരി നേടിയിരിക്കുന്നു ഈ അടുക്കളയിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ച് ഒതുങ്ങികൂടിയ എന്റെ കുഞ്ഞു.ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു പോയി.
“ഇങ്ങനെ നോക്കല്ലേ പോന്നൂസേ
എനിക്ക് എന്തോ പോലെ..
അവൾ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു.ഞാൻ കണ്ണ് നിറഞ്ഞുകൊണ്ട് അവളുടെ മുഖം പിടിച്ച് അവളുടെ മൂർധാവിൽ അമർത്തി ചുംബിച്ചു.അവൾ അനങ്ങാതെ എന്നെ വട്ടം പിടിച്ചു അതേറ്റു വാങ്ങി..
“ഇന്നെന്തോ കാര്യായിട്ട് പറ്റീട്ട്ണ്ടല്ലോ എന്റെ ചെക്കന്..