“ആള് നല്ല ലൂക്ക് ആയിട്ടുണ്ടല്ലോ ..”
അവളുടെ ദേഷ്യം ഒന്നും കാര്യമാക്കാതെ വിവേകേട്ടൻ മായേച്ചിയെ ഒന്നളന്നെടുത്തു!
അപ്പോഴാണ് സാരീ സ്വല്പം സ്ഥാനം മാറി വയറൊക്കെ എക്സ്പോസ്ഡ് ആയി കിടക്കുന്നത് മായേച്ചി കാണുന്നത് .വിവേകേട്ടന്റെ നോട്ടം അങ്ങോട്ട് പാളിയതും മായേച്ചി ദേഷ്യത്തോടെ സാരി ഒന്ന് വലിച്ചിട്ടു .
“നേരെ നോക്കെടോ ..”
വിവേകിന്റെ നോട്ടം കണ്ടു മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു . വിവേകേട്ടൻ അത് കേട്ട് പയ്യെ ഒന്ന് പുഞ്ചിരിച്ചു .
“മായെക്കെന്നെ ഇഷ്ടമല്ലേ ?”
അധികം മുഖവുരക്കൊന്നും നിൽക്കാതെ ശാന്തനായി പതിഞ്ഞ സ്വരത്തിൽ വിവേകേട്ടൻ ചോദിച്ചു .
“വിവേക് പ്ലീസ്..ഞാൻ പറഞ്ഞില്ലേ..നിങ്ങളൊന്നു പോയി തരൂ ”
വിവേകേട്ടൻ ചോദിച്ചതിന് മറുപടി പറയാതെ മായേച്ചി വീണ്ടും ഉരുണ്ടു കളി തുടങ്ങി .
“ഞാൻ പോകാം…പക്ഷെ മായ എന്നെ ഇഷ്ടമാണെന്നു പറയണം ”
വിവേകേട്ടൻ ഒന്നുടെ ബലം പിടിച്ചതോടെ മായേച്ചി കുഴങ്ങി .
കക്ഷിക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു താല്പര്യം ഒകെ ഉണ്ട്. പിന്നെ ഞങ്ങളൊക്കെ എന്ത് പറയുമെന്ന നാണം ആണ് ഈ പിടിവാശിക്കു കാരണം . കുറെ കാലം വാശിപ്പുറത്തു നിന്നിട്ട് വീണ്ടും പെട്ടെന്ന് പ്രേമം , കല്യാണം എന്നൊക്കെ പറയുമ്പോ ആർക്കായാലും ഒരു മടി കാണും !
“എനിക്ക് ഇഷ്ടമല്ല…”
മായേച്ചി മാറിൽ കൈപിണച്ചു കെട്ടി ഗൗരവത്തിൽ പറഞ്ഞു .
“ഓക്കേ..ഇനി കാരണം കൂടി പറ…”
വിവേകേട്ടൻ ഒരു ഭാവ വ്യത്യസവുമില്ലാതെ ചോദിച്ചു .
“ഇഷ്ടമല്ല..അത് തന്നെ കാരണം . എടോ എന്റെ അമ്മ ഇപ്പൊ വരും . അതിന്റെ മുൻപേ ഒന്ന് പോകുവോ ”
മായേച്ചി സ്വല്പം ദേഷ്യത്തിൽ അകത്തേക്ക് നോക്കികൊണ്ട് പല്ലിറുമ്മി .
“ആണോ ? എന്ന അമ്മ വരട്ടെ. ഞാൻ അമ്മയോട് സംസാരിക്കാം , മകളെ എനിക്ക് തരുവോന്നു ?”
വിവേകേട്ടൻ ചിരിയോടെ പറഞ്ഞു മായേച്ചിയേം കടന്നു വീടിനകത്തേക്ക് കയറി .
“ഡോ ..അവിടെ നിന്നെ ..എങ്ങോട്ടാ ഈ ഓടിപോണേ?”
വല്യ സ്വാതന്ത്ര്യത്തിൽ മായേച്ചിയുടെ വീടിന്റെ ഉമ്മറത്തേക്ക് കയറാൻ ഒരുങ്ങിയ വിവേകേട്ടന്റെ മുൻപിൽ കയറി നിന്നുകൊണ്ട് മായേച്ചി കണ്ണുരുട്ടി .
“ചെ ..താനെന്ത് ആളാടോ ? ഒരാളെ മുറ്റത്തു നിർത്തിയിട്ടാണോ സംസാരിക്കുന്നത് ? അറ്‌ലീസ്റ് ഒന്ന് കേറിയിരിക്കാൻ പറഞ്ഞൂടെ ?”
മായേച്ചിയുടെ സ്വല്പം വിയർത്തു തുടങ്ങിയ കഴുത്തും മേൽച്ചുണ്ടിന്റെ വശങ്ങളും നോക്കി വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .
“ഒന്ന് പോടോ…വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ”
മായേച്ചി അവന്റെ കിന്നാരം കേട്ട് പല്ലിറുമ്മി .
അപ്പോഴേക്കും ഹേമാന്റി മായേച്ചിക്കുള്ള ചായയും പലഹാരവുമൊക്കെ ആയി ഉമ്മറത്തേക്കെത്തി . മുറ്റത്തു നിൽക്കുന്ന മായേച്ചിയെയും വിവേകേട്ടനെയും ചെറിയൊരു അമ്പരപ്പോടെ നോക്കികൊണ്ട് തന്നെയാണ് ഹേമാന്റി കടന്നു വന്നത് .