വിജയ് തന്നെ ഒരുപാട് മനസിലാക്കി എന്ന് അറിഞ്ഞപ്പോൾ അവൾക്ക് അവനോട് ഉള്ള സ്നേഹം അസ്ഥിക്കും അപ്പുറം പിടിച്ചു…
“””പട്ടിന്ന്….. ഞാൻ സോറി… വെറുതെ പറഞ്ഞതാ “””
അവൾ അവനോട് ചിണുങ്ങി കൊണ്ട് പറഞ്ഞു….
“”നിനക്ക് ഇതിന് ഞാൻ താരാടി…. രാത്രി ആവട്ടെ…. “”
അവൻ അവളുടെ കാതിലെ പിടി വിട്ടുകൊണ്ട് പറഞ്ഞു….
“”രാത്രി എന്ത് ചെയ്യും… ന്നെ “”
അല്പം പേടിയോടെ അവൾ ചോദിച്ചു….
“””രാത്രി അച്ചേട്ടാ… പയ്യെ.. ചെയ്യ് എന്നൊക്കെ പറയൂലെ അപ്പൊ…. കാണിച്ചു താരടി നിന്നെ “””
അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു….
“””അയ്യെ എന്തൊക്കെയാ… ഈ പറയുന്നേ… നാണം ഇല്ലാത്തത്… “””
അവൾ അവനെ നോക്കി പറഞ്ഞു….
“”പോടീ…. ഞാൻ എന്റെ പെണ്ണിനോട് പലതും പറയും…. “”
അതും പറഞ്ഞു അവൻ അവളുടെ കൈയും പിടിച്ചു ക്ഷേത്രത്തിനു അകത്തേക്ക് നടന്നു…..
ക്ഷേത്രത്തിനു അകത്തു കയറിയ പ്രിയ നേരെ വഴിപാട് കൗണ്ടറിൽ ചെന്നു വഴിപാട് കഴിപ്പിച്ചു….
“””ഒരു ചുറ്റുവിളക്ക്, ഒരു അർച്ചന, പേര് ഊർമിള നക്ഷത്രം ഉത്രാടം…. “”
പ്രിയ വഴിപാട് കഴിപ്പിക്കാൻ ആയി പറഞ്ഞു….
“””അച്ചേട്ടാ ക്യാഷ് കൊടുക്ക് “”
അവൾ വിജയെ നോക്കി പറഞ്ഞു…. അവൻ അവളുടെ അരികിലേക്ക് വന്നു കൊണ്ട് ശബ്ദം താഴ്ത്തി അവൾ കേൾക്കെ പറഞ്ഞു…
“””അല്ല…. നീ വഴിപാട് കഴിപ്പിച്ചതിനു ഞാൻ എന്തിനാ ക്യാഷ് കൊടുക്കുന്നെ “””
“””അത് നിങ്ങൾ എന്റെ കെട്ടിയോൻ ആയത് കൊണ്ട് “””
അവൾ ചിരിച്ചു കൊണ്ട് മറുപടി നൽകി….
അവൻ ക്യാഷ് കൊടുത്തു…. പ്രിയ തൊഴാൻ നടക്കലേക്ക് നടന്നു…. വിജയ് കൗണ്ടറിൽ ഇരിക്കുന്ന ആളോട് ചോദിച്ചു….
“””ചേട്ടാ ഈ ശയനപ്രദക്ഷണം നടത്താൻ…… “”
പ്രിയ വിജയെ ഏറെ നേരം ആയിട്ടും കാണാത്തത് കൊണ്ട് നോക്കി ഇറങ്ങുമ്പോൾ കണ്ടത്….. ശയനപ്രദക്ഷണം നടത്തുന്ന വിജയെ ആണ്…… അവൾ ഓടി അവന്റെ അരികിൽ എത്തി….
പക്ഷെ അവൻ അതൊന്നു ശ്രദ്ധിക്കാതെ അവന്റെ കർമം നിർവഹിക്കുകയായിരുന്നു…… പ്രിയ അവനെ ഉരുളാൻ കൈകൊണ്ടു സഹായിക്കുന്നും ഉണ്ട്…..
അവൾക്ക് ഈ വഴിപാടിനെ കുറച്ചു ഒന്നും അറിയില്ലായിരുന്നു…. അവൻ ഉരുളുന്നതിനു അനുസരിച്ചു അവളുടെ മിഴികളും നിറഞ്ഞു ഒഴുകാൻ തുടങ്ങി…..
കരഞ്ഞു കൊണ്ട് അവൾ അവനെ ഉരുട്ടി കൊണ്ടിരുന്നു…… അങ്ങനെ അവസാനം 10 പ്രദക്ഷണം കഴിഞ്ഞു അവൻ നടയുടെ മുന്നിൽ എഴുനേറ്റ് നിന്നു ഈശ്വരനെ കൈകൂപ്പി വണങ്ങി…..