“അപ്പൊ മോനെ കാര്യങ്ങൾ എന്താണെന്ന് ഏകദേശം പിടി കിട്ടിക്കാണുമല്ലോ?
നിങ്ങള് മരണവീട്ടിൽ ചെന്ന് ഭാര്യയും ഭർത്താവും ആണെന്നൊക്കെ പറഞ്ഞെന്ന് കേട്ടു.കേട്ട ഞങ്ങളാകെ ഞെട്ടിപ്പോയി. സ്വന്തം ചെറിയമ്മയെ അങ്ങനെ കാണുന്നത് മോശമല്ലേ…? ”
അയാൾ ശാന്തമായി എന്നെ നോക്കി കൊണ്ട് ചോദിച്ചു..
“ഞങ്ങള് തമ്മില് ഇഷ്ടപ്പെട്ടു പോയി !ഇനി പിരിയാൻ പറ്റില്ലാ… ”
തലയുയർത്തിക്കൊണ്ട് തന്നെയാണ് ഞാനത് പറഞ്ഞത്.
“എന്റെ മോളെ വശീകരിച്ചു വീഴ്ത്തിയതാണോഡാ നായെ നിന്റെ ഇഷ്ടം?
അമ്മുവിന്റെ അച്ഛൻ എന്റെ നേരെ ചീറി.
“അങ്ങനെ ആരെങ്കിലും വന്ന് വശീകരിച്ചാൽ വഴങ്ങികൊടുക്കുന്നവളാണെന്നാണോ നിങ്ങടെ മോളെ പറ്റി നിങ്ങടെ ധാരണ?
ഞാൻ യാതൊരു കുലുക്കവുമില്ലാതെ ശാന്തമായി അച്ഛനോട് ചോദിച്ചപ്പോൾ ഉത്തരം മുട്ടിയ പോലെ അയാൾ നിശബ്ദനായി.
“ഹാ നിങ്ങള് ഒന്നടങ് ചേട്ടാ..
കാര്യങ്ങള് സംസാരിക്കാനല്ലേ ഞാനിവിടെ ഇരിക്കുന്നെ, ഞാൻ ചോദിച്ചോളാം ”
മോഹനേട്ടന്റെ ശബ്ദം ഉയർന്നു.അയാൾ എന്നെ അടിമുടിയൊന്ന് നോക്കി.
“കണ്ണാ വളരെ കഷ്ടപ്പാടുള്ള ഒരു കുടുംബം ആണിത്. ഈ പാവങ്ങള് കൂലിപ്പണിയെടുത്താണ് ഈ പെണ്ണിനെ കെട്ടിച്ചു വിട്ടത്. അ ങ്ങനെ ഉള്ള നല്ലൊരു ബന്ധം നശിച്ചു പോവുന്നത് കഷ്ടമാണ്.
അതും സ്വന്തം ചെറിയച്ഛനോട് ഇങ്ങനെ കാണിക്കുന്നത് മോശം ആണെന്ന് തോന്നുന്നില്ലേ?
“നിങ്ങളുടെ ചോദ്യത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി മോഹനേട്ടാ.ഇത് നിങ്ങളുദ്ദേശിക്കുന്ന ബന്ധം അല്ല. ഇവൾ എന്റെ കുടുംബത്തിലേക്ക് വന്നു കയറിയ അന്ന് തൊട്ടേ എന്റെ മനസ്സിലും കുടിയേറിയതാണ്. പക്ഷെ ചെറിയമ്മയെ അങ്ങനെ കാണുന്നത് തെറ്റാണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞതാണ് ഞാൻ . പക്ഷെ ഈ പെണ്ണിന്റെ ജീവിതം കൂടുതൽ അടുത്തറിഞ്ഞപ്പോ ഇവൾടെ കഷ്ടപ്പാടും ദുരിതവും അറിഞ്ഞപ്പോ തനിച്ചാക്കാൻ തോന്നീല്ല.. ഇനി മരണം വരെ തനിച്ചാക്കേം ല്ലാ… !
അല്ലാതെ ഭർത്താവ് നാട്ടിലില്ലാത്ത ചെറിയമ്മയുടെ വശീകരിച്ചെടുത്ത് കാമം തീർക്കാൻ നടക്കുന്ന ഞരമ്പ് രോഗിയല്ല ഞാൻ… !”
അവളുടെ അച്ഛനെ നോക്കിയാണ് ഞാനത് പറഞ്ഞത്. അത് കേട്ടതും എല്ലാവരും നിശബ്ദരായി. കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം മോഹനേട്ടൻ ചെറു ചിരിയോടെ തുടർന്നു.
“അതൊക്കെ നിങ്ങളുടെ ന്യായീകരണങ്ങൾ അല്ലെ കുട്ടികളെ. അല്ലെങ്കിൽ തന്നെ അന്തസ്സുള്ള ഒരു തറവാട്ടിലേക്ക് കെട്ടിച്ചു വിട്ട ഒരു പെണ്ണിന് എന്ത് കഷ്ടപ്പാട് വരാനാ. നല്ല തന്റേടമുള്ള ഒരുത്തനല്ലേ അവളെ കെട്ടിയത്…?