രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Posted by

മാത്രമല്ല ഇടക്കിടെയുള്ള ഹോസ്പിറ്റൽ അപ്‌ഡേറ്റ് എന്നെ കൂടുതൽ തീ തീറ്റിച്ചു . ഏഴാം മാസത്തിൽ തന്നെ മഞ്ജുവിനെ ഡെലിവെറിക്ക് കയറ്റി എന്ന് അറിഞ്ഞ സമയം എന്റെ നെഞ്ചിടിപ്പ് കൂടി തുടങ്ങി . കയ്യും കാലുമൊക്കെ വിറച്ചു വണ്ടി പോലും ഓടിക്കാൻ പറ്റാത്ത അവസ്ഥ !

“കണ്ണേട്ടാ ചേച്ചിയെ തിയറ്ററിലോട്ട് മാറ്റി ..”

“മോനെ ..പേടിക്കാൻ ഒന്നുമില്ലെന്ന ഡോകടർ പറഞ്ഞത്..നീ ടെൻഷൻ ആവണ്ട ”

“അവൾക്ക് ഒന്നും ഇല്ലെടാ ..”

“നീ പേടിക്കല്ലേ കണ്ണാ , ഇങ്ങനെയൊക്കെ ഇടക്കു ഉണ്ടാകും . പ്രായം തികയാത്ത കൊച്ചുങ്ങളാകുമ്പോ ചൂടിൽ ഇട്ടുവെക്കുവേം ചെയ്യും [ഇൻകുബേറ്റർ ] ”

അങ്ങനെ അഞ്ജുവും , മഞ്ജുവിന്റെ അച്ഛനും എന്റെ അമ്മയുമൊക്കെ പലതും പറഞ്ഞു എന്നെ ആശ്വസിപ്പിക്കുകയും പേടിപ്പിക്കുകയുമൊക്കെ ചെയ്തു ! അങ്ങനെ ദൈവം സഹായിച്ചു ഞൻ എങ്ങനെയൊക്കെയോ അവിടെ എത്തിയെന്നു പറയാം ! ഓടിക്കിതച്ചുകൊണ്ടാണ് ഞാൻ ഓപ്പറേഷൻ തിയറ്ററിനടുത്തേക്കുള്ള ഇടനാഴിയിലേക്കെത്തിയത് .

പക്ഷെ ഞാൻ കയറി ചെല്ലുന്ന സമയത്തെ അമ്മയുടെയും അഞ്ജുവിന്റേയും മഞ്ജുസിന്റെ അച്ഛന്റെയും അമ്മയുടേയുമൊക്കെ ഭാവം കണ്ടപ്പോൾ ഞാൻ ഒന്ന് പതറി ! ഈശ്വര അന്ന് കണ്ട സ്വപ്നം യാഥാർഥ്യമാകാൻ പോകുവാണോ എന്നുള്ള ചിന്തയിൽ എന്റെ കയ്യും കാലും വിറച്ചു തുടങ്ങി .

എന്നെക്കണ്ടതും അവരുടെയൊക്കെ മുഖത്ത് കൃത്രിമമായ ചിരി വിടർന്നു .

“ആഹ്…കവി എത്തിയോ..വാ മോനെ വാ…”
മഞ്ജുസിന്റെ അച്ഛൻ എന്റെ അടുത്തേക്ക് നടന്നടുത്തു .

മറ്റുള്ളവരൊക്കെ അങ്ങിങ്ങായി ചിതറി നിൽപ്പുണ്ട് .

“എന്തായി അച്ഛാ ? മഞ്ജുസ് എവിടെ ?”
ഞാൻ ഒരു കരച്ചിലിന്റെ വക്കോളമെത്തികൊണ്ട് തിരക്കി .

“ഒക്കെ പറയാം മോൻ ഇരിക്ക്….”
അവിടുള്ള കസേരകളിലേക്ക് ചൂണ്ടിക്കൊണ്ട് മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു .

അതോടെ ഞാനും പുള്ളിയും അടുത്തടുത്തായി ഇരുന്നു . മഞ്ജുസിന്റെ അമ്മയും എന്റെ അമ്മയും അഞ്ജുവുമൊക്കെ ആ സമയം കൊണ്ട് ഞങ്ങളുടെ അടുത്തേക്കെത്തി .

“പേടിക്കാൻ ഒന്നും ഇല്ല കവി ,ഡെലിവറി ഒക്കെ കഴിഞ്ഞു. ..പക്ഷെ ”
മഞ്ജുസിന്റെ അച്ഛൻ ഒന്ന് പറഞ്ഞു നിർത്തി.

“എന്താ ഒരു പക്ഷെ ?”
ഞാൻ ചെറിയ പേടിയോടെ ചോദിച്ചു .

“ഒരാണും ഒരു പെണ്ണും ആണ് കണ്ണേട്ടാ …”
എന്റെ വിഷമത്തിനിടയിലും അഞ്ജു ആ സന്തോഷ വാർത്ത എന്നെ അറിയിച്ചു !

അച്ഛനായതിന്റെ സന്തോഷം എനിക്കെന്തോ ആ സമയം തോന്നിയില്ല , എന്റെ മഞ്ജുസിനു എന്തുപറ്റി എന്നത് മാത്രമായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത് . അവളെ കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല . ആൺ കുട്ടിയെ മോഹിച്ച മഞ്ജുസിനു ആൺകുട്ടിയെയും പെൺകുഞ്ഞിനെ മോഹിച്ച എനിക്ക് പെൺകുട്ടിയെയും ഒരുമിച്ചു തന്ന ദൈവത്തിനു സ്തുതി !

Leave a Reply

Your email address will not be published. Required fields are marked *