കോളേജിൽ നിന്നുള്ള ടൂറിൽ മഞ്ജുസ് ഒപ്പം വേണമെന്ന് പിള്ളേർക്കൊക്കെ ഒരേ നിർബന്ധം ! പക്ഷെ സ്വന്തം പിള്ളേരെ ഇട്ടിട്ടു പോകാൻ അവൾക്കും മനസു വന്നില്ല. ഒടുക്കം ഞാൻ തന്നെ നിർബന്ധിച്ചു കക്ഷി മനസില്ല മനസോടെ പോയി ! പിള്ളേർക്ക് ഒരു വയസൊക്കെ ആയതല്ലേ ഇനി ധൈര്യമായിട്ട് പോകാമെന്നൊക്കെ ഞാൻ ആണ് അവളോട് പറഞ്ഞത് .
പക്ഷെ അതെനിക്കു മുട്ടൻ പാര ആയി . രണ്ടെണ്ണവും കൂടി ചെവിതല കേൾപ്പിച്ചിട്ടില്ല . എന്റെ റോസ് മോള് അത്ര കുഴപ്പമില്ല . മറ്റവൻ മഞ്ജുസുമായാണ് കൂടുതൽ ഒട്ടിപിടുത്തം ! അതുകൊണ്ട് ഞാൻ തൊട്ടാൽ തന്നെ കരയും ! പിന്നെ അഞ്ജു ഉള്ളതുകൊണ്ട് കുഴപ്പം ഇല്ല . അവളെ ചെക്കന് കുറച്ചൊക്കെ ബോധിക്കും !
ഞാൻ അങ്ങനെ ഫോൺ എടുത്തു മഞ്ജുസിനെ വിളിച്ചു . ഒന്ന് രണ്ടു റിങ് അകഴിഞ്ഞപ്പോഴേ കക്ഷി ഫോൺ എടുത്തു .
“ഹലോ….”
ഞാൻ പയ്യെ തിരക്ക്കി.
“ആഹ്..പറ കവി..”
മഞ്ജുസ് പയ്യെ പറഞ്ഞു .
“എടി എത്താറായോ ?”
ഞാൻ സ്വല്പം ഉറക്കെ ചോദിച്ചു . അവൾ വരുന്ന ബസ്സിലെ ഒച്ചയും ബഹളവും കാരണം പറയുന്നത് ശരിക്ക് കേൾക്കുന്നില്ല .
“ആഹ്….രാത്രി എത്തും. എത്തിയാൽ ഞാൻ വിളിക്കാം …”
മഞ്ജുസ് ഉറക്കെ പറഞ്ഞു .
“ആഹ്….ഓക്കേ…”
ഞാനും പറഞ്ഞു .
“പിന്നെ എന്റെ കൊച്ചുങ്ങളൊക്കെ എന്തിയെടാ ? നീ അവറ്റങ്ങളെ കൊന്നോ ?”
മഞ്ജുസ് ചിരിയോടെ തിരക്കി .
“ആഹ്..ഇങ്ങനെ പോയാൽ നിന്റെ ചെക്കനെ ഞാൻ കൊല്ലും ”
ഞാൻ അഞ്ജുവിന്റെ കയ്യിലിരിക്കുന്ന ആദിയെ നോക്കി പറഞ്ഞു .
“പാ …പോടാ….എന്ന നിന്റെ റോസമ്മയെ ഞാനും കൊല്ലും …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“എടി ഒന്ന് വേഗം വാടി . ഈ ചെക്കൻ പാല് പോലും കുടിക്കാൻ കൂട്ടാക്കുന്നില്ല ”
ഞാൻ തമാശ കളഞ്ഞു സീരിയസ് ആയി .
“വരുവല്ലേ കവി ..നീ നിര്ബന്ധിച്ചിട്ടല്ലേ ഞാൻ പോയെ . പിന്നെന്താ ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“ഒക്കെ ശരി തന്നെ മോളെ…പക്ഷെ …”
ഞാൻ പറഞ്ഞു നിർത്തി എന്റെ തോളിൽ കിടക്കുന്ന റോസമ്മയെയും അഞ്ജുവിന്റെ മടിയിൽ കിടക്കുന്ന ആദിയെയും നോക്കി .
“നിനക്ക് ഇരട്ട പ്രസവിക്കാൻ കണ്ടൊരു നേരം …”
ഞാൻ ഫോണിലൂടെ പയ്യെ പറഞ്ഞതും മഞ്ജുസ് മറുതലക്കൽ പൊട്ടിച്ചിരിച്ചു !
അവസാനിച്ചു നന്ദി – സാഗർ കോട്ടപ്പുറംവിഷമിക്കണ്ട , രതിശലഭങ്ങളുടെ നാലാം ഭാഗം ഉടൻ വരും ! ആദ്യമേ ക്ളൈമാക്സ് പറഞ്ഞു എഴുതുന്ന രീതി തുടരുന്നു . അതുകൊണ്ടാണ് ഇത്രപെട്ടെന്ന് ഒരു ഹാപ്പി എൻഡിങ് സമ്മാനിച്ചത് .
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന മഞ്ജുവിന്റെയും കവിന്റെയും കഥകൾ , ടൂർ , ഫാന്റസി ഒകെ അടുത്ത ഭാഗത്തിൽ വായിക്കാവുന്നതാണ് .
അടുത്ത ഭാഗത്തിന് ഇടാൻ പറ്റിയ പേരും എന്റെ സുഹൃത്തുക്കളിൽ നിന്നു പ്രതീക്ഷിക്കുന്നു . ഏറ്റവും കൂടുതൽ ആളുകൾ പിന്താങ്ങുന്ന പേര് സ്വീകരിക്കും
എല്ലാവര്ക്കും , സർവോപരി പ്രിയ കമ്പിക്കുട്ടന് നന്ദി നന്ദി നന്ദി – സാഗർ കോട്ടപ്പുറം