നന്ദന 3 [Rizus]

Posted by

നന്ദന 3

NANDANA PART 3 | AUTHOR : RIZUS | PREVIOUS PART
[https://kambimaman.com/tag/rizus/]

 

“ഹലോ ആരാ”
അവൾ ഡോർ തുറന്നു മുഖത്തേക്ക് വീണു കിടക്കുന്ന മുടി ചെവിക്കു പിന്നിൽ ഒതുക്കി
ചോദിച്ചു
അത് ചോദിക്കുമ്പോഴും അവളുടെ ഭംഗി നോക്കി നിൽക്കുകയായിരുന്നു.പെൺകുട്ടികളോട്
അടുത്തിഴകുമെങ്കിലും അവരുടെ സൗന്ദര്യത്തിലൊന്നും ഞാൻ ശ്രദ്ധ കൊടുക്കാറില്ല അധവാ താൻ
നോക്കിയിട്ടുണ്ടെൽ അത് നന്ദൂട്ടിയെ മാത്രമാണ് വേറെയാരുടെയും സൗന്ദര്യം അവൻ
ആസ്വാതിക്കാറില്ല ആ തനിക്കെന്തു പറ്റി വന്ന കാര്യം പോലും പറയാതെ.. അവൻ വേഗം ബോധം
വീണ്ടെടുത്തു പറഞ്ഞു തുടങ്ങി.

“ഇത് രാജശേഖരന്റെ വീടല്ലേ”
“അതെ താനാരാ”
ആ ചേദ്യത്തിൽ ലേശം അഹങ്കാരമുള്ളത് പോലെ തോന്നി
“അത് ഞാൻ അവരോട് പറഞ്ഞാൽ പോരേ”
ആ അഹങ്കാരത്തിന് ചെറിയൊരു ഡോസും കൊടുത്തു
“മ്മ്‌..”
ഒന്നമർത്തി മൂളി…
ആ മൂളലിലറിയാം ഞാൻ പറഞ്ഞത് ഇഷ്ട്ടമായിട്ടില്ലാന്ന്
“അച്ഛാ”
അവൾ ഉള്ളിലേക്ക് നോക്കി കൊണ്ട് ഉറക്കെ വിളിച്ചു
കുറച്ചു കഴിഞ്ഞപ്പോഴേക്കും വൈറ്റ് സിൽക്ക് ജുബ്ബയും അതേ കളർ തുണിയും എടുത്തുകൊണ്ട്
കണ്ടാൽ മാന്യൻ (കണ്ടാൽമാത്രം) എന്ന് തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് വന്നു
“ആരാ മനസ്സിലായില്ലല്ലോ”
എന്നെ മനസ്സിലാവാത്തത്കൊണ്ട് മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു
“നിങ്ങളുടേതല്ല ടൗണിലുള്ള ടെക്സ്റ്റൈൽസ്‌ ഷോപ്പ്”
“അതെ..”
“ആ ബിൽഡിങ് ഞങ്ങളുടേതാണ് അതിൻറെ റെന്റ് മൂന്നുമാസമായി പെന്റിങ്ങാണല്ലോ…”
ഒന്ന് നിർത്തി അയാളെ നോക്കി മുഖവുര കൂടാതെ പറഞ്ഞു തുടങ്ങി “അതിൻറെ കാര്യം
സംസാരിക്കാൻ വേണ്ടിയാണ് ഞാൻ വന്നത് നിങ്ങളുടെ കടയുടെ മാനേജറിനു ഞാൻ ഈ കാര്യം
സംസാരിക്കാൻ വേണ്ടി വിളിച്ചിരുന്നു അയാളുടെ ബിഹേവിങ് ശരിയല്ലാത്തതു കൊണ്ടാണ് ഞാൻ
തന്നെ നേരിട്ട് വന്ന് സംസാരിക്കാന്ന് വിചാരിച്ചത്..”
ഞാൻ നോർമലായി തന്നെ പറഞ്ഞു
“ബിസിനസ് ഒക്കെ കുറച്ചു മോശമണല്ലോ മോനെ റെന്റിന്റെ കാര്യത്തിൽ കുറച്ചു
സമയമെടുക്കും”
“അതെന്താ അങ്ങനെ ഈപോൾ തന്നെ മൂന്നു മാസം പെന്റിങ്ങാണല്ലോ”
എന്റെ സംശയം മറച്ചുവെക്കാതെ ചോദിച്ചു
“അല്ലെങ്കിൽ മോനൊരു കാര്യം ചെയ്യൂ ആ റൂം ഞങ്ങൾക്ക് തന്നേക്ക്”
പെട്ടന്നയാൾ പറഞ്ഞു നിർത്തി ഞാൻ തറപ്പിച്ചൊന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല
ഇയ്യാളെവിടെ വരെ പോകുമെന്ന് കാണണമല്ലോ അതിനുവേണ്ടി തന്നെ ഞാനും അത് കേട്ട് നിന്നു…
അയാൾ വീണ്ടും തുടർന്നു
“എമൗണ്ടിന്റെ കാര്യത്തിൽ എന്തെന്നാൽ നിങ്ങൾ തന്നെ പറഞ്ഞാൽ മതി ഞങ്ങൾ തന്നേക്കാം..”
അപ്പോഴാണ് റൂട്ട് മനസ്സിലായത് …അയാൾ എൻറെ ബിൽഡിങ്ങിന് എന്നോട് തന്നെ വിലപേശാൻ
തുടങ്ങി വേറൊന്നുമല്ല ആ ബിൽഡിംഗ് നിൽക്കുന്ന ഏരിയ അത്യാവശ്യം പോപ്പുലർ ആയിട്ടുള്ള
ഏരിയയാണ്…അയാൾകിപ്പോൾ ആ ഷട്ടർ സ്വന്തമായി മേടിച്ചാൽ കൊള്ളാമെന്നുണ്ട്..അതു
ചോദിക്കുന്നേനുമില്ലേ ഒരന്തസ് ഇതൊരുമാതിരി നമ്മളെ വെറും ഉമ്പാമ്മാരാക്കികൊണ്ടുള്ള
വർത്താനം…

“അതിന് ഞങ്ങൾക്കാ പ്രോപ്പർട്ടി വിൽക്കാൻ താൽപര്യമില്ലെങ്കിലോ”
അത്രയും കേട്ട് നിന്നിട്ടും ഞാൻ ശാന്തമായി തന്നെ പറഞ്ഞു
രാജശേഖരൻ വീണ്ടും തുടർന്നു..
“മോൻ ഒന്ന് ചിന്തിച്ചു നോക്കിയേ.. ഞാനിതാ ഇപ്പോഴും പറയുന്നു എമൗണ്ട് വിഷയമാക്കണ്ട”
അയാളൊരു കൊണച്ച ചിരി ചിരിച്ചുകൊണ്ട് തുടർന്നു
..
“ദേ ഇനി താൽപര്യമുണ്ടാവാലോ”
അയാൾ വീണ്ടും നിന്ന് ചൊറിയുകയാണ് പച്ചയ്ക്ക് പൊലാടാൻ തോന്നിയതാണ് പ്രായതിനെ
ബഹുമാനിക്കേണ്ട എന്നുവിചാരിച്ചു നാകിന്‌ ലോക്കിട്ടുനിന്നു എന്നൊക്കെ പറയാം
“ഹഹ അതു കൊള്ളാലോ സാറേ അതെന്ത് കളിയാ..മനസ്സിലായില്ലല്ലോ
എനിക്കിതിന്റെ പിറകേ നടന്നു തലവേദന പിടിക്കാൻ വയ്യ അതുകൊണ്ടാണ് തലപ്പര്യമില്ല അത്ര
തന്നെ…”
അതും പറഞ്ഞു കൈ കെട്ടി അയാളുടെ പ്രതികരണം അറിയാൻ കാത്തുനിന്നു
‘മോനൊന്നൂടെ ആലോചിച്ചിട്ട് പറഞ്ഞ മതിട്ടോ”
ആ പറഞ്ഞതിൽ ചെറിയ വില്ലനിസം ഉണ്ടോയെന്ന് സംശയമുണ്ട്…
പക്ഷെ എനിക്കതിന് മറുപടി പോലും കൊടുക്കാൻ തോന്നിയില്ല എന്തോ അയാളുടെ സംസാരം എന്നെ
അത്രെയേറെ വെറുപ്പിച്ചിരുന്നു
“സാറേ ഒള്ള കാര്യം പറയാലോ ഒന്നും വിചാരിക്കരുത് രണ്ടു ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ
ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ല എങ്കിൽ ബാക്കിയുള്ളവഴി ഞാൻ കണ്ടോളാം”
ഞാൻ അയാളോട് പുച്ഛത്തോടെ നോക്കി പറഞ്ഞു കൊണ്ട് തിരിഞ്ഞുനടന്നു ഡോറിന്റെ സൈഡിൽ
മറ്റവൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിരുന്നുവെങ്കിലും ഞാനങ്ങോട്ട്
നോക്കാനൊന്നും നിന്നില്ല അല്ലെങ്കിലും ഇങ്ങനെ മാസ്സ് ഡയലോഗ് ഒക്കെ അടിച്ചിട്ട്
വരുമ്പോ അങ്ങോട്ടുമിങ്ങോട്ടും നോക്കി ഒലിപ്പിക്കാൻ നിക്കണേൽ എനിക്ക് താല്പര്യമില്ല
ഞാൻ വേഗം ബൈക്ക് എടുത്തു പാഞ്ഞു
തിരിച്ചു വീട്ടിലേക്ക് എത്തുന്ന വരെ മനസ്സിന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി
അങ്ങനെ വീട്ടിൽ ചെന്ന് ചായ കുടിച്ചു
ബാഗെടുത്തിറങ്ങി ഉമ്മി കാര്യം തിരക്കിയെങ്കിലും ഞാനൊന്നും വിട്ടുപറഞ്ഞില്ല രണ്ടു
ദിവസത്തിനുള്ളിൽ ശരിയാവും എന്ന് മാത്രം പറഞ്ഞു
ഞാൻ വണ്ടിയെടുത്തു നേരെ നന്ദുവിന്റെ വീട്ടിലേക്ക് പോയി വണ്ടി വീടിനു മുറ്റത്ത്
നിർത്തി ഹോർൺ അടിച്ചു പക്ഷേ അവളല്ല വന്നത് ലക്ഷ്മിയമ്മ ആയിരുന്നു
“അവളെവിടെ”
അവളെ കാണാത്തതു മൂലം ഞാൻ സ്വാഭാവികമായി തിരക്കി
“അവൾ ഇന്ന് ബസിനു പോയെടാ നീ നേരം വൈകൂന്നും പറഞ്ഞു”
“അല്ല നീയെവിടെ പോയതാ”
ലക്ഷ്മിയമ്മ പതിവ്‌ ചിരിയിൽ തിരക്കി
“ഞാനൊന്നു ടൗൺ വരെ പോയതാ..”
ഞാൻ വണ്ടിതിരിച്ചു.അവൾ പോയെന്നൂടെ കേട്ടപ്പോൾ എനിക്ക് കൂടുതൽ കലി കയറി… പിന്നെ
കോളേജിൽ പോവാനുള്ള മൂഡ് ഉണ്ടായില്ല.
ഞാൻ അവൾക്ക് വിളിച്ചതുമില്ല ഒരു പത്തു മിനിറ്റ് കാത്തു നിൽക്കാൻ പറ്റാത്തവരെ ഞാൻ
എന്തിന് വിളിക്കണം. ഞാൻ വണ്ടി തിരിച്ചു വീട്ടിലേക്ക് വിട്ടു..വീട്ടിലേക്ക് കയറാൻ
തുടങ്ങുമ്പോളാണ് ഫോൺ റിംഗ് ചെയ്യുന്നത് ഞാനറിഞ്ഞു ആദ്യം വിചാരിച്ചത് അവളാകും
എന്നാണ് പോക്കറ്റിൽ നിന്ന് എടുത്തു നോക്കുമ്പോൾ എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന
ഷംനാദ് ആയിരുന്നു
ഞാൻ കോൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് അടുപ്പിച്ചു
“എടാ അഫ്സലേ നീയെവിടാ”
അവൻ മുഖവുര ഒന്നും കൂടാതെ കോൾ എടുത്തപാടെ ചോദിച്ചു
“ഞാനിതാ വീട്ടിലുണ്ട് പറയടാ “
ഞാനും സാധാരണപോലെ പറഞ്ഞു
“എടാ… ചെറിയൊരു പ്രശ്നമുണ്ട്’
അവൻ ഒന്ന് നിർത്തി പറഞ്ഞു
“നീ കാര്യം പറ മച്ചാ”
“വേറൊന്നുമല്ലടാ ആ വിശാൽ നന്ദുവിനോടെന്തോ അനാവശ്യമായി പറഞ്ഞു..അവൾ ഞാൻ കയറിയ
ബസിലുണ്ടായിരുന്നു..അപ്പോ നിന്നെയൊന്നു വിളിച്ചു അറീക്കാന്നു വിചാരിച്ചു..’
അവൻ കാര്യത്തിന്റെ ഗൗരവം പറഞ്ഞുതന്നു
അത് കേട്ടപ്പോഴേ എന്റെ സമനില തെറ്റി തുടങ്ങിയിരുന്നു..
ഈ വിശാലാരാണെന്നു പറഞ്ഞില്ലല്ലോ ഞങ്ങളുടെ കോളേജിലുള്ളവൻ തന്നെയാണ് എന്റെ സീനിയർ
വെറും ഒരു കഴപ്പൻ..
അങ്ങനെ പറയുന്നതാവും ശരി..ശത്രു എന്നുപറയാൻ എനിക്ക് അവൻ മാത്രമേ
ഉണ്ടായിരുന്നുള്ളൂ..അവനു മായി മാത്രമാണ് ഞാൻ കേളേജിൽ ചെറിയ സീനുണ്ടായത്.
വേറൊന്നുമല്ല സ്ഥിരം പ്രശ്നം റാഗിങ്ങ് തന്നെ…അന്ന് തന്നെയവനെ പിടിച് ഞങ്ങൾ (അനന്തു,
ഷമി)ഭിത്തിയിൽ കയറ്റിയതാണ് അതന്നൊരു സസ്‌പെൻഷനിൽ തീർന്നതായിരുന്നു..പിന്നെയിതെന്ത്
കഴപ്പ്.
“ഹലോ ഡാ”
എന്റെ പ്രതികരണമൊന്നും കേൾക്കാത്തതിനാൽ ഞാൻ ലൈനിലുണ്ടെന്നു ഉറപ്പുവരുത്തി
“അഹ് നീയിപ്പോ എവിടെയുണ്ട്”
പെട്ടന്നെന്തെങ്കിലും ചെയ്യാൻ വേണ്ടി ചോദിച്ചു
“ഞാൻ ആ ബസിൽ തന്നെയിണ്ട് ഇപ്പോ പ്രശ്നമൊന്നുമില്ല എന്നാലും..നീയെവിടെ”
“ബസ് ഇപ്പൊ ഇവിടെയെത്തി”
എന്റെ സൗണ്ടിൽ ചെറിയ വ്യത്യാസം വന്നത് ഞാൻ അറിഞ്ഞു… ആകെ കലിപൂണ്ട രംഗം ന്യൂജേൻ
ഭാഷയിൽ പറയുവാണേൽ ഫുൾ ഡാർക്ക്സീനായി തുടങ്ങിയിരുന്നു
‘ഇവിടുന്നു രണ്ടാമത്തെ സ്റ്റോപ്പ് കേളേജാണ് നീ കോളേജിലേക്ക് പോരെ”
“മ്മ്‌”
ഞാനൊന്നാമർത്തി മൂളി ഫോൺ കാട്ടാക്കി..എന്റെ യമഹയെടുത്തു കോളേജ് ലക്ഷ്യമാക്കി പറന്നു
*__________________*

കോളേജിനു മുന്നിൽ കാത്തു നിന്നിരുന്ന ഞാൻ കാണുന്നത് കരഞ്ഞു കൊണ്ട് മുഖം പൊത്തി
ഇറങ്ങിവരുന്ന നന്ദുവിനെയാണ പക്ഷേ അവളെന്നെ
കണ്ടിരുന്നില്ല…

അതിനുശേഷമാണ് വിശാൽ ഇറങ്ങിവരുന്നത് അവൻറെ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു അത്
ആരാണെന്ന് എനിക്ക് അന്നേരം കൃത്യമായി മനസ്സിലായില്ല അടുത്തെത്തിയപോഴാണ് എനിക്ക് ആളെ
കത്തിയത് മറ്റാരുമല്ല ഇന്ന് രാവിലെ പോയി കണ്ടിരുന്ന രാജശേഖരന്റെ സന്തതി രണ്ടുപേരും
ഒരുമിച്ചു നടന്നു വരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.. ഇവളെന്താ ഇവൻറെ കൂടെ എന്ന് ഞാൻ
ചിന്തിക്കാതിരുന്നില്ല.

അതെന്തേലുതുമാകട്ടെ…ഞാൻ വേഗത്തിൽ നടന്നുപോകുന്ന നന്ദു വിൻറെ കയ്യിൽ പോയി പിടിച്ചു
അവൾ ആരാണെന്നറിയാതെ മുഖമുയർത്തി നോക്കുമ്പോഴാണ് എന്നെ കണ്ടത് കരഞ്ഞത് ഞാൻ
കാണാതിരിക്കാൻ വേണ്ടി ചിരിക്കാനാവൾ ഒരു പാഴ്ശ്രമം നടത്തി അത് പൂർണ്ണമായും
വിജയിച്ചില്ല എന്നുവേണം പറയാൻ പക്ഷേ എൻറെ മുഖഭാവം കണ്ടിട്ട് അവൾക്ക് ഞാൻ
പ്രശ്നങ്ങളെല്ലാം ഞാൻ അറിഞ്ഞിട്ടുണ്ടെന്നു മനസ്സിലായതും അവൾ ചെറുതായി വിതുമ്പി
തുടങ്ങിയിരുന്നു

“വേണ്ടച്ചൂ വേണ്ട മ്മക്ക് ക്ലാസീപോവാ”
ഞാൻ അത് വക വെക്കാൻ നിന്നില്ല അവളുടെ കയ്യും പിടിചുവലിച് അവനടുത്തേക്ക് നടന്നു
പിള്ളേരൊക്കെ എന്നെയും അവളെയും ആദ്യമായി കാണുന്ന പോലെ നോക്കുന്നുണ്ടായിരുന്നു…
ഞാനെന്തിനാണിവളുടെ കയ്യും പിടിച്ചു പോണതെന്നു അന്നേരം എനിക്കും
അറിയില്ലായിരുന്നു…അല്ലെങ്കിലും ഇതെന്താ തെലുഗ് ഫിലിമോ അവനെ ഒറ്റയടിക്ക് കാറ്റിൽ
പറത്തി നന്ദൂസിനേം വണ്ടിമേൽ കയറ്റി സ്ഥലം വിടാൻ… പക്ഷെ എന്റെയാ പോക് കണ്ട് ഷംനാദ്
ഷെമിക്കു വിളിച്ചറിയിചിരുന്നു…
നന്ദു അതിനിടയിൽ ഏങ്ങലടിച്ചു കരയുന്നുമുണ്ട്
“പ്രശ്നത്തിനൊന്നും പോണ്ട അച്ചൂ”
എന്നൊക്കെ വിളിച്ചുപറയുന്നത് എന്റെ ചെവിയെ കേട്ടൂള്ളൂ… എന്റെ ബോധമനസ്‌ ഒന്നും
ഉൾകൊണ്ടില്ല..
വിശാലും മറ്റവളും ഞങ്ങളെ തന്നെ നോക്കി നടന്നുവരുന്നുണ്ട് വിശാലിന് കാര്യം
മനസ്സിലായെങ്കിലും അവൾക്ക് കാര്യം അറിയില്ലായിരുന്നു..

ഞാൻ കേറിച്ചെന്നതും നടന്നു വരുന്ന അവന്റെ കോളറിൽ ശക്തിയായി പിടിചുലച്ചു
എന്നെക്കാളും ഹയിറ്റും സൈസും ഉണ്ടായിട്ടും അവനെയാന്നു ഞാൻ കയ്യിൽ കോർത്തു
അതെങ്ങെനെയാണെന്നു എനിക്കിന്നും അജ്ഞാതം.

“തെണ്ടിത്തരം കാണിചിട്ടാണോടാ പൊലയാടിമോനെ ആണത്തരം കാണിക്കണെ…”
ആ ഡയലോഗ്‌പറഞ്ഞു തീർക്കും മുന്നേ എന്നെയും അവനെയും ആരൊക്കെയോ ചേർന്നു പിടിച്ചു
മാറ്റിയിരുന്നു..മറ്റവളിപ്പോഴും വിശാലിന്റെ കയ്യും പിടിച്ചു നിൽക്കുവാണ് വിശാലിന്റർ
കണ്ണിലെ പക ഞാൻ കണ്ടു..അതിനിടയിൽ വിശാലും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു
എന്നെപിടിചു മാറ്റിയത് ഷെമിയും അനന്തുവും തന്നെയായിരുന്നു..

ബസ്റ്റോപിനു മുന്നിലായിരുന്നു ഞങ്ങളുടെ പരാക്രമം റോട്ടിലൂടെ പോകുന്നവരും പിള്ളേരും
എല്ലാരും ഞങ്ങളെ തന്നെ നോക്കുന്നുണ്ട് പിന്നെയാണ് നന്ദുവിനെ ഞാൻ തിരയുന്നത്. എന്റെ
ഒരു കൈ ഷെമിയും മറ്റെകൈ അനന്തുവും പിടിച്ചുവെച്ചിരുന്നു ഞാൻ ചുറ്റുമൊന്നു
കണ്ണോടിച്ചു പുതിയ അഡ്മിഷൻ എടുത്ത പിള്ളേരും സീനിയേഴ്‌സും എല്ലാവരും ഞങ്ങളുടെ
ചുറ്റും കൂടി നിപ്പുണ്ട്‌..പുതിയ പിള്ളേരുടെ മുഖത് “ഈ കോളേജിൽ എന്നും ഇങ്ങനെയാണോ”
എന്നൊരു ഭാവം.
ഇതൊക്ക മുഴുവൻ വീക്ഷിച്ചു നിക്കുമ്പോഴാണ് എന്റെ തോളിൽ ഒരു നനവ് പടരുന്നത് ഞാനറിഞ്ഞു
എനിക്ക് ആരാണെന്ന് ചിന്തികേണ്ട അവശ്യമുണ്ടായിരുന്നില്ല നന്ദുവാണെന്ന് മനസ്സിലായി.
ഞാനൊന്നു ഒതുങ്ങി എന്ന് കണ്ടതോടെ അവൾ എന്റെ പിടിവിട്ടിരുന്നു.കരച്ചിലിപ്പോഴും
നിർത്തിയിട്ടില്ല… പാവം തോന്നിയെങ്കിലും അവൾ ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇത്രയും
പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നില്ല എന്നാലോചിച്ചപ്പോൾ ആ സമയവും കുറച് ദേഷ്യം തോന്നി
അത് ഞാൻ മറച്ചു വെച്ചില്ല..
“അല്ലെങ്കിലും നിന്നോടൊന്നും ഒരു മൈരും പറഞ്ഞിട്ട് കാര്യമില്ല”
എന്നും പറഞ്ഞു എല്ലാവരെയും ഒന്നൂടെ നോക്കി കൈകൾ തട്ടി മാറ്റി വണ്ടിവെച്ചിരുന്ന
സ്ഥലത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴേക്കും നന്ദു അവിടെ നിന്ന് മുഖം പൊത്തി കാരയാൻ
തുടങ്ങിയിരുന്നു നേരത്തെ കരഞ്ഞത് നിശബ്ദമായിരുന്നുവെങ്കിലും ഇപ്പോഴവൾ പൊട്ടിപൊട്ടി
കരയുന്നുണ്ട് അതെനിക്ക് സഹിക്കാൻ കഴിയുന്നേനു മപ്പുറമായിരുന്നു..

ഞാൻ വേഗം മുഖം പൊത്തികരയുന്ന അവളുടെ കൈ ഞാൻ പിടിച്ചു നടക്കാൻ ഭാവിച്ച എന്റെ കൈ അവൾ
തട്ടി മാറ്റി..ഒരു നിമിഷം എല്ലാവരും ഞങ്ങളെ തന്നെ നോകിനിക്കുന്നുണ്ട് പിന്നെയവിടെ
ഞാൻ പോലും പ്രദീക്ഷിക്കാത്തതായിരുന്നു അരങ്ങേറിയത്..ഒന്നുമല്ല എന്നെ ഉടലോടെ ചേർത്ത്
കെട്ടിപിടിച്ചു എന്റെ നെഞ്ചിലേക്ക് വീണു ഒറ്റ കരച്ചിലയിരുന്നു. കരചിലിനിടയിലും
അവ്യക്തമായ ഓരോ ഡയലോഗുകൾ മാപ്പുപറച്ചിൽ എന്നെ കൂടുതൽ വിഷമിപ്പിച്ചു

‘അച്ചൂ നിന്നെ ..നിന്നെ ബുദ്ധിമുട്ടികണ്ടാന്നു വിചാരിച്ചല്ലേ ഞാൻ”

കരച്ചിനിടയും വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..എന്റെ നെഞ്ചിൽ കിടന്നു കൊച്ചുകുട്ടികളെ
പോലെ എന്റർ മുഖത്തേക്ക് നോക്കി ആ നോട്ടം കൂടെ കണ്ടപ്പോൾ എനിക്ക് അങ്ങനെ പറയാൻ
തോന്നിയ നിമിശത്തെ ശപിച്ചു…ഞാൻ ഒന്നൂടെ ചേർത്തു പിടിച്ചു.
അന്തരീക്ഷം ഒന്ന് ശാന്തമായിരിക്കുന്നു പിള്ളേരൊക്കെ ഒരു സിനിമ കണ്ടുതീർത്തപോലെ
ഞങ്ങളെ തന്നെ നോക്കിക്കൊണ്ട് കോളേജിലേക്ക് നടക്കുന്നുണ്ട് ..

ഷെമിയും അനന്ദുവും എന്നോട് വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു അവരും ഉള്ളിലേക്ക് കയറി

ഇതിനിടയിലാണ് മറ്റവളുടെ വരവ് അവളുടെ
അഹങ്കാരത്തോടെയുള്ള ആവരവ് കണ്ടപ്പോ തന്നെ ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്..
ആദ്യം കണ്ടപ്പോ തോന്നിയ ഒരു സ്പാർകൊക്കെ വിശാലിന്റെ കൂടെ നടന്നു വരുന്നത് കണ്ടപ്പഴേ
എവിടെയോ പോയി പിന്നെ അത് വെറുപ്പായി മാറി എന്നതാണ് സത്യം അവളൊന്നും നമ്മളെ
ചെയ്തിട്ടില്ലെങ്കിലും വിശാലിന്റെ കൂടെ വന്നതിൽ എനിക്ക് അങ്ങനെയാണ് തോന്നിയത്

“നീയാരാണെന്നാടാ നിന്റെ വിചാരം നീയെന്തിനാ ഇപ്പോ വിശാലുമായി ചുമ്മാതൊരു ഇഷ്യൂ
ഉണ്ടാക്കിയെ?”
അവളും കലിപൂണ്ട് നിന്ന് തുള്ളുവാണ്..അവൾ എന്റെ അടുത്തേക്ക് നടന്നുവരുന്നത് കണ്ടപ്പോ
തന്നെ നന്ദു എന്റെ കയ്യിൽ മുറുക്കെ പിടിച്ചു…അവൾ ഇപ്പോഴും കരയുവാണ്..

അതിനിടയിൽ മറ്റവളുടെ കൊണച്ച ചോദ്യം കേട്ടിട്ട് അപ്പോ തന്നെ ഒന്നു പൊട്ടിക്കേണ്ടതാണ്
ആ ന്നേരം ഞാൻ ഒന്നും ചെയ്തില്ല അതവളുടെ ഭാഗ്യമാണവോ അതോ എന്റെയാണാവോ..

“ഞാൻ ആരാണെന്നു നിന്നെ പറഞ്ഞു മനസ്സിലാക്കേണ്ട അവശ്യമൊന്നും എനിക്കില്ലെടീ നായിന്റെ
മോളെ..പിന്നെ ഞാൻ ആരാണെന്ന് അറിയാൻ നിനക്കത്രക്ക് മുട്ടി നിക്കുവാണേൽ ആ നിക്കണ
കഴുവേറിടെ മോനോട് ചോദിച്ചാ മതി…പെൺ കുട്ടികളെ കാണാത്ത നായ..”

അത്രയും പറഞ്ഞു നിർത്തിയപ്പോഴാണ് അവൾക്കും എന്തോ കാര്യമുണ്ടെന്നു മനസ്സിലായതെന്നു
തോന്നുന്നു പിന്നെയവൾ വാ തുറന്നിട്ടില്ല ഒറ്റ നിപ്പായിരുന്നു ഞാൻ അത്രേം പറഞ്ഞു
വണ്ടിമ്മേൽ കേറിയിരുന്നു

“നന്ദൂ നീ കേറിക്കെ”
പിറകിൽ നിൽക്കുന്ന നന്ദുവിനോട്
പറഞ്ഞു നന്ദു മടിച്ചുകൊണ്ട് പിറകിൽ കേറി..
കുറച്ചു നേരംകൂടി അവിടെ നിക്കുവാണേൽ അവളുടെ മുഖത്ത് എന്റെ കൈവീണേനെ എന്നെനിക്ക്
തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനെയൊരു നീക്കമെടുത്തത്
“കൂടെ നടക്കുമ്പോ ആണാണെന്നു ഒറപ്പുള്ളോരുടേ കൂടെ നടക്കടീ”
ഞാൻ അത്രയും പറഞ്ഞു അവളെയൊന്നു പുച്ഛത്തോടെ നോക്കി വണ്ടിയെടുത്തു അപ്പോഴും
അവളൊന്നും മിണ്ടിയില്ല മുഖത് സങ്കടമാണോ ദേഷ്യമാണോ എന്നൊന്നും തിരിച്ചറിയാവാനാവത്ത
ഒരു ഭാവം എന്തായാലും ഒന്നുറപ്പാണ് എന്റടുത്തേക്ക് വന്ന പവർ ആ സമയം പെണ്ണിനില്ലാന്നു
മനസ്സിലായി

വണ്ടി എങ്ങോട്ടോ ഓടുന്നുണ്ട് എവിടെക്ക് പോണോന്നു ഒരയ്ഡിയയുമില്ല..നന്ദുവാണേൽ
ബാക്കിലിരുന്നു ഇപ്പോഴും സൈലന്റായി കരയുന്നുണ്ട്…
“നന്ദൂസെ…”
മറുപടിയില്ല
“ടീ ഇനിയെന്തിനാ കിടന്നു മോങ്ങണെ”
അവൾ വീണ്ടും കരയുവാണ് ഈ നിലക്ക് വീട്ടിൽ പോയാ ശെരിയാവൂല എന്നെനിക്ക് തോന്നി
പിന്നെവിടെക്ക് കോളേജിലേക്ക് തന്നെ ഏയ് വേണ്ട ഇപ്പൊ അങ്ങോട്ട് പോയികഴിഞ്ഞാ വേറെ
എന്തേലും പുതിയ പ്രശ്നം ഉണ്ടാവുമെന്നു എനിക്ക് ഉറപ്പായിരുന്നു അങ്ങനെ
പൊക്കൊണ്ടിരിക്കുമ്പോഴാണ് കോളേജിലെ മിക്ക കപ്പിൾസം കേറുന്ന റെസ്റ്റോറന്റ് കണ്ണിൽ
ഉടക്കുന്നത് പിന്നെയൊന്നും ചിന്തിക്കാൻ നിൽക്കാതെ വണ്ടി അങ്ങോട്ടെടുത്തു വണ്ടി
നിർത്തിയിട്ടും നന്ദൂസിന് എനക്കമൊന്നുമില്ല ഒന്നും മിണ്ടുന്നുമില്ല.

“നന്ദൂ ഇറങ്ങിക്കെ”
കുറച് ഗൗരവത്തിൽ പറഞ്ഞു..ആരോട് അവളൊന്നും പറയുന്നില്ല
“നന്ദൂ..”
ഒന്നമർത്തി ദേഷ്യസ്വരത്തിൽ വിളിച്ചു
“എനിക്ക് വീട്ടിൽ പോയ മതി”
അവൾ കടുപ്പിച്ചു പറഞ്ഞു
“അത് നീയല്ല തീരുമാനിക്കണേ”
“എറങ്ങടീ…അവൾ കെടന്നു മോങ്ങാൻ നിക്കണു”
ഇപ്രാവശ്യം ഒന്നും മറുത്തുപറഞ്ഞില്ല വേഗമിറങ്ങി നിന്നു ചിലരങ്ങനെയാണ് മര്യാദക്ക്
പറഞ്ഞാ കേൾക്കൂല..
“കണ്ണൊക്കെ തൊടച്ചിട്ട് വാടീ”
എന്നെയൊന്നു ദേഷ്യത്തോടെ നോകീട്ടാണേലും കണ്ണ് തുടച്ചു ഞാൻ ആദ്യം നടന്നു അവൾ
താഴേക്കും നോക്കി നിക്കുവാണ് “നിന്നോട് ഇനി വരാൻ പ്രത്യേകിച്ച് പറയാനോ”
ഒന്നുകടുപ്പിച്ചു ചോദിച്ചു അപ്പോ കക്ഷി മെല്ലെ ബാക്കിൽ നടന്നുവെന്നു..

ഞാൻ ആദ്യം പോയത് കൈ കഴുകാനായിരുന്നു മടിച്ചു മടിച്ചാണെങ്കിലും പെണ്ണ് ബാക്കിൽ
വരുന്നുണ്ട്..
ഞാൻ കയ്യും മുഖവും കഴുകി തിരിഞ്ഞിട്ടും നന്ദൂസ് പൈപ്പും തുറന്നിട്ട് എന്തോ ഭയങ്കര
ആലോചനയിലാണ് ..
“എന്റെ നന്ദൂ നീ ആവിഷയം വിട് അവൻ നിന്നോട് എന്തോ അനാവശ്യമായി പറഞ്ഞു നമ്മളത് അപ്പൊ
തന്നെ പോയി ചോദിച്ചു അത്രേ ഉള്ളൂ..”
ഒന്നും പറഞ്ഞില്ല കരച്ചിൽ ഒന്നൊതുങ്ങിയ മട്ടുണ്ട് ..
“നന്ദൂസെ ഇനീം നീ മിണ്ടാണ്ടിരിക്കുവാണേൽ ഞാനും മിണ്ടൂലാട്ടോ’
ഞാൻ നൈസായി സെന്റിയടിച്ചു നോക്കി അതിലാള് വീണോ എന്തായാലും കരഞ്ഞു കലങ്ങിയ
കണ്ണുകളൊക്കെ കഴുകി മൊത്തത്തിലൊന്നു ഫ്രഷായി. പതിയെ ഞാൻ നടന്നു ഒന്നും മിണ്ടാതെ
പൊറകിലവളും..

സാധാരണ ഫേസ് ടു ഫേസ് ആണ് ഇരിക്കാറുള്ളതെങ്കിലും ഇന്നവളിരുന്നത് ഞാനിരുന്ന സെറ്റിയിൽ
തന്നെ അവളും എന്റെ തൊട്ടടുത്ത് വന്നിരുന്നു.
വെയിറ്റെർ വന്നപ്പോ രണ്ട് ഫ്രഷ്‌ജ്യൂസും ഓർഡർ ചെയ്തു ചുറ്റുമൊന്നു കണ്ണോടിച്ചു ഒരു
ഒരു ഡാർക്ക് കളർ തീമിലാണ് റെസ്റ്റോറെന്റിന്റെ ഡിസൈനിങ്..ഡാർക്ക് കളറുള്ള ലൈറ്റുകളും
മറ്റു ഇന്റീരിയൽ വർക്കുമൊക്കെ വളരെ നന്നായിരുന്നു..
“നന്ദൂ…”
വിളിയുടെ മറുപടി എന്റെ തോളിലേക്ക് ചരികൊണ്ടായിരുന്നു ഒന്നും പറഞ്ഞില്ല ആ ഇരുത്തം
മാത്രം
അവളിങ്ങനെ മിണ്ടാണ്ടിരിക്കുന്നത് എന്തോ എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു ഒരു
കാര്യം ഉറപ്പാണ് വിശാൽ പറഞ്ഞ കാര്യം എന്തായാലും അതവളുടെ മനസ്സിൽ വലിയ മുറിവാണ്
ഉണ്ടാക്കിയിട്ടുണ്ട്

“അച്ചൂ..”
അത്രയും നേരത്തെ നിശ്ശബ്ദത കീറിമുറിച്ചുകൊണ്ടുള്ള വിളി
“മ്മ്‌ പറഞ്ഞോ..”
ഞാനും പതിയെ പറഞ്ഞു
“ന്നോട് ദേഷ്യണോ..”
വീണ്ടും കരച്ചിലിനുള്ള പുറപ്പാട് പോലെ തോന്നി
“നന്ദൂ ഇനി നീ കരഞ്ഞാൽ ഞാൻ എണീറ്റു പോവുവേ..നിനക്കെന്താ പറ്റിയെ…ഞാനെന്തിനാ
നിന്നോട് ദേശ്യപ്പെടണെ..”
അവളുടെ തോളിൽ കയ്യിട്ടു എന്നിലേക്ക് അടുപ്പിച്ചുകൊണ്ട്‌ ചോദിച്ചു
“ഞാൻ പറഞ്ഞത് കേട്ടില്ലല്ലോ സത്യം പറ അച്ചൂ നിനക്ക് എന്നോട്
ദേഷ്യമില്ലേ…പിന്നെന്തിനാ എന്നെ ചീത്ത പറഞ്ഞെ”
കൊച്ചുകൂട്ടികളെ പോലുള്ള ചോദ്യം എന്നെ കൂടുതൽ തളർത്തി
“നീഏന്റെ നന്ദു തന്നെയാണോടീ”
അവളെ ഒന്ന് സൂക്ഷിച്ചു നോക്കി ഞാൻ കളിയായി ചോദിച്ചു.

അപ്പോഴേക്കും ഓർഡർ ചെയ്ത ജ്യൂസ് വന്നിരുന്നു..കൊണ്ട് വന്ന വെയിറ്റെർ ചെക്കൻ
നന്ദൂസിന്റെ തോളിലെ ചാരികിടത്തം കണ്ട് എന്നെയൊന്നാക്കി ചിരിച്ചോ എന്തോ അങ്ങനെ
തോന്നി
“അച്ചൂ നീയെന്നെ ഇനി ചീത്ത പറയുവോ”
“ആ പറയും നിന്റെ ഈ കൊണച്ച വർത്താനം കേട്ടാൽ ചീത്ത മാത്രമല്ല ഒന്നു പൊട്ടിക്കേം
ചെയ്യും”
തുടയിലൊരു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു
“എന്താച്ചൂ നീ ഇങനെ”
ഈ ചിണുങ്ങലിന് മാത്രം ഒരു കുറവുമില്ല
“പിന്നെ ഞാനെങ്ങെനെ ആവണം നീ ഇങ്ങനെ ആയിരുന്നോടി കുരിപ്പേ ഒന്നുപറഞ്ഞു രണ്ടാമതേന്
ടൈപ് ചെയ്തുവെച്ച പോലെ മറുപടി വന്നിരുന്നതാണല്ലോ ഇപ്പോ എന്ത് പറ്റി”
എന്റെ സംശയങ്ങൾക്കൊരു മറുപടി പ്രദീക്ഷിച്ചു അവളെ നോക്കിയിരുന്നു
“അതൊക്കെ ശരിയാ..അത് ഞാൻ തമാശയ്ക് പറയണതല്ലേ”.അവളുടെ ആ പറച്ചിലു കേട്ട് എനിക്ക്
ചിരി വരുന്നുണ്ടായിരിരുന്നു അത്കൊണ്ട് തന്നെ ഞാൻ അടിയിലേക്കാണ് നോക്കിയിരുന്നെത്
“.ദേ നോക്കിയേ”
എന്റെ മുഖം അവളുടെ നേരെ തിരിച്ചു
“ ചീത്തയൊന്നും പറയണ്ട എന്റെ കണ്ണിലേക്ക് ദേ ഇങ്ങനെയൊന്നു ദേഷ്യത്തോടെ നോക്കിയാ
മതി..ഞാൻ തളർന്നു പോവും നിക്കത് സഹിക്കാൻ പറ്റില്ലച്ചൂ”
ആ ഒറ്റ ഡയലോഗിൽ എന്റെ കിളി പറന്നു. പെണ്ണിന്റടുത്തു നിന്ന് വിഷമത്തോടെയും അതിയായ
സ്നേഹത്തോടും കൂടിയൊരു ഡയലോഗ്..കണ്ണിൽ എനിക് വായിച്ചെടുക്കാൻ പറ്റാതൊരു ഭാവം
കാമുകിയുടെയോ നല്ലൊരു സുഹൃത്തിന്റയോ അതോ ഒരു സഹോദരിയുടേതാണോ എന്താണെന്ന്
മനസ്സിലാക്കാൻ കഴിഞ്ഞില്ല..എനിക്കതിന്‌ എന്ത് മറുപടികൊടുക്കാൻ കഴിയും
അറിയില്ല…അവളുടെ സ്നേഹത്തിനുമുന്നിൽ ഓരോ നിമിഷവും ഞാൻ തോൽക്കുകയായിരുന്നു
അല്ലെങ്കിൽ തോല്പിക്കുകയായിരുന്നു

“എന്താ നന്ദൂ നീ ഇങ്ങനൊക്കെ പറയണേ…നീയത് കുടിച്ചേ”
ഗ്ളാസവളുടെ അടുത്തേക്നീക്കി വെച്ച് പറഞ്ഞു
“എനിക്ക് കുടിക്കാൻ തോന്നണില്ലടാ”
“എന്നാ എനിക്കും വേണ്ട പുല്ല്”
ദേഷ്യത്തോടെ പറഞ്ഞെണീറ്റു നടക്കുമ്പോഴേക്കും എന്റെ കയ്യിൽ അവളുടെ പിടി വീണിരുന്നു
“ഞാൻ കുടിച്ചോളാ”
എണീറ്റ ഞാൻ അവിടെ തന്നെയിരുന്നു
“അപ്പൊ പേടിയുണ്ടല്ലേ”
“പേടിയെല്ലടാ എനിക്ക് നിന്നെ അത്രക്കിഷ്ട്ടവാ നീ മിണ്ടാതിരുന്നാൽ എനിക്ക് സഹിക്കാൻ
കഴിയില്ല”
“ഓ നീ ചുമ്മാ തള്ളല്ലേ”
അവളുടെ ആ മോഡ് ഒന്ന് മാറ്റാൻ വേണ്ടി പറഞ്ഞു ചിരിച്ചു
“തള്ളിയതൊന്നുമല്ല ഞാൻ കാര്യായിട്ടാ”
“എന്നാ നീയെന്നെ കെട്ടികോടീ”
ചിരിച്ചു കൊണ്ട് ഒരു ജ്യൂസ് എടുത്ത് ഒരു സിപ്പടിച്ചു അത് കണ്ടപ്പോ അവളും എടുത്ത്
കുടിച്ചു
“അയ്യടാ കെട്ടാൻ പറ്റിയ മുതല്”
നന്ദൂസ് പഴേ പോലെ കുറച്ചെങ്കിലും ചിരിക്കാനൊക്കെ തുടങ്ങി അതൊരു പുതുമയല്ല
ലക്ഷ്മിയമ്മയോ മാധവേട്ടനോ വഴക്ക് പറഞാൽ പിന്നെന്റെ ചെവിക്കും വായക്കും
റെസ്റ്റുണ്ടാവില്ല അവളുടെ പരാതി മുഴുവനിരുന്നു കേൾക്കണം പിന്നെ സമാധാനിപ്പിക്കണം
അങ്ങനെ കുറെ കലാപരിപാടികൾ എന്ത് പ്രശ്നമുണ്ടേലും എന്നോടെ വന്നു പറയു ഞാനൊന്ന്
എന്നിലേക്ക് ചേർത്തു പിടിച്ചാൽ തീരവുന്ന പ്രശ്നമേ അവൾകുണ്ടായിരുന്നുള്ളൂ…

“നന്ദൂസേ അവനെന്താ നിന്നോട് പറഞ്ഞെ”
ഞാൻ മെല്ലെ കാര്യം തിരക്കി അത് ചോദിച്ചപ്പോ അവളുടെ മുഖം മാറുന്നത്
ശ്രദ്ധിച്ചിരുന്നു
“അച്ചൂ ഞാനത് പറയണോ”
അവളുടെ മുഖം മങ്ങിതുടങ്ങി
“വേണ്ടടീ പറയണ്ട…നമുക്ക് പോയാലോ”
ഞാൻ വിഷയം മാറ്റി
“മ്മ്..”
ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല ആ മൂളൽ അത്ര പന്തിയല്ലാന്നു തോന്നിയപ്പോ ഞാൻ
നന്ദൂവിന്റെ അടുത്തേക്ക് ഒന്നൂടെ നീങ്ങിയിരുന്നു
“നന്ദൂസ്‌ നീ ഹാപ്പിയല്ലേ”
“ഹാപ്പിയാണോന്നു ചോദിച്ചാൽ നീയടുത്തുള്ളപ്പോ ഞാൻ ഹാപ്പിയ”
അവൾ ഒന്നുമാലോചിക്കാതെ ചിരിച്ചു കൊണ്ട്‌ പറഞ്ഞു
“ആണല്ലോ അപ്പൊ ഞാൻ ചത്തിട്ടൊന്നുമില്ല നീ കിണുങ്ങാതെ നടന്നെ”
“ദേ വേണ്ടാതീനമൊന്നും പറയണ്ടാട്ടോ”
പരിഭവം നടിച്ചു കൈ ചൂണ്ടി പറഞ്ഞു
“ആ പറയണില്ല നീ വാടി പെണ്ണേ”
അവളുടെ കയ്യും പിടിച്ചു വലിച്ചു നടന്നു കൗണ്ടറിൽ കാശും കൊടുത്തു ഞങ്ങളിറങ്ങി
വണ്ടിയെടുത്തു വീട് ലക്ഷ്യമാക്കി പൊക്കോണ്ടിരിക്കുമ്പോഴാണ് അടുത്ത പ്രശ്നം
“നന്ദൂട്ടീ വീട്ടിൽ എന്നാ പറയും”
ഡ്രൈവിങ്ങിനിടെയിൽ ചോദിച്ചു
“നിയെന്താ പറയണേ’
“ഞാൻ…”
ഒരു നിമിഷം ഒന്നാലോചിച്ചു
“ഫസ്റ്റിയേഴ്‌സ് അഡ്മിഷൻ അയോണ്ട് നേരത്തെ കഴിഞ്ഞൂന്നു പറയും”
“മ്മ് അപ്പൊ ഞാനും”
പതിവ് കള്ളച്ചിരിയിൽ മറുപടി തന്നു ആ ചിരി കണ്ടപ്പോഴാണ് ഞാനും ഒന്ന് കൂളായത്
“അച്ചൂ”
പതിവ് ഈണത്തിൽ
“പറഞ്ഞേ”
ഞാനും പതിവ് പോലെ വിളികേട്ടു
“അവൻ എന്നോട് എന്താന്നോ പറഞ്ഞെ”
ഒന്നൂടെ ചേർന്നിരുന്നു തോളിലേക്കവൾ തല ചായ്ച്ചു
“ അത് വേണ്ട നന്തൂട്ടി നിനക്ക് പറയാൻ നല്ല വെഷമമുണ്ട് നീയത് പറയണ്ടാ”
ഞാൻ അവളുടെ വിഷമം മനസ്സിലാക്കി മറുപടി കൊടുത്തു
“പിന്നേ.. ഞാനിന്നുവരെ നിന്നോടൊന്നും മറച്ചു വെച്ചിട്ടില്ല നിന്നോടിത് പറയാണ്ട്
പോയാലേ എനിക്കുറക്കം വരൂല്ലടാ”
അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത് ഇപ്പൊ അത് പറയാനുള്ള മൂടുണ്ടെന്നു എനിക്ക് തോന്നി
പിന്നെ ഞാനൊന്നും പറഞ്ഞില്ല അവൾ തന്നെ പറഞ്ഞു തുടങ്ങി
“ഒന്നുമല്ലടാ അവൻ ചോദിക്കുവാ അവന്റെ കൂടെ നടത്തം മാത്രോ ഉള്ളൂ അതോ കെടത്തോം അവന്റെ
കൂടെയാനൊന്നു”
അത് പറഞ്ഞപ്പോ അവളൊന്നു തേങ്ങിയോ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല..ഡ്രൈവിങ്ങിൽ
തന്നെ ശ്രദ്ധയൂന്നി
എനിക്കത് കേട്ടപ്പോ കലിപൊക്കെ തോന്നിയതാണ് പിന്നെ അവളുടെ മൂഡ് മാറേണ്ട എന്ന്
വിചാരിച്ചു വേറെ രീതിയിലാണ് അതിനുള്ള മറുപടി കൊടുത്തത്
“ഇതിനാണോ നീ ഇങ്ങനെകിടന്നു മോങ്ങിയെ നിനക്ക് പറയായിരുന്നില്ലേ കിടത്തം മാത്രമല്ല
കുളീം നനേം എല്ലാം അവന്റെ കൂടെയാന്ന്”
ഉള്ളിൽ ദേശ്യമുണ്ടായിരുന്നുവെങ്കിലും പുറത്തു കാണിക്കാതെ തമാശയായി തള്ളിവിട്ടു
“അയ്യേ എന്തോന്നാ അച്ചൂ നിനക്കൊരു നാണോമില്ലെടാ”
അവൾ കൊഞ്ചികൊണ്ട് ചോദിച്ചു
“ഓ ഇതിലിത്ര നാണിക്കാൻ എന്തിരിക്കുന്നു”
ഞാനും കാര്യമാക്കാതെ പറഞ്ഞു
അങ്ങനെ മിണ്ടീംപറഞ്ഞും വീടെത്തി വീടെത്തുമ്പോഴേക്കും ഏറെക്കുറെ നന്ദൂസ്
ഓക്കേയായിരുന്നു..!
നന്ദൂട്ടിയെ വീട്ടിലാക്കി തിരിചു പോകാൻ പോകുംമ്പോഴായിരുന്നു വീണ്ടുമവളുടെ വിളി

“അച്ചൂ ഞാനൊരു കാര്യം പറഞ്ഞാ നീ ചൂടാവുവോ”
സാധാരണ സ്റ്റൈലിൽ വിളിച്ചു ചോദിച്ചു
“ഡീ കോപ്പേ നീയിങ്ങനെയൊക്കെ ചോദികുമ്പഴാ എനിക്ക് ദേശ്യം വരുന്നേ നിനക്ക് എന്താണോ
എന്നോട് ചോദിക്കാനുള്ളെ അത് ഡയറക്ടായി ചോദിച്ചൂടെ അതിന്റിടയിൽ പിന്നെനത്തിനാ ഒരു
അപ്പോയ്മെന്റ്‌ എടുക്കൽ”
ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു കാരണം ഇത് ഇനി ആവർത്തിക്കാൻ പാടില്ല എന്നെനിക്ക്‌
നിർബന്ധമായിരുന്നു
“എന്നാ ഞാൻ പറയുവാ ഇനി പറ്റില്ല എന്നെങ്ങാനം പറഞ്ഞാ എന്റെ സ്വഭാവം മാറുവേ”
പഴയ നന്ദൂസായി പൂർണമായി മാറിയിരിക്കുന്നു എനിക്കത് കണ്ടപ്പോ നല്ല സന്തോഷം തോന്നി ആ
ഒരു ഫ്ലോയിൽ ഞാൻ ഓകെയും പറഞ്ഞു പിന്നെയാണ് പെട്ടത്
“വേറൊന്നുംമല്ലടാ നീ ഇന്ന് ആ പെങ്കൊച്ചിനോട് പറഞ്ഞത് ഒത്തിരി ഓവർ ആയിരുന്നു നീയൊരു
സോറി പറയാടാ എന്നാ ആണേലും അതും എന്നെപ്പോലൊരു പെണ്ണാല്ലെടാ അത്രേം ആളുകളുടെ മുന്നിൽ
വെച്ച് നീയങ്ങാനൊക്കെ വിളിച്ചപ്പോ അവൾക്കെത്ര വിഷമമായി കാണും”
നന്ദു ഒറ്റ വാക്കിൽ പറഞ്ഞു
എനിക്കും അതിലെന്തോ കാര്യമുണ്ടെന്നു തോന്നി പിന്നെ നന്ദൂസിന് കൊടുത്ത വാക്കും
ഒഴിഞ്ഞുമാറാൻ വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ഓകെ പറഞ്ഞു അവൾ ഒരു താങ്‌സും
പറഞ്ഞു ഉള്ളിലേക്ക് പോയി…ഞാൻ വീട്ടിലേക്കും
___________________

രാത്രി വീടിന്റെ മുൻവഷത്തു ഉമ്മീടെ മടിയിൽ കിടന്നു രാവിലെ ഉണ്ടായ കലാഭങ്ങൾ ഓർത്തു
കിടക്കുമ്പോഴാണ് ഇക്കാടെ പതിവില്ലാത്ത വിളി
“ഹലോ…”
ഇക്ക ഹലോയിൽ തന്നെ തുടങ്ങി
“ആ ഇക്ക പറഞ്ഞോ…”
ഞാനും പതിവ് തെറ്റിച്ചില്ല
“എങ്ങെനെ പോകുന്നെടാ കാര്യങ്ങളൊക്കെ…”
ഒരു പ്രവാസി സ്റ്റൈലിൽ വിശേഷങ്ങൾ തിരക്കി
“ എന്ത് കാര്യങ്ങൾ..”
ഞാനൊന്നു പകച്ചു കോളേജിലുണ്ടായ സീനൊക്കെ ഇക്കയറിഞ്ഞു എന്നാണ് എനിക്ക് ആദ്യം
തോന്നിയത്
“അല്ലടാ കോളേജും പടിപ്പുമൊക്കെ എങ്ങെനെ പോണൂന്നു”
“കുഴപ്പൊമൊന്നുമില്ലിക്കാ..ഇങ്ങനൊക്കെ പോണ്..എന്താണ് പതിവില്ലാതെ അനിയന്റെ
ഫോണിലേക്കൊരു വിളി”
സാധാരണ ലൈൻഫോണിലേക്കാണ് വിളി..അത്കൊണ്ട് തന്നെ ഞാൻ സംശയം മറച്ചുവെച്ചില്ല
“നിന്റെ ബാബിയാ പറഞ്ഞെ നിന്നെയൊന്നു വിളിക്കാൻ.. പിന്നെ.പതിവില്ലാത്ത വിശേഷങ്ങളും
ഉണ്ടെന്നു കൂട്ടിക്കോ”
ഇക്ക ചിരിച്ചുകൊണ്ട് പറഞ്ഞു
“അതെന്ത് വിശേഷം?”
വിശേശം എന്താന്നറിയാൻ ഞാൻ ചൊടിച്ചു
“അതൊക്കെ പറയാ… ഉമ്മീ എവിടെ നിന്റെഅടുത്തുണ്ടോ”
“പിന്നെ ഉമ്മീടെ മടീലല്ലേ ഞാൻ കിടക്കണേ”
എന്റെ ചിരിയും സംസാരവുമൊക്കെ കണ്ടിട്ട് ഉമ്മീ എന്നെ തന്നെ സൂക്ഷിച്ചു
നോക്കുന്നുണ്ട് ഞങ്ങൾ സംസാരിക്കുന്നത് എന്താണെന്നു ഒരെത്തും പിടീം കിട്ടണില്ല
എന്നോട് കൈകൊണ്ട് കാര്യം തിരക്കുന്നുണ്ട് ഞാനപ്പോൾ കണ്ണിറുക്കി ചിരിച്ചു കാണിക്കും
അവസാനം ഫോൺ ഉമ്മിക് നേരെ നീട്ടി..എന്റെ കയ്യിലൊരു പിച്ചും തന്നിട്ട് ആള് ഫോൺ
മേടിച്ചു സംസാരിക്കാൻ തുടങ്ങി…സംസാരമൊക്കെ ലൈവാരുന്നുവെങ്കിലും എന്താണ് മാറ്റർ
എന്ന് മനസ്സിലായില്ല..കുറച്ചു നേരവേ ഇക്കാനോട് സംസാരിച്ചുള്ളൂ പിന്നെ മുഴുവൻ
ഷാനൂസിനോടയിരുന്നു അന്നേരംഞാനും കൈ കൊണ്ട് കാര്യം തിരക്കിയെങ്കിലും ഞാൻ നേരത്തെ
ചെയ്തതുപോലെ കണ്ണിറുക്കി കാണിച്ചതെ ഉള്ളൂ.. ഒരു പത്തു മിനിറ്റ് സംസാരത്തിണ് ശേഷം
ഫോൺ എനിക്ക് തന്നെ തന്നു…ഫോൺ എനിക്ക് നീട്ടുമ്പോൾ പതിവില്ലാത്ത സന്തോഷം മുഖത്
കണ്ടിരുന്നു..
“ഷാനുവാണ് നിന്നോടെന്തോ പറയാനിണ്ടെന്നു”
ഷാനു എന്നത് ഇക്കാടെ വൈഫിനെ വീട്ടിൽ വിളിക്കുന്ന പേരാണ് ഷംനാസ് എന്നാണ് മുഴുവൻ
പേര്..എന്റെ രണ്ടുവയസ്സിനു മൂപ്പേ അവൾക്കുള്ളു..അത്കൊണ്ട് തന്നെ ഞാനും പേരാണ്
വിളിക്കാറ്
ഷാനൂസിനും അതാണിഷ്ടം ആള് നല്ല കമ്പിനി ടൈപ്പാണ് എന്തും തുറന്നുപറയാം കല്യാണം
കഴിഞ്ഞു കുറച്ചേ
നാട്ടിലുണ്ടായിരുന്നുള്ളൂ എങ്കിലും ഞങ്ങൾ നല്ല ഫ്രണ്ട്‌സായിരുന്നു..

ഞാൻ വേഗം ഫോൺ മേടിച് ചെവിയോടടുപ്പിച്ചു
“ഷാനൂസ് പറഞ്ഞേ…”
എന്റെ ശൈലിയിൽ തുടങ്ങി
“അച്ചൂ നീ ഇപ്പോ മെസ്സേജിങ് ഒന്നും ഇല്ലല്ലോടാ ഞങ്ങളെയൊക്കെ മറന്നോ”
ആളും നല്ല ഹപ്പിമൂട് ആണെന്ന് സംസാരത്തിൽ നിന്നും വ്യക്തമാണ്
“ഞാനല്ലേ കഴിഞ്ഞാഴ്ച വിഡിയോ കാൾ ചെയ്തേ”
ഒരാഴ്ച എന്നത് എനിക്ക് വലിയ ഗ്യപായിതോന്നിയില്ല അത്കൊണ്ട് തന്നെ അങ്ങനെയാണ് മറുപടി
കൊടുത്തത്
“ഓ അല്ലേലും നീയൊക്കെ ഒപ്പിക്കാൻ വേണ്ടി വിളിക്കണതല്ലേ”
അവൾ ചെറിയ പരിഭവത്തോടെ പറഞ്ഞു
“ആ ഇനി അത്പറഞ്ഞോ….എന്തോ സ്പെഷ്യലുണ്ടല്ലോ ഷാനു എന്താ സംഭവം അത് പറ”
കാര്യം എന്തെന്നറിയാൻ ഞാനും ചൊടിച്ചു
“ഞാൻ നാട്ടിലേക്ക് വരുന്നുണ്ട് അത് തന്നെ സ്പെഷ്യൽ”
അവളും ചിരിച്ചുകൊണ്ട് സാധാരണ പോലെ പറഞ്ഞു
“ഇതാണോ സ്പെഷ്യൽ അല്ലാ പെട്ടന്നിപ്പോ എന്താ ഇങ്ങോട്ട് ഇക്ക വരുന്നില്ലേ..”
“സ്പെഷ്യൽ അതല്ലടാ പൊട്ടാ”
അവളിപ്പഴും കിളിക്കുവാണ് കാര്യം പറയുന്നില്ല
“പിന്നെ ഞാൻ പറഞ്ഞ ഫോൺ മേടിച്ചോ”
ഞാനൊരു ഐഫോൺ മേടിക്കാൻ പറഞ്ഞിരുന്നു ഞാൻ അതിന്റെ കാര്യം എടുത്തിട്ടു
“നീയും നിന്റെയൊരു ഫോണും”
അവൾ ദേഷ്യത്തോടെ പിറുപിറുത്തു
“ആഹാ ഇത് കൊള്ളാലോ…കേട്ട്യോനും കെട്ട്യോളും ചേർന്ന് എന്നെ വാരാൻ വേണ്ടിയാണോ
വിളിച്ചെ”
ഉമ്മി എന്നെത്തന്നെ നോക്കി ചിരിക്കുന്നുണ്ട് എന്നല്ലാതെ ഒന്നും പറയുന്നില
“ഒന്നുല്ലടാ ചെക്കാ നമ്മുടെ ഫാമിലീൽ പുതിയൊരു മെമ്പർ വരാൻ പോണൂ”
അവൾ ചിരിച്ചു കൊണ്ട് അതിയായ സന്തോഷത്തോടെ പറഞ്ഞു തീർത്തു
“ആഹാ അത് കൊള്ളാലോ എന്നാ നേരത്തെ പറയണ്ടേ..കൺഗ്രാറ്റ്സ്‌ ഷാനൂസ്”
ഞാനും സന്തോഷം മറച്ചുവെക്കാതെ വിഷ് ചെയ്തു
“മ്മ്..ഞാൻ മിക്കവാറും രണ്ടാഴ്‌ച്ചക്കുള്ളിൽ നാട്ടിലെത്തും ഇക്ക വരുന്നില്ല ലീവ്
കിട്ടിയില്ല..ഇവിടെ നിക്കുവാണേൽ നിന്റെ ഇക്ക രാവിലെ ഇറങ്ങിയാൽ തിരിച്ചു രാത്രിയെ
വരൂ അത് വരെ ഞാൻ റൂമിൽ ഒറ്റക്കിരിക്കണം പിന്നെ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമല്ലേ സൊ
ഞാൻ നാട്ടിലേക്ക് കേറാൻ തീരുമാനിച്ചു”
അവളും സന്തോഷത്തോടെ കാര്യങ്ങൾ എനിക്ക് മുന്നിൽ വിശദീകരിച്ചു
“മ്മ് നീ പോര് നമ്മക്കിവിടെ പൊളികാന്നെ പിന്നെ എന്റെ ഫോൺ”
ഞാൻ ചിണുങ്ങി കൊണ്ട് ചോദിച്ചു
“നിന്റെ ഫോൺ നോക്കട്ടെ അല്ലെങ്കിൽ ഇക്ക വരുമ്പോ കൊണ്ടുവരും”
“മ്മ്..”
“നിന്റെ നന്ദൂസ് എവിടെയാടാ..”
നന്ദൂസുമായും ആള് നല്ല കമ്പിനിയാണ്
“എന്നെ വെറുതെ പൊട്ടനാക്കല്ലേ നീ അവൾക്ക് രണ്ടു ദിവസം മുന്നേയല്ലേ വിളിച്ചിട്ടുള്ളൂ
എന്നിട്ടെന്നോട് ഒരു കുശാലാന്വേഷണം”
ഞാനാ ചോദ്യം ഇഷ്ട്ടപെടാത്ത പോലെ മറുപടി പറഞ്ഞു
“ഓ അങ്ങാനാ സ്നേഹമുള്ളൊര് അലാതെ നിന്നെ പോലെ വിളിച്ച ഡേറ്റും ഓർമിച്ചു
നടകുന്നോരല്ല”
അവൾ കാട്ടയം പറഞ്ഞു ചിരിച്ചു
“മ്മ് അപ്പൊ ഞാൻ പുറത്ത്
ഞാൻ മൂളി മറുപടി കൊടുത്തു പിന്നെ അധികനേരം ആ സംസാരം നീണ്ടു നിന്നില്ല..ഞാനും
ഉമ്മിയും ഭക്ഷണം കഴിച്ചു കിടന്നു..ഉമ്മി വളരെ സന്തോഷത്തിലായിരുന്നു ഞങ്ങളുടെ
ഫാമിലിയിൽ ആദ്യത്തെതെ കുഞ്ഞല്ലേ അതിന്റെയൊരു സാന്തോശം മുഴുവൻ മുഖത്തു
കാണാമായിരുന്നു..

അന്ന് രാത്രി കിടക്കാൻ നേരമാണ് നന്ദു പറഞ്ഞ കാര്യമോർക്കുന്നത് നാളെ അവളോട് സോറി
പാറയണം.. അവളുടെ വീട്ടുകാരെന്താ അങ്ങനെ രാവിലെ അവളുടെ അച്ഛന്റെ പെരുമാറ്റം
ആലോചിക്കുമ്പോ വീണ്ടും അവളോട് ദേഷ്യം തോന്നുന്നു.അവളും ഇനി അവളുടെ അച്ഛനെ
പോലെയാവുമോ ഏയ് അങ്ങനെയാവാൻ വഴിയില്ല ഇനി അങ്ങനെ ആണേൽ തന്നെ രാവിലെ ഞാൻ കാര്യം
പറഞ്ഞപ്പോ മിണ്ടാതിരുന്നല്ലോ..പിന്നെ യാലോചിച്ചത് വിശാലിന്റെ കാര്യമാണ് അവളുടെ
ലവ്വർ ആയിരിക്കുമെന്നു കണക്കുകൂട്ടി..എന്തായാലും ഒരു മുൻ പരിചയം പോലുമില്ലാത്ത അവളെ
ഞാൻ കേറി തെറി വിളിച്ചത് ശരിയായില്ല..അവളുടെ പേരെന്താണ് അറിയില്ല ഇനി യിപ്പൊ നാളെ
സോറി പറയാൻ പോയാൽ തന്നെ അവളുടെ പ്രതികരണം എന്തായിരിക്കും എന്നെ തിരിച്ചു നാണം
കെടുത്തുവോ എന്തായാലും നന്ദൂസ് പറഞ്ഞതല്ലേ പോയി പറഞ്ഞേക്കാം അങ്ങനെ യോരോന്നു
ആലോചിച്ചു എപ്പോഴോ ഉറങ്ങിപ്പോയി…

_____________

പിറ്റേ ദിവസവം എഴുന്നേക്കാൻ കുറച് നേരം വൈകി..അത്കൊണ്ട് തന്നെഞാൻ വേഗം റെഡിയായി
അടിയിലേക്ക് ചെന്നു
“ഉമ്മീ ചായ എടുത്തോ..”
നീട്ടി വിളിച്ചുകൊണ്ട് പറഞ്ഞു
“നീയിരുന്നോ ഞാൻ ഇപ്പൊ കൊണ്ട് വരാം”
അടുക്കളയിൽ നിന്നു മറുപടി തന്നു

കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോഴേക്കും ഉമ്മി ചൂടുള്ള പുട്ട് കൊണ്ട് വന്നു അത്
കഴിച്ചു കെട്ടിപിടിച്ചൊരു ഉമ്മേം കൊടുത്തു ബാഗും ചാവീം എടുത്ത് ഇക്കാടെ നൈക്കിന്റെ
ഓറഞ്ച്
കളറുള്ള സ്പോർട്സ്ഷൂ മോഡലുള്ള ഷൂസും എടുത്തിട്ടു ഞാൻ ഇറങ്ങി നേരെ നന്ദുവിന്റെ വീട്
പിടിച്ചു

പതിവില്ലാതെ മാധവേട്ടൻ വീടിനു മുന്നിൽ മാധവേട്ടൻ ഒരു പത്രവും വായിച്ചിരിപ്പുണ്ട്
“ഇന്ന് ഹോട്ടൽ തുറന്നില്ലേ…മാധവൻ നായരേ’”
ഞാൻ ശബ്ദം ഒന്ന് കടുപ്പിച്ചു കളിയായി ചോദിച്ചു
“തുറന്നിട്ടുണ്ട് ഞാൻ പോയില്ല കുറച്ചു കഴിഞ്ഞു പോയി നോക്കണം എന്തോ ഒരു പനി പോലെ”
മാധവേട്ടൻ നെഞ്ചിലുഴിഞ്ഞു കൊണ്ട് പറഞ്ഞു
“ആ അത് വേറൊന്നുമല്ല തട്ടി പോവാറായതിന്റെയാ….”
ഞാൻ ചിരിച്ചു കൊണ്ട് കളിയായി പറഞ്ഞു എന്തും തുറന്നുപറയാനുള്ള ഒരു ബന്ധം
മാധവേട്ടനുമായി എനിക്കുണ്ടായിരുന്നു മാധവേട്ടൻ എന്നല്ല ആ വീട്ടിലുള്ള എല്ലാവരുമായും
ഞാൻ അങ്ങനെ തന്നെയായിരുന്നു
“ടാ ടാ കിന്നാരം പറയാതെ അതിനേം വിളിച്ചു ക്ലാസീപോവാൻ നോക്കാടാ”
മാധവേട്ടൻ ചിരിച്ചു കൊണ്ട്‌പറഞ്ഞു

അങ്ങനെ ഞാൻ ഹാളിലേക്ക് കേറി നന്ദു പതിവ്പോലെ റൂമിൽ തന്നെയുണ്ട് എന്നെ കണ്ടിട്ടില്ല
ലക്ഷ്മിയമ്മ അടുക്കളയിൽ നിന്നാരോടോ സംസാരിക്കുന്നത് കേൾക്കാമായിരുന്നു ഞാൻ
ആളാരാണെന്നറിയാൻ വേണ്ടി ഞാനും അടുകളയിലേക് വെച്ചുപിടിച്ചു. സംസാരിച്ചിരുന്ന ആൾ
മാറ്ററുമായിരുന്നില്ല ഷീബേചിയായിരുന്നു
ഞാൻ കേറിചെന്നതെ രണ്ടുപേരെയും നോക്കി ചിരിച്ചു കാണിച്ചു..അതെ ചിരി എനിക്കും
തിരിച്ചു തന്നു
“അവള് ഒരുക്കം കഴിഞ്ഞില്ലേ ചായ കുടി ഒക്കെ നേരത്തെ കഴിഞ്ഞതാണല്ലോ..”
ലക്ഷ്മിയമ്മ സംശയത്തോടെ ചിരിച്ചുകൊണ്ട് തിരക്കി
“ആ കഴിഞ്ഞു കാണും ഞാൻ വെറുതെ ഇങ്ങോട്ട് പൊന്നന്നേ ഉള്ളു”
ഞാനും ചിരിച്ചു മറുപടി കൊടുത്തു
“അച്ചൂ നീയൊന്നു വൈകീട്ട് വീട്ടിലേക്ക് വരാവോ ഒരു മരുന്ന് മേടിക്കാൻ ഉണ്ടായിരുന്നു”
പെട്ടന്ന് എന്തോ ഓർത്ത പോലെ ഷീബേചി പറഞ്ഞു
“വൈകീട്ടാക്കണ്ട ലിസ്റ്റ് തന്നേക്ക് കോളേജിൽ നിന്ന് വരുമ്പോ മേടിച്ചോണ്ട് വരാം”
“ഞാൻ ലിസ്റ്റ് നോക്കിയെടുത്തിട്ടില്ലടാ അതെവിടാണാവോ ഇരിക്കണേ നോക്കിയെടുത്തിട്ട്
വേണം”
ഷീബേചി ഒന്ന് പരുങ്ങിയ പോലെ എനിക്ക് തോന്നി
“എന്നാ ഞാൻ വൈകീട്ട് വരാം”
ഞാൻ രണ്ടുപേരെയും നോക്കി ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു ഞാൻ തിരിഞ്ഞു നടന്നു
….ഒന്ന് കിന്നാരം പറയണമെന്നുണ്ടെങ്കിലും ലക്ഷ്മിയമ്മയുള്ളത് കൊണ്ട് ഒന്നും
നടപ്പില്ലായിരുന്നു..ഞാൻ പോയതും അവർ വീണ്ടും കഥയിൽ മുഴുകി..

ഞാൻ അടുക്കളയിൽ നിന്നും ഹാളിലേക്ക് കടക്കുമ്പോഴാണു നന്ദു ബാഗൊക്കെ ഇട്ടിട്ട്
റെഡിയായി നിക്കുന്നു..എന്നെ നോക്കി നിൽക്കുകായായിരുന്നെന്നു തോന്നുന്നു
വണ്ടിയിരിക്കുന്നിടത്തേക്ക് നോക്കി നിൽക്കുകയായിരുന്നു
“നന്ദൂസ്..”
പിറകിൽ നിന്ന് സർപ്രൈസ് ശൈലിയിൽ വിളിച്ചു
“നീയിതെവിടുന്നാ”
ഞാൻ അടുക്കളയിൽ നിന്ന്‌ വരുന്നത് കണ്ടോണം അവൾ തിരക്കി
“ഞാൻ ചുമ്മാ ലക്ഷ്മിയമ്മേടടുത് പോയതാ”
“മ്മ് എന്നാ ഞാൻ പോയി അമ്മേനോടൊന്നു പറഞ്ഞിട്ട് വരാവേ”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു അടുക്കളയിലേക്ക് ഓടി..ഇന്നലത്തെ ആ ശോകം മോടൊക്കെ
മാറിയിരിക്കുന്നു ഇപ്പൊ ആള് പഴേ പോലെയായിട്ടുണ്ട്..
അടുക്കളയിലേക്ക് പോയപോലെയല്ല തിരിച്ചു വന്നത് മോന്തേം കേറ്റിപിടിച്ചു കൊണ്ടാണ്
തിരികെ വന്നത് ഞാനപ്പൊ തന്നെ ഊഹിച്ചു ശീബേച്ചിയെ കണ്ടതിന്റെയാണെന്ന്‌.
എന്നോട് അന്നേരം ഒന്നും പറഞ്ഞില്ല..മാധവേട്ടനോടും യാത്ര പറഞ്ഞു ഞങ്ങളിറങ്ങി…
വണ്ടി വീട് കടന്നു റോട്ടിലേക്ക് കയറി…
“ന്റെ നന്ദൂ നീയെന്തിനാ ഈ മോന്തേം കേറ്റിപിടിച്ചിരിക്കണെ ”
അവളുടെ ഇരുത്തം കണ്ടോണം ഞാൻ ചോദിച്ചു
“അതിനാര് മോന്ത കേറ്റിപിടിച്ചിരുന്നു എനിക്കൊരു കുഴപോമില്ല”
ആർക്കോ വേണ്ടി മറുപടി തന്നു
“എന്നിട്ട് മുഖം ഒരു കൊട്ടയിണ്ടല്ലോ’
ഞാൻ ബാക്കിലേക്ക് തിരിഞ്ഞു കൊണ്ട്‌ ചോദിച്ചു
“ആ എനിക്കറിയില്ല”
താല്പര്യമില്ലാത്ത പോലെ വീണ്ടും മറുപടി തന്നു
“സത്യമായും അടുക്കളേൽ ഷീബേചിയാണെന്നു എനിക്കറിയാൻ മേലാരുന്നു…”
ഞാൻ സത്യാവസ്ഥ വെളിപ്പെടുത്തി
“മ്മ്..”ഒന്നമർത്തി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല
“നീയിങ്ങനൊക്കെ കെടന്നു കാട്ടിയാ പിന്നെ ഞാൻ ഷീബേചിയോട് ക്ലോസാവുവേ”
ഞാൻ അവളെ ചൊടിപ്പിക്കാനായി പറഞ്ഞു
“എന്നാ നിന്നെ ഞാൻ കൊല്ലും”
ആ ഡയലോഗിലാണ് വായ ഒന്ന് തുറന്നത്
“മ്മ് നിനക്കിപ്പോ എന്നെ തീരെ വിശ്വാസമില്ല”
ഞാനൊന്നു സെന്റിയടിച്ചു നോക്കി
“അതോണ്ടല്ലടാ എന്നാലും എനിക്കൊരു പേടി”
അവൾ ശങ്കിച്ചു നിർത്തി
“ഒരെന്നാലുമില്ല…നിനക്കെന്നാത്തിനാ പേടിയെന്നു പറഞ്ഞില്ല”
കാര്യം മനസ്സിലായെങ്കിലും അതവളുടെ വായീന്നു കേക്കാനൊരു പൂതി
“അയ്യടാ ഒന്നുമറിയാത്ത ഇള്ളക്കുട്ടി”
നന്ദൂസൊരു കള്ളച്ചിരി പാസ്സാക്കി
“എന്ത് എനിക്കൊന്നും മനസ്സിലാവാണില്ല..”
ഞാൻ ചുമ്മാ പൊട്ടൻ കളിച്ചു
“അതേ.. എന്റാങ്ങള പിഴച്ചുപോവൊന്നു എനിക്ക് നല്ല പേടിയിണ്ട്”
എന്റെ തോളിലേക്ക് മുഖം കയറ്റിവെച്ചു ചിരിച്ചുകൊണ്ടു പറഞ്ഞു..
“അയ്യേ നന്ദൂസിനൊരു നാണോമില്ല”ഞാൻ ഒരു നമ്പറിട്ടു..
“അച്ചോടാ ഒരു പുണ്ണ്യാളാൻ… എന്റെ വായീന്നത് കേൾക്കാൻ വേണ്ടീട്ടല്ലടാ തെണ്ടീ നീ
കെടന്നു പൊട്ടങ്കളിച്ചേ”
അവൾ എല്ലാം കണ്ടുപിടിച്ച ഭാവത്തോടെ പറഞ്ഞു
ഞാൻ അതിന് മറുപടിയായി ഒന്ന് ചിരിച്ചു കണ്ണിറുക്കി കാണിച്ചു
“പിന്നെ ഒരു ഹാപ്പി ന്യൂസ് ഉണ്ട്”
“മ്മ് ഞാനറിഞ്ഞു..ഇന്നലെ ഷാനു വിളിച്ചിരുന്നു”
“ഓ..അറിഞ്ഞോ”
ഞാനതത്ര ഇഷ്ടമാവാത്ത പോലെ പറഞ്ഞു
“അറിഞ്ഞു ഞാനേ നിന്നപോലല്ല ഞങ്ങൾ ഡെയ്‌ലി ചാറ്റ് ചെയ്യാറുണ്ട്”
അവളെന്തോ വലിയ കാര്യം പോലെ പറഞ്ഞു
“എന്റമ്മോ അതിനു ഞാൻ എന്തെങ്കിലും പറഞ്ഞാ”
അവളുടെ ആ പറച്ചില് കേട്ട് അങ്ങനെ മറുപടി കൊടുക്കാനാണ് തോന്നിയെ
“മ്മ്..ഇതേതാ ഷൂ”
ഒന്നമർത്തി മൂളികൊണ്ട് ചോദിച്ചു.. അവളതൊക്കെ ശ്രദ്ധിച്ചെന്നു ഞാനപ്പോഴാണ്
അറിയുന്നത്
“അത് ഇക്കാടെയാ..”
“മ്മ് കളർ കൊള്ളാം”
അതിന്റെ ബാംഗി ആസ്വതിച്ചെന്നോണം അവൾ പറഞ്ഞു
“താങ്ക്സ്”ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു
“എന്താണ് മോനെ ഉദ്ദേശം”
ഒരു കള്ളച്ചിരിയോടെ കാര്യം തിരക്കി
“അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശഒന്നുമില്ല എന്റെ നന്ദൂട്ടിയുടെ ഗ്ളാമറിനൊപ്പം
പിടിച്ചു നിക്കണ്ടേ””
ഞാനും അതേ ചിരിയിൽ പറഞ്ഞു
“ഓ സുഗിചു..അല്ലാതെ പുതിയ പിള്ളേരെ കാണിക്കാൻ മേണ്ടിയല്ലല്ലോ”
അവളും ചിരിച്ചുകൊണ്ട് ചോദിച്ചു..അതിനു മറുപടിയായി ഞാനും ചിരിച്ചുകാണിച്ചു
കോളേജ് എത്തി പതിവ് പോലെ കളാസ്സിലേക്കു നടക്കുമ്പോഴായിരുന്നു നന്ദൂസിന്റെ
ഓർമപ്പെടുത്തൽ
“ടാ ആ കൊച്ചിനോട് സോറി പറയാൻ മറക്കണ്ടാട്ടോ…”
“ഇന്ന് തന്നെ പറയണോ”
എന്തോ നാണം കെടോന്നുള്ള പേടിയാണോ എന്താണാവോ അവളെ ഫേസ് ചെയ്യാനൊരു ബുദ്ധിമുട്ട്
“ഇനി എന്നെ പറ്റിച്ചാലുണ്ടല്ലോ എന്റെ സ്വാഭാവം മാറൂട്ടൊ”
അവൾ ചിണുങ്ങി
“ഇനി അതുമേൽ പിടിച് തൂങ്ങിക്കോ ഞാനിന്നു പറഞ്ഞോളാം പോരെ”
അവളെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ തന്നെ ഞാൻ സമ്മതിച്ച
“മ്മ് മതി”
അവളും ചിരിച്ചുകൊണ്ട് തലയാട്ടി ഞങ്ങൾ രണ്ടു ക്ലാസ്സിലേക്കായി തിരിഞ്ഞു

പക്ഷേ അന്ന് പ്രദീക്ഷിച്ചപോലെ അവൾ വന്നില്ല ഞാനും എന്റെ രണ്ട് ചെങ്ങായിമാരും
ഉച്ചയായപ്പോ അവളെ അന്വേഷിച്ചു പോയിരുന്നു അവൾ വന്നിട്ടില്ലാന്നാണ് അറിയാൻ കഴിഞ്ഞത്
ആ പോക്കിലാണ് അവളുടെ പേരെനിക്ക് കിട്ടുന്നത് അനഘ രാജശേഖരൻ..പക്ഷെ അവൾ
വന്നിട്ടില്ലാന്നായപ്പോ എനിക്കെന്തോ കുറ്റബോധം തോന്നിതുടങ്ങിയിരുന്നു..അവളെ കുറിച്
അവളുടെ ക്ലാസ്സിൽ പോയി അന്വേഷിക്കേം ചെയ്തു അപ്പോഴാണി വിശാൽ അവളുടെ
ബന്ധുവാണെന്നറിയുന്നത്..ഈ സംഭവമൊക്കെ കോളേജ് കഴിഞ്ഞു വരുന്ന വഴി നന്ദൂസിനോട്
പറഞ്ഞപ്പോ “നീയങ്ങനൊന്നും പറയണ്ടായിരുന്നു”
എന്ന് അവളും പറഞ്ഞപ്പോ ഞാൻ ആകെ ഇല്ലാണ്ടായി എന്നുതന്നെ പറയാം. അന്ന് വിശാൽ
വന്നിരുന്നു എന്നെയൊന്നു കലിപ്പിച്ചു നോക്കിയതല്ലാതെ വേറെ പ്രശ്നമൊന്നും
ഉണ്ടായില്ല..അന്നത്തെ എന്റെ സകല മൂടും പോയിരുന്നു..എന്തോ വല്ലാത്തൊരു സങ്കടം

അങ്ങനെ വീട്ടിൽ ചെല്ലുമ്പോഴാണ് ഉമ്മി അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയി എന്ന്
പറയുന്നത് അതോടെ കേട്ടപ്പോ എന്തോപോലെ തോന്നി പല ചിന്തകളും എന്നിലൂടെ കടന്നു പോയി
ഷീബേചി പറഞ്ഞ കാര്യവും മറന്നു ..അന്നത്തെ ദിവസം ഒന്നും മനസ്സിലാവാതെ എങ്ങെനെയോ
കഴിച്ചുകൂട്ടി…
_____________________
തുടരും

Leave a Reply