അവൾ പറഞ്ഞ് മുഴുവിക്കുന്നതിനുമുമ്പ് ഞാൻ..
” വേണ്ട.. പറയണ്ടാ.. അത് മറന്നേക്ക്..”
അവളൊന്നും മിണ്ടിയില്ല..”
ഒരു അഞ്ച് മിനിറ്റോളം മൗനമായി അവിടം.. ആ മൗനത്തെ ഭേതിച്ച് നാദിയാ..
“ഇക്ക ഇത്രയൊക്കെ കഷ്ട്ടപെട്ട് ഞങ്ങളെയന്വോഷിച്ച് ഇവിടെ വരെ വന്നത്.., കൂട്ടുകാരോനോടുള്ള സ്നേഹവും കരുതലും കൊണ്ടാണൊ??”..
നാദിയാടെ ആ ചോദ്യത്തിനു എനിക്ക് ഉത്തരമില്ലായിരുന്നു.. അതുകൊണ്ട് തന്നെ ഞാൻ കുറച്ച് നേരം മിണ്ടാതെ നിന്നു..
അവളുടെ മുമ്പിൽ എന്റെ മൗനം ഉത്തരമായി മാറുകയായിരുന്നു..
ഞാൻ അവളുടെ അടുത്തേക്ക് തിരിഞ്ഞു..
എന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുന്ന അവളെ.. വാരിപുണർന്ന് എന്റെ ഇഷ്ട്ടം പറയണമെന്നുണ്ടായിരുന്നു എനിക്ക്.. പക്ഷെ, പറയാൻ വാക്കുകൾ കിട്ടിയില്ല..
അഞ്ച് മിനിറ്റോളം പരസ്പ്പരം കണ്ണിൽ നോക്കി നിന്നു.. പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു..
ഞെട്ടിതിരിഞ്ഞ് ഞാൻ ഫോണെടുത്തു.. പരിജയമില്ലാത്ത നമ്പർ..
ഞാൻ..
” ഹലൊ”..
മറുതലക്കൽ പുരുഷശബ്ദം..
“സാദിഖ് അലി ഇബ്രാഹിം.”
“അതെ .. അരാണു..”?..
” നീയിന്ന് കുറച്ചാളുകളെ തല്ലി ഹീറോയിസം കാട്ടിയെന്ന് കേട്ടു…”
ഞാൻ.. നാദിയാടെ അടുത്ത് നിന്ന് അല്പം മാറി..
“നിങൾ ആരെണെന്ന് പറയണം..” ഞാൻ പറഞ്ഞു..
“അത് നിനക്ക് വഴിയെ മനസിലാകും..”. ഇത് ഒരു മുന്നറിയിപ്പ് കോൾ മാത്രമാണു.. ”
പറഞ്ഞ് കോൾ അവസാനിച്ചു..
എനിക്ക് ചെറുതായി ടെൻഷൻ ഉണ്ടായെങ്കിലും വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി..
കുറെ നേരം കൂടി അങ്ങനെ നിന്നു..
നേരം 10 കഴിഞ്ഞു..
“ഇക്കാ കിടക്കുന്നോളു..
നാദിയ എന്നെയും കൊണ്ട് അകത്തെ മുറിയിലേക്ക് പോയി.. അവിടെ കട്ടിലിൽ എനിക്ക് വേണ്ടി.. ബെഡും കാര്യങ്ങളും.
ഞാൻ ചോദിച്ചു..
” അപ്പൊ നിങ്ങളൊ..”
ഞാൻ ഇവിടെ നിലത്ത് കിടക്കും..
ഉമ്മയും അമ്മായിം അകത്ത് പായ വിരിച്ച് കിടക്കും..
“ഉം” ഞാനൊന്ന് മൂളി..