ചുമ്മാ ജാഡ കാണിക്കുന്നതാണ് ഞാൻ വാശി പിടിച്ചാൽ എന്റെ കുറുമ്പിക്ക് എതിർക്കാനാവില്ല !
“എടിയേ എനിക്കൊരാഗ്രഹം കൂടെ ണ്ട്… ”
എന്റെ മടിയിൽ മുഖമമർത്തി കമിഴ്ന്നു കിടക്കുന്ന അവളുടെ പുറത്ത് തഴുകിക്കൊണ്ട് ഞാൻ പറഞ്ഞു..
“വല്ല വൃത്തികേടും ആണെങ്കിൽ നടക്കൂല, ഇപ്പഴേ പറഞ്ഞേക്കാം !
അവൾ മലർന്നു കിടന്നു കൊണ്ട് എന്നെ നോക്കി പറഞ്ഞു.
“അതല്ല പോത്തേ നിന്റെ ഒര് ഡാൻസ് കാണണം എന്ന് കുറെ നാളത്തെ ആഗ്രഹം ആണ്.എനിക്ക് വേണ്ടി ഒന്ന് കളിച്ചൂടെ…
ഞാൻ കെഞ്ചി.
“ആഹ് ബെസ്റ്റ്.. അവസാനം കളിച്ചതെന്നാന്ന് പോലും എനിക്കോർമ്മയില്ലാ എന്നിട്ടാണ് !
നടപ്പില്ല മോനെ… ”
അവൾ എടുത്തടിച്ച പോലെ പറഞ്ഞുകൊണ്ട് വീണ്ടും എന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി.
“പോയി ചാവെടി..!
അവൾടെ ഒര് പോസ്…. ”
ദേഷ്യത്തോടെ അവളെ തള്ളി മാറ്റിക്കൊണ്ട് ഞാൻ എണീറ്റ് പുറത്തേക്കിറങ്ങി. പല്ലുതേപ്പും കുളിയും കഴിഞ്ഞ് ചായ കുടിക്കാൻ ചെന്നിരുന്നു.അപ്പോഴും ഞാൻ ഒരക്ഷരം അവളോട് മിണ്ടിയില്ല. വീർപ്പിച്ചു കെട്ടിയ മുഖവുമായി അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.അച്ഛമ്മ ഉള്ളതോണ്ടാവും ഒന്നും മിണ്ടിയില്ല.അച്ഛമ്മ എണീറ്റ് പോയി കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചു…
“അമ്മൂ….
മറുപടിയില്ലാ
“കുഞ്ഞൂ …
ഉം…
മടിച്ചുകൊണ്ട് അവള് മൂളി.
“എന്നോടുള്ള ദേഷ്യം ഭക്ഷണത്തിനോട് കാണിക്കണ്ട കഴിച്ചേ..”
ഞാൻ പ്ലേറ്റ് അവളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു.
“എനിക്ക് വേണ്ടാ വിശപ്പില്ല… ”
അവൾ എന്നെ നോക്കാതെ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു.
“മര്യാദക്ക് കഴിക്കാനാ പറഞ്ഞെ…!
ഞാൻ സ്വരം കടുപ്പിച്ചു..
“എന്നെ ആരും ഭരിക്കാൻ വരണ്ട.. ”
അത് പറഞ്ഞപ്പോഴേക്കും അവളുടെ ശബ്ദമിടറിയിരുന്നു.
“ഇല്ലാ വരുന്നില്ല…