“””ഞാൻ അത് അല്ല ഉദേശിച്ചത്…. “””
പത്മാവതി പറഞ്ഞു….
“””പിന്നെ…. “”
ശേഖരൻ ചോദിച്ചു….
“””അച്ചുവിന്റേം പ്രിയ മോളുടെ കാര്യം “””
അമ്മ അവരെ നോക്കി ചോദിച്ചു….
അവർ ഒന്നും മനസിലാവാതെ പരസ്പരം നോക്കി…
“””മറന്നോ നിങ്ങൾ അവന്റെ ജാതകത്തിലെ പ്രശ്നം…. “””
അവർ തെല്ലുഭയത്തോടെ ആണ് അത് പറഞ്ഞത്…
അമ്മ പറഞ്ഞത് കേട്ട് ഗോവിന്ദന്റേയും ശേഖരന്റേയും മുഖത്തു ഭയത്തിന്റെ കറുപ്പ് നിഴലടിച്ചു…..
“”””മക്കളെ… നമ്മൾ കളിച്ചതു…. പ്രിയമോളുടെയും അച്ചുവിന്റെയും ജീവിതം വെച്ച……”””
അവർ അല്പം വിഷമത്തോടെ പറഞ്ഞു….
“””അമ്മേ…. അച്ചുവിന്റെ ജാതകത്തിലെ പ്രശ്നം ഈ കല്യാണം കൊണ്ട് മാറില്ലേ പിന്നെ എന്താ “””
ശേഖരൻ ആണ് അത് ചോദിച്ചത്….
‘””നീ മറന്നോ ശേഖരാ…. നമ്മുടെ അച്ചുവിന്റെ ജാതകത്തിലെ പ്രേശ്നങ്ങൾ…. അവന്റെ ആദ്യ ഭാര്യ മരിക്കുമെന്ന്…. “””
അത് പറഞ്ഞു തീർത്തപ്പോഴേക്കും അവരുടെ മിഴികൾ ഈറനണിഞ്ഞു….
“””ആ കൂട്ടി ഒരു പാവാ….. “”
അമ്മയെയും അനുജനെയും നോക്കി ഗോവിന്ദൻ പറഞ്ഞു….
“””അതെ മോനെ…. പ്രിയ മോള് വെറും പാവാ…. അവൾക്ക് സ്നേഹിക്കാനും കരയാനും മാത്രം അറിയുള്ളു…. നമ്മുടെ പോലെ വലിയ സ്വത്തോ പണമോ ഒന്നും അവൾക്കില്ല…. പക്ഷെ ഒന്നുറപ്പുണ്ട്… നമ്മുടെ അച്ചുവിനെ അവൾ പൊന്നുപോലെ നോക്കും… ഈ വീടിനെ അവൾ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കും…. ഇനി പ്രിയമോളെ പോലെ ഒരു കുട്ടിയെ നമ്മുടെ അച്ചുവിന് ഈ ജന്മത്തിൽ കിട്ടില്ല…. അവർ ജീവിതാവസാനം വരെ ഒരുമിച്ചു ജീവിക്കണം അതാ എന്റെ ആഗ്രഹം “””
അവർ അത് പറഞ്ഞു തീർത്തപ്പോഴേക്കും മിഴികൾ നിറഞ്ഞു ഒഴുകിയിരുന്നു….
“””അമ്മ പറഞ്ഞത് തന്നെയാ എന്റെയും ആഗ്രഹം…. “”
ശേഖരൻ അമ്മയെ പിൻതുണച്ചു…
“””എന്റെ കുട്ടികൾക്ക് ഒന്നും വരരുത്…. അവരുടെ മനസ്സ് വിഷമിച്ചാൽ എനിക്ക് അത് സഹിക്കാൻ ആവില്ല…. അത് സീത ആയാലും അച്ചു ആയാലും അരവിന്ദനോ വർഷയോ ആയാലും എനിക്ക് സഹിക്കില്ല…. ഇപ്പൊ പ്രിയമോളും എന്റെ കുട്ടി തന്നെയാ…. ഈ വീട്ടിലെ വിളക്കാണ് അവൾ “””
ഗോവിന്ദൻ അല്പം ഇടറിയ ശബ്ദത്തിൽ പറഞ്ഞു നിർത്തി…
“””അതെ മോനെ… അവളാണ് ഈ വീടിന്റെ വിളക്ക്….. അത് ഒരിക്കലും അണയാൻ പാടില്ല…. അതിന് വേണ്ടി എന്തൊക്കെ പൂജ ചെയ്യാനും എത്ര ക്യാഷ് മുടക്കാനും നമ്മൾ മടി കാണിക്കരുത്….എന്ത് വിലകൊടുത്തും പ്രിയമോളുടെ ജീവൻ രക്ഷിക്കണം “”””
പത്മാവതി തന്റെ മക്കളോട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു…
“”ഞങ്ങൾ നാളെയൊന്നു വാസുദേവൻ തിരുമേനിയെ ഒന്ന് പോയി കാണാം “”
ഗോവിന്ദൻ അമ്മയെയും ശേഖരനെയും നോക്കി പറഞ്ഞു.