പ്രണയാർദ്രമായി പ്രിയ വിജയിയെ വിളിച്ചു…..
“ങും…. ”
അവൻ ചിണുങ്ങികൊണ്ട് അവളുടെ മടിയിലേക്ക് തല കയറ്റി വെച്ചു……
“ദേ…. അച്ചേട്ടാ… എണീറ്റെ ”
പ്രിയ വിജയിയെ കുലുക്കി വിളിച്ചു…..
“ശ്രീക്കുട്ടി ഒരു 10 മിനിറ്റ് കൂടി”
ഉറക്കച്ചടവോടെ വിജയ് പറഞ്ഞു…
“ഇല്ല അതൊന്നും പറഞ്ഞാൽ പറ്റില്ല വേഗം എഴുന്നേറ്റെ ”
പ്രിയ വിജയിയെ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു…
“ശ്രീക്കുട്ടി….. ”
അവൻ ചിണുങ്ങി കൊണ്ട് അവളുടെ തോളിലേക്ക് തല ചായ്ച്ചു….
പ്രിയ വിജയിയെ താങ്ങി പിടിച്ചു കൊണ്ട് തന്നെ തലയിൽ കെട്ടിയ തോർത്ത് അവന്റെ അരയിൽ ചുറ്റി ശേഷം
പ്രിയ വിജയിയെ താങ്ങി നേരെ ബാത്ത് റൂമിലേക്ക് നടന്നു….. അവനേ ബാത്റൂമിൽ ആക്കി തിരികെ ഇറങ്ങാൻ നോക്കിയ പ്രിയയെ അവൻ ചുവരിനോട് ചേർത്തുനിർത്തി…..
അവളെ ഇറക്കി പുണർന്നുകൊണ്ട് കൊഞ്ചുന്ന പോലെ അവൻ ചോദിച്ചു…
“”കുളിപ്പിച്ച് തരോ ശ്രീക്കുട്ടി””
“അച്ചോടാ തന്നെത്താനെ അങ്ങ് കുളിച്ചാൽ മതി”
അതും പറഞ്ഞ് അവന്റെ കവിൾത്തടത്തിൽ തന്റെ അധരങ്ങൾ ചേർത്ത് ചുംബിച്ചശേഷം അവൾ ബാത്റൂം വിട്ടിറങ്ങി….. അവൾ നേരെ കണ്ണാടിയുടെ മുമ്പിൽ ചെന്ന് ഒരു നുള്ള് സിന്ദൂരം എടുത്തത് ചാർത്തിയ ശേഷം താലിമാലയും നേരിട്ടുകൊണ്ട് അവൾ താഴേക്ക് ഇറങ്ങി…..
“അച്ചു എഴുന്നേറ്റോ മോളേ ”
അടുക്കളയിലേക്ക് ചെന്ന പ്രിയയോട് ഊർമിള ചോദിച്ചു….
“എഴുനേറ്റു അമ്മേ ഉന്തിത്തള്ളി കുളിക്കാൻ വിട്ടിട്ട ഞാൻ ഇങ്ങോട്ട് വന്നത് ”
തലേന്ന് രാത്രി കണ്ട സ്വപനം യാഥാർത്ഥം ആവല്ലേ എന്നാ പ്രാർത്ഥനയും ആയി ഇന്ദു അടുക്കളയിലേക്ക് വന്നു….
“ചെറിയമ്മ ഇന്ന് വൈകിയല്ലോ ”
അടുക്കളയിലേക്ക് കയറി വന്ന ഇന്ദുവിനോട് പ്രിയയാണ് ചോദിച്ചത്….
“എന്ത് പറ്റി ഇന്ദു… ”
പ്രിയ ചോദിച്ചതിന് ഇന്ദുവിൽ നിന്ന് ഒരു മറുപടിയും ലഭിക്കാത്തതുകൊണ്ട് ഊർമ്മിള ചോദ്യം ആവർത്തിച്ചു….
“””ഒന്നുല്ല ഏട്ടത്തി….. ഇന്നലെ ഉറക്കം ശരിയായില്ല….. അതാ എഴുനേൽക്കാൻ താമസിച്ചേ… “”
ഇന്ദു മറുപടി പറഞ്ഞു വേഗത്തിൽ തന്നെ ഓരോ പണികൾ എടുക്കാൻ തുടങ്ങി….
പ്രിയ വേഗം ചായ ഇട്ടു അതിൽ 2 കപ്പ് ചായയുമായി അവൾ മുകളിലേക്ക് പോവാൻ ഒരുങ്ങി…