ഞാൻ പറഞ്ഞു..
” ഒന്നും പറയണ്ട.. എല്ലാം എനിക്കറിയാം..”
“പക്ഷെ ഒരു വിഷമം മാത്രം.. എന്നോട് ഒരു വാക്ക് പറയാമായിരുന്നു..”
“അത് ഇക്കാ..
” സാരല്ല്യാാ”..
ഉമ്മയും കരയാർന്നു..
ഞാൻ ഉമ്മാടെ അടുത്ത് ചെന്ന് പറഞ്ഞു..
“അന്ന് പറഞ്ഞത് മറന്നൊ ഉമ്മാ.. ‘
” ഇല്ല മോനെ.. ഇനി ഉമ്മ കരയില്ല..”
“മോൻ.. ഇത്രയൊക്കെ കഷ്ട്ടപെട്ട് ഇവിടെ വരണമെങ്കിൽ അത് ഞങ്ങളോട് അത്രക്ക് ഇഷ്ട്ടമുള്ളതുകൊണ്ടല്ലെ..” അങ്ങെനെ സ്നേഹിക്കാൻ ഒരു മകൻ ഉള്ളപ്പൊ ഈയുമ്മ ഇനി കരയില്ല്..” അതും പറഞ്ഞ് ഉമ്മ എന്റെ നെഞ്ചിലേക്ക് വീണു..
അത് കണ്ട് നാദിയയും കണ്ണൊക്കെ തുടച്ചു..
ഞാൻ നാദിയാട്..
“ഞാനെ.. രാവിലെ ഭക്ഷണം കഴിച്ചതാ പിന്നെ ഒന്നും കഴിച്ചിട്ടില്ല.. ”
അത് കേട്ട് നാദിയാ..
“ഇക്ക കൈ കഴുകി ഇരുന്നൊ.. ഞാൻ ഊണെടുക്കാം..”
“ഉമ്മ കഴിച്ചൊ.. ഞാൻ ചോദിച്ചു..”
“ഞങ്ങൾ പിന്നെയിരുന്നോളാം മോൻ കഴിച്ചൊ..’
” ഹേയ്.. അത് ശരിയാവില്ല.. ” എന്ന് പറഞ്ഞ്..
ഞാൻ നാദിയാട്..
“നാദിയാ… എല്ലാർക്കുമെടുത്തൊ ഒരുമിച്ച് കഴിക്കാം..”
അങ്ങനെ ഊണു കഴിഞ്ഞു..
നാദിയാടെ ഒരു അമ്മായി മാത്രം ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്.
ചെറിയ ഒരു വീട്.. ഒരു ബെഡ്രൂം.. ഒരു ചെറിയ അടുക്കള.. ഇത് രണ്ടിനുമിടക്ക് ഒരു ചെറിയ ഹാൾ.. ബാത്രൂം പുറത്താണു.. മുകളിൽ താമസിക്കുന്ന നാലു കുടുമ്പത്തിനും വേണ്ടി ഒറ്റ ബാത്രൂം.. ഇതായിരുന്നു അവസ്ഥ. കണ്ടിട്ട് എനിക്ക് സങ്കടം ചങ്കിൽ വീർപ്പുമുട്ടി..
ഊണുകഴിഞ്ഞ് ഞാനാ വരാന്തയിലേക്കിറങ്ങി നിന്ന് ഒരു സിഗരറ്റ് കത്തിച്ചു..
അപ്പൊ അവിടേക്ക് നാദിയ വന്നു..
വരാന്തയുടെ കൈവേരിയിൽ ചാരി പുറത്തേക്ക് നോക്കി സിഗരറ്റും വലിച്ച് നിൽക്കുന്ന എന്റെ തൊട്ട് നാദിയയും നിന്നു..
എന്നിട്ട് എന്നോട്..
“ഇക്കാ..”
“ഉം..” ഞാനൊന്ന് മൂളി..
“”ജാഫർക്കാ..