“””അമ്മേ ഞാൻ അച്ചേട്ടനും വർഷക്കും ചായ കൊടുത്തേച്ചും വരാം “””
പ്രിയ ചായയും ആയി അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു….
“””ശരി മോളേ… “””
പലഹാരം ഉണ്ടാകുന്നതിനിടെ ഊർമിള മറുപടി പറഞ്ഞു…
പ്രിയ പടികൾ കയറി ആദ്യം ചെന്നത് വർഷയുടെ മുറിയിലേക്ക് ആയിരുന്നു….
പ്രിയ വാതൽ തള്ളി തുറന്ന് അകത്തു കയറി… അവൾ അപ്പോഴും പുതപ്പിനടിയിൽ നിദ്രയെ പുണർന്നു കിടക്കുകയാണ്….
“””വർഷ മോളേ….. “”
പ്രിയ പുതപ്പ് മാറ്റി അവളെ വിളിച്ചു…. പക്ഷെ അവൾ ഒന്ന് കുറുകി കൊണ്ട് തിരിഞ്ഞു കിടന്നു….
“””വർഷേ “”
പ്രിയ ഉച്ചത്തിൽ വർഷയെ വിളിച്ചു… പെട്ടന്ന് വർഷ ഞെട്ടി എഴുനേറ്റു ചുറ്റും നോക്കി…. അപ്പോൾ ആണ് തന്നെ അരികിൽ നിൽക്കുന്ന പ്രിയയെ അവൾ കണ്ടത്….
“””എന്താ ഏട്ടത്തി “”
അവൾ അമ്പരപ്പോടെ പ്രിയയോട് ചോദിച്ചു…
“””ഉണ്ട… എഴുനേറ്റ് പോടീ പെണ്ണെ…. നട്ട്ഉച്ച ആയിട്ടും അവളുടെ ഒരു ഉറക്കം…. “””
പ്രിയ ചായ കപ്പ് ടേബിളിൽ വെച്ചു പുറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു…. അവൾ പോവുകയാണ് എന്ന് മനസിലായ വർഷ വീണ്ടും പുതപ്പിനടിയിൽ കയറാൻ ഒരുങ്ങവെ… പ്രിയ വാതിൽക്കൽ നിന്നു വിളിച്ചു പറഞ്ഞു…
“””ദേ… പെണ്ണെ… ഇനിയും ഉറങ്ങാൻ ആണ് പരുപാടി എങ്കിൽ… തലയിൽ കൂടി ഞാൻ വെള്ളം ഒഴിക്കുവെ…. “”
അതും പറഞ്ഞു പ്രിയ അവളുടെ റൂമിലേക്ക് പോയി…. വർഷ വേഗം എഴുനേറ്റ് ബാത്റൂമിലേക്കും…
തന്റെ റൂമിന്റെ ഡോർ തള്ളി തുറന്ന് അവൾ അകത്തു കയറ്റി…. കുളി കഴിഞ്ഞ വിജയ് കണ്ണാടിയുടെ മുന്നിൽ നിന്നും മുടി ചീകുകയായിരുന്നു…
ഒരു കാവി മുണ്ടായിരുന്നു അവന്റെ വേഷ….
അവൾ ശബ്ദം ഉണ്ടാക്കതെ മെല്ലെ അവന്റെ അരികിലേക്ക് നടന്നു…..
“””ഠോ…. “”
അവന്റെ പിന്നിൽ എത്തിയ പ്രിയ അവനെ പേടിപ്പിക്കാൻ എന്നോണം ഒച്ച വെച്ചു…. പക്ഷെ പേടിക്കുക പോയിട്ട് ഒന്ന് അനങ്ങിയ കൂടിയില്ല വിജയ്….
പെട്ടന്ന് അവൻ ഒരു ചിരിയോടെ അവളുടെ നേരെ തിരിഞ്ഞു….
“”മക്കള് പേടിപ്പിക്കാൻ നോക്കിയതാ…. “”
ചമ്മി നിൽക്കുന്ന പ്രിയയോട് വിജയ് ചോദിച്ചു….
അവൾ മെല്ലെ തല താഴ്ത്തി നിന്നു….
വിജയ് അവളുടെ കൈയിൽ നിന്നും ചായ കപ്പ് വാങ്ങി ടേബിളിൽ വെച്ചു… ശേഷം അവളെ പൊക്കി കട്ടിലിൽ ഇട്ട്…. ഇതല്ലേ ഞൊടിയിടയിൽ അവൻ ചെയ്‌തു തീർത്തു….
അവൻ എന്താ ചെയ്യുന്നത് എന്ന് മനസിലാവാതെ പകപ്പോടെ അവൾ അവനെ തന്നെ നോക്കി കിടന്നു….
വിജയം അവളുടെ പദം പിടിച്ചു ഒന്ന് കുലിക്കി…..