ഞാൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. പിന്നെ അച്ഛനെ നോക്കി തുടർന്നു.
“ഇതൊന്നും ഞാൻ ചെയ്തതിന് ന്യായീകരണങ്ങളല്ലാന്ന് എനിക്കറിയാ. പക്ഷെ ഇഷ്ടപ്പെട്ടുപോയി.ഇഷ്ടല്ലാത്തൊരുടെ കൂടെ നരകിക്കാനല്ലല്ലോ നിങ്ങള് രണ്ടാളും ഇവളെ വളർത്തിയെ, ഇവളെനിക്ക് വേണ്ടി ജനിച്ച പെണ്ണാ . എനിക്ക് തന്നൂടെ, ഞാൻ പൊന്ന് പോലെ നോക്കിക്കോളാ…. ”
ശബ്ദമിടറിക്കൊണ്ട്
കസേരയിൽ മുന്നോട്ട് കുനിഞ്ഞു അവളുടെ അച്ഛന്റെ കാലിൽ തൊട്ട് കൊണ്ടത് പറഞ്ഞപ്പോൾ അയാൾ നിശബ്ദമായി എന്നെ നോക്കിയിരുന്നു.
“അച്ഛാ സമ്മതിക്കച്ചാ പ്ലീസ്…
കണ്ണേട്ടനില്ലാണ്ട് എനിക്ക് പറ്റില്ല..”
അമ്മു തേങ്ങലോടെ പറഞ്ഞ് നിലത്തേക്കിരുന്ന് മുഖം പൊത്തിക്കരഞ്ഞു. അമ്മ അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
എന്ത് പറയണമെന്ന ധർമ സങ്കടത്തിൽ അച്ഛൻ മോഹനേട്ടനെ നോക്കി.
“കുട്ട്യോളെ നിങ്ങള് പറയ്ണത് ശരിയായിരിക്കാം. ന്നാലും കെടക്കല്ലേ കൊറേ പ്രശ്നങ്ങള്..”
നിനക്കെത്ര വയസ്സുണ്ട് മോനെ?
അയാളെന്നോട് ചോദിച്ചു.
“ഇരുപത്തിമൂന്ന്”
അമ്മൂനോ?.
“അടുത്ത മാസം ഇരുപത്തിയഞ്ചാവും … ”
അമ്മയാണത് പറഞ്ഞത്.
എന്തോ ആലോചിച്ചു കൊണ്ട് അയാൾ വീണ്ടും സംസാരിച്ചു തുടങ്ങി
“അപ്പൊ രണ്ട് വയസ്സിന്റെ മാറ്റം. ലെ…
അത് ഒരു പ്രശ്നല്ലാ…
പക്ഷെ നിന്റെ വീട്ടുകാരെ നീ എങ്ങനെ സമ്മതിപ്പിക്കും കണ്ണാ…
നാട്ടുകാരുടെ കളിയാക്കല് വേറെ !
അയാൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.
“അതൊക്കെ ഞാൻ സമ്മതിപ്പിക്കും. എന്നെ അവർക്ക് മനസ്സിലാവും. നാട്ടു കാരുടെ കാര്യം ഞാൻ നോക്കുന്നെ ഇല്ലാ തെണ്ടികള്.. ”
ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു അയാളെ നോക്കി..
പുള്ളി അൽപ സമയം കൂടെ എന്തോ ആലോചനയിലാണ്ടു.
“ഞങ്ങടെ കുട്ടിയെ എന്നും ഇത് പോലെ സ്നേഹിക്കാൻ പറ്റും എന്ന് നിനക്കുറപ്പുണ്ടോ?
“എനിക്കുറപ്പുണ്ട്… “