എന്നെ അമ്പരപ്പിച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു ഫോൺ കട്ടാക്കി കട്ടിലിലേക്കിട്ടു.
നീ എന്തിനാടി വെറുതെ എനിക്ക് ക്രെഡിറ്റ് തരുന്നേ. ഇതൊക്കെ ഞാൻ അറിയേം കൂടി ചെയ്യാത്ത കാര്യങ്ങളാണല്ലോ?
ഞാൻ തെല്ല് ഈർഷ്യയോടെ അവളോട് ചോദിച്ചു.
“പറഞ്ഞതോ, എനിക്കിഷ്ടം ണ്ടായിട്ട്.എന്റെ പ്രശ്നങ്ങളെല്ലാം സ്വന്തം പ്രശ്നങ്ങളായിട്ട് കാണാമെങ്കില്, എന്റെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായി കാണാമെങ്കില് എന്റെ വിജയവും ഏട്ടന് അവകാശപ്പെട്ടതാണ് ഏട്ടന് മാത്രം.. ”
എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികിടന്ന് എന്നെ മുറുക്കെ കെട്ടിപിടിച്ച് അവൾ പറഞ്ഞു. അതിന് എന്ത് മറുപടി കൊടുക്കണമെന്ന ആശയകുഴപ്പത്തിൽ അവളുടെ മുടിയിഴകൾ തലോടിക്കൊണ്ട് ഞാനും !.
തുടരും….