ഞാൻ അമ്മുവിനോടായി പറഞ്ഞു. അവൾ സന്തോഷത്തോടെ തല കുലുക്കി. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഈ നിമിഷത്തിൽ എന്നെ പറ്റിച്ചേർന്ന് നിന്ന് ചിണുങ്ങാൻ പറ്റാത്തതിലെ അസ്വസ്ഥത എന്റെ കുറുമ്പിയുടെ മുഖത്ത് പ്രകടമായിരുന്നു.
“കണ്ണാ എല്ലാം അറിയുമ്പോ വീട്ട്കാര് സമ്മതിക്കാതിരിക്കൂലല്ലോ?
അവളുടെ അമ്മയാണ് സംശയത്തോടെ അത് ചോദിച്ചത്….
“അല്ലാ ഈ പട്ടിണി പാവങ്ങൾടെ വീട്ടീന്ന് ഒരു രണ്ടാം കെട്ടുകാരിയെ മകന് വേണ്ടി കൊണ്ട് വരാൻ ബുദ്ധിമുട്ട് ണ്ടാവൊന്നറിയണം. വെറുതെ ന്റെ കുട്ടിക്ക് ആശ കൊടുക്കണ്ടല്ലോ !”
നെടുവീര്പ്പോടെ അവർ പറഞ്ഞു നിർത്തി എന്നെ നോക്കി. ചോദിച്ചത് അമ്മയാണെങ്കിലും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് അച്ഛനായിരുന്നു.
“അങ്ങനെ ആർക്കും വേണ്ടി ഞാനീ മൊതലിനെ വിട്ട് കളയൂല അത് പോരെ അമ്മക്ക്?
ഞാൻ അമ്മുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. കിട്ടിയ ഗ്യാപ്പിൽ പെണ്ണ് എന്നെ ഒന്ന് ചുറ്റിപിടിച്ചു പിന്നെ പിടി വിട്ടു മാറി നിന്നു.അത് കേട്ടതോടെ അവരുടെ മുഖം തെളിഞ്ഞു. അമ്മ അമ്മുവിനെയും വിളിച്ച് ഉള്ളിലേക്ക് പോയി ഉപദേശിക്കാനായിരിക്കണം എന്ന് ഞാൻ ഊഹിച്ചു. ഞാനും അച്ഛനും ഉമ്മറത്തിരുന്നു.ചെറിയ സ്റ്റാർട്ടിങ് ട്രബിൾ രണ്ട് പേർക്കും ഉണ്ടായിരുന്നു.
“ഒന്നും മനസ്സില് വെക്കണ്ടാ
സങ്കടം കൊണ്ട് പറഞ്ഞതാ…. ”
മൂപ്പര് ചെറിയ വിഷമത്തോടെ പറഞ്ഞു.
“അത് സാരല്ല അച്ഛനെന്നെ എന്ത് ചെയ്താലും എനിക്ക് ദേഷ്യം തോന്നൂല. അമ്മൂനെ എനിക്ക് കിട്ടാൻ കാരണക്കാരായവരല്ലെ ”
ഞാൻ അച്ഛനെ നോക്കാതെ പറഞ്ഞു. അങ്ങനെ പതിയെ പതിയെ രണ്ട് പേരും ട്രാക്കിലായി. പരസ്പരം സംസാരിച്ചു തുടങ്ങി. അപ്പോഴേക്കും അനു അമ്മയോടൊപ്പം ഉമ്മറത്തേക്ക് വന്നു.അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.എന്റെ തോളിൽ തലവെച്ചു ഒട്ടിച്ചേർന്നാണ് അവൾ ഇരുന്നത്..
“ഡീ…
“എന്നോട് മിണ്ടണ്ട ! പോയി ചാവാൻ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല. എന്റെ പിണക്കം മാറീട്ടും ഇല്ലാ… ”
അവൾ കുറുമ്പൊടെ പറഞ്ഞു.
“ഓഹ് സോറി ഞാനത് ഓർത്തില്ല. ”
ഞാൻ ചെറു ചിരിയോടെ മറുപടി നൽകി. അവൾ മിററിലൂടെ എന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു.
“വല്ലതും കഴിച്ചാലോ?
നെടുനീളൻ ഡയലോഗ് പറഞ്ഞിട്ടാണോ എന്തോ നല്ല വിശപ്പ്”
ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി ഞാൻ അവളെ നോക്കാതെ ചോദിച്ചു.
“ഓഹ് വേണ്ടാ..