“പോട്ടെ കവി ….”
റോസമ്മ എന്റെ ഇടം കയ്യിലേക്ക് അവളുടെ വലതു കൈത്തലം ചേർത്തമർത്തി സ്വല്പമൊരു വിഷമത്തോടെ പറഞ്ഞു .
“മ്മ്….”
ഞാൻ അതിനു പയ്യെ മൂളി .
“അപ്പൊ ഞൻ അന്ന് പറഞ്ഞ കാര്യം ഓക്കേ അല്ലെ തനിക്ക് ?”
റോസമ്മ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .
“ആഹ്….അതൊക്കെ ഇത് കഴിഞ്ഞിട്ട് നമുക്ക് ഡീറ്റൈൽ ആയിട്ട് സംസാരിക്കാം റോസമ്മോ..”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .
“മ്മ്….പിന്നെ…”
റോസമ്മ ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി . അവൾക്കു മുന്പില്ലാത്ത വിധം ഒരു പരുങ്ങലും വെപ്രാളവും ഉണ്ട് . കഴുത്തിലും മേൽചുണ്ടിനു മീതെയും നെറ്റിയിലുമൊക്കെ പൊടുന്നനെ വിയർപ്പ് ഉരുണ്ടു കൂടുന്നുണ്ട് . ഞാനതെല്ലാം തെല്ലൊരു അമ്പരപ്പോടെ നോക്കി ഇരുന്നു .
“എന്താടോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“അത്….”
റോസമ്മ ഷാളിന്റെ തുമ്പ് കൈവിരലുകൊണ്ട് നുള്ളികൊണ്ട് പരുങ്ങലോടെ ഇരുന്നു .
“ഹ് ..പറയടോ..എന്നതാ കാര്യം…?”
ഞാൻ അവളുടെ സ്റ്റൈലിൽ ചിരിയോടെ തിരക്കി .
“മഞ്ജു പറഞ്ഞതൊക്കെ നേരാണോ ? തനിക്ക് എന്നെ ഇഷ്ടായിരുന്നോ ?”
ഒടുക്കം മടിച്ചു മടിച്ചു ആണെന്നലും റോസമ്മ ചോദിച്ചു . ആ ശബ്ദത്തിൽ എന്തോ ഒരു തളർച്ചയും എന്നോടുള്ള സ്നേഹവും അടങ്ങിയ പോലെ എനിക്ക് ഫീൽ ചെയ്തു .
“മ്മ്….”
ഞാൻ ചിരിയോടെ മൂളി .
“ശരിക്കും ? സത്യായിട്ടും ?”
റോസമ്മ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു .
“അതേടോ …സത്യായിട്ടും…”
ഞാൻ കാര്യമായി തന്നെ പറഞ്ഞു .
“പിന്നെന്താടാ നീ എന്നോട് ഒന്നും പറയാണ്ടിരുന്നേ ?”
ഇത്തവണ ശബ്ദം സ്വല്പം കൂട്ടിയാണ് റോസമ്മ ചോദിച്ചത് .
“ആര് പറഞ്ഞു ? ഞാൻ ഫോൺ വിളിക്കുമ്പോ ഇടക്കിടെ പറയാറുണ്ടായിരുന്നല്ലോ ”
ഞാൻ ഇടക്കു അവളെ ടീസ് ചെയ്യാൻ വേണ്ടി പറയാറുള്ള ഡയലോഗ് ഓർത്തു ചിരിയോടെ പറഞ്ഞു .
“പോടാ ..അതൊക്കെ ചുമ്മാ തമാശക്ക് പറഞ്ഞെന്നല്ലാതെ , നീ കാര്യമായിട്ട് എന്നോട് ഇഷ്ടമുണ്ടെന്നു എന്നേലും പറഞ്ഞിട്ടുണ്ടോ ?”
ഇത്തവണ റോസമ്മ കുറച്ചു ദേഷ്യത്തോടെയാണ് ചോദിച്ചത് . അവളുടെ പെട്ടെന്നുള്ള ഭാവ മാറ്റവും സ്വര മാറ്റവും കണ്ടു ഞാനൊന്നു അമ്പരന്നു . ദൈവമേ ..ഇതെന്ത് കൂത്ത്!
“പറയെടാ..നീ എന്നേലും പറഞ്ഞിട്ടുണ്ടോ ന്നു ?”