❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Posted by

“സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ച് മറ്റൊരു ചെറുപ്പക്കാരനെ ഭോഗിക്കുന്നതാണോ നിങ്ങളീപറഞ്ഞ തന്റേടം?

എന്റെ ശബ്ദം ഞാനറിയാതെ ഉയർന്നു. ഞാനാ ചോദ്യത്തിന് കാത്തിരിക്കുകയായിരുന്നു.എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞു.അവളാ വീട്ടിൽ അനുഭവിക്കുന്ന എല്ലാം..
എല്ലാം കേട്ട് അവളുടെ അച്ഛനും അയാളും അന്ധാളിപ്പോടെ പരസ്പരം നോക്കി..

“ശരിയാണോ അമ്മൂ ഈ പറയണതൊക്കെ?

അവളുടെ അച്ഛൻ അവിശ്വസനീയതയോടെ ചോദിച്ചു

“അവളോട് ചോദിക്കണ്ട. ഒക്കേ ശരിയാണ്. ന്റെ കുട്ടി കൊറേ അനുഭവിച്ച്ട്ട് ണ്ട്. ”

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവളുടെ അമ്മയാണത് പറഞ്ഞത്.അത് കേട്ട് അമ്മു ഏങ്ങലടിച്ചു കൊണ്ട് അവരുടെ തോളിലേക്ക് വീണു. രണ്ട് പേരും കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

“പിജി വരെ പഠിച്ച, പതിനാറു വർഷം ഡാൻസ് പഠിച്ച നിങ്ങടെ മോളെ കൂട്ടിലടച്ചതല്ലാതെ നിങ്ങള് തലേലേറ്റി നടക്ക്ണ മരുമകൻ ഇത്രേം കാലത്തിനിടെ ഒരു ദിവസമെങ്കിലും ഇവൾക്ക് സമാധാനം കൊടുത്തിട്ടുണ്ടോന്ന്, ഇവളെ സ്നേഹിച്ചിട്ടുണ്ടോന്ന് നിങ്ങള് അന്വേഷിച്ചിട്ടുണ്ടോ?”

അത്യധികം ധാർമിക രോക്ഷത്തോടെയാണ് ഞാനത് ചോദിച്ചത്. കഥകൾ കേട്ട് സ്തംഭിച്ചിരിക്കുന്ന അവളുടെ അച്ഛൻ ഇതും കൂടി കേട്ടതോടെ തല കുനിച്ചിരുന്ന് കഷണ്ടിയിൽ ഉഴിയാൻ തുടങ്ങി.പിന്നെ മോഹനേട്ടനെ ദയനീയമായി സംസാരിച്ചു തുടങ്ങി

“ന്റെ കുട്ടിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ണ്ട് ന്നും അതൊക്കെ അടക്കിപ്പിടിച്ച് നടക്കാണ് ന്നും ഇനിക്കറിയേന്നു.. പക്ഷെ അതിത്രത്തോളം ണ്ടെന്ന് കര്തീല… ”

മോഹനേട്ടനെ നോക്കിക്കൊണ്ട് അവളുടെ അച്ഛൻ പറഞ്ഞു.

“അപ്പൊ നീ ഇവളുടെ കഷ്ട്ടപാടും ദുരിതവും ചൂഷണം ചെയ്ത് ഇവളുടെ മനസ്സിൽ കേറി കൂടിയതാണെന്ന് ഞാൻ പറഞ്ഞാൽ…

അയാളൊരു വക്കീലിനെപ്പോലെ കണിശമായിക്കൊണ്ട് എന്നോട് ചോദിച്ചു.

“ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാണ്. ആർക്കായാലും ഇങ്ങനെ ഒരു സംശയം തോന്നും. നിങ്ങളവളോട് തന്നെ ചോദിക്ക് അങ്ങനെ അവൾക്കെപ്പോഴെങ്കിലും തോന്നീട്ട്ണ്ടെങ്കിൽ ഞാൻ ഈ ബന്ധം ഈ നിമിഷം ഇവിടെ വെച്ച് അവസാനിപ്പിക്കാം. ”

അമ്മുവിനെതിരെ വിരൽ ചൂണ്ടിക്കൊണ്ട് ശബ്ദമിടറി പറഞ്ഞു കൊണ്ട് ഞാൻ കസേരയിൽ തലകുമ്പിട്ടിരുന്നു.

“എന്തിനാ കണ്ണേട്ടാ ഇങ്ങനെയൊക്കെ പറയണേ.
എന്നെ അങ്ങനെയാണോ മനസ്സിലാക്കിയേ… ”

അമ്മു ദയനീയമായി കരഞ്ഞു കൊണ്ട് എന്നെ നോക്കി പറഞ്ഞു.

“നിന്നെ എനിക്കറിയാഞ്ഞിട്ടല്ല അമ്മൂ. പക്ഷെ എല്ലാർക്കും നമ്മളെ മനസ്സിലായികൊള്ളണം എന്നില്ല”

Leave a Reply

Your email address will not be published. Required fields are marked *