” ആകാശത്തിനു ചുവട്ടിലെ ഏത് മണ്ണും ഒരു പോലെയാണെന്ന്..”
“മനസിലായോടാ..
എന്ന് പറഞ്ഞ് മുഖമടച്ച് രശീത് അപ്പോതന്നെ കൊടുത്ത് ഞാൻ വണ്ടിയെടുത്ത് പോന്നു..
ഇനി കൊയമ്പത്തൂർക്ക്..
അപ്പോഴെക്കും നേരം വൈകീയിരുന്നു.. ഞാൻ സഫ്നയെ വിളിച്ച് ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു..
ഞാനിപ്പൊ അങ്ങോട്ട് പോവുകയാണെന്നും.. നാളെയെ വരൂ എന്നും പറഞ്ഞ് ഫോൺ വെച്ചു..
നേരെ കോയമ്പതൂർക്ക്.. അതിനിടയിൽ ജോർജ്ജിനെ വിളിച്ച് , നാദിയാടെ കോയമ്പത്തൂർ ബദ്ധുവിന്റെ ഡീറ്റൈൽസ് ഞാൻ ഒപ്പിച്ചിരുന്നു..
അങ്ങനെ രാത്രി എട്ട് മണിയോടെ ഞാൻ കോയമ്പത്തൂരെത്തി.. ബദ്ധുവിന്റെ അഡ്രെസ്സ് തപ്പി പിടിച്ച് ഒരു കണക്കിനു ഞാൻ അവരുടെ വീടിനു മുമ്പിലെത്തി.. അതൊരു ലൈൻ മുറി പോലെ തോന്നിക്കുന്ന, ഒരു ബിൽഡിങ്ങിൽ നാലും അഞ്ചും കുടുമ്പം താമസിക്കുന്ന ഒരു സ്ഥലമായിരുന്നു.
താഴെത്തെ വീട്ടുകാരോട് ഞാൻ അഡ്രെസ്സ് കാണിച്ചുകൊടുത്ത് ചോദിച്ചു.. മുകളിലാണെന്ന് തമിഴിൽ പറഞ്ഞു അവർ..
ഞാൻ സ്റ്റെപ്പ് കയറി മുകളിലെത്തി.. ആദ്യം കണ്ട ഡോറിൽ ബെല്ലടിച്ചു.
കതക് തുറന്നത് ഒരു വയസ്സായ സ്ത്രീ യായിരുന്നു.. അവരോട് ഞാൻ..
“നാദിയാ.. ഇവിടെയാണൊ താമസിക്കുന്നത്”?..
” എന്നാാ തമ്പി..? അവർ..
തമിഴ് സ്ത്രീയാണെന്ന് എനിക്ക് മനസിലായി..
“അല്ലാ.. ഇന്ത അഡ്രെസ്സ് കൊഞ്ചം സോളികൊടുക്കുമാ”!.
അവരത് വാങ്ങി.. ഉള്ളിലേക്ക് നോക്കി..ആരെയൊ വിളിച്ചു.. എന്നിട്ട് അവരോട്..
” ഇന്താ അഡ്രെസ്സ് പാത്ത് പഠിച്ച് സോള്ള്..മ്മാ..”
എന്നിട്ട്..
“അണ്ണാാ ..ഇന്ത അഡ്രെസ്സ്.. പക്കത്തിലാ താ.. വാങ്കൊ.. നാൻ കാമിക്കിറൈൻ..”
അവർ എന്നെയും കൊണ്ട് ആ വരാന്തയിലൂടെ കുറച്ച് നടന്നു.. എന്നിട്ട് ഒരു ഡോറിൽ ചെന്ന് മുട്ടി..
എന്നോട്..
“അവരു യാറ് ഉങ്കളൂടെ സ്വന്തക്കാറാ..”
“ആമാാ.. ആമാ”..
പിന്നേം വാതിലിൽ മുട്ടികൊണ്ട് ..ആ പെൺകുട്ടി..
“ജമീലാക്കാാ കതക് തൊറെങ്കൊ!.. ഉങ്കളൂടെ സ്വന്തക്കാരൻ വന്തൃക്കൊ!..
കതക് തുറന്ന് വന്നത്
*നാദിയ*
എന്നെ കണ്ടതും അവൾ കരയാൻ തുടങ്ങി.. ഞാൻ അകത്ത് കയറി.. അപ്പോഴെക്കും ഉമ്മയും വന്നു..
ഞാൻ ഒരു പാട് വലിയ ആശ്വാസത്തോടെ അവിടെയുള്ള കസേരയിൽ ഇരുന്നു..
നാദിയ കരഞ്ഞുകൊണ്ട് എന്തൊക്കെയൊ പറയാൻ വന്നു..