‘ചുരുക്കി പറഞ്ഞാല്‍ ഈ നാട്ടിസെ ഏ,ത് പെണ്ണിന്റെയും ചരിത്രവും ഭൂമിശാസ്‌ത്രോം പരമുവിന്റെ ബ്രെയിനില്‍ സേവാണ് അല്ലേ… ഡാ… കിട്ടൂ നിനക്ക് പറ്റിയ ആളാ കേട്ടോ…’
‘സാറിനും…’ കിട്ടു അതിനിടയ്ക്ക് എന്നെ തിരിച്ചു ട്രോളി.
‘പിന്നെടാ പരമൂ നീയെന്തായാലും ഇവിടെ ടാപ്പിംഗ് ആണല്ലോ… നാളെ മുതല്‍ നീ രാത്രി ഈ വീട്ടില്‍ താമസിക്കണം… കാരണം ഞങ്ങളുടെ രണ്ട് ആര്‍ട്ടിസ്റ്റുമാര്‍ അതായത് അമ്മയുടെ വേഷം ചെയ്യുന്ന ആര്‍ട്ടിസ്റ്റും മകളുടെ വേഷം ചെയ്യുന്ന ആര്‍ട്ടിസ്റ്റും ഇവിടെ സ്‌റ്റേ ചെയ്താവും ഷൂട്ടിംഗില്‍ പങ്കെടുക്കുന്നത്. ഈ സെറ്റിലേക്കുള്ള ഫുഡ് ഈ മഞ്ജു അമ്മാമ്മയാവും സപ്ലൈ ചെയ്യുക…’
‘…. ആ…ആ അവര്‍ക്ക് കാറ്റകിംഗ്ണ്ട്…’ പരമു പറഞ്ഞു.
ഞാനത് കേട്ട് ചിരിച്ചുകൊണ്ട് വീണ്ടും അവനോട് അത് ഒന്ന് കൂടി പറയാന്‍ പറഞ്ഞപ്പോഴും അവന്‍ കാറ്റകിംഗ് എന്നാണ് പറഞ്ഞത്.
‘എടാ പരമൂ കാറ്റകിംഗ് അല്ല കാറ്ററിംഗ് മനസ്സിലായോ… അപ്പോ ഫുഡ് അവര് കൊണ്ടുവരും നീ വേറെരു ഡ്രസ് ഒക്കെ തരാം അതൊക്കെയിട്ട് ഈ കിട്ടുവിനൊപ്പം എല്ലാത്തിലും ഒന്ന് സഹകരിക്കണം… പറ്റുമോ…’
‘എത്ര രൂപ തരും സാറേ…’
രൂപയോ… അവനെ സിനിമേലെടുക്കാമെന്ന് സിനിമയല്ല സീരിയലാണ് പറഞ്ഞെങ്കിലും അവന് പണമാണ് മുഖ്യം.
‘നിനക്കെന്തിനാ പണം… നിനക്ക് ദിവസോം മഞ്ജു അമ്മാമ്മയെ കാണാലോ… ‘
‘അയ്യടാ സാറേ… മഞ്ജു അമ്മാമ്മേ ഞാനിവിടിരുന്ന് കണ്ടോളാം… അവര് ഡ്രൈവിംഗ് പഠിക്കുന്ന പെണ്ണുങ്ങളേം കൊണ്ട് കാറില്‍ ഇത് വഴി വരും…. എനിക്ക് പൈസാ വേണം…’
‘ഡാ പൊട്ടാ പൈസയൊക്കെ തരും തന്നിരിക്കും… നീ കൂടെ ഉണ്ടാവുമോ ഇല്ലയോ..’
‘ ഉണ്ട്…ടണ്‍…’
‘ടണ്‍ അല്ല ഡണ്‍… ഓകെ… വേഗം ടാപ്പിംഗ് തീര്‍ത്തിട്ട് വാ നമുക്ക് കട്ടപ്പന ടൗണ്‍ വരെ പോവണം…’ ഞാന്‍ പറഞ്ഞത് കേട്ട് പരമു വേഗം എസ്റ്റേറ്റിലേക്ക് നടന്നു.
‘അതേ സാറേ… ആ നടി വരുമോ… നമുക്ക് ബീനാ ആന്റണിയെയോ ബിന്ദു പണിക്കരെയോ വല്ലോം കാസ്റ്റ് ചെയ്താല്‍മതിയായിരുന്നു…’ കിട്ടു എന്റെ പിന്നില്‍ നിന്ന് പറഞ്ഞു.
‘വരും വരും… വരാതെവിടെ പോവാനാ… അവരിന്ന് തന്നെ തൃശ്ശൂരൂന്ന് യാത്ര തിരിക്കും…ഞാനൊന്ന് വിളിക്കാം …’
തൃശ്ശൂര്‍ ഒല്ലൂര്‍ സെന്റ് മേരീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍…
കക്ഷംകൊതിയന്‍ എന്ന് ഇരട്ടപ്പേരുള്ള ശ്രീക്കുട്ടന്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ബോര്‍ഡ് വായിച്ചു.
‘പൂവര്‍ ഫെലോസ് ഇവര്‍ക്ക് ഇത്രയും കാലമായിട്ടും ഈ ബോര്‍ഡൊന്ന് മാറ്റാറായിട്ടില്ലേ…’ ആ ബോര്‍ഡിന്റെ പഴക്കമാണ് കക്ഷംകൊതിയന്‍ എന്ന ശ്രീക്കുട്ടനെ പ്രകോപിപ്പിച്ചത്.