“ഉം.”
ഞാനൊന്ന് മൂളികൊണ്ട്.. തിരിഞ്ഞ് കിടന്നു..
“ചെ.. മൈരു.. നാണക്കേടായി.. നോക്കണ്ടായിരുന്നു..
” ഞാൻ മനസ്സിൽ പിറുപിറുത്തു..
അങ്ങനെ കുറച്ച് നേരം കിടന്നപ്പോൾ…
“എന്ത് മൈരാാ നോക്കിയാൽ.. ഞാൻ നോക്കും..” മനസ്സിൽ വിചാരിച്ച് തിരിഞ്ഞു കിടന്നു.. അപ്പൊ അവൾ കണ്ണു തുറന്ന് എന്നെ തന്നെ നോക്കിയിരിക്കുന്നു..
അവൾ:”ഉം.. ” എന്തെ”!..
ഞാൻ: എന്ത്;!..
“നാദിയാ”!!..
ഞാൻ വിളിച്ചു..
അവളൊന്ന് മൂളി..
” ഞാൻ …….”
“ഉം… ഞാൻ..
” അല്ല… ഞാാനേ…”
“ഹാാ. പറയിക്കാാ”…
” ഞാനാലോച്ചിക്കുവാർന്നേ…”
“എന്ത്…”
അവളെന്റെ കണ്ണിൽ തന്നെ നോക്കിയിരിക്കുന്നത് കണ്ട് എന്റെ ധൈര്യം മുഴുവൻ ചോർന്ന പോലെ…
“എന്താ ആലോച്ചിചത്..”
“അല്ലാാ… ഞാൻ..
” പറയി…”
“ഞാാാൻ… ഉറങ്ങിയാലോന്നാലോചിക്ക്യാാാ…”
“ങേ… പിന്നെ.. ഉറങ്ങാൻ വേണ്ടിതന്നെയല്ലെ കിടന്നിരിക്കുന്നത്.. പിന്നെയെന്താാ ഒരാലോചന..”..
” അല്ല.. ഈ.. അലോചനയിലൂടെയാണല്ലൊ എല്ലാാം നമ്മൾ ചെയ്യുന്നത്…” അല്ലേ!?
“ഉദാഹരണത്തിനിപ്പൊ”..
നമ്മൾ ഭക്ഷണം കഴിക്കാൻ പോവുന്നു.. അതിനു മുമ്പ് നമ്മൾ മനസ്സിൽ ആലോചിക്കും..
” ആ ഭക്ഷണം കഴിക്കാാം.” എന്നിട്ട് ഭക്ഷണം കഴിക്കും…
ഇതൊക്കെ കേട്ട്.. അവൾ..
“ഇക്കാ ഇക്കാക്ക് ഇതെന്തുപറ്റി..” വട്ടായൊ..!?
അതും പറഞ്ഞ് അവളൊന്ന് ചിരിച്ചു…
അവളുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു..
“ടി നാദിയാ ഞാൻ കെട്ടിക്കോട്ടെ…”
പെട്ടന്ന് ചിരി നിർത്തി എന്റെ മുഖത്തേക്ക് നോക്കി അവൾ..
“എന്താ പറഞ്ഞെ””..
” ഞാൻ നിന്നെ കെട്ടിക്കോട്ടെന്ന്…”