“ഇവിടെ അങ്ങെനെയൊന്നും ഉണ്ടാക്കാറില്ല.. ഇപ്പൊ ഇക്കയുള്ളതുകൊണ്ട് വാങ്ങിയതാ”..
ഞങ്ങളത് കഴിച്ചു..
എന്നിട്ട് അവളെ വിളിച്ച്..
ഞാൻ..
” ഇന്ന് തന്നെ രണ്ടാളും എന്റെയൊപ്പം വരണം..”
അതുകേട്ട് അവൾ..
“എങ്ങോട്ടയിക്കാ.. അവിടെ വീടുമില്ല സ്ഥലവുമില്ല..” “ഞങ്ങൾക്ക് അവിടാരുമില്ല..”
“ഞാനുണ്ടല്ലൊ…”
“പിന്നെ വീട്, അത് ഞാൻ നോക്കിക്കോളാം.. ” എന്റെയൊപ്പം വരാൻ ബുദ്ധിമുട്ടുണ്ടൊ!?..
“ഇല്ല..” “ഇക്കാടൊപ്പം ഏത് നരകത്തിലേക്കും ഞങ്ങൾ വരും..”
“എന്നാ ഉമ്മാട് പറഞ്ഞൊ.. എന്നിട്ട് റെഡിയായിക്കൊ!..
അതും പറഞ്ഞ് ഞാൻ താഴെക്കിറങ്ങി.. വണ്ടിയുടെ അടുത്തെത്തി സിഗരറ്റ് കത്തിച്ച് വലിച്ചു..
ഞാൻ ജോർജ്ജിനെ വിളിച്ച് ഉണ്ടായ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു..
തലപ്പത്തിരുന്ന് കളിക്കുന്ന ആ വല്ല്യ പുള്ളിയെ കുറിച്ച് കാര്യമായി അന്വോഷിക്കാനും, ഏത് സമയത്തും ഞാൻ വിളിച്ചാൽ നീയും പിള്ളാരും എന്റെ കൂടെയുണ്ടാകണമെന്നും ഞാനവനെ പറഞ്ഞേൽപ്പിച്ചു..
പറ്റുകയാണെങ്കിൽ, അവൻ ഇങ്ങോട്ട് അക്രമിക്കുന്നതിനുമുമ്പ് നമുക്ക് അങ്ങോട്ട് അക്രമിക്കാം.. എന്നും ഞാൻ പറഞ്ഞ് നിർത്തി..
അങ്ങനെ സംസാരിച്ച്.. അവിടെ നിന്നും ഉച്ചയൂണു കഴിച്ച് ഞങ്ങളിറങ്ങി.. ഞാനും നാദിയയും അവളുടെ ഉമ്മയും..
നേരെ പോയത് എന്റെ വീട്ടിലേക്ക്..
അവിടെ,
ഇറയത്ത് സഫ്ന നിക്കുന്നു..
ഞാൻ നാദിയാനെം ഉമ്മാനേം കൂട്ടി വീട്ടിലേക്ക് കയറി..
സഫ്ന..: ഇവരൊക്കെയാരാ ഇക്കാക്ക..!?
“ഇത് നാദിയാ” ഞാൻ പറഞ്ഞില്ലെ നിന്നോട്”
“ആ ഇത്താത്താ വായൊ ” എന്ന് പറഞ്ഞ് നാദിയാനേം കൂട്ടി അവൾ അകത്തേക്ക് കയറി. ഞാൻ ഉമ്മാട്..
“ഉമ്മ വരൂ.. നേരെ പോയത്.. എന്റെ ഉമ്മാടെ മുറിയിലേക്ക്..
പണ്ടെത്തെ ആ തളർച്ചക്ക് ശേഷം കഴിഞ്ഞ മാസം വരെ മുടന്തിയാണെങ്കിലും ഉമ്മ തന്നെ നടന്നിരുന്നു.. അറ്റാക്കിനു ശേഷം ഫുൾ റെസ്റ്റ് പറഞ്ഞിരിക്കുകയാണു..
ഞങ്ങൾ ഉമ്മാടെ റൂമിൽ കയറി.. കിടക്കുകയായിരുന്ന ഉമ്മ എണീറ്റിരുന്നു..
ഞാനുമ്മാടെ അടുത്ത് ചെന്നിരുന്നു.. ഉമ്മാനെ തോളിൽ കയ്യിട്ട് ..
” ഇതാണെന്റെ പൊന്നുമ്മ”..
അങ്ങനെ നാദിയാടെ ഉമ്മ അവിടെയിരുന്ന് എന്റെ ഉമ്മാട് സംസാരിക്കാൻ തുടങ്ങി.. ഞാൻ എണീറ്റ് അടുക്കളയിൽ പോയി.. അവിടെ സഫ്നയും നാദിയയും ഓരൊന്ന് പറഞ്ഞ് ചിരിയും കളിയും..