” ആ.. പോണം..”
ഇറങ്ങാൻ തുടങ്ങുമ്പോഴാണു ജാഫറിന്റെ ഉപ്പ വന്നത്.
ഞാനൊന്ന് തിരിഞ്ഞ് ഉമ്മാടായി പറഞ്ഞു..
“അല്ലാാ.. കുട്ടികളുണ്ടാകാത്തതിന്റെ കാരണം ജാഫറിന്റെ പ്രശ്നം മൂലമാണെന്നാണല്ലൊ അവൻ എന്നോട് പറഞ്ഞത്..”
“അതിനു അവളെ ബദ്ധം വേർപെടുത്തിയിട്ട് കാര്യമുണ്ടൊ??
എന്റെ ചോദ്യം കേട്ട് മിണ്ടാനാവാതെ നിന്ന ഉമ്മയോട്.. ഞാൻ..
” ആ പോട്ടെ..”
ശരി ഞാനിറങ്ങുന്നു.. എന്ന് പറഞ്ഞ് ഞാനിറങ്ങി.
മുറ്റത്ത് നിക്കുന്ന ഉപ്പയെ കണ്ട് ഞാൻ ഉപ്പയോട്..
“ഒന്ന് വന്നെ ഉപ്പാ..”
കുറച്ച് നീക്കി കൊണ്ടുപോയിട്ട് ഞാൻ ഉപ്പയോട്..
“ഈ വീട്ടിൽ ഉപ്പയുടെ അഭിപ്രായ സ്വാതന്ത്ര്യ ത്തെ കുറിച്ചൊക്കെ എനിക്ക് വ്യക്തമായി അറിയാം.. എന്നാലും പറയാ..”
“”പിള്ളാരെ ഉണ്ടാക്കിയാ മാത്രം പോരാ.. അവരുടെ ജീവിതത്തിൽ കൃത്യമായ ഉപദേശങ്ങൾ നൽകാൻ ഒരു ഉപ്പക്ക് കഴിയണം.. അല്ലാതെ.. ഇങ്ങെനെ ആണും പെണ്ണു കെട്ട് .. പെണ്ണിന്റെ വാക്കും കേട്ട് മകന്റെ ജീവിതം ഇല്ലാതാക്കരുത്..”
അതും പറഞ്ഞ് ഞാനിറങ്ങി..
“പടച്ചോനെ.. ഇനിയെവിടെ പോയി തപ്പും അവളെ.. ഞാൻ അലോച്ചുകൊണ്ട്.. വണ്ടിയെടുത്ത് തിരിച്ചുപോന്നു..
വണ്ടിയിലിരുന്ന് ഞാൻ ജാഫറിനെ വിളിച്ചു..
” ഹലൊ.. ജാഫറെ..”
“ആ സാദിഖെ.. പറഞ്ഞൊ..”
“ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു.. നിന്റെ ഭാര്യയവിടെയില്ലല്ലൊ..??
” എന്താ സംഭവം”?? ഞാൻ ചോദിച്ചു..
‘അത്.. സാദിഖെ.. ഞാൻ നിന്നോട് പറഞ്ഞില്ലെന്നേയുള്ളു.. വീട്ടുകാർ പറഞ്ഞപ്പൊ അത് ചെയ്യേണ്ടിവന്നു..”
“പ്പ… നാറി.. വീട്ട്കാർ പറഞ്ഞപ്പൊ ചെയ്തുപോലും..”
അവന്റമ്മേടെ…”
“ടാ ദേഷ്യപെടല്ലെ..”
“ടാ നിനക്ക് കുട്ടികളുണ്ടാവാത്തത് നിന്റെ കുഴപ്പം കൊണ്ടല്ലെ.. പിന്നെയവളെ ഉപേക്ഷിച്ചിട്ടെന്ത് കാര്യം..”
“അത്… അത്.. പിന്നെ.. അവളും ഉമ്മയുമായി ചേരില്ലെടാ.. അതുമുണ്ട് കാരണം..”
“അതുകൊണ്ട്.. നീ ആ പെണ്ണിനെയങ്ങ് ഉപേക്ഷിച്ചു.. അല്ലെ.. “..
‘ത്ഫു…”.. ആണും പെണ്ണും കെട്ട നാറി..
” പോയി ചാകെടാാ.. മൈരെ..”..