രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Posted by

“ഒന്നും ഇല്ല ..നിനക്കും കെട്ട്യോനും സുഖം തന്നെ ആണല്ലോ ല്ലേ ?”
മഞ്ജുസിന്റെ അച്ഛൻ ഞങ്ങൾക്കിട്ടു താങ്ങി ചിരിയോടെ തിരക്കി .

“ആഹ്…കുഴപ്പല്യ …”
മഞ്ജുസ് അതുകേട്ടു കണ്ണിറുക്കി നാണത്തോടെ പറഞ്ഞൊപ്പിച്ചു .

“മ്മ്….പിന്നെ അവൻ ഈയാഴ്ച എങ്കിലും ഇങ്ങോട്ടൊന്നു എഴുന്നള്ളുമോ ?”
ഒന്നമർത്തി മൂളി പുള്ളിക്കാരൻ ഗൗരവത്തിൽ തിരക്കി .

“അയ്യോ..അച്ഛാ അവനു നല്ല സുഖമില്ല , നല്ല പനി ആണ് .ഈയാഴ്ച വരാനൊന്നും സാധ്യത ഇല്ലാട്ടോ ”
മഞ്ജുസ് മടിച്ചു മടിച്ചു പറഞ്ഞു എന്നെ നോക്കി .

“മ്മ്….ഇതൊക്കെ ഞാൻ വിശ്വസിക്കണമായിരിക്കും ?”
മഞ്ജുസിന്റെ അച്ഛൻ ചിരിയോടെ തിരക്കി .

“അയ്യോ അച്ഛാ സത്യായിട്ടും അവനു സുഖമില്ല . അതല്ലേ ഞാൻ കോളേജിൽ പോവാതെ ലീവ് എടുത്തിരിക്കുന്നെ ”
മഞ്ജുസ് വായിൽ വന്ന നുണ ഒകെ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു .

“ഉവ്വ ഉവ്വ ..കെട്ട്യോനും കൊള്ളാം കെട്ട്യോളും കൊള്ളാം.എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട പെണ്ണെ ”
മഞ്ജുസിന്റെ അച്ഛൻ ഗൗരവത്തിൽ പറഞ്ഞു കാൾ കട്ടാക്കി .

അതോടെ ഒന്ന് കണ്ണിറുക്കികൊണ്ട് മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ഡാ ..ഈയാഴ്ച കഴിഞ്ഞാൽ പൊക്കൊളുണ്ട് . അല്ലേൽ എന്റെ വെല പോകും ”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“ഓക്കേ …ഒരാഴ്ച്ച കഴിഞ്ഞാൽ അല്ലെ ..അത് നമുക്ക് നോക്കാം ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു മുണ്ടു ശരിക്കുടുത്തു . പിന്നെ എഴുനേറ്റു ബാത്റൂമിലേക്ക് നടന്നു .

“അമ്മയും അഞ്ജുവും ഒകെ എന്തിയെടി ?”
ഞാൻ ബാത്റൂമിലേക്ക് പോകാൻ നേരം മഞ്ജുസിനോടായി തിരക്കി .

“അഞ്ചു കോളേജിൽ പോയി . അമ്മ തറവാട്ടിക്കു പോകാൻ നിൽക്കുന്നുണ്ട് . സുമേഷിപ്പോ ഓട്ടോയും കൊണ്ട് വരും ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..അപ്പൊ നമുക്ക് സുഖായി . ഡാഡി മമ്മി വീട്ടിൽ ഇല്ല , തടയാനായി ആരുമില്ല. വിളയാടാൻ വാടി മിസ്സെ മഞ്ജുസേ…”
ഞാൻ ബാത്റൂമിലെ ഡോറിൽ കൊട്ടി പയ്യെ പാടി .

“ഹി ഹി….നല്ല രസം ഉണ്ട്…”
മഞ്ജുസ് അതുകേട്ടു പൊട്ടിച്ചിരിച്ചു ബെഡിലേക്കിരുന്നു .

“അല്ലെടി നീ കാര്യം ആയിട്ട് പറഞ്ഞതാ ?”
ഞാൻ ബാത്റൂമിലെ വാതിൽ പാതി ചാരികൊണ്ട് മഞ്ജുസിനെ നോക്കി .

“എന്ത് ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“വയറു വീർക്കുന്ന കാര്യേ…”

Leave a Reply

Your email address will not be published. Required fields are marked *