ഞാൻ ചിരിയോടെ പറഞ്ഞു .
“അതേടാ . ഞാൻ കുറെ ആലോചിച്ചു . മാത്രമല്ല അമ്മയൊക്കെ ചോദിച്ചു തുടങ്ങി .”
മഞ്ജുസ് സ്വല്പം ജാള്യതയോടെ പറഞ്ഞു .
“ആണോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“മ്മ്..മ്മ്..”
മഞ്ജുസ് ചുണ്ടു കൂർപ്പിച്ചുകൊണ്ട് തലയാട്ടി .
“എന്താ ചോദിച്ചത് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“നമ്മള് രണ്ടുപേരിൽ ആർക്കേലും വല്ല കുഴപ്പം ഉണ്ടോന്നു ..”
മഞ്ജുസ് സ്വല്പം നാണത്തോടെയാണ് അത് പറഞ്ഞത് .
“ശേ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“അപ്പൊ നിക്കും തോന്നി , ഇനി വല്ലാണ്ടെ നീട്ടണ്ടാന്നു . മാത്രമല്ല കുട്ടികളൊക്കെ ആയാൽ നിനക്ക് കുറച്ചു ഉത്തരവാദിത്തം വരും ന്നാ എല്ലാരും പറയണേ ”
മഞ്ജുസ് നഖം കടിച്ചു കൊണ്ട് എന്നെ നോക്കി .
“ഓഹ് പിന്നെ …”
ഞാൻ അത് ഒഴുക്കൻ മട്ടിൽ തള്ളിക്കളഞ്ഞു .
“എന്തായാലും അങ്ങനെ ആവട്ടെ ല്ലേ ?”
മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .
“ആയിക്കോട്ടെ. നിനക്കിപ്പോ സമ്മതം ആണോ ? എന്നെ ഇപ്പഴേ പണി തുടങ്ങാം. ഒരഞ്ചു മിനുട്ട് ..”
ഞാൻ കക്കൂസിൽ പോണ്ട കാര്യം ഓർത്തു പറഞ്ഞു .
“പോടാ….അങ്ങനെ എടിപിടിന്നു വേണമെന്നല്ല പറഞ്ഞത് . എന്തായാലും വെക്കേഷന് ടൂർ പോവല്ലേ . ആ ടൈമിൽ നമുക്ക് എല്ലാം സെറ്റാക്കാം…”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു മുഖം താഴ്ത്തി .
“ഡീ ഡീ ..നീ ഇങ്ങനെ നാണിക്കല്ലേ ..”
അവളുടെ മുഖം ചുവന്നത് കണ്ടു ഞാൻ ചിരിച്ചു .
“പോ കവി …”
മഞ്ജുസ് പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് ബെഡിലേക്കു മുഖം പൂഴ്ത്തി ചിരിച്ചു .
“എടി ..എല്ലാം സെറ്റ് എന്ന് പറയുമ്പോ …എല്ലാം അതിൽ പെടും ട്ടോ…”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .
“നോക്കട്ടെ ..”
മഞ്ജുസ് ഊറിച്ചിരിച്ചു .
“നോക്കാൻ ഒന്നും ഇല്ല …”
ഞാൻ തീർത്തു പറഞ്ഞു ബാത്റൂമിലെ വാതിൽ അടച്ചു .
——–*******———*******———******———–******———******———-
കുറച്ചു മാസങ്ങൾക്കു ശേഷം !