തീർന്നില്ലേ ?
ഫോണെടുത്തു കൊണ്ട് ലച്ചു ചോദിച്ചു.
“ഞാൻ തറവാട്ടിലെത്തി ലച്ചൂ. പിന്നെ ഒരു സർപ്രൈസ് ണ്ട് !
“അതെന്താടാ.. ഇനി വേറൊരു സർപ്രൈസ്. !
“ഒന്നാം റാങ്ക് ആർക്കാന്നറിയോ?
മനസ്സിൽ നുരഞ്ഞു പൊന്തിയ സന്തോഷത്തോടെ ഞാൻ ചോദിച്ചു. എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് അമ്മു എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“ആർക്കാ. നിന്റെ ഏതേലും ഫ്രണ്ട്സിനാണോ?
ലച്ചൂ അത്യധികം താല്പര്യത്തോടെ ചോദിച്ചു.
“അല്ലമ്മെ നമ്മടെ അമ്മു മേമക്കാണ് ഒന്നാം റാങ്ക് !
“ഭഗവാനെ നമ്മടെ അമ്മൂനോ?
അതിന് ആ പെണ്ണ് എക്സമൊക്കെ എഴുതാറുണ്ടോ?
അമ്മ ആശ്ചര്യത്തോടെ ചോദിച്ചു .
“ആ എഴുതാറുണ്ടായിരുന്നത്രെ മിണ്ടാപ്പൂച്ച ആരോടും പറയാഞ്ഞതാണ് ”
ഞാനവളുടെ കവിളിൽ നുള്ളി അമ്മയോട് പറഞ്ഞു.
“ഈശ്വരൻ കാത്തു ആ പെണ്ണിനെ
ഞാനൊന്ന് വിളിക്കാട്ടെ അവളെ ”
ലച്ചൂ ഫോൺ വെച്ചു. അടുത്ത നിമിഷം അമ്മുവിന്റെ ഫോൺ എന്റെ നെഞ്ചിൽ കിടന്ന് തരിച്ചു.
“ഹെലോ ഏടത്തീ ..
അവൾ ഭയഭക്തി ബഹുമാനത്തോടെ തുടങ്ങി.
“എടി പെണ്ണെ നീ ഞെട്ടിച്ചല്ലോ!
കലക്കി മോളെ,ഇനി നിനക്ക് ആരേം ആശ്രയിക്കാതെ ജീവിക്കാല്ലോ !
മറുതലക്കൽ ലച്ചുവിന്റെ വാത്സല്യത്തോടെ യുള്ള സ്വരം.
“ഒക്കെ ഭാഗ്യാണ് ഏടത്തീ ..
അല്ലെങ്കിലും കുറച്ച് കാലായിട്ട് ഭാഗ്യം എന്റെ കൂടെത്തന്നെ ണ്ട്.. !
അമ്മു എന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു.
“എന്നാലും നീ കോച്ചിങ്ങിനു പോലും പോവാതെ ഒന്നാം റാങ്ക് അടിച്ചെടുത്തല്ലോ. എന്റെ മോനെപ്പോലും തോൽപ്പിച്ചല്ലോ മിടുക്കീ നീ..
ലച്ചുവിന്റെ സന്തോഷം ആ വാക്കുകളിൽ വ്യക്തമായിരുന്നു
“അയ്യോ കണ്ണൻ ഇല്ലെങ്കി എനിക്കിതൊന്നും കിട്ടില്ലായിരുന്നു ഏട്ടത്തീ..
അവൾ ഒട്ടും ആലോചിക്കാതെ മറുപടി നൽകി.അത് തിരുത്താൻ ശ്രമിച്ച എന്റെ വായ അവൾ അപ്പോഴേക്കും പൊത്തിക്കഴിഞ്ഞിരുന്നു.
“അവനെന്ത് ചെയ്തൂന്നാ?
അമ്മഅത്ഭുതത്തോടെ ചോദിച്ചു.
കണ്ണനാണ് എന്നെക്കൊണ്ട് എക്‌സാമിന് അപ്ലൈ ചെയ്യിപ്പിച്ചതും പഠിക്കാൻ ഗൈഡ് കൊണ്ടു തന്നതും. പിന്നെ ക്ലാസ്സിലെ നോട്സ് ഒക്കെ എനിക്ക് വാട്സ്ആപ്പിൽ അയച്ചു തരുമായിരുന്നു.എന്നെ ഈ ലെവലിൽ എത്തിച്ചതെ കണ്ണനാ “