അങ്ങനെ ചിന്തിച്ച് അവൾ അയാളോട് വീണ്ടും പണം ചോദിക്കണമെന്നു ഉറപ്പിച്ചു..
അടുത്ത ദിവസം സോണിയയെ സ്കൂളിൽ കൊണ്ട് വിട്ട ശേഷം സ്വാതി ജയരാജിനെ നോക്കി. അയാൾ അവൾക്കായി പതിവുപോലെ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ അയാളുടെ ക്ഷെമയെക്കുറിച്ച് അവൾ ചിന്തിച്ചു. വളരെ ദിവസങ്ങൾക്ക് ശേഷം വീണ്ടും അവരുടെ കണ്ണുകൾ കണ്ടുമുട്ടി. സ്വാതി പരിഭ്രാന്തയായി. എന്നാലും മനസിനെ ശാന്തപ്പെടിത്തിക്കൊണ്ട് അവൾ പതിയെ അയാളുടെ അടുത്തേക്ക് പോയി..
സ്വാതി: താങ്കൾ ഒന്നു ഞങ്ങളുടെ വീട്ടിൽ വരാമോ?
ജയരാജ്: (ഞെട്ടൽ മാറ്റിക്കൊണ്ട്) തീർച്ചയായും.. എപ്പോൾ വരണം?
സ്വാതി: കുറച്ച് കഴിഞ്ഞ് വരാൻ പറ്റുമോ?
ജയരാജ്: അരമണിക്കൂറിനുള്ളിൽ..
അയാളെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ സ്വാതി സമ്മതം മൂളിക്കൊണ്ട് തിരിഞ്ഞു. അത്രയ്ക്ക് അവൾ വിറക്കുന്നുണ്ടായിരുന്നു. അവൾ വേഗം നടന്നു വീട്ടിലേക്കു പോയി. സ്വാതി വീട്ടിലെത്തി അവളുടെ ദൈനംദിന വീട്ടുജോലികൾ ആരംഭിച്ചു. അവളെ ഞെട്ടിച്ചു കൊണ്ട് കൃത്യം 30 മിനിട്ടായപ്പോൾ വീട്ടിലെ ഡോർബെൽ മുഴങ്ങി. ഉയർന്ന ഹൃദയമിടിപ്പോടെ സ്വാതി പോയി വാതിൽ തുറന്നു. ജയരാജ് അവിടെ നിൽക്കുന്നുണ്ടായിയുന്നു. അവൾ അയാളെ ഒരു പുഞ്ചിരി തന്റെ ചുണ്ടിൽ വരുത്തിക്കൊണ്ട് സ്വാഗതം ചെയ്തു. ഒരു ഫോർമാലിറ്റി എന്നാ നിലക്ക് ജയരാജ് അവളോട് സംസാരിക്കാൻ നിൽക്കാതെ നേരെ അൻഷുലിന്റെ മുറിയിലേക്ക് ചെന്നു. അൻഷുലിനെ കാണുകയും അദേഹത്തിന്റെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. താൻ എങ്ങനെ, എവിടെയാണ് വീണതെന്നും 2 മാസത്തെ വേദനയുടെ കഥയും അൻഷുൽ വിശദീകരിക്കാൻ തുടങ്ങി. ജയരാജ് അദ്ദേഹം പറയുന്നത് ചെറുതായി മാത്രം ശ്രദ്ധിക്കുകയും വാതിലിനടുത്തേക്ക് നോക്കി സ്വാതിയുടെ എന്തെങ്കിലും അടയാളങ്ങൾ കാണുന്നുണ്ടോന്നു നോക്കുകയും ചെയ്തു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു സ്വാതി ഒരു ചായയുമായി വന്നു. ഇതാദ്യമായാണ് അവൾ ജയരാജിന് ചായ നൽകുന്നത്. അയാൾ ചായ അവളുടെ കയ്യിൽ നിന്നു വാങ്ങി കുടിച്ചു. ശേഷം അവൾക്ക് നന്ദി പറഞ്ഞു. എന്നിട്ട് അയാൾ അൻഷുലിനോട് വിട വാങ്ങി മുറിക്കു പുറത്തേക്ക് നടക്കാൻ തുടങ്ങി. സ്വാതി അൻഷുലിൽ നിന്ന് സ്വയം ഒഴിയുകയും പയ്യെ പുറത്തേക്ക് പോകുകയും ചെയ്തു.
(അൻഷുലിനു കേൾക്കാൻ കഴിയില്ലെന്ന വിശ്വാസത്തിൽ)
സ്വാതി: ജയരാജ് സാർ, താങ്കൾ എനിക്ക് 2000 രൂപ തരൂ.. അടുത്ത മാസം തീർച്ചയായും ഞാൻ താങ്കൾക്കത് മടക്കിനൽകാം. ഉടനെ എനിക്ക് എവിടെയെങ്കിലും ജോലി ലഭിക്കും.
ജയരാജ്: സ്വാതി.. നിനക്കെവിടുന്നു ജോലി കിട്ടും? നീ ഇപ്പൊ തന്നെ എന്തു മാത്രം പരിശ്രെമിച്ചു..
സ്വാതി: ദയവായി എനിക്ക് കുറച്ച് പണം കടം തരൂ.. അല്ലെങ്കിൽ അവർ സോണിയയെ സ്കൂളിൽ നിന്ന് പുറത്താക്കും..
ജയരാജ്: ഞാനും അവൾ സ്കൂളിൽ നിന്ന് പുറത്താക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല.. അതിനാൽ ഞാൻ ഒന്നു കൂടി മുൻപ് പറഞ്ഞ ഓപ്ഷൻ നിനക്ക് മുന്നിൽ വെക്കുകയാണ്.. വെറും അര മണിക്കൂർ മാത്രം മതി സ്വാതി..
സ്വാതി: (കണ്ണീരിന്റെ വക്കിൽ) എന്റെ ഈയൊരു അവസ്ഥയെ എന്തിനാ നിങ്ങളിങ്ങനെ മുതലെടുക്കുന്നത്?
ജയരാജ്: നിങ്ങൾ ഇപ്പോൾ നിസ്സഹായരാകുകയാണ്.. നിങ്ങളെ പിന്തുണയ്ക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്.. എന്റെ എല്ലാ ജോലികളും മാറ്റിവെച്ചിട്ട്.. എനിക്കിന്ന് അടുത്ത തിരഞ്ഞെടുപ്പിനുള്ള മീറ്റിംഗിനു സിറ്റിയിൽ പോകേണ്ടതാണ്.