‘ഞാന്‍ പരമു… പരമു എന്നല്ല യഥാര്‍ത്ഥപേര്… വിനീഷ് പരമേശ്വരനെന്ന യഥാര്‍ത്ഥ പേര്, അച്ഛന്റെ പേര് ചെറുതാക്കി ഈ അണ്ണാച്ചി ഉള്‍പ്പെടെയെന്നെ പരമു എന്നാ വിളിക്കുന്നത്… ‘
ഞാനപ്പോള്‍ കിട്ടുവിനെ നോക്കി പറഞ്ഞു.
‘കേട്ടോ കിട്ടു എന്ന് വിളിക്കുന്ന നീ മാത്രമല്ല പേര് ഷോട്ടായി പോയ ലോകത്തെ ഏക ആള്…’
‘അതിന് എനിക്കെന്താ എന്നെ കിട്ടൂന്നോ കുട്ടാന്നോ എന്തോ വേണേലും വിളിച്ചോ നോ പ്രോബ്ലം…’
‘ഇതാരാ സാറിന്റെ അനിയനാ…’
‘അല്ല ഡ്രൈവറാ… ‘ കിട്ടു പരമുവിന് മറുപടികൊടുത്തെങ്കിലും ഞാന്‍ അത് തിരുത്തി.
‘അനിയനാടോ… ‘
അണ്ണാച്ചി ചായയുമായി എത്തി. ഞാന്‍ ഗ്ലാസെടുത്ത് ഒരു കവിള്‍ ഇറക്കിയപ്പോള്‍ പരമു വീണ്ടും ചോദിച്ചു.
‘ആരാന്ന് ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ…’
‘പരമൂ… ഞാനൊരു എഴുത്തുകാരന്‍, സംവിധായകനൊക്കെയാ… പേര്… ആഹ്… അല്ലേ വേണ്ട… പേരിലൊക്കെ എന്തിരിക്കുന്നു. ഇപ്പോ തന്നെ താനും ഈ കിട്ടുവും ഒക്കെ യഥാര്‍ത്ഥ പേരില്‍പോലുമല്ലല്ലോ അറിയപ്പെടുന്നത്… ‘ ഞാന്‍ വീണ്ടും ചായയൊന്ന് ഊതി ഒരു കവിളിറക്കി.
ബോറടിക്കുന്നുണ്ടോ… ഉണ്ടെങ്കില്‍ കമന്റ് ബോക്‌സില്‍ പറയാന്‍ മടിക്കണ്ട് കേട്ടോ.. അല്പം മുന്‍പ് ഞാന്‍ പറഞ്ഞില്ലേ കഥ തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്ന്… എന്നാല്‍ ദാ.. കഥ തുടങ്ങിക്കഴിഞ്ഞു.
ഹോട്ടല്‍ മാസ്‌ക്കറ്റ്, തിരുവനന്തപുരം.
സമയം പകല്‍ 11.46
റൂം നമ്പര്‍ 101ന്റെ വാതില്‍ അനുവാദം ചോദിച്ച് അകത്തുകയറിയപ്പോള്‍ ചാനല്‍ എംഡി റഹീം ജാഫര്‍ എന്ന ആര്‍.ജെ. എന്നെ കാത്തിരുന്ന് മുഷിഞ്ഞിട്ട് സീസറിന്റെ അടപ്പ് തുറക്കുകയായിരുന്നു.
‘മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം…’
‘സത്യം പറഞ്ഞാല്‍ ചാനല്‍ ലോഞ്ച് ചെയ്തശേഷം മനസ്സമാധാനത്തോടെ ഒരു പെഗ് അകത്തു ചെന്നിട്ടില്ല… ടെന്‍ഷനാടോ ടെന്‍ഷന്‍… ഇപ്പോഴാ ഓര്‍ക്കണേ ഏതേലും ചാനലിലൊക്കെ അവതാരകനായിട്ട് കോപ്രായം കാട്ടി നടന്നാല്‍ മതിയാരുന്നു എന്ന്… ‘
‘ആര്‍ജെ ബോദേഡാവാതെ… ഇതൊക്കെ അതിന്റെ ഭാഗമല്ലേ… പറ എന്താണ് എന്നെ കാണണം എന്ന് പറഞ്ഞത്…’
‘തന്നോടെനിക്ക് ഈ വിവരം ഫോണിലൂടെ പറയാവുന്നതേയുള്ളായിരുന്നു. എന്നാലും അതല്ലല്ലോ… ഒരു ഔദ്യോഗിക കാര്യമാകുമ്പോള്‍ അത് അതിന്റേതായ രീതിയില്‍ പറയണ്ടേ… അതിനാ എറണാകുളത്തു നിന്ന് താനിവിടെ നേരിട്ട് വരണമെന്ന് ഞാന്‍ പറഞ്ഞത്…’
‘ഓ… കെ പറഞ്ഞോളൂ എന്താണ് കാര്യം…’
‘നമുക്കൊന്ന് ക്ലച്ച് പിടിക്കാന്‍ എന്തേലും ഒരു പ്രോഗ്രാം അത്യാവശ്യമായി ആരംഭിക്കണം… അതിന് തന്റെ മാസ്റ്റര്‍ ബ്രെയിന്‍ എനിക്ക് വേണം… ‘
‘ഓകെ ഇന്ന് ഇപ്പോള്‍ ഈ നിമിഷം എന്റെ മാസ്റ്റര്‍ ബ്രെയിന്‍ ഞാന്‍ തരും… പക്ഷേ പകരം എനിക്കെന്ത് തരും…’