അവൾ മുഖത്ത് ദേഷ്യഭാവം വരുത്തി പായയിൽ എഴുന്നേറ്റിരുന്നു.. തലതാഴ്ത്തിയിരിക്കുന്ന അവളെ ഞാൻ വിളിച്ചു..
“നാദിയാ”..
അവളൊന്നും മിണ്ടിയില്ല.
” പടച്ചൊനെ പെട്ടാാ… ചോദിചത് അബദ്ധാായൊ”..
ഞാൻ മനസിൽ പറഞ്ഞുകൊണ്ട് ഞാനെണീറ്റ് അവളോടൊപ്പം പായിൽ അവളുടെ മുമ്പിൽ ഇരുന്നു..
എന്നിട്ട് ഞാൻ
“നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ വേണ്ടാ.. ഞാൻ എന്റെ ഒരോരൊ പൊട്ടത്തരങ്ങൾക്ക് ചോദിചതാാ..”
ഞാൻ മുഖം പിടിച്ചുയർത്തി..
“നാദിയാ”
അവളുടെ കണ്ണിൽ നിന്ന് ധാരയായി കണ്ണീർ ഒഴുകുന്നു…
“നാദിയാ കരയല്ലെ മോളെ..”
“ഇക്ക നിന്നോടുള്ള ഇഷ്ട്ടം കൊണ്ട്.. അങ്ങെനെ പറഞ്ഞുപോയതാാ”..
അവൾ എണീറ്റ് ചുമരിൽ പുറം തിരിഞ്ഞ് നിന്നു..
ഞാനും എണീറ്റ്..
” നാദിയാാ.. ഇക്കയോട് നീ ക്ഷമിക്ക്.. ”
“അറിവില്ല്യായ്മയായൊ വിവരക്കേട് ആയൊ നീ അതിനെ എടുക്ക്..”
“എന്നിട്ട് കരയാതിരിക്ക്…”
ഞാനവളുടെ തോളിൽ കൈവെച്ച് തിരിച്ചു.. “നാദിയാ”..
പെട്ടന്ന് അവൾ എന്റെ നെഞ്ചിൽ അവളുടെ നെറ്റി മുട്ടിച്ചു..എന്നിലേക്ക് ചാഞ്ഞു.. “മോളെ.. ”
ഞാൻ വിളിച്ചു..
ഞാനെന്റെ രണ്ടുകൈകൊണ്ടും അവളുടെ മുഖം കോരിയെടുത്തു.. എന്നിട്ട് തള്ളവിരൽ കൊണ്ട് കണ്ണുനീർ തുടച്ചു..
“നിന്നെ കണ്ട അന്നുമുതൽ മറ്റുള്ളവരിൽ നിന്ന് നിനക്ക് എന്തൊ വെത്യാസം എന്റെ മനസ്സിൽ തോന്നിയിരുന്നു..”
“ഞാൻ നീയുമായി ചാറ്റ് ചെയ്തതും അടുത്ത് ഇടപഴകിയതും സുഹൃത്ത്ബദ്ധം ഉണ്ടായതും ദൈവനിശ്ചയം പോലെയായിരുന്നു..”
“നിന്നെ എന്റെ കൈകളിൽ ഏൽപ്പിക്കണമെന്നതും ദൈവനിശ്ചയമാണു.”
“നീയും ഞാനും തമ്മിൽ മുൻ ജന്മ്മ ബദ്ധം ഉണ്ട്..” അന്ന് നീയെനിക്ക് പ്രിയപെട്ടവളായിരുന്നിരിക്കണം”
അങ്ങനെ പറഞ്ഞ്.. ഞാനവളുടെ നെറ്റിയിൽ ചുമ്പിച്ചു.. അവൾ രണ്ട് കണ്ണുകളുമടച്ച് ആ ചുമ്പനം ഹൃദയത്തിൽ ഏറ്റുവാങ്ങി..
അവളെന്റെ നെഞ്ചിലേക്ക് വീണു..
ഞാനവളെയും അവളെന്നേയും പുണർന്നു..
“ഇനി ഒരിക്കലും ഒരാൾക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.. മരണത്തിനുപോലും.” കുറച്ച് നേരം അങ്ങനെ കെട്ടിപുണർന്ന് നിന്നു ഞങ്ങൾ..
ഞാനവളെ കട്ടിലിലേക്കിരുത്തി..