അപ്പോൾ ആണ് അവന് സ്ഥലകാലബോധം ഉണ്ടായത്….. പക്ഷെ എന്നിട്ടും അവൻ അവളെ അശ്വരത്തോടെ തന്നെ നോക്കി നിന്നു….
വിജയ് കുടിച്ച ചായയുടെ കപ്പ് അടുക്കളയിൽ കൊണ്ട് വെച്ചു കൊണ്ട് അവൾ ഊർമിളയോടും ഇന്ദുവിനോടും ആയി പറഞ്ഞു….
“”അമ്മേ ഞാനും അച്ചേട്ടനും കൂടി ഒന്ന് അമ്പലത്തിൽ പോയേച്ചും വരാം “”
പ്രിയ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി….
തിരിഞ്ഞു നോക്കിയ ഊർമിള അവളെ കണ്ണ് ചിമ്മാതെ തന്നെ നോക്കി നിന്നു…..
വേഗം അവളെ ചേർത്ത് പുടിച്ചു കൊണ്ട് പറഞ്ഞു…
“””എന്റെ മോളേ കാണാൻ എന്താ ഐശ്വരം അല്ലെ ഇന്ദു “””
ഊർമിള ഇന്ദുവിനോട് ചോദിച്ചു….
“””അതെ….. ലക്ഷ്മി ദേവിയെ പോലെയുണ്ട് “””
അതും പറഞ്ഞു രണ്ട് അമ്മമാരും കൂടി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു….
“”എന്നാ മക്കള് പോയിട്ടും വാ “”
ഊർമിള പ്രിയയോട് പറഞ്ഞു…..
“”ശ്രീക്കുട്ടി നീ വരുണ്ടോ “”
വിജയുടെ വിളികേട്ട പ്രിയ അവനോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…
“”ദാ…. വരുന്നു “”
“”അമ്മേ ചെറിയമ്മേ പോയിട്ടും വരവേ “”
അതും പറഞ്ഞു അവൾ വിജയുടെ അരികിലേക്ക് ഓടി….
മഞ്ഞുത്തുള്ളികൾ നെൽ പീലികളെ ഇറുക്കി പുണർന്നു നിൽക്കുന്ന ആ പാടവരമ്പിലൂടെ അവർ ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു…. പ്രഭാത സൂര്യന്റെ കിരണങ്ങളാൽ ആ മഞ്ഞുത്തുള്ളികൾ വജ്രം എന്നപോലെ ജ്വലിക്കുകയാണ്….
അവർ മെല്ലെ ആ വരമ്പിലൂടെ നടന്നു നീങ്ങുകയാണ്…..
മുന്നിൽ നടക്കുന്ന പ്രിയയോട് വിജയ് പറഞ്ഞു…
“”ശ്രീകുട്ടി നോക്കി നടക്കട്ടോ ഇല്ലേൽ കാലുതെന്നി വീഴും “”
ഇളം തെന്നലിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ട് അവൾ അവനെ തിരിഞ്ഞു നോക്കി…. ശേഷം വീണ്ടും മുന്നോട്ട് നോക്കി നടന്നു….
പെട്ടന്ന് വിജയ് അവളുടെ നടത്തത്തിനു അനുസരിച്ച് വലിയ തോതിൽ അല്ലങ്കിലും തെന്നി കളിക്കുന്ന ആ വീണകുടങ്ങളിലേക്ക് അവന്റെ ദൃഷ്ടി പതിച്ചു…..
ഏറെ നേരം ആയിട്ടും വിജയുടെ സംസാരം ഒന്ന് കേൾക്കാത്തത് കാരണം പ്രിയ ഒന്ന് തിരിഞ്ഞു നോക്കി…. അപ്പോൾ ആണ് അവന്റെ നോട്ടം അവൾ ശ്രദ്ധിച്ചത്… പെട്ടന്ന് അവൾ അവന് അഭിമുഖമായി തിരിഞ്ഞു നിന്നു…..
താൻ പിടിക്കപ്പെട്ടു എന്ന് മനസിലാക്കിയ വിജയ്…. അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു….
“”അയ്യടാ…. കുറുക്കന്റെ കണ്ണ് എപ്പോഴും കോഴികൂട്ടിൽ തന്നെ “”
അവനെ കളിയാക്കി ചിരിച്ചു കൊണ്ട് പ്രിയ പറഞ്ഞു.
“”പോടീ….. ഞാൻ നോക്കിയൊന്നും ഇല്ല “”
അവൻ അത് നിഷേധിച്ചു കൊണ്ട് പറഞ്ഞു…
“””വേണ്ട….. മോനെ ഉരുളണ്ട … ഞാൻ കണ്ടു “””