“കണ്ണാ ..ഞാൻ വല്ലോം പറയുവെ…”
മായേച്ചി സ്വല്പം ദേഷ്യത്തോടെയും നിസ്സഹായതയോടെയും പറഞ്ഞെന്നെ നോക്കി .
“പറഞ്ഞോ…നീയല്ലേ സാരല്യ ..”
ഞാൻ ചിരിയോടെ കൈകെട്ടി ഇരുന്നു .
“ഞാൻ പോവാ…”
എന്റെ മറുപടി കേട്ടതും മായേച്ചി മുഖം വീർപ്പിച്ചുകൊണ്ട് പിണങ്ങി എഴുന്നേറ്റു .
“എടി നീ ശരിക്കും പോവാ ?”
അവളുടെ പോക്ക് കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ്…നീ ആള് ശരിയല്ല …”
മായേച്ചി ഗൗരവത്തിൽ പറഞ്ഞു റൂം വിട്ടിറങ്ങി . അതോടെ ഞാൻ വീണ്ടും ഒറ്റക്കായി . മഞ്ജുസ് വരാൻ കുറച്ചൂടെ സമയം പിടിക്കും.എന്നതുകൊണ്ട് ഞാൻ മൊബൈൽ എടുത്തു നോക്കാൻ തുടങ്ങി . റോസമ്മയുടെ പേരിലാണ് വഴക്കു ഉണ്ടായതെങ്കിലും ഈ ആക്സിഡന്റും പൊല്ലാപ്പും ഒന്നും അവളറിഞ്ഞു കാണാൻ വഴിയില്ല . അതുകൊണ്ട് തന്നെ റോസമ്മയെ എല്ലാം അറിയിക്കണം എന്നെനിക് തോന്നി . അത് മഞ്ജുസുമായി ഡിസ്കസ് ചെയ്തിട്ട് വേണം അവളെ അറിയിക്കാൻ . അതൊക്കെ അങ്ങനെ ആലോചിച്ചു ഞാൻ മൊബൈലും പിടിച്ചിരുന്നു .
ആ സമയത്താണ് മായേച്ചി വീണ്ടും റൂമിലേക്ക് വരുന്നത് . വൈകുന്നേരത്തെ കാപ്പിയുമായാണ് അവളുടെ വരവ് . കാപ്പി എന്ന് പറയാനൊക്കില്ല. കിടപ്പിലായ രോഗി ആയതുകൊണ്ട് ഹോർലിക്ക്സ് ഒക്കെയാണ് ഇപ്പൊ കുടിക്കുന്നത് ! ഒരു കപ്പിൽ ഹോർലിക്സുമായി മായേച്ചി എന്റെ അടുത്തേക്ക് വന്നു .
“നീയല്ലേ പോകുവാണെന്നു പറഞ്ഞത് ?”
അവളുടെ വരവ് കണ്ടു ഞാൻ സ്വല്പം നീരസത്തിൽ ചോദിച്ചു .
“ഞാൻ അങ്ങനെ പലതും പറയും..നീയതൊന്നും നോക്കണ്ട ”
മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ അടുത്തേക്ക് വന്നിരുന്നു . പിന്നെ ചെറിയൊരു പുഞ്ചിരിയോടെ കപ്പ് എനിക്ക് നേരെ നീട്ടി . ഞാനതു കൈനീട്ടി വാങ്ങി അവളെ തന്നെ ഉറ്റുനോക്കി .
“അപ്പൊ ഞാൻ പറഞ്ഞ കാര്യം ?”
സ്വല്പം ഊതികുടിച്ചുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു .
“കണ്ണാ പ്ലീസ് ….”
മായേച്ചി എന്നെ നോക്കി ചിണുങ്ങി .
“ഒരു പ്ളീസും ഇല്ല. എടി അവനു നിന്നെ ശരിക്ക് ഇഷ്ടപെട്ടിട്ടുണ്ട് . നീയും ഇടക്കു അവനെ ശ്രദ്ധിക്കുന്നതൊക്കെ ഞാൻ നോട്ട് ചെയ്തിരുന്നു പിന്നെയെന്താ പ്രെശ്നം ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“ദേ ഇല്ലാത്ത കാര്യം പറഞ്ഞാൽ ഉണ്ടല്ലോ ..ഞാനെപ്പൊഴാടാ തെണ്ടി നോക്കിയത് ?”
മായേച്ച ദേഷ്യത്തോടെ എന്നെ നോക്കി ചീറ്റി .
“ഹി ഹി..നീ ചൂടാവല്ലേ ചേച്ചി ..”
അവളുടെ ചാട്ടം കണ്ടു ഞാൻ പുഞ്ചിരിച്ചു .
“നീ ആ വിഷയം വിട്ടേ കണ്ണാ..”
മായേച്ചി ഇനി അത് സംസാരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ എന്നെ നോക്കി .
“മ്മ്…ശരി ശരി..”