കല്യാണപ്പിറ്റേന്ന് [Arrow]

Posted by

കല്യാണപ്പിറ്റേന്ന് 

Kallyanapittennu | Author : Arrow

 

കിച്ചന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അവൻ കല്യാണ പന്തലിന്റെ മൂലക്ക് ഒരു ടാർപാ വിരിച് അങ്ങനെ കിടക്കുവാണ്. ചുറ്റും അനന്തുവിന്റെ ഫ്രിണ്ട്സും കസിൻസും ഒക്കെ ഉണ്ട്. മിക്കവരും ഓഫ്‌ ആണ്, കിച്ചനും ഒരു ചെറുത് അടിച്ചിരുന്നു, ജീവിതത്തിൽ ആദ്യമായി. ഇവന്മാരെ പോലെ കല്യാണം ആഘോഷിക്കാൻ അല്ലാ, വെള്ളം അടിച്ചാ സങ്കടം മറക്കും എന്നല്ലേ എല്ലാരും പറയുന്നേ അതോണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയതാ, പക്ഷെ എവിടെട്ട്. ഒരു ഗ്ലാസ്‌ ഉള്ളിലേക്ക് ചെന്നപ്പോഴേ ഉള്ളു മൊത്തത്തിൽ അങ്ങ് പൊകഞ്ഞു, അവളുടെ മുഖം മുമ്പത്തേലും നന്നായി തെളിഞ്ഞ് വന്നു. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. അവന്മാർ പിന്നേം അടിച്ചു ചിലർ ഓഫായി ബാക്കിയുള്ളവർ ഇവിടെ തന്നെ ചുരുണ്ടു. പക്ഷെ സമയം ഇത്ര കഴിഞ്ഞിട്ടും കിച്ചന് ഒറക്കം വരുന്നില്ല.
കിച്ചൻ പതിയെ എഴുന്നേറ്റു, സമയം രണ്ടു മണിയോട് അടുക്കുന്നു, അവൻ അവന്മാരെ ശല്യപ്പെടുത്താതെ എഴുന്നേറ്റു  വീട്ടിലേക്ക് നടന്നു. കല്യാണ തിരക്ക് ആണ് വീട്ടിലും പലരും ഉറങ്ങിട്ടില്ല.
” കിച്ചാ, നീ ഇതേ വരെ ഉറങ്ങിയില്ലേ, നാളെ നേരത്തെ എഴുന്നേക്കണ്ടത് ആണ് കേട്ടോ അമ്പലത്തിൽ പോണം “
ഉമ്മറത്ത് ഇരുന്നു പച്ചക്കറി ഒക്കെ ഒരുക്കുന്ന ചേച്ചിമാരിൽ ആരോ ആണ്. അവൻ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കയറി. അവർ എന്തക്കെയോ പിറുപിറുത്തോണ്ട് അവരുടെ പണി തുടർന്നു. പിള്ളേര് ഒന്നും ഉറങ്ങിട്ടില്ല, അവന്മാർ വെരുകിനെ പോലെ ഓടി നടക്കുന്നുണ്ട്. പിറകെ അവരുടെ അമ്മമാരും. എല്ലാരും നല്ല സന്തോഷത്തിൽ ആണ്. കിച്ചനെ കാണുന്നവർ ഒക്കെ ഓരോന്ന് ചോദിക്കുന്നുണ്ട്അവൻ അവർക്ക് മറുപടിയും കൊടുത്തു. അത് മടുപ്പ് ആയി തോന്നിയത് കൊണ്ട് അവൻ പതിയെ ആ വലിയ തറവാടിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് കയറി. അവിടെ ആവുമ്പോൾ ആരും അങ്ങനെ വരാറില്ല. ഈ വീട്ടിലെ ഏതോ ഒരു റൂമിനുള്ളിൽ അവളും ഉണ്ട് താര, കല്യാണപെണ്ണ്. കിച്ചന് അവളെ കാണണം എന്നുണ്ട്, പക്ഷെ…
മുത്തശ്ശി ടെ ആഗ്രഹം ആയിരുന്നു കല്യാണം തറവാട്ടിൽ വെച്ചു തന്നെ നടത്തണം എന്നുള്ളത് അതാണ് കല്യാണപിറ്റേന്ന് ചെക്കനും പെണ്ണും ഒരേ വീട്ടിൽ വരാൻ കാരണം. കെട്ട് കുടുംബ ക്ഷേത്രത്തിൽ വെച്ചാണ് അവിടെ വെച്ച് താലികെട്ടി താര ഈ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറും.
മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോൾ ആണ് കിച്ചൻ സ്വബോധത്തിലേക്ക് വന്നത്, കൊറച്ചു മുന്നിലായി ശുഭ്ര വസ്ത്രം ധരിച്ച ഒരു തരുണി നിൽക്കുന്നു. തറവാടിന്റെ ഈ ഭാഗത്ത് ലൈറ്റ് വർക്ക് ഒന്നും ഇല്ലേലും അരണ്ട വെളിച്ചം ഉണ്ടായിരുന്നു, പക്ഷെ ആളെ വ്യക്തമായില്ല. ഒരു നൂറ്റാണ്ടോളം പഴക്കം ഉള്ള തറവാട് ആണേ, ഈ രാത്രി, ആരും വരാറില്ലാത്ത ഈ നിലയിൽ ഒരു പെണ്ണ് നിൽക്കുന്നു, അതും ഒരു വെള്ള ഗൗൺ ഒക്കെ ധരിച്ച്. പേടിച്ചിട്ട് ശ്വാസം പോലും വിടാൻ പറ്റുന്നില്ല, വല്ല യക്ഷിയും ആകുവോ??
പെട്ടന്ന് അവൾ തിരിഞ്ഞു, താരയാണ്. അപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത്, പക്ഷെ അവളെ കണ്ടതും അവന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. താരയും അവനെ കണ്ട് ആദ്യം ഒന്ന് അമ്പരന്നു, പിന്നെ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു എന്നാ പെട്ടന്ന് തന്നെ ആ പുഞ്ചിരി, ഗൗരവവും പുച്ഛവും ദേഷ്യവും ഒക്കെ കലർന്ന മറ്റൊരു ഭാവത്തിലേക്ക് മാറി. അതാണ് അവൾ കിച്ചനെ കാണുമ്പോൾ ഒക്കെ ഇടാറുള്ളത്. അവൾക് കിച്ചനോട് എന്തോ ദേഷ്യം ഉണ്ട്, പക്ഷെ എന്താണ് കാര്യം എന്ന് അവന് അറിയില്ല. അവൾ ഒട്ടു പറഞ്ഞിട്ടും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *